Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

25 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് കേസിൽ ഇമാസ് ഗോൾഡ് ഉടമ അറസ്റ്റിൽ; കൊടുവള്ളി സ്വദേശി കെ പി ബഷീറിനെ അറസ്റ്റു ചെയ്തത് ജിഎസ്ടി ഇന്റലിജൻസ്; സ്വർണാഭരണങ്ങളുടെ മൊത്ത വിതരണക്കാരായ ജുവല്ലറി ഉടമയ്ക്ക് പിന്നാലെ 17 ബിസിനസ് പങ്കാളികൾ നിരീക്ഷണത്തിൽ; 2000 കിലോ സ്വർണം ജിഎസ്ടി അടയ്ക്കാതെ വിറ്റ ജുവല്ലറിയിൽ നിന്നും കണ്ടെത്തെയത് കണക്കിൽ പെടാത്ത 16 കിലോ സ്വർണവും

25 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് കേസിൽ ഇമാസ് ഗോൾഡ് ഉടമ അറസ്റ്റിൽ; കൊടുവള്ളി സ്വദേശി കെ പി ബഷീറിനെ അറസ്റ്റു ചെയ്തത് ജിഎസ്ടി ഇന്റലിജൻസ്; സ്വർണാഭരണങ്ങളുടെ മൊത്ത വിതരണക്കാരായ ജുവല്ലറി ഉടമയ്ക്ക് പിന്നാലെ 17 ബിസിനസ് പങ്കാളികൾ നിരീക്ഷണത്തിൽ; 2000 കിലോ സ്വർണം ജിഎസ്ടി അടയ്ക്കാതെ വിറ്റ ജുവല്ലറിയിൽ നിന്നും കണ്ടെത്തെയത് കണക്കിൽ പെടാത്ത 16 കിലോ സ്വർണവും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 25 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ കേസിൽ സ്വർണവ്യാപാരി അറസ്റ്റിൽ. കൊടുവള്ളി സ്വദേശി കെ പി ബഷീറിനെയാണ് ജിഎസ്ടി ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. വെട്ടിപ്പുമായി ബന്ധപ്പെട്ട് 17 ബിസിനസ് പങ്കാളികൾ ഇന്റലിജൻസ് നിരീക്ഷണത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കാതെ ജൂവലറി മേഖലയിൽ വൻതോതിൽ സ്വർണം വിൽക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ സ്വർണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേടാണ് കണ്ടെത്തിയത്. 2000 കിലോ സ്വർണം ജിഎസ്ടി അടയ്ക്കാതെ വിറ്റതായി ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തി.

ബുധനാഴ്ച വയനാട് ഉൾപ്പെടെയുള്ള നാലു ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കോഴിക്കോട്ടെ സ്വർണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 25 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. 2000 കിലോ സ്വർണം അനധികൃതമായി വിറ്റഴിച്ചു. ഇതിന് പുറമേ അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കിലോ സ്വർണവും കണ്ടെത്തി.

കേരളത്തിൽ 14 ജില്ലകളിലും സ്വർണാഭരണങ്ങൾ എത്തിച്ചു നൽകുന്ന മൊത്ത വിതരണക്കാരാണ് ഇമാസ് ഗോൾഡ്. കോഴിക്കോട് കൊടുവള്ളി സ്വദേശിയും മലപ്പുറം സ്വദേശിയുമാണ് ഈ സ്വർണ്ണ മൊത്ത വിതരണ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നി ജില്ലകളിലാണ് ഇവിർ കൂടുതലായി സ്വർണം വിൽക്കുന്നത്. ജിഎസ്ടി വെട്ടിപ്പു നടത്തിയെന്ന് കണ്ടെത്തിയതിന് തുടർന്ന് കൂടുതൽ പരിശോധന വേണ്ടി വരും. പരിശോധന വരും ദിവസങ്ങളിൽ വ്യാപിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

കേന്ദ്ര ജിഎസ്ടി ഇന്റലിജൻസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ജൂലൈ മാസം മുതലുള്ള കച്ചവടത്തിന്റെ രേഖകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാവണമെങ്കിൽ കൂടുതൽ പരിശോധനകൾ വേണമെന്ന് ജി എസ് ടി ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറകടർ വ്യക്തമാക്കി. ചെറുകിട ജൂവലറികൾക്ക് ആഭരണങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതാണ് ഇമാസിന്റെ രീതി. പക്ഷേ റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാൻ ജൂവലറി ഉടമകൾ തയ്യാറായിട്ടില്ല. റെയ്ഡിന് ശേഷം ജൂവലറി പൂട്ടിക്കിടക്കുകയാണ്. ഉടമകളുടെ വീടുകളിലും സ്വർണം വിറ്റ കേന്ദ്രങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്.

പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണം നടക്കുകയാണ് എന്നാണ് ജിഎസ്ടി അധികൃതരുടെ മറുപടി. ഇമാസിൽ നിന്നും സ്വർണം വിതരണം ചെയ്യുന്ന സ്വർണ്ണത്തിന്റ് സ്ത്രോതസ് എവിടെ നിന്നാണെന്ന അന്വേഷണത്തിലേക്കും കടന്നേക്കുമെന്ന സൂചനയുണ്ട്. കേരളത്തിൽ സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്ന കൊടുവള്ളിയുമായി ബന്ധമുണ്ട് എന്നതിനാൽ അന്വേഷണം കൂടുതൽ മുറുകാനാണ് സാധ്യത.

ജിഎസ്ടി തട്ടിപ്പുകൾ അടുത്തകാലത്തായി കൂടുതൽ വ്യാപിച്ചിരുന്നു. ബിനാമി പേരിൽ രജിസ്‌ട്രേഷൻ നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കോടികളുടെ ജിഎസ്ടി (ചരക്ക് സേവന നികുതി) വെട്ടിപ്പ് നടത്തിയ കേസിൽ പൊന്നാനി സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇത് കൂടാതെ നിരവധി പേരാണ് ജിഎസ്ടി വെട്ടിപ്പിന് പിടിയിലായത്. അതേസമയം ജിഎസ്ടി സംവിധാനത്തിൽ സ്വർണത്തിനും രത്നങ്ങൾക്കും ഇവേബിൽ നടപ്പാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാൻ സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് കൺവീനറായി മന്ത്രിമാരുടെ സമിതി അടുത്തിടെ രൂപീകരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP