Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗിൽ കൊണ്ടു നടന്നു; ഒരു കൊച്ചു ഡപ്പിയിലാണ് ഇവർ സയനൈഡ് കൊണ്ടു നടന്നിരുന്നത്; ആ തെളിവ് കിട്ടിയേക്കും.. അതിനെക്കുറിച്ച് വിശദമായി ഇപ്പോൾ പറയുന്നില്ല'; സയനൈഡ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ജോളി വിശദമായി പഠിച്ചെന്ന് എസ് പി വിവരിക്കുമ്പോഴും തെളിവുകൾ ഒന്നും കിട്ടിയില്ലെന്ന് സൂചന; കൊലപാതകങ്ങളിലെ കുറ്റം പൊലീസിനോട് സമ്മതിച്ച ജോളി കോടതിയിൽ മാറ്റിപ്പറയുമ്പോൾ പ്രോസിക്യൂഷൻ കൈമലർത്തി കാണിക്കേണ്ടി വരുമോ? ഫോറൻസിക് തെളിവുകളുടെ ബലം തേടാൻ അന്വേഷണ സംഘം

'ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗിൽ കൊണ്ടു നടന്നു; ഒരു കൊച്ചു ഡപ്പിയിലാണ് ഇവർ സയനൈഡ് കൊണ്ടു നടന്നിരുന്നത്; ആ തെളിവ് കിട്ടിയേക്കും.. അതിനെക്കുറിച്ച് വിശദമായി ഇപ്പോൾ പറയുന്നില്ല'; സയനൈഡ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ജോളി വിശദമായി പഠിച്ചെന്ന് എസ് പി വിവരിക്കുമ്പോഴും തെളിവുകൾ ഒന്നും കിട്ടിയില്ലെന്ന് സൂചന; കൊലപാതകങ്ങളിലെ കുറ്റം പൊലീസിനോട് സമ്മതിച്ച ജോളി കോടതിയിൽ മാറ്റിപ്പറയുമ്പോൾ പ്രോസിക്യൂഷൻ കൈമലർത്തി കാണിക്കേണ്ടി വരുമോ? ഫോറൻസിക് തെളിവുകളുടെ ബലം തേടാൻ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗിൽ കൊണ്ടു നടക്കുകയായിരുന്നു. ചെറിയ ഡപ്പിക്കകത്ത് ഇതുകൊണ്ടു നടക്കുമായിരുന്നു. ആ തെളിവ് കിട്ടിയേക്കും. അതിനെക്കുറിച്ച് വിശദമായി ഇപ്പോൾ പറയുന്നില്ല' - കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തെ നയിക്കുന്ന കോഴിക്കോട് റൂറൽ എസ് പി കെ ജി സൈമൺ ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇത്. ആറ് കൊലപാതകങ്ങളും നടത്തിയത് ജോളിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഇത് ജോളി സമ്മതിച്ചയാതും അവർ പറയുന്നു. എന്നാൽ, സാഹചര്യ തെളിവുകൾക്ക് അപ്പുറത്തേക്ക് ശാസ്ത്രീയ തെളിവുകൾ ഉണ്ടോ എന്ന ചോദ്യമാണ് അന്വേഷണ സംഘം നേരിടുന്ന പ്രധാന പ്രശ്‌നം. അതായത് കേസ് കോടതിയിൽ എത്തുമ്പോൾ കോടതി പ്രോസിക്യൂഷനോട് തെളിവുകൾ എവിടെ എന്നു ചോദിച്ചാൽ കൈമലർത്തി കാണിക്കേണ്ട അവസ്ഥ വരുമോ എന്ന കണ്ടു തന്നെ അറിയേണ്ടി വരും.

ഫോറൻസിക് തെളിവുകളുടെ സാധ്യത പരിശോധിക്കുകയാണ് അന്വേഷണ സംഘം. ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗിൽ കൊണ്ടു നടക്കുകയായിരുന്നെന്ന് പറയുന്ന സൈമൺ ഇത് തെളിയിക്കുന്ന നിർണായകമായ തെളിവ് ഉടൻ അന്വേഷണ സംഘത്തിന് കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. ജോളിയെ ഇപ്പോൾ പിടികൂടിയത് നന്നായി എന്നാണ് കെ ജി സൈമൺ പറയുന്നത്. ഓരോ കൊലപാതകങ്ങൾക്കുമിടയിലുള്ള കാലം കുറഞ്ഞു വരികയായിരുന്നു. ആദ്യത്തേത് 2002-ലായിരുന്നെങ്കിൽ, രണ്ടാമത്തേത് 2008-ൽ. ആറ്, രണ്ട്, ഒന്നര, ഒന്ന് എന്നിങ്ങനെ കൊലപാതകങ്ങൾക്കിടയിലുള്ള കാലപരിധി കുറഞ്ഞു കുറഞ്ഞു വന്നു. കൊലപാതക ശ്രമങ്ങൾ നിലവിൽ വലിയ ശ്രദ്ധയിലില്ല. എന്നോട് പലരും അത്തരം കൊലപാതകശ്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരു ജില്ലയിലുള്ളവർ പോലും. വിഷം കലക്കി എന്ന് തന്നെയാണ് അവർ പറഞ്ഞത്. ആദ്യം അവർക്ക് സംശയം ഉണ്ടായിരുന്നു. അത് സ്ഥിരീകരിക്കാൻ അവർ ടെസ്റ്റ് ചെയ്യാൻ പോയപ്പോൾ പൊലീസ് കേസ് ഉണ്ടെങ്കിലേ ടെസ്റ്റ് ചെയ്യാനാകൂ എന്ന് സർക്കാർ ലാബ് പറഞ്ഞു. അവർ നല്ല മനുഷ്യരായതുകൊണ്ട് ജോളി കുടുങ്ങണ്ടെന്ന് കരുതിയാണ് കേസിന് പിന്നീട് പോകാതിരുന്നത്. ജോളിയുടെ പെരുമാറ്റം വലിയ ഘടകമായിരുന്നു. വളരെ നന്നായാണ് അവർ എല്ലാവരോടും പെരുമാറിയിരുന്നത്. - എസ് പി അഭിമുഖത്തിൽ പറഞ്ഞു.

സയനൈഡ് എന്ന ആശയം ഒരു സാധാരണ വീട്ടമ്മയ്ക്ക് എങ്ങനെ കിട്ടിയെന്ന ചോദ്യത്തിൽ വാർത്താ മാധ്യമങ്ങളിൽ നിന്നാണ് ഈ ആശയം അവർക്ക് കിട്ടുന്നതെന്നാണ് എസ് പി സൈമൺ പറയുന്നത്. ഞാൻ ചോദിച്ചപ്പോ അവർ പറഞ്ഞത് 'സാറേ ഞാൻ പേപ്പർ കാണുന്നുണ്ടെന്നാ'. പത്രവാർത്തകളിൽ നിന്നാണ് ഇത് കിട്ടുന്നത്. ഇത് ചെയ്യണം എന്ന താത്പര്യമുള്ളവർ ഇതേക്കുറിച്ച് വിശദമായി പഠിക്കും. അങ്ങനെ പഠിച്ച് തന്നെയാണ് ഇവർ ഓരോ കൊലപാതകങ്ങളും നടത്തിയത്. ഇതിൽ ഒരു പരിധി കഴിഞ്ഞ അവസ്ഥയാണ്. 14 വർഷമാണ് എൻഐടിയിൽ പ്രൊഫസറാണെന്ന് പറഞ്ഞ് ഇവർ നാട്ടുകാരെ പറ്റിക്കുന്നത്. അതൊക്കെ നമുക്ക് ചിന്തിക്കാൻ പറ്റുന്നതിന് അപ്പുറമാണ്. ഞാനെന്റെ സർവീസിൽ ഇത്തരമൊരു ചതി കണ്ടിട്ടില്ലെന്നാണ് അദ്ദേഹം വിവരിക്കുന്നത്.

ജോളിക്ക് സയനൈഡ് ഒരു തവണ മാത്രമേ കൊടുത്തിട്ടൂള്ളൂ എന്നാണ് പ്രജുകുമാർ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ ജോളി സയനൈഡ് എല്ലായെപ്പോഴും കൈയിൽ കരുതിയെന്ന് എസ്‌പിയുടെ വാദത്തെ ശരിവെക്കുന്ന തെളിവുകൾ ഇനിയും ലഭിക്കേണ്ടതുണ്ട്. വിഷമായതുകൊണ്ടാണ് വിരൽ കൊണ്ട് എടുത്തതെന്ന് അവർ പറഞ്ഞിട്ടുണ്ട് ഞങ്ങളോട്. വിശദമായി തന്നെ പറഞ്ഞു. വിരൽ കൊണ്ട് നുള്ളി എടുത്ത് ഭക്ഷണത്തിൽ ചേർത്തു. ഞാനത് കഴുകിക്കളഞ്ഞിട്ടുണ്ട് സാറേ, ഒരു പ്രശ്‌നവുമില്ലല്ലോ എന്ന് അവർ പറഞ്ഞുവെന്നാണ് സൈമൺ അഭിമുഖത്തിൽ പറയുന്നു.

അതേസമയം എസ് പി സൈമണിന്റെ അഭിമുഖവും ഡിജിപി തന്നെ ഇന്നലെ പറഞ്ഞ വാക്കുകളും പരിശോധിക്കുമ്പോൾ കേസ് കോടതിയിൽ തെളിയിക്കുക എന്നത് പൊലീസിനും പ്രോസിക്യൂഷനും വൻ വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. പൊലീസ് മുമ്പാകെ എല്ലാം സമ്മതിക്കുന്ന ജോളിക്ക് നിയമോപദേശം ലഭിച്ചിരിക്കാം എന്ന നിഗമനവും പുറത്തുവരുന്നുണ്ട്. കാലം തന്നെ ഈ കേസുകളെ തേച്ചു മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൂടത്തായി കൊലപാതകങ്ങൾ അവസാനമായി നടന്ന് കഴിഞ്ഞ രണ്ട് പ്രളയം കഴിഞ്ഞു പോയിട്ടുണ്ട്. ജോളി വിഷമായി നൽകിയ സയനൈഡ് എവിടെ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാകും പൊലീസിന് മേൽ കനത്ത വെല്ലുവിളിയാകുക. 2002 ൽ അന്നാമ്മയെ കൊന്ന വിഷത്തിന്റെ ബാക്കി തേടി 2019 ൽ വേസ്റ്റ് ചാക്ക് തിരഞ്ഞാൽ എവിടെ കിട്ടും എന്ന ചോദ്യം ന്യായമായി ഉയരും. ആറു കൊലപാതകങ്ങളും ജോളി ഏറ്റെടുത്തെന്ന് പൊലീസ് പറയുമ്പോഴും തെളിവുകൾ ഒന്നുമില്ലെന്നതാണ് യാഥാർത്ഥ്യം.

അൽപ്പം മിടുക്കുള്ള വക്കീൽ ഉണ്ടെങ്കിൽ കോടതിയിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വയറു നിറയെ കിട്ടാനുള്ള വക ഉണ്ടാകുമെന്ന് ഇപ്പോൾ തന്നെ വാദം ഉയരുന്നുണ്ട്. സയനൈഡ് കൊടുത്തു എന്ന് പറയുന്നവർ ജൂവലറിക്കാരനും സ്വർണപ്പണിക്കാരനുമാണ്. ഇവരും കേസ് കോടതിയിൽ എത്തുമ്പോൾ മാറ്റിപ്പറയും. അഭയ കേസിലെ വാദം തുടരുന്ന ഘട്ടത്തിൽ എല്ലാ സാക്ഷികളും കാലു മാറുന്ന കാഴ്‌ച്ചയാണ് പൊതുവിലുള്ളത്. ഭാവിയിൽ ഇതു തന്നെയാകും ജോളിയുടെ കാര്യത്തിലും സംഭവിക്കുന്നത്. പൊന്നാമറ്റത്തു നിന്നും കണ്ടെത്തിയ ഡപ്പിയിൽ സയനൈഡ് ഉണ്ടാകുമെന്ന പ്രതീക്ഷ എത്രത്തോളം ശരിയാകും എന്ന കാര്യം കണ്ടു തന്നെ അറിയണം. ഫോറൻസ് തെളിവുകൾ കിട്ടിയില്ലെങ്കിൽ ഈ കേസിൽ പൊലീസ് എസ് കത്തി മോഡലുമായി ഇനിയും രംഗത്തെത്തുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.

കൂടത്തായി കേസിൽ 2002 ൽ ആട്ടിൻ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് അന്നമ്മയാണ് ആദ്യം മരിച്ചത്. 2008 ൽ ടോം തോമസ് മരിച്ചു. 2011ൽ കടലക്കറിയും ചോറും കഴിച്ച ഉടനായിരുന്നു റോയ് തോമസ് മരിച്ചത്. 2014 ൽ അന്നമ്മയുടെ സഹോദരൻ മാത്യു മരിച്ചു. പിന്നാലെ ഷാജുവിന്റെ മകൾ ആൽഫൈനും സിലി 2016 ലും മരിച്ചു. റോയിയുടെ മരണത്തോടെയാണ് സംശയത്തിന്റെ തുടക്കം. ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണാണ് എല്ലാവരും മരിക്കുന്നത്. റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു കുടുംബം പറഞ്ഞത്. എന്നാൽ പോസ്റ്റ് മോർട്ടത്തിൽ വിഷത്തിന്റെ അംശം കണ്ടെത്തി. പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP