Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇരുപത്തയ്യായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകിയാൽ ഡോക്ടറേറ്റ്; സംസ്ഥാനത്ത് വ്യാജ ഡോക്ടറേറ്റുകൾ നേടുന്ന ഉന്നതരുടെ എണ്ണം വർധിക്കുന്നു; പ്രതിഷേധം ശക്തമായതോടെ വ്യാജ ഡോക്ടറേറ്റ് നേടിയ പന്തലായനി ബി പി ഒയ്‌ക്കെതിരെ വകുപ്പ് തല നടപടി: വ്യാജ ബിരുദവും നേടി പത്രത്തിൽ ഫോട്ടോയും നൽകി സ്വീകരണവും ആദരവും സംഘടിപ്പിച്ച് വിദ്യാഭ്യാസ മേഖലയെ വഞ്ചിക്കുന്ന ഇത്തരം വിരുതന്മാർ ഇനിയുമേറെയെന്ന് വ്യാജ ഡോക്ടറേറ്റ് വിരുദ്ധ സമര സമിതി

ഇരുപത്തയ്യായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകിയാൽ ഡോക്ടറേറ്റ്; സംസ്ഥാനത്ത് വ്യാജ ഡോക്ടറേറ്റുകൾ നേടുന്ന ഉന്നതരുടെ എണ്ണം വർധിക്കുന്നു; പ്രതിഷേധം ശക്തമായതോടെ വ്യാജ ഡോക്ടറേറ്റ് നേടിയ പന്തലായനി ബി പി ഒയ്‌ക്കെതിരെ വകുപ്പ് തല നടപടി: വ്യാജ ബിരുദവും നേടി പത്രത്തിൽ ഫോട്ടോയും നൽകി സ്വീകരണവും ആദരവും സംഘടിപ്പിച്ച് വിദ്യാഭ്യാസ മേഖലയെ വഞ്ചിക്കുന്ന ഇത്തരം വിരുതന്മാർ ഇനിയുമേറെയെന്ന് വ്യാജ ഡോക്ടറേറ്റ് വിരുദ്ധ സമര സമിതി

കെ വി നിരഞ്ജൻ

കോഴിക്കോട്: ഇരുപത്തയ്യായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകിയാൽ ഡോക്ടറേറ്റ് കിട്ടും. കിട്ടിക്കഴിഞ്ഞാൽ പത്രത്തിൽ ഫോട്ടോ കൊടുക്കാം. വിവിധ സംഘടനകളുടെ ആദരവും സ്വീകരണവും സംഘടിപ്പിക്കാം. ഗവേഷകർ തങ്ങളുടെ മേഖലകളിൽ വർഷങ്ങളായി പ്രവർത്തിച്ചതിന് ശേഷം ഒരു ഡോക്ടറൽ ബിരുദം നേടുമ്പോൾ പണമൊഴുക്കിക്കൊണ്ട് എളുപ്പം പേരിന് മുമ്പിൽ അംഗീകാരമുദ്രയും ചാർത്തി സമൂഹത്തിൽ വിലസാം. വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ ഇതിന്റെ ബലത്തിൽ കൂടുതൽ അംഗീകാരവും നേടിയെടുക്കാം. ഇത്തരത്തിൽ വ്യാജ ഡോക്ടറേറ്റുമായി സമൂഹത്തെ കബളിപ്പിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം ശക്തമായതോടെ നടപടിയെടുത്തു. വ്യാജ ഡോക്ടറേറ്റ് നേടിയ പന്തലായനി ബി പി ഒ എം ജി ബൽരാജിനെതിരെയാണ് വകുപ്പ് തല നടപടി ഉണ്ടായിരിക്കുനനത്. സമഗ്ര ശിക്ഷ കേരള (എസ് എസ് കെ)യിൽ നിന്ന് ഇദ്ദേഹത്തെ മാറ്റിക്കൊണ്ടാണ് ജില്ലാ പ്രോജക്ട് ഓഫീസർ ഉത്തരവ് ഇറക്കിയത്. പന്തലായനി ബിആർ സിയിൽ മേഖലയിലെ ആറോളം പഞ്ചായത്തുകളുടെ ചുമതലയിൽ പ്രവർത്തിച്ചുവരുമ്പോഴാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.

അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റ് ഓഫ് ഏഷ്യ എന്ന വ്യാജ വെബ്‌സൈറ്റ് നൽകുന്ന ഡോക്ടറേറ്റാണ് ഇദ്ദേഹം കരസ്ഥമാക്കിയതെന്ന ആക്ഷേപം ഏറെ ശക്തമായിരുന്നു. ഇദ്ദേഹം നേതൃത്വം നൽകിയ പ്രവേശനോത്സവത്തിൽ വ്യാജ ഡോക്ടറേറ്റ് വിരുദ്ധ സമിതി പ്രതിഷേധ സമരം നടത്തിയിരുന്നു. പുതിയ തലമുറയിലെ വിദ്യാർത്ഥികൾക്ക് മാതൃകയാവേണ്ടവരാണ് അദ്ധ്യാപകർ. വ്യാജ ഡോക്ടറ്റ്‌റ് വാങ്ങി പൊതുവിദ്യാഭ്യാസ വകുപ്പിനെയും പൊതുജനത്തെയും വഞ്ചിച്ച ബി പി ഒയ്ക്ക് പ്രവേശനോത്സവ വേദിയിൽ ഇരിക്കാൻ യാതൊരു ധാർമ്മികതയുമില്ലെന്നായിരുന്നു സംഘടനയുടെ നിലവാട്.

കോഴിക്കോട് ഡി ഡി ഇതേ വ്യാജ വെബ് സൈറ്റിൽ നിന്നും ഡോക്ടറേറ്റ് വാങ്ങിയതിൽ പ്രതിഷേധിച്ച് കെ എസ് യുവും പ്രവേശനോത്സവ ചടങ്ങിലേക്ക് മാർച്ച് നടത്തിയിരുന്നു. ബി പി ഒ എം ജി ബൽരാജ് വ്യാജ ബിരുദം തന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ഡോക്ടറേറ്റ് ലഭിച്ചു എന്ന് പറഞ്ഞ് നിരവധി ആദരവുകൾ ഏറ്റുവാങ്ങുകയും ചെയ്തുവെന്നായിരുന്നു ആക്ഷേപം. മാധ്യമ വാർത്തകളിൽ ഈ വ്യാജ ഡോക്ടറ്ററേറ്റ് പേരിന് മുമ്പിൽ അദ്ദേഹം നൽകിപ്പോരുകയം ചെയ്തിരുന്നു. എം ജി ബൽരാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുകയായിരുന്നു. കെ എസ് യു, എസ് എഫ് ഐ, എം എസ് എഫ് സംഘടനകളെല്ലാം പ്രതിഷേധവുമായെത്തി.

ഇതേ സമയം ഒരു ബൽരാജിൽ ഒതുങ്ങുന്നതല്ല ഈ ഡോക്ടറേറ്റ് മാഹാത്മ്യം. ഉന്നതരായ ഉദ്യോഗസ്ഥരും വ്യവസായികളുമെല്ലാം പണം നൽകി ഇത്തരം വ്യാജ ഡോക്ടറേറ്റുകൾ സംഘടിപ്പിച്ചിട്ടുണ്ട്. വിദേശ സർവ്വകലാശാലകളുടെ പേരിൽ ഡോക്ടറേറ്റ് ഒപ്പിക്കാൻ സംസ്ഥാനത്ത് ഏജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. വൻകിട വ്യവസായികളെയും അദ്ധ്യാപകരെയും മറ്റുമെല്ലാമാണ് ഇവർ ലക്ഷ്യമിടുന്നത്. പണം ചെലവഴിക്കേണ്ടിവന്നാലും ഡോക്ടറേറ്റ് പിന്നീട് ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്നുള്ളതുകൊണ്ട് ഇത്തരം സംഘങ്ങൾ പറയുന്ന തുകയ്ക്ക് ഇവർ വഴങ്ങുന്നു. ഏജന്റുമാർ വശം പണവും രേഖകളും നൽകിയാൽ മാസങ്ങൾക്കകം ഡോക്ടറേറ്റ് ലഭിക്കും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുബൈ തുടങ്ങിയ വൻകിട ഹോട്ടലുകളിൽ നടക്കുന്ന ചടങ്ങിലാണ് ഹോണണറി ഡോക്ടറേറ്റ് സമ്മാനിക്കുക. നേപ്പാളിൽ വെച്ചും ഡോക്ടറേറ്റ് നൽകാറുണ്ട്. ബൽരാജ് കാഠ്മണ്ടുവിൽ വച്ചാണ് ഡോക്ടറേറ്റ് സമ്പാദിച്ചതെന്നാണ് അറിയുന്നത്.

ഏതെങ്കിലുമൊരു മേഖലിയെ സ്തുത്യർഹമായ സേവനവും മറ്റും പരിഗണിച്ചാണ് ഹോണററി ഡോക്ടറേറ്റ് സർവ്വകലാശാലകൾ നൽകുക. എന്നാലിവിടെ പണം മാത്രമാണ് മാനദണ്ഡം. ഇത്തരം സർവ്വകലാശാലകളുടെ ആസ്ഥാനം ഏതെങ്കിലും വിദേശരാജ്യത്താണെന്നാവും പ്രചാരണം. എന്നാൽ അന്വേഷിച്ചാൽ സർവ്വകലാശാല വെബ് സൈറ്റ് രജിസ്റ്റർ ചെയ്തത് ഇന്ത്യയിൽ എവിടെയെങ്കിലുമാണ് എന്ന് വ്യക്തമാകും. ഇത്തരത്തിലുള്ള വെബ് സൈറ്റുകളിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ച് അന്വേഷിച്ചാൽ ആദ്യം രജിസ്‌ട്രേഷൻ ഫീസ് ആവശ്യപ്പെടും.

മറ്റ് രേഖകളെല്ലാം ലഭിച്ചാൽ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. അപ്പോൾ ബാക്കി തുക കൂടി അടയ്ക്കണം. ഭൂരിഭാഗം മലയാളികൾ തന്നെയാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലുള്ളതെന്നതാണ് മറ്റൊരു കാര്യം. ഇത്തരത്തിലുള്ള ഡോക്ടറേറ്റ് നേടിയാണ് പലരും പത്രത്തിൽ പടവും വാർത്തുമെല്ലാം നൽകി സ്വീകരണങ്ങ്# സംഘടിപ്പിച്ച് സമൂഹത്തിൽ വിലസി നടക്കുന്നത്. ഇത്തരം കൂടുതൽ തട്ടിപ്പുകാരുടെ തനിനിറം വരും ദിവസങ്ങളിൽ വെളിച്ചത്തുകൊണ്ടുവരുമെന്ന് വ്യാജ ഡോക്ടറേറ്റ് വിരുദ്ധ സമര സമിതി ഭാരവാഹികൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP