Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വീടിന് പുറത്തേക്ക് പോലും ഒറ്റയ്ക്കിറങ്ങാത്ത മിഷേലെങ്ങനെ രാത്രി ഗോശ്രീപാലത്തിന്റെ ഭാഗത്തെത്തി'? തങ്ങളുടെ മിഷേൽ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാരും സുഹൃത്തുക്കളും പറയുമ്പോഴും മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് 'തലയൂരാൻ' പൊലീസ്; വെള്ളം കുടിച്ചതിന്റെ ലക്ഷണവും മീൻ കൊത്തിയ പാടുകൾ മൃതദ്ദേഹത്തിൽ ഇല്ലാത്തതും ദൂരുഹത വർധിപ്പിക്കുന്നു; മിഷേൽ ഷാജിയുടെ മരണം നടന്ന് രണ്ട് വർഷം പിന്നിടുമ്പോഴും അന്വേഷണം 'ഒച്ചു വേഗത്തിൽ'

'വീടിന് പുറത്തേക്ക് പോലും ഒറ്റയ്ക്കിറങ്ങാത്ത മിഷേലെങ്ങനെ രാത്രി ഗോശ്രീപാലത്തിന്റെ ഭാഗത്തെത്തി'? തങ്ങളുടെ മിഷേൽ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാരും സുഹൃത്തുക്കളും പറയുമ്പോഴും മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് 'തലയൂരാൻ' പൊലീസ്; വെള്ളം കുടിച്ചതിന്റെ ലക്ഷണവും മീൻ കൊത്തിയ പാടുകൾ മൃതദ്ദേഹത്തിൽ ഇല്ലാത്തതും ദൂരുഹത വർധിപ്പിക്കുന്നു; മിഷേൽ ഷാജിയുടെ മരണം നടന്ന് രണ്ട് വർഷം പിന്നിടുമ്പോഴും അന്വേഷണം 'ഒച്ചു വേഗത്തിൽ'

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണം സംഭവിച്ച് രണ്ട് വർഷം പിന്നിടമ്പോഴും സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിൽ ഉറച്ച് പൊലീസ്. കേസിൽ പൊലീസ് അനാസ്ഥ കാണിക്കുകയാണെന്നും ആരോപിച്ച് ജസ്റ്റീസ് ഫോർ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ എറണാകുളം ഹൈക്കോടതി ജംക്ഷനിൽ ഇന്ന് വൈകിട്ട് നാലിന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. മരണം കൊലപാതകമാണെന്ന് നിഗമനത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് കൗൺസിൽ അംഗങ്ങൾ.

2017 മാർച്ച് അഞ്ചിന് കാണാതായ മിഷേലിനെ പിറ്റേന്ന് വൈകിട്ട് കൊച്ചി കായലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തതി. മിഷേൽ ഗോശ്രീ പാലത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. മാത്രമല്ല മരണവുമായി ബന്ധപ്പെട്ട് ഒരു യുവാവ് പിടിയിലായെങ്കിലും ഇയാളെ വിട്ടയച്ചിരുന്നു. മാത്രമല്ല മിഷേലിന്റെ മൊബൈൽ ഫോൺ കണ്ടെത്താൻ സാധിക്കാത്തതാണ് അന്വേഷണത്തെ സാരമായി ബാധിച്ചത്.

ഇതിനിടെയാണ് മിഷേലിന്റെ മരണം ആത്മഹത്യയല്ലെന്നും മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മിഷേലിന്റെ അച്ഛൻ ഷാജി വർഗീസ് രംഗത്തെത്തിയത്. സംഭവ ദിവസം മിഷേൽ കലൂർ പള്ളിയിൽ പ്രാർത്ഥന നടത്തി പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പാലത്തിൽ നിന്ന് ചാടിയെന്നും മണിക്കൂറുകൾ വെള്ളത്തിൽ കിടന്നെന്നും പറയുന്‌പോഴും മിഷേലിന്റെ മൃതദേഹത്തിൽ കാര്യമായ പരിക്കുകളില്ലായിരുന്നുവെന്നതാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിന് കാരണമായി കുടുംബം പറയുന്നത്.

മിഷേലിന്റെ മോതിരവും വാച്ചും മൊബൈൽ ഫോണും ബാഗും കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ടെന്നാണ് പരാതി.മിഷേൽ വെള്ളത്തിൽ മുങ്ങിയാണ് മരിച്ചതെന്നും ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മിഷേലിന്റെ പിതാവ് ഷാജി വർഗീസ് സമർപ്പിച്ച ഹർജിയിലായിരുന്നു വിശദീകരണം.

മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും കൊലപാതകമാണെന്നും ഷാജി വർഗീസ് വാദിക്കുന്നു. 16 മാസം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. ആത്മഹത്യയാണെന്നു പറയുന്ന പൊലീസും ക്രൈംബ്രാഞ്ചും എന്തുകൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാത്തതെന്നും ഷാജി വർഗീസ് ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ഷാജിയും ആക്ഷൻ കമ്മിറ്റിയും.

മിഷേലിന്റെ മരണം കൊലപാതകമെന്ന് സംശിക്കാൻ ഷാജി ചൂണ്ടിക്കാട്ടുന്ന കാരണങ്ങൽ ഇവയാണ്. 24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം കിട്ടിയത്. പക്ഷേ, മൃതദേഹം തീരെ അഴുകിയിരുന്നില്ല. വെള്ളത്തിൽ വീണിട്ടു കുറച്ചു മണിക്കൂറുകൾ മത്രമേ ആയിട്ടുള്ളൂ എന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മീനുകളോ ഈ ഭാഗത്തു വെള്ളത്തിൽ കാണാറുള്ള പ്രാണികളോ മൃതദേഹത്തെ കൊത്തിയിട്ടില്ല.

ഇതേ പാലത്തിൽ നിന്നു വീണ്, മുങ്ങിമരിച്ച നിലയിൽ പിന്നീടു കണ്ടെത്തിയ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ വികൃതമായിരുന്നു. ഗോശ്രീ പാലത്തിലേക്കു മിേഷൽ നടക്കുന്നതിനു തെളിവായി പൊലീസ് പറയുന്ന ദൃശ്യങ്ങളിലുള്ളതു മിഷേലല്ല. മൃതദേഹത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്മോർട്ടത്തിൽ പരിഗണിച്ചില്ല. മിഷേലിന്റെ ഫോൺ, വാച്ച് ,മോതിരം എന്നിവ എങ്ങനെ നഷ്ടപ്പെട്ടുവെന്നതിലും വ്യക്തത നൽകാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

200 മില്ലിയോളം വെള്ളം മാത്രമായിരുന്നു മിഷേലിന്റെ ഉള്ളിലുണ്ടായിരുന്നത്, ശ്വാസകോശത്തിൽ രക്തം നിറഞ്ഞിരുന്നു. ശരീരം ലഭിക്കുമ്പോൾ പോലും മൂക്കിലൂടെ രക്തമൊഴുകുന്ന അവസ്ഥ. എത്രയോ മണിക്കൂറുകൾ വെള്ളത്തിൽ കിടന്നിട്ടും ശരീരം ഒട്ടും അഴുകിയിട്ടില്ല. എന്നിട്ടും അവർ പറയുന്നു അത് ആത്മഹത്യയാണെന്നും ഒരു പകലിന്റെ പഴക്കമുണ്ടെന്നും! ഞങ്ങൾ എങ്ങനെ വിശ്വസിക്കണമെന്നും മിഷേലിന്റെ ബന്ധുക്കൾ ചോദിക്കുന്നു.

അന്ന് ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോഴും അവിടെയൊരു കുട്ടി എന്തോ സ്വകാര്യ പ്രശ്നം കൊണ്ട് സങ്കടത്തിലായിരുന്നു. അവളെ ആശ്വസിപ്പിച്ച ശേഷം പള്ളിയിൽ നിന്നും തിരികെ വരുമ്പോഴേക്കും ചിരിച്ച മുഖത്തോടെ ഇരിക്കണം എന്ന് നിർദ്ദേശിച്ചിട്ടാണ് അന്ന് മിഷേൽ വൈകുന്നേരം പള്ളിയിലേക്ക് പോയത്. അങ്ങനെ പോയ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യും എന്ന് എങ്ങനെ വിശ്വസിക്കാനാണ്?'' മിഷേലിന്റെ ഹോസ്റ്റൽ റൂമിൽ ഒപ്പം താമസിക്കുന്ന കൂട്ടുകാരികൾ വന്നു പോയപ്പോൾ അവർ പറഞ്ഞ കാര്യങ്ങളും ഓർത്തെടുക്കുന്നുണ്ട് മിഷേലിന്റെ ആന്റിമാർ.

''ഇക്കഴിഞ്ഞ ദിവസം ഞങ്ങളുടെ കുടുംബത്തിൽ നടന്ന ഒരു ചടങ്ങിൽ ഏറ്റവുമടുത്ത കൂട്ടുകാരിയായ എന്റെ മകളുടെ അടുത്ത് (മുത്ത് എന്ന് വിളിച്ച കസിൻ മിഷേലിന്റെ ഹൃദയം സൂക്ഷിപ്പുകാരി കൂടിയാണ്) നിന്നും പാതിരാത്രി വരെ ഇരുന്ന് മിണ്ടിയിട്ടും മിഷേൽ ഉള്ളിലെന്തെങ്കിലും സങ്കടമുണ്ടെന്ന് പറഞ്ഞില്ല. ഒരു ക്രോണിനെ കുറിച്ചും മിഷേൽ അവളോട് പറഞ്ഞിട്ടില്ല.പല ആൺകുട്ടികളും പുറകെ നടക്കുന്നതും പറഞ്ഞിരുന്നു, എന്നാൽ അവൾക്ക് നല്ല ഭയമാണ്, വീട്ടിലറിഞ്ഞാൽ, കസിൻസ് ആരെങ്കിലും അറിഞ്ഞാൽ അവരെ ഉപദ്രവിക്കുമോ എന്നൊക്കെ അവളെപ്പോഴും ഭയന്നു.

സന്ധ്യ കഴിഞ്ഞാൽ സ്വന്തം വീടിനടുത്താണെങ്കിൽ പോലും ഒറ്റയ്ക്ക് നടക്കാൻ പേടിയുള്ള കുട്ടി ഗോശ്രീ പാലത്തിലൂടെ രാത്രി ഏഴു മണിക്കൊക്കെ നടന്നു എന്ന് പറയുമ്പോൾ വിശ്വസിക്കാൻ തോന്നുന്നില്ല... മിഷേലിന് ക്രോണിനോടോ മറ്റേതെങ്കിലും ആൺ കുട്ടികളോടോ പ്രണയമുണ്ടായിരുന്നതായി അവർക്കും ഉറപ്പുകളില്ല.''മിഷേലിന്റെ പ്രിയപ്പെട്ടവർ ഇങ്ങനെ പറയുമ്പോൾ മരിക്കുന്ന അന്നുപോലും ആത്മഹത്യയുടെ സൂചനകളൊന്നും അവൾ നൽകിയിരുന്നില്ല എന്ന് ഉറപ്പിക്കേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP