Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നുനില വീട്ടിൽ ആർഭാടത്തോടെ അടിപൊളി ജീവിതം; വട്ടിപ്പലിശ ഇടപാടും റിയൽ എസ്റ്റേറ്റും അടക്കം കോടികൾ മറിയുന്ന ബിസിനസുകളിൽ പങ്കാളി; ആന്ധ്രയിലെ നക്‌സൽ മേഖലകളിൽ നിന്ന് കഞ്ചാവ് വാറ്റി കടത്ത്: ഒന്നേമുക്കാൽ കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി തലസ്ഥാനത്ത് പിടിയിലായ മൂർഖൻ ഷാജി എക്‌സൈസിനെ പോലും കബളിപ്പിക്കുന്ന തന്ത്രശാലി

മൂന്നുനില വീട്ടിൽ ആർഭാടത്തോടെ അടിപൊളി ജീവിതം; വട്ടിപ്പലിശ ഇടപാടും റിയൽ എസ്റ്റേറ്റും അടക്കം കോടികൾ മറിയുന്ന ബിസിനസുകളിൽ പങ്കാളി; ആന്ധ്രയിലെ നക്‌സൽ മേഖലകളിൽ നിന്ന് കഞ്ചാവ് വാറ്റി കടത്ത്: ഒന്നേമുക്കാൽ കോടി വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി തലസ്ഥാനത്ത് പിടിയിലായ മൂർഖൻ ഷാജി എക്‌സൈസിനെ പോലും കബളിപ്പിക്കുന്ന തന്ത്രശാലി

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: തലസ്ഥാനത്ത് പിടിയിലായ ഹാഷിഷ് ഓയിൽ വിൽപനക്കാരൻ മൂർഖൻ ഷാജി എന്ന ഷാജിമോനെ എക്‌സൈസ് കുടുക്കിയത് രഹസ്യവിവരത്തെ തുടർന്ന്. അന്താരാഷ്ട്ര വിപണിയിൽ 1.80 കോടിരൂപ വിലമതിക്കുന്ന 1.8 കിലോ ഗ്രാം ഹാഷീഷ് ഓയിൽ ഇയാളിൽ നിന്നും പിടിച്ചെടുത്തതായി എക്സൈസ് അധികൃതർ അറിയിച്ചു. വൻ ഇടപാട് ലക്ഷ്യമിട്ട് ഇയാൾ നീക്കം നടത്തുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ തന്ത്രപരമായ നീക്കമാണ് അടിമാലി പാറത്താഴത്ത് വീട്ടിൽ ഷാജിമോനെ(48)കുടുക്കിയത്.

ഇയാൾ താമസിക്കുന്നത് മൂന്നുനില വീട്ടിലാണ്. വട്ടിപ്പലിശ ഇടപാടും റിയൽ എസ്റ്റേറ്റും ഉൾപ്പെടെ കോടികൾ മറിയുന്ന ബിസിനസ്സുകളിൽ പങ്കാളിയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ പടർന്നുകിടക്കുന്ന വിതരണ ശൃംഖല. ആന്ധ്രയിലെ നക്സലൈറ്റ് മേഖലകളിൽ എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം. എക്സൈസിനെ കുടുക്കുന്നതിലും തന്ത്രശാലിയാണ്. ഇയാളോടൊപ്പം സാഹായികളായ ഇടുക്കി പെരിഞ്ചാംകുത്ത് മൂലേപ്പറമ്പിൽ മെൽബിൻ (41 ),അടിമാലി മന്നാംകണ്ടം ചെറുകുഴിയിൽ രാജേഷ് (43) എക്സൈസ് സംഘത്തിന്റെ പിടിയിലായി.

കഴിഞ്ഞ 10 വർഷത്തിലേറെയായി ഷാജി ഹാഷിഷ് ഓയിൽ വിൽപ്പന രംഗത്ത് സജീവമായിരുന്നെന്നാണ് അധികൃതർ നൽകുന്ന വിവരം.സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി 50 കിലോയോളം ഹാഷിഷ് ഓയിൽ എക്സൈസ് അധികൃതർ പിടിച്ചെടുത്തിരുന്നു. ഷാജി വിതണം ചെയ്തതാണ് ഇതെന്ന് അന്വേഷണത്തിൽ ഏറെക്കുറെ വ്യക്തമായിരുന്നെങ്കിലും ഇയാളെ കൂട്ടിയിണക്കാൻ പറ്റിയ തെളിവുകളൊന്നും എക്സൈസ് അധികൃതർക്ക് ലഭിച്ചിരുന്നില്ല.

കെട്ടിടം ലോണെടുത്ത് നിർമ്മിച്ചതാണെന്നും 95000 രൂപ മാസം ബാങ്കിൽ അടയ്ക്കുന്നുണ്ടെന്നുമാണ് എക്സൈസ് അധികൃരോട് ഇയാൾ വെളിപ്പെടുത്തിയിട്ടുള്ളത്. നാട്ടിൽ പലിശയ്ക്ക് പണം കൊടുക്കുന്ന ഇടപാടും റിയൽ എസ്റ്റേറ്റ് രംഗത്തുമെല്ലാം ഷാജിയുടെ സജീവ ഇടപെടൽ ഉണ്ടെന്നാണ് പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി. ആന്ധ്രയിൽ നക്സലൈറ്റ് അധീന മേഖലകളിൽ കൃഷിചെയ്യുന്ന കഞ്ചാവ് വാങ്ങി ഇവിടെത്തന്നെ നിർമ്മിച്ചിട്ടുള്ള ഫാക്ടറികളിൽ വാറ്റിയെടുത്ത് കേരളത്തിൽ എത്തിച്ച് ഷാജിക്ക് കൈമാറുകയായിരുന്നത് മെൽബിനായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ഇടുപാടുകളിലെ പ്രധാന സഹായിയായിരുന്നു രാജേഷ്.

തനി്ക്കെതിരെ എതെങ്കിലും ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ടെന്ന് സംശയം തോന്നിയാൽ ഇയാൾക്കെതിരെ വ്യാജപരാതികൾ അയച്ച് ഉന്നത ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലത്തി നടപടികൾ മരവിപ്പിക്കുക, വിജിലൻസ് കേസിൽ പെടുത്താൻ നോക്കുക തുടങ്ങി പതിനെട്ടവും ഷാജി പ്രയോഗിച്ചിരുന്നെന്നാണ് അധികൃതർ നൽകുന്ന സൂചന. എക്സൈസ് സർക്കിൾ ഇൻസ്പെകടർ ടി അനികുമാർ, ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ ആർ,സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്,ശിവൻ,രാജേഷ്,ഷംനാദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP