Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ ബാബുവിനെ ചോദ്യം ചെയ്തു എൻഫോഴ്‌സ്‌മെന്റ്; വിജിലൻസ് അന്വേഷണം നടന്നത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; തനിക്ക് വരവിൽ കവിഞ്ഞ സ്വത്തില്ലെന്നും ആവർത്തിച്ച് ബാബു; വിജിലൻസ് കണ്ടെത്തിയത് 25 ലക്ഷത്തിന്റെ അനധികൃത സമ്പാദ്യമെന്ന്; മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എൻഫോഴ്‌സമെന്റ് നടപടികൾ അവസാനിപ്പിക്കാനും സാധ്യത

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ ബാബുവിനെ ചോദ്യം ചെയ്തു എൻഫോഴ്‌സ്‌മെന്റ്; വിജിലൻസ് അന്വേഷണം നടന്നത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ; തനിക്ക് വരവിൽ കവിഞ്ഞ സ്വത്തില്ലെന്നും ആവർത്തിച്ച് ബാബു; വിജിലൻസ് കണ്ടെത്തിയത് 25 ലക്ഷത്തിന്റെ അനധികൃത സമ്പാദ്യമെന്ന്; മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എൻഫോഴ്‌സമെന്റ് നടപടികൾ അവസാനിപ്പിക്കാനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ മുന്മന്ത്രി കെ. ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വിജിലൻസ് നൽകിയ കേസിൽ കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിലാണ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. അതേസമയം തനിക്ക് വരവിൽ കവിഞ്ഞ സ്വത്തില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ കുറ്റപത്രമെന്നും കെ.ബാബു എൻഫോഴ്‌സ്‌മെന്റിനെ അറിയിച്ചു. തനിക്ക് കിട്ടിയ ട്രാവൽ, ഡെയ്‌ലി അലവൻസുകൾ വരുമാനമായി കണക്കാക്കിയതാണ് തെറ്റായ കണക്കിലേക്ക് വിജിലൻസിനെ നയിച്ചതെന്ന് കെ.ബാബു പറയുന്നു.

കെ.ബാബുവിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. കെ.ബാബുവിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ വീടുകളിലും അദ്ദേഹത്തിന്റെ ഓഫീസുകളിലുമൊക്കെ പരിശോധന നടത്തിയപ്പോൾ എൻഫോഴ്‌സ്‌മെന്റും ഈ കേസ് ശ്രദ്ധിച്ചിരുന്നു. 150 കോടിയുടെ സാമ്പത്തിക ഇടപാടുകൾ കെ.ബാബുവിനും കൂട്ടർക്കുമെതിരേ വിജിലൻസ് തുടക്കത്തിൽ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റും കേസിൽ ഇടപെട്ടത്.

എന്നാൽ വിജിലൻസ് അന്വേഷണം പൂർത്തിയായപ്പോൾ വരവിൽ കവിഞ്ഞ സ്വത്ത് 25 ലക്ഷമായി കുറഞ്ഞു. തന്റെ ആസ്തി വിവരങ്ങൾ കണക്കുകൂട്ടിയതിൽ വിജിലൻസിന് പിഴവ് സംഭവിച്ചുവെന്ന നിലപാടിലാണ് കെ. ബാബു. ഇത് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടും അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി എൻഫോഴ്‌സ്‌മെന്റ് കെ.ബാബുവിന്റെ മൊഴിയെടുത്തത്.

സാധാരണ ഗതിയിൽ വിജിലൻസ് കണ്ടെത്തിയ സമ്പാദ്യങ്ങൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്ന നടപടിയിലേക്ക് എൻഫോഴ്‌സ്‌മെന്റ് നീങ്ങും. എന്നാൽ 25 ലക്ഷം മാത്രമാണ് അനധികൃത സമ്പാദ്യമെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ബാബുവിന്റെ മറ്റ് ആസ്തികളും വിവരങ്ങളും വിജിലൻസ് തന്നെ കണ്ടെത്താതിരിക്കുന്നതിനാലും അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം നടപടികൾ അവസാനിപ്പിക്കാനാണ് സാധ്യത. ഇപ്പോഴത്തെ നിലയിൽ ആ നിലയിലേക്കാണ് കാര്യങ്ങലുടെ പോക്ക്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുന്മന്ത്രി കെ ബാബു വിചാരണ നേരിടണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നു. കെ ബാബുവിന്റെ വിടുതൽ ഹർജി കോടതി തള്ളി. ബാബുവിന് വരവിനേക്കാൾ 43% അധിക സ്വത്തുണ്ടെന്ന കണ്ടെത്തൽ പ്രഥമദൃഷ്ട്യാ നിരാകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എംഎൽഎ എന്ന നിലയ്ക്ക് കിട്ടിയ ആനൂകൂല്യങ്ങളാണ് അധിക സ്വത്തെന്ന വാദം കോടതി അംഗീകരിച്ചില്ല. അനധികൃത സ്വത്തില്ലെങ്കിൽ വിചാരണയിലൂടെ തെളിയിക്കാമെന്ന് കോടതി അറിയിച്ചു.

2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചു എന്നാണ് വിജിലൻസിന്റെ ആരോപണം. ഏപ്രിൽ 29ന് കേസ് വീണ്ടും പരിഗണിക്കുന്‌പോൾ കുറ്റപത്രം വായിച്ച ശേഷം കോടതി വിചാരണയിലേക്ക് കടക്കും. വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ ബാബു പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP