Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞിനെ മുത്തംകൊടുത്ത് പള്ളിയിൽ കിടത്തുന്ന ദൃശ്യങ്ങൾ കണ്ടതും വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചത് തുണയായി; ആളെ തിരിച്ചറിഞ്ഞ് ബിറ്റോയുടെ സുഹൃത്ത് നൽകിയ ഫോൺ നമ്പർ പിന്തുടർന്ന് ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ചോരക്കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന മാതാപിതാക്കളെ മണിക്കൂറുകൾക്കുള്ളിൽ പൊക്കിയ എളമക്കര എസ്‌ഐ ജെ. ബിനോദ് കുമാറിന് അഭിനന്ദന പ്രവാഹം

കുഞ്ഞിനെ മുത്തംകൊടുത്ത് പള്ളിയിൽ കിടത്തുന്ന ദൃശ്യങ്ങൾ കണ്ടതും വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചത് തുണയായി; ആളെ തിരിച്ചറിഞ്ഞ് ബിറ്റോയുടെ സുഹൃത്ത് നൽകിയ ഫോൺ നമ്പർ പിന്തുടർന്ന് ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ചോരക്കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച് കടന്ന മാതാപിതാക്കളെ മണിക്കൂറുകൾക്കുള്ളിൽ പൊക്കിയ എളമക്കര എസ്‌ഐ ജെ. ബിനോദ് കുമാറിന് അഭിനന്ദന പ്രവാഹം

പീയൂഷ് ആർ

കൊച്ചി: ചോരക്കുഞ്ഞിനെ പള്ളിമേടയിൽ ഉപേക്ഷിച്ചു കടന്ന മാതാപിതാക്കളെ കണ്ടെത്താൻ സഹായകമായത് എളമക്കര എസ്‌ഐ ജെ.ബിനോദ് കുമാറിന്റെ തന്ത്രപരമായ നീക്കം. മാതാപിതാക്കൾ കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുന്ന സി.സി.ടി.വി ദൃശ്യങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചാൽ എളുപ്പം ആളെ തിരിച്ചറിയാമെന്ന സാധ്യത ഉപയോഗിച്ചതാണ് സംഭവത്തിൽ എളുപ്പം തുമ്പുണ്ടാക്കാനും പ്രതികളെ കണ്ടെത്താനും സഹായകമായത്. മേലധികാരികളുടെ അനുവാദത്തോടെ ദൃശ്യങ്ങൾ വാട്‌സ്ആപ് ഗ്രൂപ്പുകളിൽ നൽകുകയായിരുന്നു. ഇതോടൊപ്പം ഇവരെ അറിയാവുന്നവർ സ്റ്റേഷനുമായി ബന്ധപ്പെടുക എന്ന സന്ദേശവും നൽകി.

സംഭവം നടക്കുന്നത് ഇന്നലെ രാത്രി 8 മണിക്ക്. പള്ളിയിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വന്ന ഉടൻ എസ്‌ഐ ബിനോദ് കുമാറും സംഘവും സ്ഥലത്തെത്തി. കുട്ടിയെ സുരക്ഷിതമായി അടുത്തുള്ള എ.എം.ജെ ഹോസ്പിറ്റലിലെ എൻ.ഐ.സി.യുവിലേക്ക് മാറ്റി. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് ദൃശ്യങ്ങൾ എസ്‌ഐ മൊബൈൽ ഫോണിൽ പകർത്തുകയും അവ വാട്ട്സാപ്പ് ഗ്രൂപ്പിുകളിലേക്ക് അയക്കുകയുമായിരുന്നു. നിമിഷങ്ങൾക്കകം സന്ദേശം നിരവധി പേരുടെ കൈകളിലേക്ക് എത്തി. വാട്ട്സാപ്പിൽ നിന്നും ഫെയ്സ് ബുക്കിലേക്കും ദൃശ്യങ്ങൾ പ്രചരിച്ചു. ഇതോടെ ഇവരെ തിരിച്ചറിഞ്ഞ പറവൂർ സ്വദേശി വിപിൻ എസ്‌ഐ യെ വിളിക്കുകയും ആളെ തിരിച്ചറിഞ്ഞതായി അറിയിക്കുകയുമായിരുന്നു.

ഇയാളുടെ കൈയിൽ ധരിച്ചിരുന്ന വള കണ്ടാണ് വിപിൻ ബിറ്റോയെ തിരിച്ചറിഞ്ഞത്. ഇയാളുടെ മൊബൈൽ നമ്പർ എസ്‌ഐയ്ക്ക് കൈമാറി. ഉടൻ സൈബർ സെല്ലുമായി ബന്ധപ്പെട്ട് നമ്പറിന്റെ ഡീറ്റെയിൽസ് എടുത്തു. എറണാകുളത്തു നിന്നും തൃശ്ശൂർ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായാണ് ടവർ ലൊക്കേഷനിൽ പൊലീസിന് മനസ്സിലായത്. ഈ സമയം കൊണ്ട് പൊലീസ് സമീപത്തെ ഷോപ്പുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ തുടങ്ങി. പള്ളിയിലെ സി.സി.ടി.ടി.വി ദൃശ്യങ്ങളിൽ ദമ്പതികൾ ലുലുമാളിന്റെ ഭാഗത്തേക്ക് പോകുന്നതായാണ് കണ്ടത്. അതിനാൽ ആ ഭാഗത്താണ് പരിശോധന നടത്തിയത്.

രണ്ട് ഷോപ്പുകളുടെ ക്യാമറാ ദൃശ്യങ്ങളിൽ നിന്നും ഇവർ ബസ് കയറി കലൂർ ഭാഗത്തേക്ക് പോകുന്നതായി വ്യക്തമാതി. ഇതോടെ അന്വേഷണം റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കാക്കി. ഇതിനിടയിൽ തൃശ്ശൂർ വടക്കാഞ്ചേരി ഭാഗത്ത് നിന്നും ഫോൺ കോളുകൾ തേടിയെത്തി. അങ്ങനെയാണ് ബിറ്റോയും ഭാര്യ പ്രവിതയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത് എന്ന് പൊലീസിന് മനസ്സിലായത്. ഇത് ഉറപ്പിച്ചപ്പോഴേക്കും പുലർച്ചെ 4.30 ആയി.

പിന്നീട് ബിനോദ് കുമാറും മൂന്ന് പൊലീസുകാരും വടക്കാഞ്ചേരിക്ക് പുറപ്പെടുകയായിരുന്നു. പുലർച്ചെ ആറുമണിയോടെ ബിറ്റോയുടെ വീട്ടിലെത്തിയെങ്കിലും ഇയാൾ ഉറക്കമുണരുന്നത് വരെ കാത്തുനിന്നു. എന്നിട്ടാണ് കസ്റ്റഡിയിലെടുക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതിയെ എസ്‌ഐയും സംഘവും സ്റ്റേഷനിലെത്തിച്ചത്. കൃത്യമായി മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ കണ്ടെത്തിയ എസ്‌ഐയ്ക്ക് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്. തൃക്കാക്കര എ.സി.പി പി.പി.ഷംസ് എളമക്കര എസ്‌ഐ ജെ. ബിനോദ് കുമാറിനെ പ്രത്യേകം അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP