Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശക്തമായ പൊലീസ് ഗ്രില്ലിങ്ങിലും മനസുതുറക്കാതെ ബംഗാളി നടിയും സഹോദരിയും; ഇരുവരും മുംബൈയിൽ കള്ളനോട്ട് കേസിൽ പ്രതികളാണെന്ന് പുറത്തുവന്നതോടെ ഊന്നുകൽകേസിലും കുരുക്കുവീണു; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നിന്ന് കണ്ടെടുത്ത കള്ളനോട്ടിന്റെ ഉറവിടം ഇപ്പോഴും ദുരൂഹം

ശക്തമായ പൊലീസ് ഗ്രില്ലിങ്ങിലും മനസുതുറക്കാതെ ബംഗാളി നടിയും സഹോദരിയും; ഇരുവരും മുംബൈയിൽ കള്ളനോട്ട് കേസിൽ പ്രതികളാണെന്ന് പുറത്തുവന്നതോടെ ഊന്നുകൽകേസിലും കുരുക്കുവീണു; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നിന്ന് കണ്ടെടുത്ത കള്ളനോട്ടിന്റെ ഉറവിടം ഇപ്പോഴും ദുരൂഹം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഊന്നുകൽ കള്ളനോട്ട് കേസിലെ പ്രതിയായ ബംഗാളി നടിയും സഹോദരിയും മുംബൈയിലും സമാന കേസിലെ പ്രതികളെന്ന് പൊലീസ് സ്ഥിരീകരിച്ചു.ഊന്നുകൽ എസ്‌ഐ ടി.എം.സൂഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുംബൈയിൽ തങ്ങി അന്വേഷണം നടത്തിയിരുന്ന പൊലീസ് സംഘം ഇന്ന് നാട്ടിലെത്തുമെന്നും കൂടുതൽ വിവരങ്ങൾ ഇതിന് ശേഷമേ പുറത്തുവിടുവെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന എ സി പി സുജിത് ദാസ് മറുനാടനോട് വ്യക്തമാക്കി.

കേസുകളുണ്ടെന്ന് സ്ഥിരീകരിക്കാനായെങ്കിലും വ്യാജനോട്ടിന്റെ ഉറവിടം സംമ്പന്ധിച്ച് ഇനിയും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.ഇത് സംമ്പന്ധിച്ച് പൊലീസ് കസ്റ്റഡിയിലുള്ള യുവതികളും മുഖ്യപ്രതി കോട്ടയം സ്വദേശി അനൂപും ഇതുവരെ യാതൊരുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ലന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

എൻഐഎയും ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും മാറി മാറി പലവട്ടം ചോദ്യം ചെയ്‌തെങ്കിലും ഇവർ മനസുതുറക്കാൻ തയ്യാറായിട്ടില്ല.മുംബൈയിലും വ്യാജനോട്ട് കേസ് ഉണ്ടെന്ന് വ്യക്തമായതോടെ ഊന്നുകൽ കേസിൽ തങ്ങൾക്ക് ബന്ധമില്ലെന്ന യുവതികളുടെ വാദം പൊളിഞ്ഞു.

വാഹനത്തിൽ നിന്നും കണ്ടെടുത്ത പണം അനൂപിന്റേതാണെന്നും ഇക്കാര്യത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്നുമായിരുന്നു കൊൽക്കത്ത സ്വദേശിനികൾ പൊലീസിന് മൊഴി നൽകിയിരുന്നത്.ചോദ്യം ചെയ്യുമ്പോഴെല്ലാം ഈ നിലപാട് ഇവർ ആവർത്തിച്ചിരുന്നതിനാൽ സംഭവത്തിലെ പ്രധാന പ്രതിസ്ഥാനത്തുള്ള അനൂപിന്റെ ഇടപാടുകളെ ചുറ്റിപ്പറ്റിയാണ് പ്രധാനമായും ആദ്യഘട്ടത്തിൽ കേസന്വേഷണം പുരോഗമിച്ചിരുന്നത്.

അനൂപിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ചുള്ള അന്വേഷണത്തിൽ അടുത്തകാലത്തൊന്നും ബാങ്ക് ഇടപാട് നടത്തിയിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.വസ്തുവിറ്റതിന്റെ അഡ്വാൻസ് തുകയാണ് കയ്യിൽ കരുതിയിരുന്നതെന്ന ഇയാളുടെ വാദവും പൊലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് യുവതികളിൽ ഒരാൾക്ക് സിനിമ മേഖലയുമായി ബന്ധമുണ്ടെന്നും താമസം മുംബൈയിലായിരുന്നെന്നും മറ്റുമുള്ള വിവരം പൊലീസ് കണ്ടെത്തുന്നത്. ഇവരുടെ അടിവേരുകൾ തേടി പൊലീസ് മുംബൈയ്ക്ക് വണ്ടികയറിയതോടെയാണ് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നത്.

പൊലീസ് സംഘത്തിന്റെ മംബൈയാത്ര വെറുതെയായില്ലങ്കിലും ഇത് കേസിൽ കാര്യമായ പുരോഗതിയുണ്ടാക്കിയിട്ടില്ലന്നാണ് പൊതുവേ ഉന്നത അധികൃതരുടെ വിലയിരുത്തൽ.അന്വേഷണത്തിലെ പ്രധാന വെല്ലുവിളി വ്യാജനോട്ടിന്റെ ഉറവിടം കണ്ടെത്തുക എന്നുള്ളതാണ്.ഇക്കാര്യത്തിൽ ഇനിയും കാര്യമായ പുരോഗതിയുണ്ടാക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല.

ഈ മാസം രണ്ടിനാണ് ഊന്നുകൽ പൊലീസ് കള്ളനോട്ട് കൈവശം സൂക്ഷിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത സ്വദേശിനികളും സഹോദരങ്ങളുമായ രണ്ട് യുവതികളെയും കോട്ടയം ഏലിക്കുളം പനമറ്റം ഭാഗത്ത് മാളിയേക്കൽ വീട്ടിൽ അനൂപ് വർഗ്ഗീസിനെയും ഊന്നുകൽ പൊലീസ് അറസ്റ്റുചെയ്തത്.

കോടതി റിമാൻഡ്് ചെയ്തിരുന്ന ഇവരെ കൂടുതൽ അന്വേഷണങ്ങൾക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.കഴിഞ്ഞ എതാനും ദിവസങ്ങളായി നിരന്തരം അന്വേഷണ ഏജൻസികൾ ഇവരെ ചോദ്യം ചെയ്തുവരികയാണ്. വെസ്റ്റ് ബംഗാൾ മാൾഡ ജില്ലയിൽ കാലിയചോക് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഉത്തർദാരീയപൂർ ഹുമയൂണിന്റെ മക്കളായ സുഹാനയും സാഹീനയുമാണ് അനൂപിനൊപ്പം പിടിയിലായിട്ടുള്ളത്.ഇതിൽ സുഹാന ബംഗാളി സീരിയൽ -സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.ഇവരിൽ ഇത് വ്യക്തമാക്കുന്ന അംഗത്വ കാർഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വർഷങ്ങളായി ബഹ്‌റനിൽ പലവിധ ബിസിനസുകൾ നടത്തിവന്നിരുന്ന ആളാണ് അനൂപ്.കേസിൽ അറസ്റ്റിലായ യുവതികളിൽ ഒരാളായ സാഹീനുമായി ചേർന്ന് അടുത്തകാലത്ത് താൻ ബിസിനസ് ആരംഭിച്ചതായി അനൂപ് പൊലീസിൽ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി -ധനുഷ്‌കോടി ദേശിയപാതയിലെ തലക്കോട് ഭാഗത്ത് വച്ച്് ഇവർ സഞ്ചരിച്ചിരുന്ന റെന്റേകാറിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 7,64,960 രൂപ പൊലീസ് കണ്ടെത്തി.

പരിശോധിച്ചപ്പോൾ ഈ നോട്ടുകെട്ടുകൾക്കിടയിൽ നിന്നും പതിനൊന്ന് 2000 ത്തിന്റെ വ്യാജ നോട്ടുകൾ കണ്ടെത്തുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഊന്നുകൽ എസ്‌ഐ ടി.എം സൂഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിലാണ് വ്യാജനോട്ടുകൾ കണ്ടെത്തിയത്.മൂന്നാർ സന്ദർശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു ഇവർ.വാളറയിൽ കൊച്ചി -ധനുഷ് കോടി ദേശീയ പാതക്കരികിലുള്ള ഒരു കടയിൽ കയറി നാല് പാക്കറ്റ് സിഗരറ്റ് വാങ്ങിയ ശേഷം രണ്ടായിരം രൂപയുടെ നോട്ട് നൽകി മൂവർ സംഘം നേര്യമംഗലം ഭാഗത്തേക്ക് വരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP