Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റവും വലിയ ഡിമാൻഡ് മുംബൈയിൽ മോഡലായ ശേഷം മലയാളത്തിൽ നായികയായി എത്തിയ നടിക്ക്; പിന്നെ ആവശ്യക്കാർ രശ്മിക്ക് തന്നെ; പ്ലേബോയ് മോഡലെന്ന് രശ്മി പറഞ്ഞതു നടന്നത് റേറ്റ് കൂട്ടാൻ: ഹൈടെക് പെൺവാണിഭ മാർക്കറ്റ് വെളിയിൽ വിട്ട് പൊലീസ്

ഏറ്റവും വലിയ ഡിമാൻഡ് മുംബൈയിൽ മോഡലായ ശേഷം മലയാളത്തിൽ നായികയായി എത്തിയ നടിക്ക്; പിന്നെ ആവശ്യക്കാർ രശ്മിക്ക് തന്നെ; പ്ലേബോയ് മോഡലെന്ന് രശ്മി പറഞ്ഞതു നടന്നത് റേറ്റ് കൂട്ടാൻ: ഹൈടെക് പെൺവാണിഭ മാർക്കറ്റ് വെളിയിൽ വിട്ട് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ പശുപാലനും രശ്മി ആർ നായരും ഉൾപ്പെട്ട പെൺവാണിഭ സംഘത്തിൽ കടുതൽ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. അക്‌ബർ നയിച്ചിരുന്ന ഈ പെൺവാണിഭ സംഘത്തിൽ ഒരു പ്രമുഖ സിനിമാ നടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മുംബൈയിൽ മോഡലായിരുന്ന ശേഷം മലയാള സിനിമയിൽ എത്തിയ നടിക്കാണ് സംഘത്തിലെ ഏറ്റവും ഉയർന്ന റേറ്റ്. ഒരു രാത്രിക്ക രണ്ട് ലക്ഷം രൂപയോളമാണ് ഈ നടി ഈടാക്കിയിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വാണിഭ സംഘത്തിന്റെ ഡിജിറ്റൽരേഖകളിലാണ് നടിയെ കുറിച്ച് വിവരമുള്ളത്.

മദ്ധ്യകേരളത്തിൽ നിന്നുള്ള ഈ നടി സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ഈ നടി കഴിഞ്ഞാൽ രശ്മിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ ഡിമാൻഡുണ്ടായിരുന്നത്. ഫേസ്‌ബുക്കിലേയും വെബ്‌സൈറ്റിലേയും ആശയവിനിമയം പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയത്. പിടിയിലായ അക്‌ബർ രശ്മിയെ തങ്ങളുടെ കൂട്ടത്തിലെ എലൈറ്റ് ഇനത്തിലാണ് പെടുത്തിയിരിക്കുന്നത്.

സിനിമാരംഗത്തെ രണ്ട് വനിതാ ഏജന്റുമാരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് കൂടുതൽ താരങ്ങളുടെ വിവരങ്ങൾ വെളിപ്പെടുമെന്നാണ് പ്രതീക്ഷ. എൻജിനീയറിങ് വിദ്യാഭ്യാസം നേടിയ രാഹുലും രശ്മിയും സിനിമാരംഗത്തും സജീവമാണെന്ന് പൊലീസ് പറയുന്നു. കൊല്ലം പത്തനാപുരം സ്വദേശിയായ രശ്മി ആർ. നായർ കഥയും തിരക്കഥയും എഴുതി രാഹുൽ സംവിധാനം ചെയ്യുന്ന പ്‌ളിങ് എന്ന സിനിമ ചിത്രീകരണത്തിലാണ്. ആവശ്യക്കാർക്ക് രശ്മിയേയും മറ്റ് പെൺകുട്ടികളേയും എത്തിച്ചിരുന്നത് രാഹുലായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. രശ്മിയുടെ റേറ്റ് നേരത്തേ പറഞ്ഞ് ഉറപ്പിക്കുമായിരുന്നു.

എസ്‌കോർട്ട് സർവീസ് എന്ന പേരിൽ നിരവധി വെബ്‌സൈറ്റുകളിലൂടെയാണ് ഓൺലൈൻ പെൺവാണിഭം നടത്തിയിരുന്നത്. ലൈംഗികമായി ഇടപെടുന്നത് ഉഭയസമ്മത പ്രകാരമായിരിക്കുമെന്ന വ്യവസ്ഥ സഹിതമാണ് പെൺകുട്ടികളെ ഇടപാടുകാർക്കൊപ്പം അയച്ചിരുന്നതെന്ന് ഐ.ജി ശ്രീജിത്ത് വ്യക്തമാക്കി.

അതേസമയം പ്ലേബോയ് മോഡലെന്ന കള്ളം പറഞ്ഞും ഫേസ്‌ബുക്കിൽ ചൂടൻ പോസ്റ്റ് അപ്ലോഡ് ചെയ്തുമാണ് രശ്മി കസ്റ്റമേഴ്‌സിനെ പിടിച്ചിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രശ്മി അടുത്തിടെ ഫേസ്‌ബുക്കിൽ ചൂടൻചിത്രങ്ങൾ പോസ്റ്റ് ചെയ്തത് വിവാദമുണ്ടാക്കിയിരുന്നു. ഫേസ്‌ബുക്കിൽ കൊച്ചുസുന്ദരികൾ എന്ന പേരിലുള്ള പേജ് നിയന്ത്രിച്ചിരുന്നതും കുട്ടികളുടെ ചിത്രങ്ങളിട്ടിരുന്നതും ഇവരാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ പരാതിയെത്തുടർന്ന് ഈ പേജ് അടുത്തിടെ ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. വീണ്ടും മറ്റൊരു പേരിൽ പേജ് ആരംഭിക്കുകയായിരുന്നു.

കൊച്ചിയിൽ നടന്ന ചുംബന സമരത്തിലും ഒരു സിനിമയുടെ അണിയറ പ്രവർത്തനത്തിലും രശ്മിക്കും രാഹുലിനും ഒപ്പമുണ്ടായിരുന്ന മനോജ് കെ ശ്രീധറും രഹ്ന ഫാത്തിമയുമാണ് രശ്മ പ്ലേബോയ് മോഡലല്ലെന്ന കാര്യം തുറന്നു പറഞ്ഞത്. രശ്മി പ്ലേ ബോയ് മാഗസിന്റെ മോഡൽ ആയിരുന്നില്ലന്നും മാഗസിന്റെ കവറിൽ രശ്മിയുടെ ചിത്രം അച്ചടിച്ചു വന്നിട്ടില്ലെന്നും ഇതു പറഞ്ഞ് മാദ്ധ്യമങ്ങളേയും ജനങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. പിന്നീട് വിശദമായി അന്വേഷിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ അറിഞ്ഞത്തെന്നും ഇവർ വ്യക്തമാക്കി.

പ്ലേ ബോയിയുടെ അഡൾട്ട് ഓൺലി എന്ന മാഗസിനിലാണ് രശ്മിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. മുമ്പ് രശ്മി 'എസ്‌കോർട്ട് സർവ്വീസിന്റെ' ഭാഗമായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിൽ കൂടുതൽ സാദ്ധ്യതകൾ തേടിയാണ് പ്ലേ ബോയ് മോഡലാണെന്ന് പ്രചരിപ്പിച്ചത്.

ചുംബന സമരവുമായും സിനിമയുമായൂം ബന്ധപ്പെട്ടു പ്രവർത്തിച്ചപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി മനസിലായത്. തുടർന്ന് തങ്ങൾ പിന്മാറുകയായിരുന്നു. കപട സദാചാരത്തിനും എതിരേയുള്ള സിനിമ എന്ന ഉദ്ദേശത്തിലാണ് രാഹുലുമായി സഹകരിച്ചത്. അസിസ്റ്റന്റ് ഡയറക്ടർ എന്ന് അവകാശപ്പെടുന്ന രാഹുലിന് സിനിമയെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. നേരത്തേ ഒരു സ്ത്രീയ്‌ക്കെതിരേ അപകീർത്തികരമായ പരാമർശത്തിന് രാഹുലിനെതിരേ കേസെടുത്തിരുന്നു.

അതേസമയം ഇവർ അറസ്റ്റിലായതോടെ കിസ്സ് ഓഫ് ലൗ ഒരു ഫേസ്‌ബുക്ക് കൂട്ടായ്മയിലുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ പശുപാലിനും ഭാര്യ രശ്മിക്കുമെതിരെ ഒരു വർഷം മുമ്പേ ആരോപണങ്ങൾ ഉയർന്നിരുന്നതായാണ് വെളിപ്പെടുത്തൽ. ഇതോടെ രാഹുൽ പല ചുംബന സമര നായികമാരെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടത്തിപ്പോന്നു. നേതൃനിരയിൽ പ്രമുഖയായ പെൺകുട്ടിയുടെ പേരും ചിത്രങ്ങളും ഉൾപ്പെടുത്തി മോശമായ രീതിയിൽ ഫേസ്‌ബുക്ക് പേജുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ച് രാഹുലിനെതിരെ ആരോപണമുയർന്നിരുന്നു. ആറു മാസങ്ങൾക്ക് മുന്പ് ഈ പേജ് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി രാഹുലിന് എതിരെ സൈബർ സെല്ലിൽ പരാതിനൽകിയെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഇതിന് പിന്നാലെ മറ്റൊരു സമര നായികയ്ക്ക് എതിരെ ഹേറ്റ് പേജ് പ്രത്യക്ഷപ്പെട്ടപ്പോഴും പിന്നിൽ രാഹുൽ തന്നെയെന്ന ആരോപണം ശക്തിപ്പെട്ടിരുന്നു. എന്നാൽ ഇതുസംബന്ധിച്ച പരാതിയും വെളിച്ചം കണ്ടില്ല.

ഓൺലൈൻ പെൺവാണിഭം നടത്തിയതിന് രാഹുൽ പശുപാലും ഭാര്യയും അറസ്റ്റിലായെങ്കിൽ അതിനെന്തിനാണ് ചുംബന സമരത്തിന്റെ മെക്കിട്ട് കേറുന്നതെന്ന് പല നേതാക്കളും തുറന്നടിക്കുന്നു. ചുംബന സമരം ഒരു ബഹുജന കൂട്ടായ്മയാണെന്നും, രാഹുലും ഭാര്യയും സമരത്തെ ഒരു ബിസിനസിനുവേണ്ടി കരുവാക്കുകയായിരുന്നെന്നു പലരും തുറന്നടിക്കുന്നു. ഇക്കാര്യങ്ങൾ മുന്പും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും കുറ്റം ചുംബന സമരത്തിന് തന്നെയെന്ന നിലപാട് ശരിയല്ലെന്നുംആക്ഷേപമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP