Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേവനന്ദ ധരിച്ചിരുന്ന ഷാൾ ബോഡിക്കൊപ്പം മറുകരയിൽ എങ്ങനെ എത്തി? നടന്ന് അവിടെ എത്തിയ കുട്ടി പുഴയിലേക്ക് വീണിട്ടുണ്ടെങ്കിൽ ശരീരത്തിൽ ഉരച്ചിലുകളോ ചതവുകളോ സംഭവിച്ചിരിക്കാം! കേസിൽ കൂടുതൽ ദുരൂഹതയുണർത്തുന്നത് മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ഷാൾ തന്നെ; ഇത്തിക്കരയാറിൽ ദേവനന്ദയുടെ മരണത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ജോർജ്ജ് ജോസഫ് വിലയിരുത്തുമ്പോൾ

ദേവനന്ദ ധരിച്ചിരുന്ന ഷാൾ ബോഡിക്കൊപ്പം മറുകരയിൽ എങ്ങനെ എത്തി? നടന്ന് അവിടെ എത്തിയ കുട്ടി പുഴയിലേക്ക് വീണിട്ടുണ്ടെങ്കിൽ ശരീരത്തിൽ ഉരച്ചിലുകളോ ചതവുകളോ സംഭവിച്ചിരിക്കാം! കേസിൽ കൂടുതൽ ദുരൂഹതയുണർത്തുന്നത് മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ച ഷാൾ തന്നെ; ഇത്തിക്കരയാറിൽ ദേവനന്ദയുടെ മരണത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ജോർജ്ജ് ജോസഫ് വിലയിരുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:കൊല്ലത്തെ ദേവനന്ദയെന്ന ഏഴു വയസുകാരിയുടെ മരണത്തിലെ ദുരുഹതകൾ ഇനിയും നീങ്ങിയിട്ടില്ല. ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തുകയും ചെയ്തു. ഇതോടെ നിരവധി സംശയങ്ങൾക്കു ഉത്തരം തേടിയുള്ള ഫോറൻസിക് പരിശോധ അടക്കം നടക്കുകയാണ്. കേസിൽ സംഭവിച്ചത് എന്താണ്? അന്വേഷണം എങ്ങനെയാണ് മുന്നോട്ടു പോകേണ്ടതും ദുരൂഹത നീക്കേണ്ടതും എന്നതിനെ കുറിച്ച് മറുനാടൻ മലയാളിയോട് സംസാരിക്കുകയാണ് റിട്ടയേർ്ഡ് എസ്‌പി ജോർജ്ജ് ജോസഫ്. തന്റെ ദ്വീർഘമായ കുറ്റാന്വേഷണ ജീവിതത്തിന്റെ അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ജോർജ്ജ് ജോസഫ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്....


കേരളത്തെ ദുഃഖത്തിലാഴ്‌ത്തിയ സംഭവമായിരുന്നു ദേവനന്ദയുടെ മരണം. ഇത് സംഭവിച്ച് പല വാർത്തകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇതിലെ കാര്യത്തെ പറ്റി ഇപ്പോഴും ദുരൂഹതയാണ്. കാരണം, ഏഴ് വയസ്സുള്ള കുട്ടി മരണപ്പെട്ടത് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണ് . കുട്ടിയുടെ അമ്മ അലക്കി കൊണ്ടിരുന്ന സമയത്ത് കുട്ടി അമ്മയുടെ അടുത്ത് ചെന്നെന്നും തിരിച്ച് ഇളയ കുട്ടിയെ നോക്കണമെന്നും അമ്മ ദേവനന്ദയെ വീടിനുള്ളിലേക്ക് പറഞ്ഞ് അയച്ചു എന്നുമാണ് നമ്മൾ മനസിലാക്കുന്നത്. അത് ആ കുട്ടിയുടെ അമ്മ പറഞ്ഞ വിവരങ്ങളാണ്. ഈ വീടിന്റെ അടുത്തെ ഇത്തിക്കര ആറിന്റെ അടുത്തേക്ക് പോകുമ്പോൾ ഒരു വലിയ വീടുണ്ട്. ആ വീട് കഴിഞ്ഞിട്ട് അൽപ്പം ഇറക്കമാണ്. ഇറക്കം കഴിയുന്നതോടെ വാടകകാര് താമസിക്കുന്ന ചെറിയ വീടാണ്. അത് കഴിഞ്ഞാൽ ഇത്തിക്കര ആറിന്റെ കരയാണ്.

കുട്ടി ആക്‌സിഡന്റൽ അയിട്ടുള്ള മരണമാണ് ഇതുവരെയുള്ളതെന്ന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്ന പൊലീസ് പറയുന്നത്. എന്നാൽ, കുട്ടിയുടെ മരണത്തിൽ നാട്ടുകാർ വളരെയധികം സംശയം പ്രകടിപ്പിച്ചിരിക്കുയാണ്. കുട്ടിയുടെ മരണം മുങ്ങിമരണമാണ് റിപ്പോർട്ടിൽ പറയുന്നതെങ്കിലും ഒരു മുങ്ങി മരണം വന്നു കഴിഞ്ഞാൽ ഒരു മർഡർ കേസിലെ അമ്പത് ശതമാനം നീങ്ങിയെന്നാണ് ഞാൻ പറയുന്നത്. ബാക്കി അമ്പത് ശതമാനം ഉണ്ട്. ബാക്കിയുള്ള അമ്പത് ശതമാനത്തിലുള്ള ദുരൂഹതയാണ് ദേവനന്ദയുടെ മരണത്തിൽ ഉണ്ടായിരിക്കുന്നത്. ഈ ദുരൂഹത എങ്ങനെ നീക്കണം ആ കാര്യമാണ് പൊലീസ് ശ്രദ്ധിക്കേണ്ടത്. മൃതശരീരം കണ്ടെത്തിയത് ഇത്തിക്കരയാറിന്റെ മറുകരയിലാണ്. കുട്ടി വീടിന്റെ വശത്ത് വഴി നടന്ന് ഇത്തിക്കരയാറിൽ വീണാൽ ആ വീണ സ്ഥലത്ത് തന്നെ പൊങ്ങി വരണം. കാരണം, വലിയ ഒഴുക്കൊന്നും ഇല്ലെന്നാണ് കരുതുന്നത്, ഇവിടെ ആറിന് കുറുകെ ഒരു ചപ്പാത്തുണ്ട്. ഈ ചപ്പാത്തിന്റെ അപ്പുറത്തെ വശത്താണ് ശരീരം കണ്ടെത്തിയതും. ഇക്കരെ വീണ കുട്ടി ഈ ചപ്പാത്ത് കടന്ന് മറ്റൊരു ദിശയിലേക്ക് എങ്ങനെ പോയി എന്നാണ്. അവിടെ അടിയൊഴുക്ക് അത്രയ്ക്കും ഉണ്ടോ എന്നുള്ള പ്രശസ്തമായ ചോദ്യങ്ങളാണ്.

കുട്ടി നേരെ മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നതായിട്ടാണ് കാണുന്നത്. ഏറ്റവും കൗതുകമുണർത്തുന്ന കാര്യം കുട്ടിയുടെ കഴുത്തിൽ മഞ്ഞ ഷാൾ ഉണ്ടായിരുന്നുവെന്ന് എന്നാൽ അതിനെ കുറിച്ച് പിന്നീടാണ് വിവരം ലഭിക്കുന്നതും. പക്ഷെ, ഡെഡ് ബോഡി പൊങ്ങിയ ശേഷം അടുത്ത് ഒരു ഷാൾ കൂടെ ഉണ്ട്. ഈ ഷാൾ കുട്ടി വീണയിടത്ത് നിന്നും ഒപ്പം ഷാൾ കൂടി നീങ്ങിയോ ഇല്ലെയോ എന്ന കാര്യം വളരെ പ്രസക്തമാണ്. കുട്ടിയുടെ കഴുത്തിൽ ഇട്ടിരുന്ന ഷാൾ ആണോ ബോഡിയോടപ്പം ഷാളുകൂടി നീങ്ങി മറുകരയിൽ എത്തിയതും കൗതുകമുണർത്തുന്നതാണ്. ഇത് എങ്ങനെ സംഭവിച്ചു എന്നത് പൊലീസ് അന്വേഷിച്ച് ഉത്തരം കണ്ടെത്തിയേ തീരു ഈ ദുരൂഹത നീക്കുന്നത് അങ്ങനെയാണ്.

കൂടാതെ ഈ കേസിൽ പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ മുങ്ങിമരണമാണ് കാരണം എന്ന് പറഞ്ഞെങ്കിലും കുട്ടിയുടെ ദേഹത്ത് മറ്റ് യാതൊരുവിധ ഉരച്ചിലിന്റെയോ, പാടോ, ചതവോ ഒന്നും കണ്ടെത്തിയില്ല. കുട്ടി വീണ സ്ഥലത്ത് വലിയ കല്ലുകൾ ഉണ്ട്. അവിടെ കുട്ടി വീഴുകയാണെങ്കിൽ കുട്ടിക്ക് പരിക്കുകൾ ഉണ്ടാകണം എന്നാൽ അതൊന്നും ആ കുട്ടിയുടെ ശരീരത്തിൽ ഇല്ല. തൂർച്ചയായിട്ടും കുട്ടി വീട്ടിൽ നിന്നും ഇറങ്ങി രണ്ട് വീട്ടുകളുടെ വശത്ത് കൂടി ആറ്റിൽ എത്തി വീണിട്ടുണ്ടെങ്കിൽ കുട്ടിയുടെ ദേഹത്ത് ഉരച്ചിൽ ഉണ്ടാകണം. പക്ഷെ, ആ ഉരച്ചിൽ ഇവിടെ ഉണ്ടായിട്ടില്ല. പൊലീസ് വിട്ടു പോയ ചില കാര്യങ്ങളുണ്ട്. കുട്ടി ഈ സ്ഥലത്ത് വഴി സഞ്ചരിച്ചിട്ടുണ്ടെങ്കിൽ ഇത്തിക്കരയാറിലേക്ക് പോയിട്ടുണ്ടെങ്കിൽ അതിന്റെ ഇടയ്ക്കുള്ള മണ്ണിന്റെ അംശം കുട്ടിയുടെ കാൽപാദത്തിന് അടിയിൽ പറ്റിയിരിക്കണം. വെള്ള്ത്തിൽ മണിക്കൂറുകൾ കിടന്നെങ്കിലും കുട്ടിയുടെ കാലിലെ ഭാഗങ്ങളിൽ മണ്ണിന്റെ അംശങ്ങൾ തീർച്ചയായിട്ടുണ്ടാകും. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഫോറൻസിക് വടിച്ചെടുത്ത് കുട്ടി നടന്നു വന്നു എന്ന് പറയുന്ന വഴിയിലെ മണ്ണുമായി താരതമ്യം ചെയ്യണമെന്നാണ് ഞാൻ പറയുന്നത്. എന്നാൽ പൊലീസ് ഇക്കാര്യം ചെയ്‌തോ എന്നാണ് സംശയം.

ദേവനന്ദ ചെരുപ്പിട്ടോ എന്നതാണ് മറ്റൊരു പ്രസക്തമായ മറ്റൊരു ചോദ്യം. ദേവനന്ദ ചെരുപ്പ് ഇട്ടിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിച്ചോ എന്ന് അറിവില്ല. ആ കുട്ടിയുടെ ചെരുപ്പ് ഇപ്പോൾ എവിടെ, എത്ര ചെരുപ്പുകൾ ആ കുട്ടിക്ക് ഉണ്ട്. ഇത് അമ്മ പറയണം. ചെരുപ്പുകളിൽ ഏതെങ്കിലും കാണാതായിട്ടുണ്ടോ അമ്മ രാവിലെ കുട്ടിയെ കാണുമ്പോൾ കുട്ടിയുടെ കാലിൽ ചെരുപ്പ് ഉണ്ടായിരുന്നോ പൊലീസ് ചോദിച്ച് മനസിലാക്കണം. കുട്ടിയുടെ ഷാൾ കണ്ടെത്തി കഴിഞ്ഞു ഇതിനെ പറ്റി കൂടുതൽ ആലോചിക്കുമ്പോൾ ഈ ഷാൾ ദുരൂഹത കലർത്തുന്ന ഒന്നുതന്നെയാണ്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു ഷാള് തന്നെയാണ്.

കുട്ടി എന്തായാലും മൃതശരീരം കണ്ടെത്തിയ സ്ഥലത്തേക്ക് നടന്നു പോകില്ലെന്ന് ഉറപ്പാണ്. കുട്ടി അത്രയും ദൂരം സഞ്ചരിക്കില്ല. കുട്ടി അങ്ങനെ വെളിയിൽ പോകില്ല, വളരെ അടക്കവും ഒതുക്കവും ഉള്ള അനുസരണയുള്ള കുട്ടി എപ്പോഴും വീട്ടിൽ തന്നെ കാണും അങ്ങനെയുള്ള കുട്ടി പുറത്തേക്ക് നടന്ന് ഇത്രയും പോകാനുള്ള സാധ്യത വളരെ വിരളമാണ്. ഇനി കുട്ടിയെ ആരെങ്കിലും വിളിച്ചുകൊണ്ടു പോയോ? അമ്മ പറയുന്നത് പത്തരമണിക്ക് അലക്കി കൊണ്ട് ഇരിക്കുമ്പോൾ കുട്ടി അവിടെ എത്തിയെന്നാണ്. ഇളയ കുട്ടിയെ നോക്കാൻ പറഞ്ഞ വിട്ട് പിന്നെ ഒരു മണിക്കൂറിന് ശേഷമാണ് കുട്ടി കാണാനില്ലെന്ന് അമ്മയ്ക്ക് ബോധ്യമായത്. കുട്ടി കഴിച്ച ഭക്ഷണം എന്താണെന്ന് അറിയേണ്ടതുണ്ട്. അത് അന്വേഷണം ഉദ്യോഗസ്ഥർ ചോദിച്ച് മനസിലാക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP