Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹ ജീവിതം പഠിപ്പിക്കാമെന്ന് പറഞ്ഞ് 14 വയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂര ബലാത്സംഗം; സ്വന്തം കുഞ്ഞിനെ ബലാത്സംഗം ചെയ്തത് ഭാര്യ ജോലിക്ക് പോകുന്ന തക്കം നോക്കി; അമ്മയോട് പറയുമെന്നായപ്പോൾ കൊന്നു കളയുമെന്ന് കുരുന്നിന് നേരെ ഭീഷണി; വീണ്ടും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന്റെ ക്രൂരത കൈയോടെ പൊക്കി യുവതി

വിവാഹ ജീവിതം പഠിപ്പിക്കാമെന്ന് പറഞ്ഞ് 14 വയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂര ബലാത്സംഗം; സ്വന്തം കുഞ്ഞിനെ ബലാത്സംഗം ചെയ്തത് ഭാര്യ ജോലിക്ക് പോകുന്ന തക്കം നോക്കി; അമ്മയോട് പറയുമെന്നായപ്പോൾ കൊന്നു കളയുമെന്ന് കുരുന്നിന് നേരെ ഭീഷണി; വീണ്ടും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിന്റെ ക്രൂരത കൈയോടെ പൊക്കി യുവതി

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: പിഞ്ചു കുഞ്ഞിന് നേരെ പിതാവിന്റെ ക്രൂര ബലാത്സംഗം. നാളുകളായി നടന്ന ക്രൂര കൃത്യം പുറത്ത് വന്നത് അമ്മയുടെ സമയോചിതമായ ഇടപെടലിലൂടെ. രണ്ട് വർഷമായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലാണ് 45കാരൻ പിടിയിലായിരിക്കുന്നത്.  പൊലീസ് സ്റ്റേഷനിൽ പരാതിയുമായി കുട്ടിയുടെ അമ്മ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.  ബെംഗളൂരുവിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

2016ലാണ് ഇയാൾ കുഞ്ഞിനെ പീഡിപ്പിക്കാൻ തുടങ്ങിയത്. അന്ന് പെൺകുട്ടിക്ക് 14 വയസായിരുന്നു പ്രായം. സ്‌കൂളിൽ നിന്നും മടങ്ങി എത്തിയ കുട്ടിയെ അമീർ ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം അമ്മ ഷിഫ വീട്ടിൽ ഉണ്ടായിരുന്നില്ല. വിവാഹ ജീവിതം എങ്ങനെയെന്ന് പഠിപ്പിക്കാമെന്ന് പറഞ്ഞായിരുന്നു അമീർ പീഡിപ്പിച്ചത്. താൻ അമ്മയോട് കാര്യം പറയുമെന്ന് പറഞ്ഞപ്പോൾ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിയുടെ അമ്മ ഷിഫ ജോലിക്ക് പോകുമ്പോൾ പിതാവ് അമീർ കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ട് വർഷമായി ഇത് തുടർന്ന് വരികയായിരുന്നു. തുടർന്ന് അച്ഛന്റെ പീഡനം സഹിക്കവയ്യാതായപ്പോൾ പെൺകുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം താൻ ജോലികഴിഞ്ഞ് വൈകിയേ എത്തുവെന്ന് ഷിഫ അമിറിനെ വിളിച്ചറിയിച്ചു. ഇതോടെ മകൾ സ്‌കൂളിൽ നിന്നും എത്തിയപ്പോൾ ഇയാൾ വീണ്ടും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഇത് ഷിഫ എത്തി കൈയോടെ പിടികൂടുകയും ചെയ്തു. ഉടൻതന്നെ മകളെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി ഷിഫ അമീറിനെതിരെ പരാതി നൽകുകയായിരുന്നു.

കുട്ടികൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങൾക്ക് ആ നിയമം തടയിടുമോ ?

മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും നിർണ്ണായകമായ നിയമ നിർമ്മാണത്തിന് സാധാരണക്കാർ പിന്തുണ നൽകിയരുന്നു. ഇനി കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ. തൂക്കി കൊല്ലൽ പ്രാകൃത ശിക്ഷയാണെന്ന് വാദിക്കുന്നവർക്ക് പോലും കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കേണ്ടി വരുന്നു. ജമ്മു കശ്മീരിലെ കഠുവയിൽ എട്ടു വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്ന സംഭവം ഏതാനും മാസം മുൻപാണ് പുറത്തുവന്നത്. സമാനമായൊരു സംഭവം സൂറത്തിലും റിപ്പോർട്ടു ചെയ്തിരുന്നു.

എൺപതിലധികം മുറിവുകളുമായി ഒരു ഒൻപതുവയസ്സുകാരിയുടെ മൃതദേഹം സൂറത്തിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽനിന്ന് പൊലീസ് കണ്ടെത്തിയതും നാമേവരും മറന്നിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പീഡന വാർത്തകളാണ് ഈ വർഷം തന്നെ എത്തിയത്. ഇതെല്ലാം സമൂഹ മനസാക്ഷിയെ ഉണർത്തി. കുട്ടി പീഡനത്തിനെതിരെ പ്രതിഷേധം ശക്തമായി.

ഇതോടെയാണ് അതിശക്തമായ നിയമം കൊണ്ടു വരാൻ സർക്കാർ തീരുമാനിച്ചത്. കത്വവ സംഭവത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കെ 12 വയസ്സുവരെയുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉറപ്പുവരുത്താനാണ് നിയമ നിർമ്മാണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP