Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിച്ചു 'ഗേൾസിനെ' എത്തിച്ചു കൊടുത്തത് വയനാട്ടിലെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥ പ്രമാണിമാർക്കും; കർണ്ണാടക സ്വദേശിയായ പെൺകുട്ടിയെ വീട്ടിലെ ദാരിദ്ര്യം മുതലെടുത്ത് എറിഞ്ഞു കൊടുത്തത് നൂറോളം പേർക്ക്; മൂന്ന് റിസോർട്ടുകളിൽ നടന്ന പീഡന പരമ്പര സൂര്യനെല്ലിക്ക് സമാനം; ഫർസാനയും ഇല്യാസും ചേർന്ന് നടത്തിയ വാണിഭ സംഘത്തെ കുറിച്ചുള്ള അന്വേഷണം 'വിവിഐപി' പ്രതികളിലേക്ക്; ഡിവൈഎസ് പി ഹരിദാസനെ സ്ഥലം മാറ്റി വിലങ്ങ് ഒഴിവാക്കാനും നീക്കം തകൃതി; കേസ് അട്ടിമറിക്കാൻ കക്കാടംപൊയിലിലെ റിസോർട്ട് മാഫിയയും

റിച്ചു 'ഗേൾസിനെ' എത്തിച്ചു കൊടുത്തത് വയനാട്ടിലെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥ പ്രമാണിമാർക്കും; കർണ്ണാടക സ്വദേശിയായ പെൺകുട്ടിയെ വീട്ടിലെ ദാരിദ്ര്യം മുതലെടുത്ത് എറിഞ്ഞു കൊടുത്തത് നൂറോളം പേർക്ക്; മൂന്ന് റിസോർട്ടുകളിൽ നടന്ന പീഡന പരമ്പര സൂര്യനെല്ലിക്ക് സമാനം; ഫർസാനയും ഇല്യാസും ചേർന്ന് നടത്തിയ വാണിഭ സംഘത്തെ കുറിച്ചുള്ള അന്വേഷണം 'വിവിഐപി' പ്രതികളിലേക്ക്; ഡിവൈഎസ് പി ഹരിദാസനെ സ്ഥലം മാറ്റി വിലങ്ങ് ഒഴിവാക്കാനും നീക്കം തകൃതി; കേസ് അട്ടിമറിക്കാൻ കക്കാടംപൊയിലിലെ റിസോർട്ട് മാഫിയയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കക്കാടംപൊയിലിലെ റിസോർട്ടിൽ ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നിൽ സംസ്ഥാനാന്തര പെൺവാണിഭ സംഘം. നിരവധി വിഐപിമാർ പീഡനത്തിൽ കുടുങ്ങുമെന്നാണ് സൂചന. അതിനിടെ കേസിന്റെ അന്വേഷണത്തിനു നേതൃത്വം നൽകുന്ന റൂറൽ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.ഹരിദാസനെ സ്ഥലം മാറ്റാൻ നീക്കം. പീഡനക്കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന സൂചന ലഭിച്ചതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ നീക്കാനുള്ള സമ്മർദം ചില കേന്ദ്രങ്ങൾ ആരംഭിച്ചത്. കേസിൽ പൊലീസ് ചോദ്യം ചെയ്ത പലരും ഒളിവിലാണ്. ചില രാഷ്ട്രീയ നേതാക്കൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കേസുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പെൺവാണിഭ സംഘത്തിലെ പ്രധാന കണ്ണി പിടിയിലായിപുന്നു. ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചു (34) നെയാണ് കോഴിക്കോട് റുറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കർണാടകയിലെ ചിക്കമഗളൂരിൽനിന്ന് പ്രായപൂർത്തിയാകാത്ത 16 വയസ്സുള്ള പെൺകുട്ടിയെ കൊണ്ടുവന്ന് ടൂറിസ്റ്റ് ഹോമിൽ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന പെൺവാണിഭ റാക്കറ്റിൽപ്പെട്ട കർണാടക സ്വദേശിനി ഫർസാന (35) നേരത്തെ അറസ്റ്റിലായിരുന്നു. സെക്‌സ് റാക്കറ്റ് സംഘത്തിലെ മുഖ്യ കണ്ണിയാണ് റിച്ചു. ഇയാളിൽ നിന്നാണ് സംഘവുമായി സഹകരിക്കുന്ന വിവിഐപികളെ കുറിച്ച് സൂചന കിട്ടിയത്. കക്കാടംപൊയിലിലെ റിസോർട്ടിൽ എത്തിക്കുന്നതിനു മുൻപ് പെൺകുട്ടിയെ വയനാട്ടിലെ മൂന്നു റിസോർട്ടുകളിലായി നൂറോളം പേർ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. സൂര്യനെല്ലിക്ക് സമാനമായ പീഡനമാണ് ഇത്.

റിച്ചുവിൽ നിന്നാണു വയനാട്ടിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന പെൺവാണിഭത്തിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. വരുംദിവസങ്ങളിൽ കേസിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണു വിവരം. 2019 ഫെബ്രുവരിയിലാണ് കക്കാടംപൊയിലിലെ റിസോർട്ടിൽ പതിനാറുകാരി പീഡനത്തിരയായത്. ഫർസാന റിച്ചുവിന്റെ കൂട്ടാളിയാണ്. വയനാട്ടിലെ റിസോർട്ടിൽ പെൺകുട്ടികളെ ആവശ്യക്കാർക്ക് എത്തിക്കുന്നത് ഇയാളാണ്. വളരെ തന്ത്രപരമായാണ് റാക്കറ്റ് സംഘം പ്രവർത്തിക്കുന്നത്. പിടികൂടാതിരിക്കാൻ വാഹനങ്ങൾ മാറി മാറി ഉപയോഗിക്കുകയും വീടുകൾ മാറി താമസിക്കുകയുമാണ് ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോട്ടോകൾ വരെ ഇയാളുടെ കൈവശമുണ്ട്.

പീഡനത്തിരയായ പതിനാറുകാരിക്കു പുറമേ ചിക്കമഗളൂരുവിൽ നിന്നു വേറെയും പെൺകുട്ടികൾ ഫർസാന വഴി കേരളത്തിൽ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. എട്ടാം ക്ലാസിൽ പഠനം നിർത്തിയ പെൺകുട്ടിയെ ഫർസാന കേരളത്തിലെത്തിച്ചു പെൺവാണിഭ സംഘത്തിനു കൈമാറുകയായിരുന്നു. ഫർസാനയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടിലെ ഏജന്റായ ഇല്യാസിനെ പിടികൂടിയത്. കക്കാടംപൊയിലിലെ റിസോർട്ടിൽ പീഡനത്തിരയായ പെൺകുട്ടിയെ ഒരു മാസത്തോളം വയനാട്ടിലെ വൈത്തിരി, ആറാട്ടുപാറ, കുപ്പാടി എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ എത്തിച്ചാണു പീഡിപ്പിച്ചത്. അന്വേഷണസംഘം കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതോടെയാണ് ഉന്നതർ അങ്കലാപ്പിലായത്. ഇവർ അന്വേഷണ സംഘത്തിനെതിരെ തിരിഞ്ഞു.

ഇവരിൽ ചിലരാണു സ്ഥലംമാറ്റ നീക്കത്തിനു പിന്നിൽ എന്നാണു സൂചന. കൂടത്തായിയിലെ ദുരൂഹമരണങ്ങൾ കൊലപാതകങ്ങൾ ആണെന്നു കണ്ടെത്തിയതു ആർ. ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു. കൂടത്തായി കേസിന്റെ രഹസ്യാന്വേഷണം തുടങ്ങിയ ഘട്ടത്തിൽ ഹരിദാസനെ ആലപ്പുഴ ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്‌പിയായി സ്ഥലം മാറ്റിയിരുന്നു. എന്നാൽ, കൊലക്കേസിലെ അന്വേഷണം നടക്കുന്നതിനാൽ തൽക്കാലം സ്ഥലംമാറ്റം പ്രാബല്യത്തിലാവില്ലെന്നു ഡിജിപി അറിയിച്ചതോടെ ഹരിദാസൻ അന്വേഷണ സംഘത്തിൽ തുടർന്നു. വാക്കാലുള്ള നിർദ്ദേശമല്ലാതെ സ്ഥലംമാറ്റം റദ്ദാക്കി ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഇതു ചൂണ്ടിക്കാണിച്ചാണു നേരത്തേ ഇറങ്ങിയ ഉത്തരവ് പ്രാബല്യത്തിലാക്കി സ്ഥലം മാറ്റാൻ ചിലർ ഉന്നതകേന്ദ്രങ്ങളിൽ സമ്മർദം ശക്തമാക്കിയത്.

കൂടത്തായി കൊലപാതക പരമ്പരയുടെ അന്വേഷണത്തിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ കേസിന്റെ വിചാരണ തുടങ്ങുന്ന ഘട്ടത്തിൽ സ്ഥലം മാറ്റാനുള്ള നീക്കത്തിനെതിരെ അന്വേഷണ ഉദ്യോഗസ്ഥർക്കിടയിലും അമർഷമുണ്ട്. 2019ൽ തിരുവമ്പാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഈ കേസിൽ റിസോർട്ടുടമയടക്കം മൂന്നുപേർ നേരത്തേ അറസ്റ്റിലായിരുന്നു. കൂടരഞ്ഞി കക്കാടംപൊയിൽ കരിമ്പിലെ ഹിൽവ്യൂ റിസോർട്ടിൽ 2019 ഫെബ്രുവരി 12-നാണ് പെൺകുട്ടിയെ എത്തിച്ചത്. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ബാലത്സംഗം ചെയ്ത സംഭവത്തിലാണ് കേസ്. ഫർസാന കുട്ടിയെ ഇവിടെ താമസിപ്പിച്ച് മറ്റ് നിരവധിപ്പേർക്ക് കാഴ്ചവെച്ചതായും പറയുന്നു. പ്രദേശവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് നേരത്തേ മൂന്നുപേർ പിടിയിലായത്. തുടർന്ന് പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെയാണ് കേസ് ക്രൈം ഡിറ്റാച്ച്മെന്റിന് കൈമാറിയത്.

പിന്നീട് ബലാത്സംഗത്തിന്റെ ഇര എന്ന നിലയിൽ പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കി. കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ ഭ്രൂണ പരിശോധനയിൽ പിടിയിലായ നിസാർ ബാബുവാണ് ഗർഭത്തിന്റെ ഉത്തരവാദിയെന്ന് കണ്ടെത്തുകയും ചെയ്തു. റിസോർട്ട് പൊലീസ് വളഞ്ഞപ്പോൾ ഓടുന്നതിനിടയിൽ കല്ലുവെട്ട് കുഴിയിൽ വീണപ്പോഴാണ് ഇയാൾ പൊലീസ് പിടിയിലായത്. പെൺകുട്ടിയുടെ ചിക്മംഗളൂരിലെ വീടിനടുത്തുള്ള ഫർസാനയുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങിയാണ് കക്കാടംപൊയിലിൽ എത്തിയത്. ഫർസാന ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ വലയിലാക്കിയതായാണ് പൊലീസിന് ലഭിച്ച വിവരം. പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസിൽഇവരെ ദ്വിഭാഷിയുടെ സഹായത്താൽ പൊലീസ് ചോദ്യം ചെയ്തു. ഇതോടെയാണ് റിച്ചുവിന്റെ പങ്ക് തെളിഞ്ഞത്.

കർണ്ണാടക സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിലെ ദാരിദ്രം മുതലെടുത്ത് പണംനൽകാമെന്ന് പ്രലോഭിപ്പിച്ചാണ് ഫർസാന കേരളത്തിലെത്തിച്ചത്. പെൺകുട്ടിയെ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഫർസാന കേരളത്തിലെത്തച്ചത്. ആദ്യം വയനാട്ടിലെ വിവിധയിടങ്ങളിലും പെൺകുട്ടിയെ പണത്തിനായി പലർക്കും കാഴ്‌ച്ചവെച്ചു. തുടർന്നാണ് കോഴിക്കോട് കക്കാടംപൊയ്ലിൽ റിസോർട്ടിലെത്തിച്ചത്. ഇവിടെവെച്ച് മലപ്പുറം തുറക്കൽ സ്വദേശി നിസാർബാബുവാണ്പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP