Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതുകളൊരുക്കാനുള്ള പൊലീസ് ശ്രമം വിവാദമായപ്പോൾ നടപടി; എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ മുഖ്യ പ്രതി മൊയ്തീൻ കുട്ടിക്കും പെൺകുട്ടിയുടെ അമ്മയ്ക്കുമെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും; മുഖ്യപ്രതിക്കെതിരെ പോക്‌സോയിലെ ഗൗരവമേറിയ വകുപ്പുകൾ; ചങ്ങരംകുളം എസ്‌ഐക്കെതിരെയും പോക്‌സോ ചുമത്തി; നടപടി ഡിജിപിയുടെ ഉത്തരവിനെ തുടർന്ന്

പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതുകളൊരുക്കാനുള്ള പൊലീസ് ശ്രമം വിവാദമായപ്പോൾ നടപടി; എടപ്പാൾ തിയേറ്റർ പീഡനക്കേസിൽ മുഖ്യ പ്രതി മൊയ്തീൻ കുട്ടിക്കും പെൺകുട്ടിയുടെ അമ്മയ്ക്കുമെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും; മുഖ്യപ്രതിക്കെതിരെ പോക്‌സോയിലെ ഗൗരവമേറിയ വകുപ്പുകൾ;  ചങ്ങരംകുളം എസ്‌ഐക്കെതിരെയും പോക്‌സോ ചുമത്തി; നടപടി ഡിജിപിയുടെ ഉത്തരവിനെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എടപ്പാളിലെ തിയേറ്ററിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി മൊയ്തീൻകുട്ടിക്കെതിരെ പോക്‌സോയിലെ 5 എം വകുപ്പ് അടക്കം കൂടുതൽ വകുപ്പുകൾ ചുമത്തും. പാലക്കാട് തൃത്താല സ്വദേശിയായ മൊയ്തീനെതിരെ നേരത്തെ ചുമത്തിയിരുന്നത് ദുർബലവകുപ്പുകളായിരുന്നു.

മൊയ്തീൻ കുട്ടിക്കെതിരെ പോക്സോ വകുപ്പ് 5(ഹ ), 5(എം), 6, 9 (എം), 10, എന്നിവയും ഐപിസി 354 , 375(ബി), 376 ധ 2(ഐ) വകുപ്പുകളും ചുമത്തും. അമ്മക്കെതിരെ പോക്സോ നിയമത്തിൽ സെക്ഷൻ 16, 17 എന്നീ വകുപ്പുകളും ചുമത്തും. കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ ചങ്ങരംകുളം മുൻ എസ്. ഐക്കെതിരെ പോക്സോ 19, 21 (ഐ) എന്നീ വകുപ്പുകളും ഐപിസി 166 (എ) വകുപ്പും പ്രകാരം കേസെടുക്കും.

പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതെ വൈകിച്ച ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബിക്കെതിരേ പോക്‌സോ ചുമത്താൻ ധാരണയായിരുന്നു. എസ്‌ഐക്കെതിരേ കേസെടുക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവിക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.

നേരത്തെ പ്രതിക്കെതിരെ പോക്‌സോയിലെ 9,10,16 വകുപ്പുകളും, ബാലനീതിനിയമം 75 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിൽ പ്രതിക്ക് രക്ഷപ്പെടാൻ ഏറെ പഴുതുകൾ ഉണ്ടായിരുന്നു. പ്രതിക്കെതിരെ പോക്‌സോയിലെ ഗൗരവമേറിയ 5 എം, 6 വകുപ്പുകൾ ചേർക്കണമെന്ന ചൈൽഡ് ലൈനിന്റെയും ശിശുക്ഷേമ സമിതിയുടെയും നിർദ്ദേശം പൊലീസ് ആദ്യം മുഖവിലയ്ക്കെടുത്തിരുന്നില്ല. ഇത് വിവാദമായതോടെയാണ് കൂടുതൽ വകുപ്പുകൾ ചുമത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടത്.

ബാലപീഡകർക്കെതിരെയുള്ള കേന്ദ്ര നിയമഭേദഗതി പ്രാബല്യത്തിലായാൽ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ചുമത്തിയ വകുപ്പുകളിൽ ബാലികയ്ക്ക് എതിരായ അതിക്രമം, സ്വകാര്യ ഭാഗങ്ങളിലെ സ്പർശനം എന്നിവയാണ് വരുന്നത്. എന്നാൽ അഗ്രവേറ്റഡ് പെനിട്രേറ്റീവ് സെകഷ്വൽ അസാൾട്ട് ഉൾപ്പെട്ട അഞ്ചാംവകുപ്പ് പ്രകാരമാണ് കേസെടുക്കേണ്ടിയിരുന്നതെന്നും സി.സി ടി.വി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണെന്നും പൊലീസ് ഈ വകുപ്പ് ചുമത്താത്തതിൽ ദുരൂഹതയുണ്ടെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നടപടി പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണെന്നും പൊലീസ് ഒത്തുകളിയാണെന്നും പ്രതിപക്ഷവും ആരോപിച്ചിരുന്നു.

ഇതിനെ തുടർന്നാണ് ഇക്കാര്യത്തിൽ ഡി.ജി.പി ഉത്തരവിറക്കിയത്.അതേസമയം, പ്രതി മൊയ്തീൻകുട്ടിയുമായി തനിക്ക് ഏറെക്കാലത്തെ ബന്ധമുണ്ടെന്നും ക്വാട്ടേഴ്‌സിൽ സന്ദർശിക്കാറുണ്ടെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തിയേറ്ററിൽ അമ്മയുടെ സമ്മതത്തോടെയാണ് പ്രതി കുട്ടിയെ രണ്ടര മണിക്കൂർ പീഡിപ്പിച്ചത്. രണ്ട് ദിവസം പൊലീസിനൊപ്പം കഴിഞ്ഞ കുട്ടിയെ ഞായറാഴ്ച ഉച്ചയോടെയാണ് മലപ്പുറത്തെ നിർഭയ ഹോമിൽ പ്രവേശിപ്പിച്ചത്. ക്ഷീണം മൂലം അവശയായ കുട്ടിയോട് ഇന്നാണ് കൗൺസലർക്ക് സംസാരിക്കാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP