Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കി കുട്ടിക്കാനത്തിന് സമീപം രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; കണ്ടെത്തിയത് അത്യാഗാധതമായ കൊക്കയിൽ; 1000 രൂപയുടെ 258 നോട്ടുകൾ ലഭിച്ചു; തെരച്ചിൽ തുടരുന്നു

ഇടുക്കി കുട്ടിക്കാനത്തിന് സമീപം രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; കണ്ടെത്തിയത് അത്യാഗാധതമായ കൊക്കയിൽ; 1000 രൂപയുടെ 258 നോട്ടുകൾ ലഭിച്ചു; തെരച്ചിൽ തുടരുന്നു

ഇടുക്കി: നോട്ട് നിരോധനത്തെ തുടർന്ന് ചെലവാക്കാൻ കഴിയാത്ത 1000 രൂപയുടെ കള്ളനോട്ടുകൾ കൊക്കയിൽ വാരിയെറിഞ്ഞ നിലയിൽ കണ്ടെത്തി. കുട്ടിക്കാനത്തിനു സമീപം വളഞ്ഞാങ്ങാനം ഭാഗത്തെ അഗാധമായ കൊക്കയിലാണ് നോട്ടുകൾ ഉപേക്ഷിച്ചിരിക്കുന്നത്. പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ 258000 രൂപയുടെ നോട്ടുകൾ കണ്ടെത്തി.

ഇന്ന് രാവിലെ പൊലിസിനു ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ് പീരുമേട് പൊലിസ് സ്ഥലത്തെത്തിയത്. ചെങ്കുത്തായ കൊക്കയിൽ നാട്ടുകാരുടെ സഹായത്തോടെ ഇറങ്ങിയ പൊലിസ് ഏതാനും മണിക്കൂർ നേരത്തെ തെരച്ചിലിലാണ് നോട്ടുകൾ കണ്ടെടുത്തത്. ഇതുവരെ 258 നോട്ടുകളാണ് ലഭിച്ചത്.

ദേശീയ പാതയുടെ ഭാഗമായ കെ. കെ റോഡിന്റെ വശത്തെ കൊക്കയിലാണ് കറൻസികൾ ചിതറിക്കിടന്നിരുന്നത്. വാഹനത്തിൽ പോകവേ കൊക്കയിലേക്ക് എറിഞ്ഞതാകാമെന്നാണ് നിഗമനം. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നു ദിനവും നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകാറുണ്ട്. ദീർഘദൂര യാത്രികർ വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം വാഹനം നിർത്തി ഇറങ്ങി വിശ്രമിക്കുന്നതുമാണ്. ഇടുക്കി ജില്ലയിൽ അടുത്ത കാലത്തൊന്നും 1000 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചതായി റിപ്പോർട്ടില്ല. തമിഴ്‌നാട്ടിലോ, അന്യസംസ്ഥാനങ്ങളിലോനിന്ന് അച്ചടിച്ചു കൊണ്ടുവന്ന നോട്ടുകൾ മാറിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലിസിന്റെ നിഗമനം.

അഗാധമായ കൊക്കയിൽ ഇഞ്ചപ്പടർപ്പും കാട്ടുചെടികളും വളർന്നു നിൽക്കുന്നതിനാൽ തെരച്ചിൽ ദിഷ്‌കരമാണ്. പെരുവന്താനം മുതൽ കുട്ടിക്കാനത്തിനടത്തുവരെ കിലോമീറ്ററുകളോളം ഇത്തരം കൊക്കകളുണ്ട്. മറ്റെവിടെയെങ്കിലും നോട്ട് ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമല്ല. ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP