Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലം നികത്താനായി വ്യാജ ഉത്തരവ് പുറത്തിറക്കിയത് ആരുടെ ഒത്താശയോടെ? പിന്നിലുള്ളത് ഭൂമാഫിയാ ബന്ധമുള്ള ഉദ്യോഗസ്ഥ സംഘമെന്ന് സൂചന; ലാൻഡ് റെവന്യൂ കമ്മീഷണറുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; 'അവതാരങ്ങളെ സൂക്ഷിക്കണം' എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന വ്യാജരേഖാ സംഭവത്തിൽ ദൂരുഹത; എറണാകുളം ചൂർണിക്കര വില്ലേജിലെ 25 സെന്റ് നിലം നികത്തിൽ അനുമതി ഉത്തരവിലെ മായാജാലം എന്ത്?

നിലം നികത്താനായി വ്യാജ ഉത്തരവ് പുറത്തിറക്കിയത് ആരുടെ ഒത്താശയോടെ? പിന്നിലുള്ളത് ഭൂമാഫിയാ ബന്ധമുള്ള ഉദ്യോഗസ്ഥ സംഘമെന്ന് സൂചന; ലാൻഡ് റെവന്യൂ കമ്മീഷണറുടെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; 'അവതാരങ്ങളെ സൂക്ഷിക്കണം' എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന വ്യാജരേഖാ സംഭവത്തിൽ ദൂരുഹത; എറണാകുളം ചൂർണിക്കര വില്ലേജിലെ 25 സെന്റ് നിലം നികത്തിൽ അനുമതി ഉത്തരവിലെ മായാജാലം എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവതാരങ്ങളെ സൂക്ഷിക്കണമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലേറിയത്. എന്നാൽ, സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് അവതാരങ്ങൾ പിറവിയെടുക്കുന്ന കാര്യത്തിൽ ഇപ്പോഴും കുറവില്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് അടുത്ത ദിവസങ്ങളിൽ പുറത്തുവന്നത്. നിലം നികത്താനായി ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയ സംഭവം കോളിളക്കം സൃഷ്ടിക്കുന്ന നിലയിലേക്ക് മാറുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണർ യു വി ജോസ് പൊലീസിൽ പരാതി നൽകി, തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലാണ് പരാതി നൽകിയത്.

എറണാകുളം ചൂർണിക്കര വില്ലേജിലെ 25 സെന്റ് നിലം നികത്താനായാണ് കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തണ്ണീർത്തടമായി നിലനിൽക്കുന്ന നിലം പുരയിടമാക്കി മാറ്റുന്നതിന് അനുമതി നൽകിയതായി ലാൻഡ് റവന്യൂ കമ്മിഷണറുടെ പേരിൽ ഇറക്കിയ വ്യാജരേഖ പിടിക്കപ്പെട്ടതോടെയാണ് തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൽ പുറത്തുവന്നത്. തിരുവനന്തപുരം ലാൻഡ് റവന്യൂ കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ നിർമ്മിക്കുന്ന സംഘം റവന്യൂവകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ വിശദമായ അന്വേഷണം വേണ്ടി വരും.

വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ലാൻഡ് റവന്യൂ കമ്മിഷണർ പൊലീസിൽ പരാതിയും നൽകും. ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽനിന്ന് യഥാർഥ നമ്പർ സംഘടിപ്പിച്ചാണ് വ്യാജ ഉത്തരവ്. കമ്മിഷണറേറ്റിലെ ഓഫീസ് സീലും ഉത്തരവ് ഒപ്പിട്ട സീനിയർ സൂപ്രണ്ടിന്റെ ഒപ്പുള്ള സീലും ഇതിലുണ്ട്. ഇവയുടെ മാതൃകയെടുത്ത് വ്യാജ സീൽ ഉണ്ടാക്കിയതാകാം. ഭാഷയും സർക്കാർ ഉത്തരവിലേതിന് സമാനമാണ്.

തൃശ്ശൂർ മതിലകത്ത് മൂളംപറമ്പിൽ വീട്ടിൽ ഹംസ എന്നയാളുടെയും ബന്ധുക്കളുടെയും പേരിൽ എറണാകുളം ചൂർണിക്കരയിലുള്ള 25 സെന്റ് സ്ഥലം തരംമാറ്റുന്നതിന് വേണ്ടിയാണ് വ്യാജ ഉത്തരവുണ്ടാക്കിയത്. ഹംസ ഇതിന് അപേക്ഷിച്ചിരുന്നു. ഭേദഗതിചെയ്ത നെൽവയൽ-തണ്ണീർത്തട നിയമപ്രകാരം ഇത് പരിഗണിക്കപ്പെടില്ലെന്ന് കണ്ടപ്പോഴാണ് വ്യാജ ഉത്തരവ് ഹാജരാക്കിയത്.

നിയമപ്രകാരം ആർ.ഡി.ഒ. തീർപ്പുകല്പിക്കേണ്ട കാര്യത്തിൽ കമ്മിഷണറുടെ ഉത്തരവ് ചൂർണിക്കര വില്ലേജ് ഓഫീസറിൽ സംശയമുണ്ടാക്കി. വില്ലേജ് ഓഫീസർ ആർ.ഡി.ഒയോട് വ്യക്തത തേടാൻ തീരുമാനിച്ചു. എന്നാൽ സമയംപാഴാകുമെന്ന് പറഞ്ഞ് ആർ.ഡി.ഒ.യ്ക്കുള്ള കത്ത് ഇയാൾതന്നെ കൈയിൽ വാങ്ങി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ കമ്മിഷണറുടെ ഉത്തരവിന്റെ ആധികാരികത ശരിവെച്ച് നിലം പുരയിടമാക്കി നൽകാമെന്ന ആർ.ഡി.ഒ.യുടെ നിർദ്ദേശം ഹാജരാക്കി. അതും വ്യാജമായിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിൽക്കുന്ന സമയത്ത് ഇത്തരമൊരു ഉത്തരവിറക്കാൻ സാധ്യതയില്ലെന്ന സംശയത്തിൽ വില്ലേജ് ഓഫീസർ കമ്മിഷണറേറ്റിൽ അന്വേഷിച്ചു. കമ്മിഷണറായിരുന്ന യു.വി. ജോസിന്റെ പേരിൽ മാർച്ച് 29-നുള്ളതാണ് ഉത്തരവ്. എന്നാൽ അദ്ദേഹം തിരഞ്ഞെടുപ്പ് ജോലികൾക്കായി സംസ്ഥാനത്തിന് പുറത്തായിരുന്നതിനാൽ റവന്യൂ സെക്രട്ടറി ഡോ. വി. വേണുവിനായിരുന്നു ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP