Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ഞൂറു രൂപ ഫീസ് വാങ്ങി അഞ്ചു ദിവസത്തെ നിർബന്ധിത ധ്യാനം; ആരോഗ്യപരമായ കാര്യങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തവരും ഫീസ് നൽകണം; സ്വയം ഭരണാവകാശമുള്ള കോളേജായതിനാൽ സർവകലാശാലക്കോ വിദ്യാഭ്യാസ വകുപ്പിനോ ഇടപെടാൻ കഴിയില്ല; കലാലയ രാഷ്ട്രീയം നിരോധിച്ചതുകൊണ്ട് വിദ്യാർത്ഥി സംഘടനകൾക്കും പ്രവേശനമില്ല; സെന്റ് തെരേസാസ് കോളേജിലെ നിർബന്ധിത ധ്യാനത്തിനെതിരെ പ്രതിഷേധിക്കാൻ പോലും കഴിയുന്നില്ലെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ

അഞ്ഞൂറു രൂപ ഫീസ് വാങ്ങി അഞ്ചു ദിവസത്തെ  നിർബന്ധിത ധ്യാനം; ആരോഗ്യപരമായ കാര്യങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തവരും ഫീസ് നൽകണം; സ്വയം ഭരണാവകാശമുള്ള കോളേജായതിനാൽ സർവകലാശാലക്കോ വിദ്യാഭ്യാസ വകുപ്പിനോ ഇടപെടാൻ കഴിയില്ല; കലാലയ രാഷ്ട്രീയം നിരോധിച്ചതുകൊണ്ട് വിദ്യാർത്ഥി സംഘടനകൾക്കും പ്രവേശനമില്ല; സെന്റ് തെരേസാസ് കോളേജിലെ നിർബന്ധിത ധ്യാനത്തിനെതിരെ പ്രതിഷേധിക്കാൻ  പോലും കഴിയുന്നില്ലെന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കലാലയ രാഷ്ട്രീയം നിരോധിച്ചതിന്റെ തിക്തഫലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രതികരിക്കാനുള്ള വിദ്യാർത്ഥികളുടെ അവസരം നഷ്ടമാവുന്നുവെന്നതാണ്.
സെന്റ്തേരസാസിലെ വിദ്യാർത്ഥികളാണ് ഇപ്പോൾ സമാനമായ പരാതിയുമായി രംഗത്തെത്തിയത്. സീറോ മലബാർ സഭയുടെ കീഴിലുള്ള എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥിനികൾക്കാണ് മാനേജ്മെന്റ് നിർബന്ധിത ധ്യാനം നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്.ഇതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം വിദ്യാർത്ഥികൾ രംഗത്തുവന്നെങ്കിലും അവർക്ക് പരാതി പറയാൻ വേദിപോലും കിട്ടിയിട്ടില്ല.

എറണാകുളം- അങ്കമാലി രൂപതയുടെ കീഴിലുള്ള ചിറ്റൂർ ധ്യാനകേന്ദ്രത്തിലെ ധ്യാനത്തിൽ ക്രിസ്ത്യാനികളായ പെൺകുട്ടികൾ നിർബന്ധമായും പങ്കെടുക്കണമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. അഞ്ഞൂറു രൂപ ഫീസ് വാങ്ങിയാണ് അഞ്ചു ദിവസത്തെ ധ്യാനത്തിന് കൊണ്ടു പോകുന്നത്. ഇതിൽ ഗൂഢാലോചതനയുണ്ടെന്നാണ് മാതാപിതാക്കളുടെ ആരോപണം. അടുത്ത ബുധനാഴ്ച മുതൽ ഞായറാഴ്ച വരെയാണ് ആദ്യ ബാച്ചിന്റെ ധ്യാനം. ആരോഗ്യപരമായ കാര്യങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തവരും ഫീസ് നൽകണമെന്നാണ് കോളേജ് അധികൃതർ പറയുന്നത്.

സ്വയം ഭരണാവകാശമുള്ള കോളേജ് ആയതുകൊണ്ട് സർവകലാശാലയ്ക്കോ വിദ്യാഭ്യാസ വകുപ്പിനോ ഇത്തരം കാര്യങ്ങളിൽ ഇടപെടാനും കഴിയാറില്ല. കലാലയ രാഷ്ട്രീയം നിരോധിച്ചിരിക്കുന്ന കോളേജ് ആയതു കൊണ്ട് വിദ്യാർത്ഥി സംഘടനകൾക്ക് ഇവിടെ പ്രവർത്തന സ്വാതന്ത്ര്യമില്ല. മഴമൂലം രണ്ടാഴ്ചയിലധികം ക്ളാസ്സുകൾ നഷ്ടപ്പെട്ടതിനിടയിലാണ് നിർബന്ധിത ധ്യാനവുമായി മാനേജ്മെന്റ് രംഗത്തു വന്നിരിക്കുന്നത്.

ധ്യാനത്തിൽ പങ്കെടുത്തില്ലെങ്കിൽ അഞ്ചു ദിവസത്തെ ഹാജർ നൽകില്ല എന്ന ഭീഷണിയാണ് പ്രിൻസിപ്പലും കൂട്ടരും മുഴക്കുന്നത്. ധ്യാനത്തിൽ പങ്കെടുക്കുന്ന അഞ്ചു ദിവസവും ധ്യാനകേന്ദ്രത്തിൽ നിന്ന് പുറത്തു പോകാൻ അനുവദിക്കില്ല. ബന്ധുക്കളെ ബന്ധപ്പെടുവാനോ മൊബൈൽ ഫോൺ ഉപയോഗിക്കുവാനോ അനുവാദമുണ്ടാകില്ല.ധ്യാനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലാത്ത വിദ്യാർത്ഥികളുടെ മാതാപിതാക്കൾ കോളേജ് അധികൃതരെ സമീപിച്ചെങ്കിലും ഒരു കാരണവശാലും ക്രിസ്ത്യൻ വിദ്യാർത്ഥികൾ ധ്യാനത്തിൽ നിന്ന് വിട്ടു നിൽക്കാൻ അനുവദിക്കുന്നതല്ല എന്ന കടുംപിടുത്തത്തിലാണ് കോളേജ് അധികൃതൽ.സാത്താൻ ബാധിച്ചവരാണ് ധ്യാനത്തിൽ നിന്ന് വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവരെന്നാണ് സഭയുടെ നിലപാട്.

കഴിഞ്ഞ വർഷം ഒരു ദിവസം മാത്രം നടന്ന യുവജന ധ്യാനത്തിൽ നിന്നു വിട്ടു നിന്ന ചില വിദ്യാർത്ഥികളെ മാനസികമായി പിഡിപ്പിച്ചതായും ഇവർക്ക് ഇന്റേണൽ മാർക്ക് നൽകാതിരുന്നതായും അനുഭവമുള്ളതുകൊണ്ട് ഒരു വിദ്യാർത്ഥിനിയും ഒരിടത്തും പരസ്യമായി പ്രതികരിക്കാനും പരാതി പറയാനും തയ്യാറല്ലെന്നാണ് അറിയുന്നത്്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP