Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തകർപ്പൻ സാങ്കേതിക വിദ്യകളുമായി കള്ളനോട്ടടി തുടങ്ങാൻ ആശൈതമ്പിക്ക് മുടക്കുമുതൽ അമ്പതിനായിരം രൂപ മാത്രം; യൂട്യൂബിൽ നോക്കി കള്ളനോട്ടടിക്കാൻ പഠിച്ച ശേഷം നോട്ടിലെ സുരക്ഷാ കോഡുകളും ചിഹ്നങ്ങളും തയ്യാറാക്കാൻ ചിലവഴിച്ചത് മണിക്കൂറുകൾ; ഒരു മാസത്തിനിടെ സംഘം അച്ചടിച്ചത് 20 സീരിയൽ നമ്പരുകളിലായി ഒന്നരലക്ഷം രൂപ; ബാലഗ്രാം കള്ളനോട്ടു കേസിൽ നാലുപേർകൂടി കേരളപൊലീസിന്റെ പിടിയിലായതോടെ പുറത്തുവരുന്നത് സംഘം നടത്താനിരുന്ന വൻ കള്ളനോട്ട് വ്യാപാരത്തിന്റെ ചിത്രം

തകർപ്പൻ സാങ്കേതിക വിദ്യകളുമായി കള്ളനോട്ടടി തുടങ്ങാൻ ആശൈതമ്പിക്ക് മുടക്കുമുതൽ അമ്പതിനായിരം രൂപ മാത്രം; യൂട്യൂബിൽ നോക്കി കള്ളനോട്ടടിക്കാൻ പഠിച്ച ശേഷം നോട്ടിലെ സുരക്ഷാ കോഡുകളും ചിഹ്നങ്ങളും തയ്യാറാക്കാൻ ചിലവഴിച്ചത് മണിക്കൂറുകൾ; ഒരു മാസത്തിനിടെ സംഘം അച്ചടിച്ചത് 20 സീരിയൽ നമ്പരുകളിലായി ഒന്നരലക്ഷം രൂപ; ബാലഗ്രാം കള്ളനോട്ടു കേസിൽ നാലുപേർകൂടി കേരളപൊലീസിന്റെ പിടിയിലായതോടെ പുറത്തുവരുന്നത് സംഘം നടത്താനിരുന്ന വൻ കള്ളനോട്ട് വ്യാപാരത്തിന്റെ ചിത്രം

മറുനാടൻ മലയാളി ബ്യൂറോ

നെടുങ്കണ്ടം: ബാലഗ്രാം കള്ളനോട്ട് കേസിൽ 4 തമിഴ്‌നാട് സ്വദേശികൾ കൂടി അറസ്റ്റിലായതോടെ ചുരുളഴിയുന്നത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആറംഗ സംഘം നടത്തിയ വൻ തട്ടിപ്പ് ശ്രമത്തിന്റെ കഥ. യൂട്യൂബ് നോക്കി കള്ളനോട്ട് പ്രിന്റ് ചെയ്യാൻ പഠിച്ച ആശൈതമ്പിയുടെ മുടക്കുമുതൽ വെറും അമ്പതിനായിരം രൂപ മാത്രമായിരുന്നു. തമിഴ്‌നാട് കരൂർ വേങ്ങമേട് ആശൈതമ്പി (33), വാങ്ങപാളയം പിള്ളയാർ തെരുവിൽ ദിനേശ് കുമരൻ (29), കള്ളനോട്ട് വിതരണ ഏജന്റുമാരായ തേവാരം മല്ലിങ്കർ കോവിൽ തെരുവിൽ പാർഥിപൻ (29), തേവാരം കിഴക്കേ തെരുവിൽ മന്മഥൻ (29) എന്നിവരാണുപിടിയിലായത്.

ഒരു മാസം മുൻപാണ് ആശൈതമ്പി കള്ളനോട്ട് നിർമ്മാണം ആരംഭിച്ചത്. ഇതിനായി പ്രിന്ററും പ്രത്യേക തരം പേപ്പർ, മഷി എന്നിവയും സംഘടിപ്പിച്ചു. ആശൈതമ്പിയുടെ വീട്ടിലാണു നോട്ട് അടിച്ചിരുന്നത്. ഇയാളുടെ സഹായിയാണു ദിനേശ്കുമാരൻ. ഇവരുടെ സുഹൃത്തുക്കളായ പാർഥിപൻ, മന്മഥൻ എന്നിവരെ നോട്ട് മാറാനുള്ള ഏജന്റുമാരാക്കി. കേരളത്തിലും തമിഴ്‌നാട്ടിലും നോട്ട് മാറിയെടുക്കുകയായിരുന്നു ലക്ഷ്യം.

പഠനം യുട്യൂബ് നോക്കി

യുട്യൂബിൽ നോക്കിയാണ് കള്ളനോട്ട് നിർമ്മാണം ആശൈതമ്പി പഠിച്ചത്. രണ്ട് എ ഫോർ സൈസ് പേപ്പർ ഒട്ടിച്ച ശേഷമാണു നോട്ടിന്റെ നിർമ്മാണം ആരംഭിക്കുന്നത്. അതീവ സൂക്ഷ്മതയോടെ പ്രിന്ററിൽ നോട്ട് അടിച്ച ശേഷം നോട്ടിലുള്ള സുരക്ഷാ കോഡുകളും ചിഹ്നങ്ങളും തയാറാക്കാൻ മണിക്കൂറുകൾ ചെലവഴിച്ചു. റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് അടക്കം സംഘത്തിന്റെ കൈവശം തയ്യാർ. കള്ളനോട്ട് നിർമ്മാണത്തിനു ആശൈതമ്പിയുടെ മുടക്കുമുതൽ അമ്പതിനായിരം രൂപ മാത്രം. ഇതുവരെ 20 സീരിയൽ നമ്പറുകളിലായി സംഘം അച്ചടിച്ചത് 1.5 ലക്ഷം രൂപയാണ്.

തമിഴ്‌നാട്ടിൽ നിന്നു നെടുങ്കണ്ടം പൊലീസ് പിടിച്ചെടുത്ത കള്ളനോട്ടിനെ ഒറിജിനലാക്കാൻ കള്ളനോട്ട് നിർമ്മാണത്തിനൊരുക്കിയ സജ്ജീകരണങ്ങൾ കണ്ടാൽ ഞെട്ടും. ഗാന്ധിജിയുടെ വാട്ടർ മാർക്ക് രേഖപ്പെടുത്താൻ പ്രത്യേക തരം സീൽ, പ്രിന്റ് ചെയ്യാൻ 12,999 രൂപയുടെ കളർ പ്രിന്റർ, നോട്ടിലുള്ള ത്രെഡിനു പച്ചനിറത്തിലുള്ള സെല്ലോ ടേപ്പാണ് ഉപയോഗിച്ചിരുന്നത്.

കേസിൽ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികളായ ആശൈതമ്പി, ദിനേശ് കുമരൻ, പാർഥിപൻ, മന്മഥൻ എന്നിവരെ നെടുങ്കണ്ടം പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നത്. പോളി ടെക്‌നിക് ബിരുദധാരിയായ ആശൈതമ്പിയുടെ ബുദ്ധിയാണ് ഈ സജ്ജീകരണങ്ങൾ. ഹെൽപറായി ദിനേശ് കുമാരൻ. കൈകൾ കൊണ്ട് ഒരു മണിക്കൂർ പരിശ്രമിച്ചാണ് ആശൈതമ്പി 500ന്റെ 40 നോട്ടുകൾ നിർമ്മിക്കുന്നത്. 2000, 200 രൂപ നോട്ടുകൾ അടിക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെയാണു സംഘം പിടിയിലായത്

1.5 ലക്ഷം രൂപയുടെ നോട്ട് ഒരു മാസത്തിനിടെ നിർമ്മിച്ചു. അര ലക്ഷം രൂപ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലും കരൂരിലും സംഘം വിതരണം ചെയ്തു. ഇടുക്കി ജില്ലയിൽ വിതരണത്തിന് എത്തിച്ചത് 10,000 രൂപയാണ്. 10,000 രൂപയും പൊലീസ് പിടിച്ചെടുത്തു. ബാലഗ്രാമിലും തൂക്കുപാലത്തും സംഘം മാറിയ നോട്ടുകളും പൊലീസ് സംഘം പിടിച്ചെടുത്തു. പിടിയിലായ പാർഥിപൻ തമിഴ്‌നാട്ടിലെ തുണിമില്ലിൽ ജീവനക്കാരനായിരുന്നു. പാർഥിപന്റെ സുഹൃത്തായിരുന്നു മന്മഥൻ. മന്മഥന്റെ സുഹൃത്തുക്കളാണു ഭാസ്‌കരനും അരുൺകുമാറുമെന്നും പൊലീസ് പറഞ്ഞു. നോട്ട് മാറി നൽകിയിരുന്ന ഏജന്റുമാർക്കു മൂന്നിരട്ടി കമ്മിഷനാണ് നൽകിയിരുന്നത്. പ്രതികളെ ഇടുക്കി കോടതി റിമാൻഡ് ചെയ്തു.

കട്ടപ്പന ഡിവൈഎസ്‌പി പി.പി.ഷംസ്, സിഐ റെജി എം. കുന്നിപ്പറമ്പൻ, എസ്‌ഐ കെ.എ.സാബു എന്നിവർ ഉൾപ്പെടുന്ന സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ തമിഴ്‌നാട് തേവാരം സ്വദേശി അരുൺകുമാർ (ഗണപതി), തമിഴ്‌നാട് സ്വദേശി ഭാസ്‌കരൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിരുന്നു. ഒരു ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടിക്കുന്ന ഉപകരണങ്ങളും തമിഴ്‌നാട്ടിൽ നിന്നു പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP