Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുമായി അവിഹിതം നടത്തിയ സന്തോഷിനെ വെട്ടി നുറുക്കി പലയിടത്ത് തള്ളിയ കമ്മൽ വിനോദിന്റേത് പൊലീസ് ബുദ്ധിയോ? വർഷങ്ങൾക്ക് മുമ്പ് കോട്ടയംകാരനായ ഡിവൈഎസ്‌പി ഷാജി സ്വന്തം ഭാര്യയുടെ കാമുകനെ കൊന്ന് തള്ളിയതും ഇതേ രീതിയിൽ

ഭാര്യയുമായി അവിഹിതം നടത്തിയ സന്തോഷിനെ വെട്ടി നുറുക്കി പലയിടത്ത് തള്ളിയ കമ്മൽ വിനോദിന്റേത് പൊലീസ് ബുദ്ധിയോ? വർഷങ്ങൾക്ക് മുമ്പ് കോട്ടയംകാരനായ ഡിവൈഎസ്‌പി ഷാജി സ്വന്തം ഭാര്യയുടെ കാമുകനെ കൊന്ന് തള്ളിയതും ഇതേ രീതിയിൽ

കോട്ടയം: ഡിവൈഎസ്‌പി ഷാജിയെ അത്ര പെട്ടന്നൊന്നും മലയാളികൾ മറക്കാനിടയില്ല. ഭാര്യയുമായി അവിഹിതം നടത്തിയ സ്വന്തം ജോലിക്കാരനായ പ്രവീണിനെ ഷാജി കൊന്നതും ഇതേ രീതിയിലാണ്. സന്തോഷിനെ കൊന്ന് തലയും ശരീരവും പലയിടത്ത് തള്ളിയ കമ്മൽ വിനോദും ഭാര്യയും പൊലീസിന ഓർമ്മിപ്പിച്ചത് ഡിവൈഎസ്‌പി ഷാജി നടത്തിയ അതേ രീതിയിലെ കൊലപാതകം തന്നെയാണ്. കുഞ്ഞുമോളുടെ കാമുകൻ സന്തോഷിനെ കൊന്ന് തലയും ഉടലും രണ്ടിടങ്ങളിലാണ് കമ്മൽ വിനോദ് എന്ന ഗുണ്ട തള്ളിയത്. ഇതേ രീതിയിൽ തന്നെയായിരുന്നു ഷാജിയും അന്ന് കൊലപാതകം നടത്തിയത്. ഒരു വ്യത്യാസം മാത്രം ഷാജിക്ക് ഭാര്യയുടെ പിന്തുണ ഉണ്ടായിരുന്നില്ലെന്ന് മാത്രം.

ഇതോടെ കമ്മൽ വിനോദിന്റെ മുൻഗാമി എന്ന നിലയിലാണ് ഡിവൈഎസ്‌പി ഷാജിയെയും പൊലീസ് കണക്കാക്കുന്നത്. 2005 ഫെബ്രുവരി 15നാണ് നാടിനെ നടുക്കിയ കൊടും കൊലപാതകം അരങ്ങേറിയത്. തന്റെ ബസ് സർവ്വീസുകൾ നോക്കി നടത്തിയിരുന്ന ഏറ്റുമാനൂർ മാടപ്പാട്ട് മേവക്കാട്ട് പ്രവീണിനെ ഷാജിയും ഗുണ്ടകളും ചേർന്ന് വകവരുത്തിയത്. പ്രവീണിന് തന്റെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് മനസ്സിലാക്കിയ ഷാജി ഇയാളെ കൊന്ന് പല കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിൽ തള്ളുകയായിരുന്നു മലപ്പുറം അഡ്‌മിനിസ്ട്രേഷൻ ഡിവൈ.എസ്‌പിയായിരുന്ന ഷാജി. താൻ പിടിക്കപ്പെട്ടാലും കൊല്ലപ്പെട്ടയാളുടെ ശിരസ് കണ്ടെടുക്കാൻ കഴിയാത്ത കാലത്തോളം ശിക്ഷിക്കപ്പെടില്ലെന്ന പൊലീസ്ബുദ്ധിയുടെ അഹങ്കാരത്തിലായിരുന്നു കൊന്ന് പല കഷ്ണങ്ങളാക്കിയതം തല പ്ലാസ്റ്റിക്ക് കവറിലാക്കി കൊച്ചിയിലെ നേവൽ ബേസിൽ തള്ളിയതും.

ഷാജിയുടെ ബന്ധു ബിനു, കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടകളായ പള്ളുരുത്തി പ്രിയൻ, കണ്ടെയ്നർ സുനി(സുനിൽ), സജി(സജീഷ്) എന്നിവരുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. തന്റ പൊലീസ് ബുദ്ധിയിൽ പിടിക്കപ്പെടില്ലെന്ന് അഹങ്കരിച്ച ഷാജി ഒടുവിൽ അറസ്റ്റിലാവുകയും കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയും ആയിരുന്നു.

തന്റെ മൂന്നാം ഭാര്യയുമായി അടുപ്പം പുലർത്തിയ പ്രവീണിനെ ഷാജി പലവട്ടം താക്കീത് ചെയ്തു. എന്നാൽ, ബന്ധത്തിൽ നിന്നു പിൻവാങ്ങില്ലെന്ന് ഉറപ്പായതോടെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചു. ഇതിനായി ബന്ധുവായ മാഞ്ഞാമറ്റം മേവക്കാട് ബിനുവിനെക്കൊണ്ട് പ്രവീണിനെ കോട്ടയത്തേക്ക് വിളിച്ചു വരുത്തി. നഗരത്തിലെ തിയറ്ററിൽ സിനിമ കണ്ടു പുറത്തിറങ്ങിയ ഇരുവരും നന്നായി മദ്യപിച്ചു. തുടർന്നു പ്രവീണിനെ രാത്രി വൈകി ഗാന്ധിനഗർ -മെഡിക്കൽ കോളജ് റോഡിൽ വച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി കൈകാലുകൾ കുമരകം ചീപ്പുങ്കൽ പാലത്തിൽ താഴേക്കും ബാക്കി ഭാഗങ്ങൾ തണ്ണീർമുക്കം ബണ്ടിലും വലിച്ചെറിഞ്ഞു. ശിരസ് കൊച്ചി നേവൽ ബേസിന് സമീപത്തും തള്ളി.

ശിരസൊഴിച്ചുള്ള ശരീരഭാഗങ്ങൾ കണ്ടെടുത്തതോടെ മരിച്ചത് പ്രവീൺ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എങ്കിലും ശിരസ് കണ്ടൈടുക്കാത്തിടത്തോളം കാലം താൻ സുരക്ഷിതനാണെന്ന് ഇയാൾ മനസ്സിലാക്കി. രണ്ടു ദിവസം കോട്ടയം പൊലീസ് ക്ലബിൽ ചോദ്യം ചെയ്തിട്ടും പ്രവീണിന്റെ ശിരസ് കാട്ടിക്കൊടുക്കാൻ ഷാജി തയാറായില്ല. പൊലീസ്ബുദ്ധി ഉപയോഗിച്ച് ചോദ്യം ചെയ്യൽ അതിജീവിക്കുകയും ചെയ്തു. അങ്ങനെ അന്വേഷണസംഘം ഇരുട്ടിൽത്തപ്പുമ്പോഴാണ് ഫെബ്രുവരി 24 ന് കൊച്ചി നേവൽബേസിലെ കപ്പൽശാലയ്ക്ക് സമീപത്ത് നിന്നു പ്ലാസ്റ്റിക്കവറിൽ പൊതിഞ്ഞ നിലയിൽ പ്രവീണിന്റെ ശിരസ് കിട്ടിയത്. തെരുവുനായ്ക്കൾ കടിച്ചു വലച്ച ഇതു നേവി ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്. ഇതോടെ, ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

കോട്ടയം ഡിവൈ.എസ്‌പിയായിരുന്ന ബി. മുരളീധരൻ നായരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഷാജിയുടെ ബസ് സർവീസ് പ്രവീൺ നോക്കി നടത്തിയിരുന്നുവെന്നും ഏതാനും മാസം മുമ്പ് അയാളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നുവെന്നും മനസിലായി. ഷാജിക്ക് ഏറെ അനധികൃതസമ്പാദ്യം ഉണ്ടായിരുന്നു. ഇതെല്ലാം മൂന്നാംഭാര്യയുടെ പേരിലായിരുന്നു. പ്രവീണുമായി ഭാര്യക്കു വഴിവിട്ടബന്ധമുണ്ടെന്ന് ഷാജി മനസിലാക്കിയിരുന്നു. ഇതിന്റെ പേരിൽ പ്രവീണിനെ മർദിച്ച ശേഷമാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്നും മനസിലാക്കിയതോടെ പള്ളുരുത്തിയിലെ വീട്ടിൽ നിന്നു പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു.

കേസിൽ ജയിലിലിായ പള്ളുരുത്തി പ്രിയൻ, കണ്ടെയ്നർ സുനിൽ എന്നിവരുടെ വധശിക്ഷ 2009 ൽ റദ്ദാക്കി ഹൈക്കോടതി വെറുതേ വിട്ടു. ഒളിവിലായിരുന്ന അഞ്ചാംപ്രതി സജീഷിനെ 2014 ഒക്ടോബർ 15 ന് വടകരയിൽ നിന്നുമാണ് പിടികൂടിയത്.

കീഴ്ക്കോടതി ഷാജിക്കും ബന്ധു ബിനുവിനും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മൂന്നും നാലും പ്രതികളായ പള്ളുരുത്തി പ്രിയൻ, കണ്ടെയ്നർ സുനി എന്നിവർക്ക് വധശിക്ഷയും വിധിച്ചു. പിന്നീട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ശിക്ഷാ ഇളവിനായി ഷാജി ഹർജി നൽകിയെങ്കിലും തള്ളുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP