Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവാക്കളുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ എത്തിയത് അംഗമായ ഒരാളുടെ അമ്മയുടെ വ്യാജ നഗ്നചിത്രം; തിരിച്ചും നഗ്‌ന ചിത്രം പോസ്റ്റ് ചെയ്ത് പ്രതികാരം; പിന്നാലെ പെയ്തിറങ്ങിയത് നാട്ടിലെ നിരവധി സ്ത്രീകളുടേയും പെൺകുട്ടികളുടേയും മോർഫ് ചെയ്ത അശളീല ചിത്രങ്ങൾ; പരാതിയുമായി 21 വീട്ടമ്മമാർ എത്തിയതോടെ ഫോണുകളെല്ലാം പിടിച്ചെടുത്ത് പൊലീസ്; തുറവൂരിനെ ഞെട്ടിച്ച് വാട്‌സ്ആപ് കളി ഇങ്ങനെ

യുവാക്കളുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ എത്തിയത് അംഗമായ ഒരാളുടെ അമ്മയുടെ വ്യാജ നഗ്നചിത്രം; തിരിച്ചും നഗ്‌ന ചിത്രം പോസ്റ്റ് ചെയ്ത് പ്രതികാരം; പിന്നാലെ പെയ്തിറങ്ങിയത് നാട്ടിലെ നിരവധി സ്ത്രീകളുടേയും പെൺകുട്ടികളുടേയും മോർഫ് ചെയ്ത അശളീല ചിത്രങ്ങൾ; പരാതിയുമായി 21 വീട്ടമ്മമാർ എത്തിയതോടെ ഫോണുകളെല്ലാം പിടിച്ചെടുത്ത് പൊലീസ്; തുറവൂരിനെ ഞെട്ടിച്ച് വാട്‌സ്ആപ് കളി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തുറവൂർ: സോഷ്യൽമീഡിയ പലപ്പോഴും ഒരു ദുരന്തമായി മാറുന്ന കാഴ്ചകൾ ലോകത്ത് പല ഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ തുറവൂരിലുണ്ടായ ഒരു സംഭവം ഇപ്പോൾ നാട്ടുകാരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. അഞ്ച് യുവാക്കൾ ചേർന്ന് രൂപീകരിച്ച വാട്‌സ് ആപ് ഗ്രൂപ്പിൽ നാട്ടിലെ സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് 21 വീട്ടമ്മമാർ. നാട്ടിലെ മുതിർന്ന സ്ത്രീകൾ മുതൽ പെൺകുട്ടികൾ വരെയുള്ള നിരവധി പേരുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ മോർഫ് ചെയ്ത് അശ്‌ളീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചത്.

തുറവൂർ കളരിക്കൽ മേഖലയിലെ 21 വീട്ടമ്മമാരാണ് ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ പരാതിയുമായി എത്തിയത്. അഞ്ചു പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. പ്രദേശവാസികളായ പല സ്ത്രീകളുടേയും ചിത്രങ്ങൾ ഇവരുടെ പക്കലുണ്ടെന്നാണ് ആരോപണം. എന്നാൽ, പ്രതിയാക്കപ്പെട്ടവരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളുടെ ചിത്രങ്ങളുടെ തലവെട്ടിയെടുത്ത് നഗ്‌നചിത്രങ്ങളുമായി മോർഫ് ചെയ്താണ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത്.

വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. യുവാക്കളിൽ ഒരാൾ ചാറ്റ് ഹിസ്റ്ററിയും ചിത്രങ്ങളും പ്രദേശവാസിയെ കാണിച്ചതോടെയാണ് സ്ത്രീകൾ പരാതി നൽകാൻ തീരുമാനിച്ചത്. പെൺകുട്ടികൾ അടക്കമുള്ളവരുടെ ചിത്രങ്ങളും ഇവരുടെ പക്കലുണ്ടെന്ന് പരാതിയിൽ പറയുന്നത്. കുത്തിയതോട് പൊലീസിൽ പരാതിയുമായി ചെന്ന തങ്ങളെ മടക്കിയയച്ചതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചതെന്ന് പരാതിക്കാർ പറഞ്ഞു.

പരാതി പറയാനെത്തിയവർ എഴുതിനൽകാൻ തയാറാകാഞ്ഞതിനാലാണ് കേസെടുക്കാതിരുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്ന് കേസെടുത്തിട്ടുണ്ടെന്നും വിശദമായി അന്വേഷണം നടത്താൻ എസ്‌ഐ.യെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാണ് കുത്തിയതോട് സിഐ. കെ.ബി. മനോജ്കുമാർ പറയുന്നത്.

എന്നാൽ, അന്വേഷണച്ചുമതല തനിക്കല്ലെന്നും സിഐ.ക്ക് ആണെന്നുമാണ് എസ്‌ഐ. പറയുന്നത്. പ്രതിയാക്കപ്പെട്ടവരെ രക്ഷിക്കാൻ കുത്തിയതോട് പൊലീസ് ശ്രമിക്കുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് തുറവൂർ മണ്ഡലം കമ്മിറ്റി വിഷയം തിരഞ്ഞെടുപ്പുകാലത്ത് വലിയ ചർച്ചയാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഏതായാലും വലിയ വിവാദമായതോടെ സ്ത്രീകളുടെ വ്യാജ നഗ്നചിത്രങ്ങൾ വാട്ട്‌സ്ആപ്പിൽ പ്രചരിപ്പിച്ച സംഭവത്തിൽ കുത്തിയതോട് പൊലീസ് തെളിവെടുപ്പ് തുടങ്ങി. ഫോണുകൾ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനകൾക്കായി സൈബർ സെല്ലിന് കൈമാറി. പോക്‌സോ അടക്കമുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

പരാതിക്കാരായ തുറവൂർ പഞ്ചായത്ത് 13-ാം വാർഡിൽ കളരിക്കൽ ഭാഗത്തെ മുപ്പതോളം സ്ത്രീകളിൽ നിന്നാണ് മൊഴിയെടുക്കുന്നത്. ഇന്നലെ പകുതിയോളം പേരുടെ മൊഴി ശേഖരിച്ചു. മൊഴിയെടുപ്പ് ഇന്നും തുടരും. സംഭവം സീരിയസ് ആയതോടെ ചിത്രങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്ത് തടിതപ്പാൻ നോക്കിയെങ്കിലും അത് വീണ്ടെടുക്കാൻ പൊലീസ് നടപടി തുടങ്ങി.

പ്രതികളിൽ ഒരാളുടെ അമ്മയുടെ ഫോട്ടോ ഗ്രൂപ്പിൽ പങ്കുവച്ചതിന്റെ പേരിൽ അംഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. തുടർന്നാണ് പ്രദേശത്തെ സ്ത്രീകൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മേഖലയിലെ നിരവധി സ്ത്രീകളുടേയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും ഫോട്ടോ ഇത്തരത്തിൽ പങ്കുവച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തിൽ മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷമേ പ്രതികളെ അറസ്റ്റ് ചെയ്യുകയുള്ളുയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP