Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുക്കുപണ്ടമുണ്ടെങ്കിൽ കാസർഗോട്ടേക്ക് വണ്ടികയറാം! വ്യാജ സ്വർണം നൽകിയാലും സഹകരണ ബാങ്കുകളിൽ പണയം വയ്ക്കാം; തട്ടിപ്പിന്റെ പുതിയ കഥകൂടി പുറത്ത്

മുക്കുപണ്ടമുണ്ടെങ്കിൽ കാസർഗോട്ടേക്ക് വണ്ടികയറാം! വ്യാജ സ്വർണം നൽകിയാലും സഹകരണ ബാങ്കുകളിൽ പണയം വയ്ക്കാം; തട്ടിപ്പിന്റെ പുതിയ കഥകൂടി പുറത്ത്

രഞ്ജിത് ബാബു

കാസർഗോഡ്: മുക്കുപണ്ടം പണയം വച്ച് സഹകരണ ബാങ്കിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന സംഭവം തുടർക്കഥയാവുന്നു. കാസർഗോഡ് ജില്ലയിലെ മുട്ടത്തൊടി സർവ്വിസ് സഹകരണ ബാങ്കിന്റെ നായന്മാർ മൂലയിലെ പ്രധാന ശാഖയിലും വിദ്യാനഗറിലെ സായാഹ്ന ശാഖയിലുമാണ് തട്ടിപ്പ് അരങ്ങേറിയത്.

ഈ മാസം ഒന്നാം തീയ്യതി തൈവളപ്പ് സ്വദേശി അബ്ദുൾ മജീദ് എന്നയാളാണ് സ്വർണം എന്നപേരിൽ മുക്കുപണ്ടം പണയപ്പെടുത്തി ഏഴ് ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തത്. ഇത്രയും തുക ഒന്നിച്ച് വായ്പ എടുത്തതിൽ ബാങ്കിലെ ചില ജീവനക്കാരിൽ സംശയം ജനിക്കുകയുണ്ടായി. തുടർന്ന് ബാങ്കിലെ അപ്രൈസറെ അറിയിക്കാതെ ഒരു ജൂവലറിയിൽ പണയ സ്വർണം പരിശോധിക്കാൻ കൊണ്ടു പോയി. ജൂവലറിയിലെ പരിശോധനയിൽ പണയ സ്വർണം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ഇതോടെ ജീവനക്കാർ തന്ത്രപരമായി ഇടപെട്ടു.അബ്ദുൾ മജീദിനെ ഫോണിൽ വിളിച്ച് താങ്കൾക്ക് വായ്പ തന്ന പണത്തിൽ കുറവുണ്ടായെന്നും അതിനാൽ ബാങ്കിൽ വന്ന് തുക കൈപ്പറ്റണമെന്നും ആവശ്യപ്പെട്ടു. ഇതോടെ അബ്ദുൾ മജീദ് ബാങ്കിലെത്തി. വ്യാജ സ്വർണം പണയം വച്ചു നേടിയ മുഴുവൻ പണവും അതിന്റെ പലിശയും ഇരുന്ന ഇരുപ്പിന് തിരിച്ചടപ്പിച്ച ശേഷം പൊലീസിൽ പരാതിയും നൽകി.

സഹകരണ ബാങ്കുകളിലെ അപ്രൈസർമാരുമായി ഒത്തുകളിച്ച് ഇത്തരത്തിൽ മുക്കുപണ്ടം വച്ച് വായ്പ എടുക്കുന്ന സംഭവം നേരത്തേയും ഉണ്ടായിട്ടുണ്ട്. മുക്കുപണ്ടം പണയം വെക്കുകയും പണയ കാലാവധി തീരും മുമ്പ് പണം അടച്ച് പണ്ടം തിരിച്ചെടുക്കുന്നതിനാൽ ഈ വിവരം പുറത്താകാറില്ല. ബ്ലേഡ് മാഫിയക്കാരും മറ്റ് അനധികൃത പണമിടപാടുകാരും ഇത്തരത്തിൽ അപ്രൈസർമാരെ സ്വാധീനിച്ച് പണം നേടിയെടിക്കാറുണ്ട്. പരാതിയെത്തുടർന്ന് പൊലീസ് അബ്ദുൾ അസീസിനേയും സുഹൃത്തായ നായന്മാർ മൂല ലക്ഷം വീട് കോളനിയിലെ ഹാരിസിനേയും ചോദ്യം ചെയ്തു.

മുമ്പും ഇത്തരം വ്യാജ സ്വർണം പണയം വച്ചിട്ടുണ്ടെന്ന് ഇരുവരും പൊലീസിൽ സമ്മതിച്ചു. അത് പ്രകാരം മുൻ കാലങ്ങളിൽ വച്ച സ്വർണം പരിശോധന നടത്തി. അതും സ്വർണ്ണമാണെന്ന് കണ്ടെത്തിയതോടെ സഹകരണ ബാങ്കിലെ മാനേജർ വിജയലക്ഷി വിദ്യാനഗർ ശാഖാ മാനേജർ പി.ആർ. സന്തോഷ് കുമാർ എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരിക്കയാണ്. സഹകരണ ബാങ്കുകളിൽ വ്യാജ സ്വർണം പണയം വച്ച് പണം തട്ടിയെടുക്കുന്ന സംഭവം വ്യാപകമാവുന്നു എന്ന തിരിച്ചറിവാണ് ഇതുവഴി അധികൃതർക്ക് ലഭിച്ചത്. വിവിധ സംഭവങ്ങളിലായി അബ്ദുൾ മജീദും കൂട്ടാളിയായ ഹാരിസും അരക്കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവരെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതോടെ വ്യാജ സ്വർണ്ണത്തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന പ്രതീക്ഷിലാണ്‌ന്വേഷണ സംഘം.

ഇത്രയും ഭീമമായ തുകക്ക് സ്വർണം പണയം വച്ച സംഭവത്തെത്തുടർന്ന് സഹകരണവകുപ്പും പ്രത്യേകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുട്ടത്തൊടി സഹകരണ ബാങ്കിൽ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റ്രാർ എൻ.ജി സുരേന്ദ്രൻ നായർ സഹകരണ സംഘം ഇൻസ്‌പെക്ടർ സ്റ്റീഫൻ എന്നിവരുടെ നേതൃത്ത്വത്തിൽ കാസർഗോഡ് ജില്ലയിലെ സഹകരണ ബാങ്കുകളിലെ പണയ ഉരുപ്പടികൾ മുഴുവനും പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട് തട്ടിപ്പിനെ തുടർന്ന് നായന്മാർമൂല ശാഖയിലെ അപ്രൈസർ നീലേശ്വരത്തെ പി.വി രജീഷ് സഹോദരൻ വിദ്യാനഗർ ശാഖയിലെ അപ്രൈസർ പി.വി സത്യപാൽ എന്നിവരേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP