Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രമുഖ മലയാളി വ്യവസായി സി സി തമ്പി അറസ്റ്റിൽ; ഹോളിഡെയ്സ് ഗ്രൂപ്പ് ചെയർമാനും ദുബായ് ആസ്ഥാനമാക്കിയുള്ള മദ്യ-ഹോട്ടൽ വ്യവസായ ഗ്രൂപ്പിന്റെ തലവനുമായ തമ്പിയെ അറസ്റ്റു ചെയ്തത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നടപടി വിദേശനാണയച്ചട്ടം ലംഘിച്ച് 288 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ; റോബർട്ട് വധേരയുടെ ഭൂമി ഇടപാടിൽ ചോദ്യം ചെയ്ത മലയാളി വ്യവസായിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് നടപടി സിബിഐ കേസ് നിലനിൽക്കേ തന്നെ; വധേരയുടെ അടുപ്പക്കാരന് എതിരായ നീക്കം ലക്ഷ്യമിടുന്നത് പ്രിയങ്ക ഗാന്ധിയെയോ?

പ്രമുഖ മലയാളി വ്യവസായി സി സി തമ്പി അറസ്റ്റിൽ; ഹോളിഡെയ്സ് ഗ്രൂപ്പ് ചെയർമാനും ദുബായ് ആസ്ഥാനമാക്കിയുള്ള മദ്യ-ഹോട്ടൽ വ്യവസായ ഗ്രൂപ്പിന്റെ തലവനുമായ തമ്പിയെ അറസ്റ്റു ചെയ്തത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നടപടി വിദേശനാണയച്ചട്ടം ലംഘിച്ച് 288 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ; റോബർട്ട് വധേരയുടെ ഭൂമി ഇടപാടിൽ ചോദ്യം ചെയ്ത മലയാളി വ്യവസായിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് നടപടി സിബിഐ കേസ് നിലനിൽക്കേ തന്നെ; വധേരയുടെ അടുപ്പക്കാരന് എതിരായ നീക്കം ലക്ഷ്യമിടുന്നത് പ്രിയങ്ക ഗാന്ധിയെയോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രമുഖ പ്രവാസി വ്യവസായിയും സോണിയ കുടുംബത്തിന്റെ വിശ്വസ്തനുമായ മലയാളി വ്യവസായി സിസി തമ്പി അറസ്റ്റിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് തമ്പിയെ അറസ്റ്റു ചെയ്തത്. വൻതുകയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റു ചെയ്ത്. 288 കോടി രൂപ വിദേശ നാണയചട്ടംലംഘിച്ചു കടത്തിയെന്ന കേസിലാണ് തമ്പിയെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഹോളിഡെയ്സ് ഗ്രൂപ്പ് ചെയർമാനാണ് സി.സി. തമ്പി. ഹോളിഡേ സിറ്റി സെന്റർ, ഹോളിഡേ പ്രോപ്പർട്ടീസ്, ഹോളിഡേ ബേക്കൽ റിസോർട്ട് എന്നീ കമ്പികളുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഒടുവിലാണ് തമ്പിയെ വിദേശ നാണയച്ചട്ടം ലംഘിച്ച കേസിൽ അറസ്റ്റു ചെയ്തത്. ഒഎൻജിസിയുമായി ബന്ധപ്പെട്ട അഴിമതി കേസും എൻഫോഴ്‌സ്‌മെന്റിന്റെ പരിഗണനയിലുണ്ട്.

ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയാണ് സിസി തമ്പിയെ അറസ്റ്റു ചെയ്തത്. റോബർട്ട് വധേരയുമായി വളരെ അടുപ്പമുള്ള വ്യവസായി കൂടിയാണ് തമ്പി. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നടപടി പ്രിയങ്ക ഗാന്ധിക്കെതിരായ നീക്കം കൂടിയാണെന്ന അഭ്യൂഹങ്ങളും ശക്തമായി ഉയർന്നിട്ടുണ്ട്. പൗരത്വ വിഷയത്തിൽ കേന്ദ്രസർക്കാറിനെതിരായി ശക്തമായ സമരമുഖത്താണ് പ്രിയങ്ക ഗാന്ധിയുള്ളത്. ഉത്തർപ്രദേശിൽ അടക്കം പ്രിയങ്കയുടെ സന്ദർശനം തലവേദന ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിസി തമ്പിക്കെതിരായ നീക്കത്തിന് രാഷ്ട്രീയ മാനവും കൈവന്നിരിക്കുന്നത്.

ഹോളിഡെയ്സ് ഗ്രൂപ്പ് ചെയർമാനാണ് സി.സി. തമ്പി. ദുബായ് ആസ്ഥാനമാക്കി നൂറു കോടി ഡോളർ ആസ്ഥിയുള്ള മദ്യവ്യവസായ ഗ്രൂപ്പിന്റെ തലവനാണ്. കൊച്ചിയിലടക്കം കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ വൻകിട റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളും തമ്പിക്കുണ്ട്. ഹോളിഡെയ്സ് ഗ്രൂപ്പിന്റെ പേരിൽ തമ്പി എറണാകുളത്ത് നടത്തുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ സോണിയാഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരക്ക് പങ്കുള്ളതായി സൂചനകളുണ്ടായിരുന്നു. ഇതേ തുടർന്ന് തമ്പിയെ ചോദ്യം ചെയ്യുകയും ചെയത്ു. സോണിയയും കുടുംബവും ദുബായിൽ തമ്പിയുടെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. കുന്നംകുളം കേന്ദ്രമാക്കി തേജസ് എന്ന പേരിൽ എഞ്ചിനീയറിങ്ങ് കോളേജും തമ്പി നടത്തുന്നുണ്ട്. ചെറുവത്തൂർ ഫൗണ്ടേഷന്റെ പേരിലാണ് കോളേജ്. തമ്പിയാണ് ചെയർമാൻ.

യുപിഎ ഭരണകാലത്ത് തമ്പിക്ക് വഴിവിട്ട പല സഹായങ്ങളും ലഭിച്ചിരുന്നതായി നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. കേരളത്തിൽ രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളും തമ്പിയുമായി വളരെ അടുപ്പം പുലർത്തുന്നവരാണ്. കേരളത്തിന് പുറത്ത് വൻകിട ഭൂമി ഇടപാടുകൾ നടത്തിയ ഹോളിഡേ ഗ്രൂപ്പ് ചെയർമാൻ ചെറുവത്തൂർ ചെക്കുട്ടി തമ്പി എന്ന സി സി തമ്പിയെ നേരത്തെ എൻഫോഴ്‌സമെന്റെ ചോദ്യം ചെയ്തിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെയും അടിസ്ഥാനത്തിലാണ് ഹോളിഡേ തമ്പിയെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. കൂടാതെ സിബിഐ കേസും തമ്പിയുടെ പേരിലുണ്ട്.

കഴിഞ്ഞ യുപിഎ സർക്കാരിന്റെ സമയത്ത് ഹരിയാനയിലെ ഫരീദാബാദിൽ 400 ഏക്കറോളം കാർഷിക ഭൂമി വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ടാണ് തമ്പിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നത്. റിയൽ എസ്റ്റേറ്റിനു പുറമെ റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയടക്കം ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ബിസിനസ് ഇടപാടുകളാണ് ഹോളിഡേ ഗ്രൂപ്പിനുള്ളത്. ഹരിയാനയിൽ നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിദേശ വിനിമയ മാനേജ്മെന്റ് ആക്ട് (ഫെമ) ലംഘിച്ചിട്ടുണ്ടെന്ന സംശയമുയർന്നതിനെ തുടർന്നം തമ്പിയെ ചോദ്യം ചെയ്തിരുന്നു. യുപിഎ സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ഉന്നത രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായി തമ്പിക്കുണ്ടായിരുന്ന ബന്ധവും എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്.

2010ലും തമ്പിക്കെതിരെ സിബിഐ അന്വേഷണം നടന്നിരുന്നു. തമ്പിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിങ് കോളേജുകൾക്ക് അടിസ്ഥാന സൗകര്യമില്ലാതിരുന്നിട്ടും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഈകേസ്. നേരത്തെ വധേരയെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലാണ് വധേര ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP