Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഴിത്തിരിവായത് കേന്ദ്രത്തിലെ അധികാര മാറ്റം; മോദിക്ക് പരസ്യ പിന്തുണ നൽകിയിട്ടും രക്ഷപ്പെടാനായില്ല; അന്താരാഷ്ട്ര നേതാവിന്റെ ഇമേജ് പ്രതിസന്ധിയിലും കുഴപ്പമായി

വഴിത്തിരിവായത് കേന്ദ്രത്തിലെ അധികാര മാറ്റം; മോദിക്ക് പരസ്യ പിന്തുണ നൽകിയിട്ടും രക്ഷപ്പെടാനായില്ല; അന്താരാഷ്ട്ര നേതാവിന്റെ ഇമേജ് പ്രതിസന്ധിയിലും കുഴപ്പമായി

ന്ത്യയിൽ അനേകം നേതാക്കളുടെ ഭാര്യമാരും മക്കളും ദുരൂഹമായി മരിക്കുന്നുണ്ട്. എന്നാൽ അതിനൊന്നുമില്ലാത്ത പ്രാധാന്യം കേന്ദ്രത്തിൽ സഹമന്ത്രി മാത്രമായിരുന്ന ശശി തരൂരിന്റെ കേസിൽ ഉണ്ടായത് തരൂരിനുള്ള അന്താരാഷ്ട്ര നേതാവിന്റെ ഇമേജ് തന്നെ. കേരളത്തിൽ നിന്നും ദേശീയ തലത്തിൽ ഏറ്റവും അറിയപ്പെടുന്ന നേതാവാണ് തരൂർ. ഒരു പക്ഷെ ആന്റണിയേക്കാൾ പ്രശസ്തൻ. ആ പ്രശസ്തിയാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലും തരൂരിന് ദോഷമായിരിക്കുന്നത്.

സുനന്ദ പുഷ്‌കറിന്റെ മരണത്തിലേതുപോലെ ദുരൂഹത ആ കേസ്സ് സംബന്ധിച്ച് ഡൽഹി പൊലീസ് എടുത്ത നിലപാടിലുമുണ്ട്. കൊലപാതകമാണെന്ന് ആദ്യം തന്നെ സൂചനകളുണ്ടായിട്ടും എഫ്.ഐ.ആർ എടുക്കാൻ ഒരുവർഷത്തോളമെടുത്തു. ജനുവരി ഒന്നിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും അക്കാര്യം പുറത്തുവിടാൻ പൊലീസ് തയ്യാറായിരുന്നില്ല. ഡൽഹി പൊലീസ് തലവൻ ബിഎസ് ബാസിയുടെ വാർഷിക അവലോകന പത്രസമ്മേളനത്തിലും ഇക്കാര്യത്തെക്കുറിച്ച് യാതൊന്നും പുറത്തുവിട്ടിരുന്നില്ല.

പൊലീസ് പുലർത്തിയ ഈ ദുരൂഹമായ മൗനം തന്നെ തരൂരിന്റെ ഇമേജ് മുൻനിർത്തിയാണെന്നുള്ള ആരോപണമുണ്ടായിരുന്നു. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്കുവരെ മത്സരിച്ചിട്ടുള്ള തരൂരിനുള്ള അന്താരാഷ്ട്ര പ്രശസ്തി കേസ്സിനും അന്താരാഷ്ട്ര മാനങ്ങൾ നൽകിയിരുന്നു. മുൻ കേന്ദ്ര മന്ത്രിയും എംപിയുമായ തരൂരിന്റെ സാന്നിധ്യം തന്നെയാണ് കേസ് പുറം ലോകമറിയാതെ കൊണ്ടുപോകാൻ ഡൽഹി പൊലീസിനെ പ്രേരിപ്പിച്ചത്.

കേസ്സിൽ ആദ്യം മുതൽ തന്നെ ഉരുണ്ടുകളിച്ച ഡൽഹി പൊലീസ് മരണംനടന്ന് ഒരു കൊല്ലം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണ് എഫ്.ഐ.ആർ. എടുത്തത്. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ വീഴുകയും നരേന്ദ്ര മോദി അധികാരത്തിലെത്തുകയും ചെയ്തതുമുതൽ ഇക്കാര്യത്തിൽ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നു എന്ന് വ്യക്തമാണ്. മോദിയുമായി അടുപ്പം സ്ഥാപിക്കാൻ തരൂർ നടത്തിയ ശ്രമങ്ങളും അതിന്റെ ഭാഗമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. തരൂരിന് കോൺഗ്രസ് ഭാരവാഹിത്വം നഷ്ടപ്പെടുന്ന അവസ്ഥ പോലുമുണ്ടായി.

എന്നാൽ, സുനന്ദ പുഷ്‌കറിന്റെ മരണം സിബിഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി. ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി പൊതുതാത്പര്യ ഹർജി സമർപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് പൊലീസ് എഫ്.ഐ.ആറുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം സുബ്രഹ്മണ്യം സ്വാമി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെയും ആരോഗ്യമന്ത്രി ജെ. പി. നഡ്ഡയെയും കണ്ടിരുന്നു. അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് സ്വാമി മുന്നറിയിപ്പും നൽകിയിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് സുനന്ദ പുഷ്‌കറിനെ ഡൽഹിയിലെ നഗരഹൃദയത്തിലുള്ള ലീലാപാലസ് പഞ്ചനക്ഷത്രഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഡൽഹിയിൽ നടന്ന എ.ഐ.സി.സി. സമ്മേളനത്തിന്റെ അവസാനദിവസമാണ് ഈ സംഭവം. ആത്മഹത്യയാണെന്നായിരുന്നു പ്രാഥമികനിഗമനം. വിഷാദരോഗത്തിനുള്ള ആൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് മരണത്തിന് കാരണമെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ, സുനന്ദയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ ആൽപ്രാക്‌സിന്റെ സാന്നിധ്യം കണ്ടെത്തിയില്ല.

എന്നാൽ, ആന്തരീകാവയവങ്ങളുടെ രണ്ടാം വട്ട പരിശോധനയിലാണ് പൊളോണിയം പോലുള്ള മാരകമായ വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. ആന്തരികാവയവങ്ങൾക്ക് തകരാർ ഉണ്ടായിരുന്നില്ലെന്നും മറ്റ് അസുഖങ്ങൾ ഇല്ലായിരുന്നുവെന്നും വ്യക്തമായി. സംഭവം നടക്കുമ്പോൾ തരൂർ കേന്ദ്രമന്ത്രിയായിരുന്നതിനാൽ, മരണം സ്വാഭാവികമായിരുന്നു എന്ന് വരുത്തിതീർക്കാൻ സമ്മർദമുണ്ടായെന്ന 'എയിംസ്' ഫൊറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്ത വെളിപ്പെടുത്തിയതും വിവാദം സൃഷ്ടിച്ചിരുന്നു.

ഏതായാലും ഒരുഘട്ടത്തിലും അന്വേഷണത്തിന് മുതിരാതിരുന്ന ഡൽഹി പൊലീസിന് ഒടുവിൽ ഗത്യന്തരമില്ലാതെ രംഗത്തിറങ്ങേണ്ടി വന്നിരിക്കുകയാണിപ്പോൾ. സുനന്ദയുടെ ശരീരത്തിൽ മുറിവുകളും ക്ഷതങ്ങളുമുണ്ടായിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഫോറൻസിക് സംഘത്തിൽനിന്ന് പൊലീസ് മറച്ചുവച്ചത് എന്തിന് എന്നതടക്കമുള്ള നിർണായക കാര്യങ്ങളിൽ ഡൽഹി പൊലീസിന് ഇനി ഉത്തരം പറയേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP