Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്ന സംശയത്തിൽ ബന്ധുക്കൾ; അപകടമെന്ന് പൊലീസ് റിപ്പോർട്ട് പറയുമ്പോഴും അർജുന്റെ ശരീരത്തിലെ മുറിവുകളിൽ ദുരൂഹത മാറുന്നില്ല; മുഖത്തും ശരീരത്തിലും ഗുരുതര പരിക്കുണ്ടായിട്ടും മൃതശരീരം കണ്ടെത്തിയ സ്ഥലത്ത് രക്തക്കറയില്ലാത്തതും സംശയം വർധിപ്പിക്കുന്നു

ബംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയുടെ മരണം കൊലപാതകമെന്ന സംശയത്തിൽ ബന്ധുക്കൾ; അപകടമെന്ന് പൊലീസ് റിപ്പോർട്ട് പറയുമ്പോഴും അർജുന്റെ ശരീരത്തിലെ മുറിവുകളിൽ ദുരൂഹത മാറുന്നില്ല; മുഖത്തും ശരീരത്തിലും ഗുരുതര പരിക്കുണ്ടായിട്ടും മൃതശരീരം കണ്ടെത്തിയ സ്ഥലത്ത് രക്തക്കറയില്ലാത്തതും സംശയം വർധിപ്പിക്കുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: ബംഗളൂരൂവിലെ യലഹങ്ക ആദിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ എം.ബി.എ വിദ്യാർത്ഥി അർജ്ജുന്റെ മരണം കൊലപാതകമെന്ന് സംശയം. അർജ്ജുൻ മരക്കുറ്റിയിൽ ബൈക്കിടിച്ച് വീണു പരിക്കേറ്റു മരിച്ചുവെന്നായിരുന്നു യലഹങ്ക പൊലീസിന്റെ നിഗമനം. പൊലീസിന്റെ പ്രഥമ വിവരറിപ്പോർട്ടും ഇങ്ങിനെയായിരുന്നു. എന്നാൽ അർജ്ജുന്റെ ശരീരത്തിൽ കാണപ്പെട്ട മുറിവുകൾ കൊലപാതകത്തിലേക്കുള്ള സൂചനയാണ് കാണുന്നത് അർജ്ജുന്റെ കഴുത്ത് മുറിച്ച നിലയിലാണുള്ളത്. മുഖമാണെങ്കിൽ എന്തോ ആയുധം കൊണ്ട് അടിച്ചു പൊളിച്ച നിലയിലാണ്. കാലിനും നിസ്സാര പരിക്കുണ്ട്. എന്നാൽ അർജ്ജുൻ മരിച്ചു കിടന്ന സ്ഥലത്ത് രക്തം കാണപ്പെടാതിരുന്നതും സംശയം ജനിപ്പിക്കുന്നു. 

കണ്ണൂർ കീഴാറ്റൂർ പുതിയേടത്ത് കെ.പി. പ്രഭാകരന്റേയും സുരേഖയുടേയും ഏകമകനാണ് അർജ്ജുൻ. കീഴാറ്റൂരിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങാൻ പോയ ബന്ധുക്കളും നാട്ടുകാരും ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടറും സംശയം പ്രകടിപ്പിച്ചിരുന്നു. മുറിവിന്റെ സ്വഭാവം വെച്ച് ഫോറൻസിക് സർജ്ജൻ പോസ്റ്റുമോർട്ടം നടത്തണമെന്ന നിലപാടെടുക്കുകയായിരുന്നു. ഇതേ തുടർന്ന് ഫോറൻസിക് സർജ്ജനെ കൊണ്ട് വന്നാണ് പോസ്റ്റുമോർട്ടം നടത്തിയത്. യലഹങ്ക പൊലീസിന്റെ നിലപാടിനെക്കുറിച്ചും ചില സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

അർജ്ജുന്റെ മൃതദേഹം ആദ്യം കാണപ്പെട്ടപ്പോൾ ഒരു കയർ ഉണ്ടായിരുന്നു. ഇത് പോസ്റ്റ് മോർട്ടത്തിന് കൊണ്ടു പോകുന്നതിന് മൃതദേഹം കെട്ടാൻ വേണ്ടിയാണ് എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ പൊലീസ് സ്ഥലത്തുന്നതിന് മുമ്പ് തന്നെ മൃതദേഹത്തിൽ കയറുണ്ടായിരുന്നുവെന്ന് മൃതദേഹത്തിന്റെ ആദ്യത്തെ ചിത്രങ്ങളിൽ കാണുന്നുണ്ട്. പൊലീസെന്തിനാണ് ഇത്തരമൊരു തെറ്റായ വിശദീകരണം നൽകുന്നതെന്ന് നാട്ടുകാർ ചോദിക്കുന്നു. അർജ്ജുൻ മരണമടയുന്നതിന് ഏതാനും ദിവസം മുമ്പ് ഇതേ സ്ഥാപനത്തിലെ ചില വിദ്യാർത്ഥികളടങ്ങിയ സംഘം അർജ്ജുനേയും സുഹൃത്തുക്കളേയും മുറിയിൽ പൂട്ടിയിട്ട് തുടർച്ചയായി രണ്ട് ദിവസം മർദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.

അർജ്ജൻനെ അക്രമിച്ച സംഘത്തിൽ മലയാളി വിദ്യാർത്ഥികൾ തന്നെയാണെന്നാണ് കരുതുന്നത്. തളിപ്പറമ്പ്, കാഞ്ഞങ്ങാട്, തൃശ്ശൂർ എന്നിവിടങ്ങളിലെ നാലുപേർ ഇതിൽ പെട്ടിട്ടുണ്ട്. യലഹങ്ക പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് കർണ്ണാടക മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാന ഡി.ജി.പി. കർണ്ണാടക ഡി.ജി.പി.യുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കർണ്ണാടക സർക്കാരുമായി ബന്ധപ്പെട്ട് അർജ്ജുന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിൽ നിന്നും കീഴാറ്റൂരിലേക്ക് കൊണ്ടു വന്ന മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌ക്കരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP