Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വശത്ത് കാർഷിക വായ്പകൾ എഴുതിത്ത്തള്ളാനായി നിരന്തരം പ്രക്ഷോഭങ്ങൾ നടത്തുന്ന കുട്ടനാട്ടുകാരുടെ ദൈവം; മറുവശത്ത് കർഷകരുടെ പേരിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി: നായകനിൽ നിന്നും പ്രതിനായകനായി മാറി പീലിയാനിക്കലച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഒരു വശത്ത് കാർഷിക വായ്പകൾ എഴുതിത്ത്തള്ളാനായി നിരന്തരം പ്രക്ഷോഭങ്ങൾ നടത്തുന്ന കുട്ടനാട്ടുകാരുടെ ദൈവം; മറുവശത്ത് കർഷകരുടെ പേരിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി: നായകനിൽ നിന്നും പ്രതിനായകനായി മാറി പീലിയാനിക്കലച്ചനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കുട്ടനാട്ടിൽ കർഷകരുടെ പേരിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയായ ഫാദർ തോമസ് പീലിയാനിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കർഷകരുടെ ബുദ്ധിമുട്ടുകളും ജനകീയ വിഷയങ്ങളുമൊക്കെ ഉയർത്തിക്കാട്ടി കുട്ടനാട്ടിലെ പൊതുരംഗത്ത് രണ്ടു പതിറ്റാണ്ടായി നിറഞ്ഞുനിന്ന ഫാദർ പീലിയാനിക്കലാണ് നായകനിൽ നിന്നും പ്രതിനയകനിലേക്ക് ചുവടു മാറിയിരിക്കുന്നത്.

കുട്ടനാട് വികസനസമിതി ഓഫീസിൽ വച്ച് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാല് കേസുകളിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതായി അറിയിപ്പ് കിട്ടിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പീലിയാനിക്കലിനെതിരെ ആകെ 12 കേസുകളുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മറ്റ് കേസുകളിലും പ്രതിയാവുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എൻസിപി നോതാവ് അഡ്വ റോജോ മാത്യുവും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. ത്രേസ്യാമ്മയെയും പിടികൂടാനായില്ല.

കുട്ടനാട്ടിൽ കർഷകരുടെ പേരിൽ കോടികളുടെ വായ്പാ കുംഭകോണം നടത്തിയെന്നാണ് കേസ്. പലർക്കും ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. വായ്പകൾ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് 250 കർഷകർക്കാണ് വിവിധ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചത്. ഇവർ ബാങ്കുകളിൽ അന്വേഷിച്ചപ്പോൾ തിരിച്ചറിയിൽ രേഖപോലുമില്ലാതെ വ്യാജ ഒപ്പിട്ട് വായ്പ വാങ്ങിയെടുത്തതായാണ് വിവരം ലഭിച്ചത്. ഫാ. തോമസ് പീലിയാനിക്കലിന്റെ ശിപാർശയെ തുടർന്നാണ് വായ്പകൾ നൽകിയത്.

സംഭവത്തിൽ ബാങ്ക് അധികാരികളും കുടുങ്ങിയ അവസ്ഥയിലാണ്.തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ചങ്ങനാശേരി അതിരൂപതയും പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കുട്ടനാട് വികസന സമിതി ഓഫീസ് അടച്ച് പൂട്ടി മുങ്ങിയ ഫാദർ തോമസ് പീലിയാനിക്കലിനും കൂട്ടുപ്രതികൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയപാർട്ടികളുമൊക്കെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു പീലിയാനിക്കലച്ചന്റേത്.

ഏതാനും മാസങ്ങൾക്കു മുമ്പാണു ഫാ. പീലിയാനിക്കലിനെ സംശയനിഴലിലാക്കി കാർഷിക വായ്പാ തട്ടിപ്പ് പുറത്തുവന്നത്. ഒരുവശത്ത് കർഷകരറിയാതെ അവരുടെ പേരിൽ വായ്പകളെടുത്തെന്ന് ആരോപണം നേരിടുന്ന ഫാ. പീലിയാനിക്കൽ മറുവശത്ത് കാർഷിക വായ്പകൾ എഴുതിത്ത്തള്ളാനായി നിരന്തരം പ്രക്ഷോഭങ്ങൾ നടത്തുകയായിരുന്നു. ഇതിനായി ഡൽഹിയിൽപോയി കേന്ദ്ര കൃഷിമന്ത്രിക്ക് നിവേദനം നൽകുക വരെയുണ്ടായി. ആരോപണങ്ങൾ ഉയർന്നപ്പോൾ എല്ലാം നിഷേധിച്ചെങ്കിലും അറസ്റ്റ് ഭയന്ന് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ഇടയ്ക്ക് ഒളിവിൽപോകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. സ്വയംസഹായ സംഘങ്ങൾക്കും ഗ്രൂപ്പുകൾക്കും നൽകുന്ന കാർഷിക വായ്പകളുടെ മറവിൽ കുട്ടനാട്ടിൽ കോടികളുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം.

കാവാലം കർഷക മിത്ര നെൽക്കർഷക സംഘത്തിന്റൈ പേരിൽ വായ്പയെടുത്തതിന് കൊണ്ടകശേരി ഷാജി എന്നയാൾക്ക് 6.74 ലക്ഷം രൂപയുടെ ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. സമിതിയുമായി യാതൊരു ബന്ധവുമില്ലാത്തയാളായിരുന്നു ഷാജി. ഫാ.പീലിയാനിക്കൽ രൂപം കൊടുത്തതാണ് കുട്ടനാട് വികസന സമിതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP