Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം

നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ സ്വവസതിയിൽ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കേസിൽ ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തിയതും പൊതുസമൂഹത്തിൽ നിന്നുള്ള സമ്മർദ്ദം ഉദ്യോഗസ്ഥർക്ക് മേൽ വർദ്ധിച്ചതും ഹരികുമാറിെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ ഏതെങ്കിലും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുമെന്നുള്ള സൂചനകളും പുറത്തുവന്നു.

ഇതിനിടെ ഇന്നലെ കല്ലമ്പലത്തെ വീട്ടിലെത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. തുടർന്ന് അടച്ചിട്ടിരുന്ന വീട്ടിലെ ചായ്പിനുള്ളിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. ഇന്ന് രാവിലെയാണ് കല്ലമ്പലത്തെ വീട്ടിൽ ഒരാൾ തൂങ്ങിനിൽക്കുന്നുവെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്‌പിക്ക് വിവരം ലഭിക്കുന്നത്. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് ഹരികുമാർ ആണെന്ന് വ്യക്തമായത്. അദ്ദേഹത്തിന്റേത് ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തുകയാണ്.

അതേസമയം, ഹരികുമാറിന് ദൈവം നൽകിയ ശിക്ഷയാണെന്ന് കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജി പ്രതികരിച്ചു. ദൈവം നീതി നടപ്പിലാക്കിയെന്നും ഇക്കാര്യത്തിൽ മറ്റൊന്നും പറയാനില്ലെന്നും അവർ വ്യക്തമാക്കി. ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം നടത്തിയ ഉപവാസം കുടുംബം അവസാനിപ്പിച്ചു. ഹരികുമാറിനെ പിടികൂടണമെന്നാവശ്യപ്പെട്ട് സനൽകുമാറിന്റെ ഭാര്യ ഇന്ന് രാവിലെയാണ് നിരാഹാരം അരംഭിച്ചത്.

സനലിന്റെ കൊലപാതകത്തിനു ശേഷം കഴിഞ്ഞ ഒമ്പതു ദിവസമായി ഹരികുമാർ ഒളിവിലായിരുന്നു. പൊലീസ് തിരച്ചിൽ തുടരുന്നതിനിടെ ഹരികുമാർ ഇന്നലെ നാലു മണിയോടെ കല്ലമ്പലത്ത് എത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഡി.വൈ.എസ്‌പി കർണാടകയിൽ ഒളിവിലായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടിൽ എത്തിയ ഹരികുമാർ രാത്രിയോടെ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.

മുൻകൂർ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ പരിഗണിക്കാനിരിക്കേയാണ് ജീവനൊടുക്കിയത്. ജാമ്യത്തിനുള്ള സാധ്യത കുറവാണെന്നും കീഴടങ്ങാനുള്ള സമ്മർദ്ദം ശക്തമാകുകയും ചെയ്തതോടെയാണ് ജീവനൊടുക്കിയതെന്ന് കരുതിയത്. ഹരികുമാറിനൊപ്പം ഒളിവിൽ പോയ ബിനുവിന്റെ മകനെ അറസ്റ്റു ചെയ്തതോടെ സമ്മർദ്ദം ശക്തമാകുകയും കീഴടങ്ങുമെന്ന പ്രതീതി ജനിപ്പിച്ച ശേഷം വീട്ടിലെത്തി രാത്രി ആത്മഹത്യ ചെയ്യുകയുമായിരുന്നു കരുതുന്നു. പൊലീസിന് ഒരിക്കലും പിടികൊടുക്കില്ലെന്ന നിലപാടിലായിരുന്നു ഹരികുമാറെന്നാണ് ലഭിക്കുന്ന വിവരം. എല്ലാം കൈവിട്ടു പോയെന്ന തോന്നലിലാകാം ആത്മഹത്യയെന്നാണ് കരുതുന്നത്.

്അതേസമയം ഡി.വൈ.എസ്‌പി നിയമത്തിന് വിധേയനായി അർഹിക്കുന്ന ശിക്ഷ കിട്ടണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹം എന്നാൽ ദൈവം ദൈവത്തിന്റെ നീതി നടപ്പാക്കിയെന്ന് സനൽകുമാറിന്റെ സഹോദരി പറഞ്ഞു. കൂട്ടുപ്രതികളെ അറസ്റ്റു ചെയ്യുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും സഹോദരി പറഞ്ഞു. ഡിവൈഎസ്‌പി മരിച്ചുവെങ്കിലും സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് വി എസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ അറിയിച്ചു. ഹരികുമാർ മരിച്ചുവെങ്കിലും അദ്ദേഹത്തെ ഇതുവരെ ഒളിവിൽ കഴിയാൻ സഹായിച്ച എല്ലാവരേയും അറസ്റ്റു ചെയ്യണം. ഡി.ജി.പി അടക്കമുള്ളവർ ഡി.വൈ.എസ്‌പിയെ സഹായിച്ചിട്ടുണ്ട്. അവർക്കെതിരെ നടപടി എടുക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ അറിയിച്ചു.

നെയ്യാറ്റിൻകരയിൽ സനൽകുമാർ എന്ന യുവാവിനെ കാറിന് മുകളിൽ തള്ളിയിട്ടാണ് കൊലപ്പെടുത്തിയത്. ഇക്കാര്യത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ചും വ്യക്തമാക്കിയിരുന്നു. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയിൽ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

ലോക്കൽ പൊലീസ് നേരത്തെ കൊലപാതകം കുറ്റം മാത്രം ചുമത്തിയ കേസിൽ ഡിവൈഎസ്‌പി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് കൂടുതൽ വകുപ്പുകൾ ചാർത്തി. കൊലപാതക കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്. നിലവിലെ സാഹചര്യത്തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. നാളെയാണ് ഡിവൈഎസ്‌പി ഹരികുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നത്. ഇതിനടെയാണ് ഹരികുമാറിനെ ആത്മഹത്യ ചെയ്‌തെന്ന വാർത്തയും പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP