Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരു വിളിച്ചാലും പൂജകൾക്ക് പോകും; 5000 മുതൽ 20000 രൂപ വരെ പ്രതിഫലം വാങ്ങും; അഘോരി സന്യാസിമാരുടെ പാരമ്പര്യം പിന്തുടർന്ന് ശ്മശാനങ്ങളിൽ ഉറക്കം; ശവങ്ങളുടെ പുറത്തിരുന്നുപോലും ആഹാരം കഴിക്കാറുണ്ടെന്നും അവകാശവാദം; തലസ്ഥാനത്ത് ഹാഷിഷ് ഓയിൽ കടത്തിന് പിടിക്കപ്പെട്ട മൂർഖൻ ഷാജിയുടെ ഇടപാടുകൾക്ക് ഒത്താശ ചെയ്തിരുന്ന കണ്ണൻ സ്വാമി ആളുചില്ലറക്കാരനല്ലെന്ന് എക്‌സൈസ്; ലഹരിക്കടത്തിൽ സ്വാമിക്ക് പങ്കുണ്ടന്നും നിഗമനം

ആരു വിളിച്ചാലും പൂജകൾക്ക് പോകും; 5000 മുതൽ 20000 രൂപ വരെ പ്രതിഫലം വാങ്ങും; അഘോരി സന്യാസിമാരുടെ പാരമ്പര്യം പിന്തുടർന്ന് ശ്മശാനങ്ങളിൽ ഉറക്കം; ശവങ്ങളുടെ പുറത്തിരുന്നുപോലും ആഹാരം കഴിക്കാറുണ്ടെന്നും അവകാശവാദം; തലസ്ഥാനത്ത് ഹാഷിഷ് ഓയിൽ കടത്തിന് പിടിക്കപ്പെട്ട മൂർഖൻ ഷാജിയുടെ ഇടപാടുകൾക്ക് ഒത്താശ ചെയ്തിരുന്ന കണ്ണൻ സ്വാമി ആളുചില്ലറക്കാരനല്ലെന്ന് എക്‌സൈസ്; ലഹരിക്കടത്തിൽ സ്വാമിക്ക് പങ്കുണ്ടന്നും നിഗമനം

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: തലസ്ഥാനത്തെ കോടികൾ വലിമതിക്കുന്ന ഹാഷിഷ് ഓയിൽ കടത്തിൽ മൂർഖൻ ഷാജിയുടെ ഇടപാടുകൾക്ക് ഒത്താശ ചെയ്തതത് കണ്ണൻ സ്വാമി എന്ന ശ്രീജിത്തെന്ന് എക്‌സൈസിന് വിവരം കിട്ടി. 1.80 കോടിയുടെ ഹാഷിഷ് ഓയിലുമായി കഴിഞ്ഞ ദിവസമാണ് മൂർഖൻ ഷാജി അടക്കം മൂന്നുപേർ പിടിയിലായത്. ഹാഷീഷ് ഓയിൽ കടത്തിയ സംഭവത്തിൽ സ്വാമിക്ക് പങ്കുണ്ടെന്ന തരത്തിൽ ഏതാനും മൊഴികൾ എക്സൈസ് അധികൃതർക്ക് ലഭിച്ചതായിട്ടാണ് അറിയുന്നത്. തെളിവുകൾ ലഭിച്ച ശേഷം ഇയാളെ കേസ്സിൽ പ്രതി ചേർക്കാനാണ് അധികൃതരുടെ തീരുമാനം.

കണ്ണൻ സ്വാമി ആളുചില്ലറക്കാരനല്ല. പൂജയാണ് തൊഴിൽ. പൂജയ്ക്ക് 5000 മുതൽ 20000 രൂപവരെ വാങ്ങാറുണ്ട്. ആപത്ത് സമയമായതിനാൽ ദൗത്യം സഹായി വിജേഷിനെ എൽപ്പിക്കാൻ ഷാജിയോട് പറഞ്ഞിരുന്നു. ഹാഷീഷ് ആണ് കൊണ്ടുപോകുന്നത് എന്ന് അറിയാമായിരുന്നെങ്കിലും പങ്കുകച്ചവടം നടത്തിയിട്ടില്ല. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണ് സ്വാമി. കണ്ണൻ സ്വാമി എന്നറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ഇന്നലെ ചോദ്യം ചെയ്യലിൽ എക്സൈസിനോട് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ.

വാരിക്കാട്ട് വിഷ്ണുമായ ദേവസ്ഥാനം എന്ന പേരിൽ തിരുവനന്തപുരത്ത് വലിയശാലയിൽ ആശ്രമം നടത്തിവന്നിരുന്ന വാരിക്കാട്ട് ദേവഗോപാലൻനായർ-ഗീത ദമ്പതികളുടെ മകൻ ശ്രീജിത്ത് അടുത്തകാലത്ത് പ്രവർത്തനം വാരണാസിയിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് എക്സൈസ് അധികൃതരുടെ അന്വേഷണത്തിൽ ലഭിച്ച വിവരം. കസ്റ്റഡിയിരിക്കെ മൂർഖൻ ഷാജിയിൽ നിന്നാണ് എക്സൈസ് സംഘത്തിന് കണ്ണൻ സ്വാമിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തിരുവനന്തപുരം വലിയശാലയിൽ ഭാര്യയും മക്കളും താമസിക്കുന്നുണ്ടെന്ന് എക്സൈസ് സംഘത്തിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഭാര്യയിൽ നിന്നും ലഭിച്ച മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടാണ് എക്സൈസ് അധികൃതർ സ്വാമിയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്.

അഘോരി സന്യാസി സമൂഹത്തിലെ അംഗമായ തനിക്ക് താന്ത്രികവിദ്യ അറിയാമെന്നും ആര് വിളിച്ചാലും പൂജകൾക്കായി പോകാറുണ്ടെന്നുമാണ് ഇയാൾ എക്സൈസിനോട് വിശദീകരിച്ചിട്ടുള്ളത്. ശ്മശാനങ്ങളിലാണ് ഉറക്കമെന്നും ഇവിടെ ശവങ്ങളുടെ പുറത്തിരുന്നുപോലും ആഹാരം കഴിക്കാറുണ്ടെന്നും സാധാരണയിൽ നിന്നും വ്യത്യസ്തവും ഭീതിജനകവുമായി നിരവധി ആചാരങ്ങൾ പിൻതുടരുന്ന സമൂഹത്തിന്റെ ഭാഗമാണ് താനെന്നും അതിനാൽ തനിക്ക് അതീന്ദ്രീയ ശക്തിയുണ്ടെന്നും മറ്റും ചോദ്യം ചെയ്യലിനിടെ ഇയാൾ അവകാശപ്പെട്ടു.

ചെറുപ്പത്തിൽ വീട്ടിൽ നിന്നും സ്‌കൂളിലേക്കെന്നും പറഞ്ഞിറങ്ങുന്ന താൻ ശവപ്പറമ്പുകളിലാണ് സമയം ചെലവിട്ടതെന്നും, പഠിക്കാൻ താൽപര്യമില്ലാത്തതിനാൽ താൻ ആശ്രമ ജീവിതത്തിലേയ്ക്ക് തിരിയുകയായിരുന്നെന്നും ഇയാൾ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
വലിയശാലയിൽ പ്രവർത്തിച്ചുവന്നിരുന്ന ചെറിയക്ഷേത്രം ഏറ്റെടുത്ത് വാരിക്കാട്ട്് വിഷ്ണുമായ ദേവസ്ഥാനം എന്ന് പേരിട്ടാണ് ആദ്ധ്യാത്മിക രംഗത്ത് സ്വാമി ചുവടുറപ്പിച്ചത്. വർഷങ്ങൾക്ക് മുമ്പ് റെയിൽവേ സ്ഥലമേറ്റെടുക്കൽ നടത്തിയപ്പോൾ ക്ഷേത്രം പൊളിച്ചു മാറ്റി.

ക്ഷേത്രം പ്രവർത്തനം ആരംഭിച്ച് നാളുകൾക്കുള്ളിൽ തന്നെ ഇയാളെത്തേടി ദൂരദേശങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. കുടുംബപ്രശ്നങ്ങൾ തീർക്കുന്നതിൽ ഇയാൾ വിദഗ്ധനായിരുന്നെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. ക്ഷേത്രം നഷ്ടമായതോടെ ഇയാൾ, കുറച്ചുകാലം കുടപ്പനക്കുന്നിലെ ഭക്തന്റെ വീടിന്റെ മുകൾ നിലയിൽ താമസിച്ച് പൂജാകർമ്മങ്ങളും മറ്റും നടത്തിയിരുന്നെന്നും ശല്യം മൂലം നാട്ടുകാർ ഇടപെട്ട് ഇയാളെ ഇവിടെ നിന്നും ഓടിക്കുകയായിരുന്നെന്നും മറ്റുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിട്ടുണ്ട്.

പൂജാ കർമ്മങ്ങൾക്കായി ഗുജറാത്തിൽ നിന്നെത്തിയ ക്രിസ്ത്യൻ ദമ്പതികളുടെ മകളെ പിന്നീട് ഭാര്യയാക്കി എന്നതാണ് സ്വാമിയുടെ ജീവിതത്തിലെ മറ്റൊരു ട്വിസ്റ്റ്. മലയാളികളായ ദമ്പതികൾ കുടുുബ പ്രശ്നം തീർക്കാനെത്തിയപ്പോൾ മകൾ സ്വാമിയിൽ ആകൃഷ്ടയാക്കുകയും ഇയാളെ മതം മാറ്റി സ്വന്തമാക്കുകയായിരുന്നെന്നും മറ്റുമാണ് നാട്ടിൽ പ്രചരിച്ചിട്ടുള്ള മറ്റൊരുവിവരം .ഗ്രിഫ്റ്റി എന്നാണ് ഭാര്യയുടെ പേരെന്നും രണ്ട് മക്കളുണ്ടെന്നും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. പൂജയിലുള്ള വിശ്വാസം കൊണ്ട് അനധികൃത ഇടപാടുകാരിൽ വലിയൊരുവിഭാഗം സ്വാമിയുടെ ഭക്തരാണെന്നുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്..മൂർഖൻ ഷാജിയും കൂട്ടാളികളും തിരുവനന്തപുരത്തെ ആശ്രമത്തിലും കുടപ്പനക്കുന്നിലെ ഭക്തന്റെ വീട്ടിലുമെത്തി പൂജകൾ നടത്തിയിരുന്നെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം.

കുടപ്പനക്കുന്നിൽ നിന്നും സ്ഥലംവിട്ട സ്വാമി ഹാഷീഷ് ഓയിൽ കടത്തുകേസ്സിലെ മറ്റൊരുപ്രതിയായ വിനീഷിന്റെ വീട്ടിൽ തങ്ങിയാണ് പിന്നീട് പൂജകളും മറ്റും നടത്തിയത്. ഇതിനിടയിൽ ഷാജിയും സംഘവും ഇടപെട്ട് ഇയാളെ അടിമാലി കുതിരയള ഗുഹാകാളി ക്ഷേത്രത്തിലെ പൂജാരിയാക്കി. ആദിവാസികൾ പൂജയും വഴിപാടും മറ്റും നടത്തിവന്നിരുന്ന ക്ഷേത്രം പുനഃരുദ്ധാരണവും പു:നപ്രതിഷ്ഠ എന്നൊക്കെ പ്പറഞ്ഞ് ഷാജിയും കൂട്ടാളികളും സ്വന്തമാക്കുകയായിരുന്നെന്നും ഇത് സ്വാമിയെ ചുറ്റുവട്ടത്ത് നിർത്താൻ ലക്ഷ്യമിട്ടായിരുന്നെന്നുമാണ് അധികൃതരുടെ നിഗമനം. ഷാജിയും കേസിലെ മറ്റൊരുപ്രതിയായ വിനീഷും ഉൾപ്പെട്ട സംഘം സ്വാമിക്കൊപ്പം കാശിയാത്ര നടത്തിയപ്പോൾ എടുത്ത സെൽഫിചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഈ സമയത്ത് സ്വാമി താമസിച്ചിരുന്നത് ഷാജിയുടെ വീട്ടിലാണെന്ന് അന്വേഷണത്തിൽ എക്സൈസ് സംഘത്തിന് വ്യക്തമായിരുന്നു. ഈ അസരത്തിൽ ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നെന്നുള്ള സൂചനകളും ഇയാളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഹാഷീഷ് ഓയിൽ കേസ്സിൽ അന്വേഷണം മുറുകിയതോടെ ഷാജി മുങ്ങി. കുറച്ചുദിവസം ഷാജിയുടെ നിർദ്ദേശ പ്രകാരം സ്വാമിയും കുടുംബവും കട്ടപ്പനയ്ക്കടുത്ത് ഒരുവീട്ടിൽ കുറച്ചുദിവസം തങ്ങി. പിന്നെ തിരുവനന്തപുരത്ത് നേരത്തെ താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടിൽ ഭാര്യയെയും മക്കളെയും കൊണ്ടാക്കിയെന്നും തുടർന്ന് ഇയാൾ ഹരിദ്വാറിലേയ്ക്ക് വണ്ടികയറുകയായിരുന്നെന്നുമാണ് ഒടുവിൽ അധികൃതർക്ക് ലഭിച്ച വിവരം.

മൂർഖൻ ഷാജിയെ കുടുക്കിയത് ഇങ്ങനെ:

വൻ ഇടപാട് ലക്ഷ്യമിട്ട് നീക്കം നടത്തുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം നടത്തിയ തന്ത്രപരമായ ഓപ്പറേഷനിലാണ് അടിമാലി പാറത്താഴത്ത് വീട്ടിൽ ഷാജിമോനെ(48) കഴിഞ്ഞ ദിവസം കുടുക്കിയത്.

ഇയാൾ താമസിക്കുന്നത് മൂന്നുനില വീട്ടിലാണ്. വട്ടിപ്പലിശ ഇടപാടും റിയൽ എസ്റ്റേറ്റും ഉൾപ്പെടെ കോടികൾ മറിയുന്ന ബിസിനസ്സുകളിൽ പങ്കാളിയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ പടർന്നുകിടക്കുന്ന വിതരണ ശൃംഖല. ആന്ധ്രയിലെ നക്‌സലൈറ്റ് മേഖലകളിൽ എപ്പോൾ വേണമെങ്കിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം. എക്‌സൈസിനെ കുടുക്കുന്നതിലും തന്ത്രശാലിയാണ്. ഇയാളോടൊപ്പം സാഹായികളായ ഇടുക്കി പെരിഞ്ചാംകുത്ത് മൂലേപ്പറമ്പിൽ മെൽബിൻ (41 ),അടിമാലി മന്നാംകണ്ടം ചെറുകുഴിയിൽ രാജേഷ് (43) എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.

കഴിഞ്ഞ 10 വർഷത്തിലേറെയായി ഷാജി ഹാഷിഷ് ഓയിൽ വിൽപ്പന രംഗത്ത് സജീവമായിരുന്നെന്നാണ് അധികൃതർ നൽകുന്ന വിവരം.സംസ്ഥാനത്തിന്റെ പലഭാഗങ്ങളിൽ നിന്നായി 50 കിലോയോളം ഹാഷിഷ് ഓയിൽ എക്‌സൈസ് അധികൃതർ പിടിച്ചെടുത്തിരുന്നു. ഷാജി വിതണം ചെയ്തതാണ് ഇതെന്ന് അന്വേഷണത്തിൽ ഏറെക്കുറെ വ്യക്തമായിരുന്നെങ്കിലും ഇയാളെ കൂട്ടിയിണക്കാൻ പറ്റിയ തെളിവുകളൊന്നും എക്‌സൈസ് അധികൃതർക്ക് ലഭിച്ചിരുന്നില്ല.

കെട്ടിടം ലോണെടുത്ത് നിർമ്മിച്ചതാണെന്നും 95000 രൂപ മാസം ബാങ്കിൽ അടയ്ക്കുന്നുണ്ടെന്നുമാണ് എക്‌സൈസ് അധികൃരോട് ഇയാൾ വെളിപ്പെടുത്തിയിട്ടുള്ളത്. നാട്ടിൽ പലിശയ്ക്ക് പണം കൊടുക്കുന്ന ഇടപാടും റിയൽ എസ്റ്റേറ്റ് രംഗത്തുമെല്ലാം ഷാജിയുടെ സജീവ ഇടപെടൽ ഉണ്ടെന്നാണ് പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി. ആന്ധ്രയിൽ നക്‌സലൈറ്റ് അധീന മേഖലകളിൽ കൃഷിചെയ്യുന്ന കഞ്ചാവ് വാങ്ങി ഇവിടെത്തന്നെ നിർമ്മിച്ചിട്ടുള്ള ഫാക്ടറികളിൽ വാറ്റിയെടുത്ത് കേരളത്തിൽ എത്തിച്ച് ഷാജിക്ക് കൈമാറുകയായിരുന്നത് മെൽബിനായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ ഇടുപാടുകളിലെ പ്രധാന സഹായിയായിരുന്നു രാജേഷ്.

തനി്‌ക്കെതിരെ എതെങ്കിലും ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ടെന്ന് സംശയം തോന്നിയാൽ ഇയാൾക്കെതിരെ വ്യാജപരാതികൾ അയച്ച് ഉന്നത ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലത്തി നടപടികൾ മരവിപ്പിക്കുക, വിജിലൻസ് കേസിൽ പെടുത്താൻ നോക്കുക തുടങ്ങി പതിനെട്ടവും ഷാജി പ്രയോഗിച്ചിരുന്നെന്നാണ് അധികൃതർ നൽകുന്ന സൂചന. എക്‌സൈസ് സർക്കിൾ ഇൻസ്‌പെകടർ ടി അനികുമാർ, ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ ആർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്,ശിവൻ,രാജേഷ്,ഷംനാദ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP