Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടൂരിലെ ആക്രമണങ്ങളിൽ ഡിവൈഎഫ്ഐയും ഒട്ടും മോശമായില്ല; ബിജെപി നേതാക്കളുടെ വീട് ആക്രമിച്ചതിന് അഞ്ചു ഡിവൈഎഫ്ഐക്കാർ അറസ്റ്റിൽ; ഭരണപ്പാർട്ടിക്കാർ ആയപ്പോൾ പ്രതികളുടെ എണ്ണം ചുരുക്കാൻ പൊലീസിന് മേൽ സമ്മർദം

അടൂരിലെ ആക്രമണങ്ങളിൽ ഡിവൈഎഫ്ഐയും ഒട്ടും മോശമായില്ല; ബിജെപി നേതാക്കളുടെ വീട് ആക്രമിച്ചതിന് അഞ്ചു ഡിവൈഎഫ്ഐക്കാർ അറസ്റ്റിൽ; ഭരണപ്പാർട്ടിക്കാർ ആയപ്പോൾ പ്രതികളുടെ എണ്ണം ചുരുക്കാൻ പൊലീസിന് മേൽ സമ്മർദം

ശ്രീലാൽ വാസുദേവൻ

അടൂർ: ശബരിമല യുവതി പ്രവേശനത്തെ തുടർന്നുള്ള ഹർത്താലിന്റെ മറവിൽ താലൂക്കിനെ പിടിച്ചു കുലുക്കിയ സംഘപരിവാർ-സിപിഎം സംഘർഷം ശമിച്ചു വരുന്നതോടെ പൊലീസ് ആക്ഷൻ തുടങ്ങി. ബിജെപിയുടെ അടിക്ക് തിരിച്ചടി നൽകാൻ ഇറങ്ങിയ അഞ്ചു ഡിവൈഎഫ്ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. വ്യാപകമായി അക്രമം അഴിച്ചു വിട്ട നിരവധി ഡിവൈഎഫ്ഐ നേതാക്കൾ ഒളിവിലാണ്. അറസ്റ്റ് അഞ്ചു പേരിൽ ഒതുക്കി ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപണമുണ്ട്.

ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് പ്രസിഡന്റ് കണ്ണങ്കോട് ചരുവിള പടിഞ്ഞാറ്റതിൽ മുഹമ്മദ് അനസ്(35), സെക്രട്ടറി മണ്ണടി കണിയാംകോണത്ത് തെക്കേതിൽ ശ്രീനി മണ്ണടി(37), ജോയിന്റ് സെക്രട്ടറി പെരിങ്ങനാട്, തെന്നാപ്പറമ്പിൽ വടക്കേതിൽ സതീഷ് ബാലൻ(20), ജില്ലാ വൈസ് പ്രസിഡന്റ് പെരിങ്ങനാട് തെക്കുംമുറി വികാസ് വില്ലയിൽ വികാസ് ടി. നായർ(34), ഡിവൈഎഫ്ഐ പ്രവർത്തകൻ തുവയൂർ തെക്ക് ഷൈനി ഭവനിൽ ഷിജു(31) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. അടൂരിൽ സംഘർഷമുണ്ടാക്കിയതിനും ബിജെപി പ്രവർത്തകരുടെ വീട് ആക്രമിച്ചതിനുമാണ് അറസ്റ്റ്.

സംഘപരിവാർ-സിപിഎം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യാപക അക്രമമാണ് നടന്നത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടിഡി ബൈജു, സഹോദരനും ഏറത്ത് പഞ്ചായത്തംഗവുമായ ടിഡി സജി എന്നിവരുടേത്് അടക്കമുള്ള വീടുകൾ ബിജെപിക്കാർ ആക്രമിച്ചു. ഇതിന് തിരിച്ചടിയായി അനുഭാവികളുടേത് അടക്കം നിരവധി ബിജെപി പ്രവർത്തകരുടെ വീടുകളാണ അടിച്ചു തകർത്തത്. ശബരിമല യുവതി പ്രവേശനത്തിന്റെ പേരിൽ താലൂക്കിൽ നില നിൽക്കുന്ന സംഘപരിവാർ-സിപിഎം സംഘർഷത്തിന്റെ മറവിൽ സാമൂഹിക വിരുദ്ധരും അഴിഞ്ഞാടിയിരുന്നു.

പറക്കോട്ട് പൊലീസ് സ്പെഷൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ വേണുവിന്റെ വീട്ടിലേക്ക് ബൈക്കിലെത്തിയ സംഘം പെട്രോൾ ബോംബ്് എറിഞ്ഞിരുന്നു. അതേ സമയം, അടൂരിൽ സമാധാനം നിലനിർത്താൻ ആർഡിഒ വിളിച്ചു ചേർത്ത യോഗം ബിജെപി നേതാക്കൾ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. സംഘർഷാവസ്ഥ നിലനിന്നിരുന്നതിനാൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നിരോധനാജ്ഞ നീക്കിയതിന് പിന്നാലെയാണ് പൊലീസ് പണി തുടങ്ങിയത്. പിന്നാലെ ബിജെപി-സിപിഎം നേതാക്കളുടെ അറസ്റ്റും ആരംഭിച്ചു. ഡിവൈഎസ്‌പി ആർ ജോസിന്റെ നേതൃത്വത്തിൽ സിഐ ജി സന്തോഷ്‌കുമാർ, എസ്ഐ ബി രമേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP