Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് വരുന്നതറിഞ്ഞ് ഫ്രാങ്കോ മുങ്ങിയത് രണ്ട് മലയാളി വൈദികർക്കൊപ്പം; ചണ്ഡിഗഡിൽ എന്ന് പറഞ്ഞ് പോയത് അമൃത്സർ-ഡൽഹി റൂട്ടിലെ മഠത്തിലേക്ക്; മടങ്ങിയെത്തിയത് സൂര്യൻ അസ്തമിച്ചാൽ പിന്നെ അറസ്റ്റില്ല എന്നുറപ്പാക്കി; കാത്ത് നിന്ന മാധ്യമ പ്രവർത്തകരെ കണ്ട് ക്ഷുഭിതനായ മെത്രാന്റെ അനുമതിയോടെ അക്രമം; സഹായിക്കുന്നു എന്ന ഭാവത്തിൽ രക്ഷപ്പെടാൻ വഴിയൊരുക്കിയത് പഞ്ചാബ് പൊലീസ് തന്നെ

പൊലീസ് വരുന്നതറിഞ്ഞ് ഫ്രാങ്കോ മുങ്ങിയത് രണ്ട് മലയാളി വൈദികർക്കൊപ്പം; ചണ്ഡിഗഡിൽ എന്ന് പറഞ്ഞ് പോയത് അമൃത്സർ-ഡൽഹി റൂട്ടിലെ മഠത്തിലേക്ക്; മടങ്ങിയെത്തിയത് സൂര്യൻ അസ്തമിച്ചാൽ പിന്നെ അറസ്റ്റില്ല എന്നുറപ്പാക്കി; കാത്ത് നിന്ന മാധ്യമ പ്രവർത്തകരെ കണ്ട് ക്ഷുഭിതനായ മെത്രാന്റെ അനുമതിയോടെ അക്രമം; സഹായിക്കുന്നു എന്ന ഭാവത്തിൽ രക്ഷപ്പെടാൻ വഴിയൊരുക്കിയത് പഞ്ചാബ് പൊലീസ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജലന്ധർ മെത്രാനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഇന്നലെ രാവിലെ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് എടുത്തത്. ഇതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അഴിക്കുള്ളിലാകുമെന്ന ഭയമുണ്ടാകുന്നത്. ഇതോടെ തന്ത്രപരമായി രക്ഷപ്പെടാനാണ് ശ്രമിച്ചത്. കേരളാ പൊലീസിൽ നിന്ന് ഓരോ വിവരവും കിട്ടുന്ന പഞ്ചാബ് പൊലീസ് എല്ലാം കൃത്യമായി ബിഷപ്പിനെ അറിയിച്ചു. ഇതോടെ ജലന്ധർ രൂപത ഹൗസിൽ നിന്നും 11. 30 ഓടെ പുറത്തുപോയ ഫ്രാങ്കോ ഒളിയടം തേടി. പക്ഷേ പഞ്ചാബിലുണ്ടായിരുന്ന കേരളാ പൊലീസിലെ അന്വേഷണ സംഘം നിലപാട് കടുപ്പിച്ചു. ഇതോടെ തിരിച്ചെത്തി. പൊലീസിന് മുമ്പിൽ വാക്കുമുട്ടുമെന്ന് തിരിച്ചറിഞ്ഞ ബിഷപ്പ് മാധ്യമ പ്രവർത്തകരോട് രോഷം തീർക്കുകയും ചെയ്തു.

അറസ്റ്റ് ഭീതിയെത്തിയതോടെ കോൺവെന്റിൽ കുർബാന ചൊല്ലി ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം മാടശേരി, പോൾ കിഴക്കിനെത്തു എന്നിവർക്കൊപ്പമാണ് ചണ്ഡീഗഡ ് ഭാഗത്തേക്ക് കാറിൽ പോയത്. പോയത്. പൊലീസ് ചോദ്യം ചെയ്യാൻ നേരത്തെ നോട്ടീസ് നൽകിയില്ലെന്ന് പറയാൻ വക്കീലുമെത്തി. ചണ്ഡീഗഡിലാണുള്ളതെന്നും വരുത്തി തീർത്തു. എന്നാൽ അമൃത്സർ. -ഡൽഹി റൂട്ടിലുള്ള ഒരു മഠത്തിൽ സംഘം അഭയം തേടുകയായിരുന്നു. കന്യാസ്ത്രീകൾക്ക് ഇഷ്ടമില്ലാഞ്ഞിട്ടും മഠത്തിൽ അഭയം കൊടുത്തു. ഇതെല്ലാം പഞ്ചാബ് പൊലീസിലെ ഉന്നതരുടെ തിരക്കഥയായിരുന്നു. പഞ്ചാബി പൊലീസിനെയും മറ്റും ഉപയോഗിച്ച് അരമന വളഞ്ഞതായി പ്രതീതി ഉണ്ടാക്കി ബിഷപ്പിനെ രക്ഷപെടാൻ അനുവദിക്കുക ആയിരുന്നു രൂപതയിലെ ബിഷപ്പ് അനുകൂലികൾ ചെയ്തത്. ഇതിനെല്ലാം മലയാളികളായ മാടശേരി, പോൾ കിഴക്കിനെത്തും നേതൃത്വം നൽകി.

അറസ്റ്റ് ഉണ്ടാകുമെന്നു ഹൈക്കോർട്ടിൽ സർക്കാർ അറിയിച്ചതിനു പിന്നാലെ ആയിരുന്നു ഇത്. എന്നാൽ ബിഷപ്പിനെ തിരിച്ചെത്തിക്കാൻ കേരള പൊലീസ് ഉത്തരവിട്ടതോടെ പഞ്ചാബി പൊലീസിന് മറ്റു മാർഗം ഉണ്ടായിരുന്നില്ല. ഈ സമയം മഠത്തിൽ ഉണ്ടായിരുന്ന ചിലരും ബിഷപ്പിനെ ശരിക്കും കുടുക്കി. സൂര്യൻ അസ്തമിച്ചാൽ പിന്നെ അറസ്റ്റ് ഉണ്ടാവില്ലെന്നും പൊലീസിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഉപദേശിച്ചു. ഇതോടെ തിരിച്ചെത്തി. ബിഷപ്പ് ഹൗസിന് മുന്നിൽ മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ബിഷപ്പിന് കലി കൂടി. ഇതോടെ ബീഷപ്പിന് ഒപ്പമുണ്ടായിരുന്ന വൈദികർ ആക്രമണത്തിന് നിർദ്ദേശം കൊടുക്കുകയായിരുന്നു. ഫാ. ആന്റണി മാടശേരിയുടെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി ആണ് ആക്രമിച്ചത്. അങ്ങനെ മലയാളി മാധ്യമ പ്രവർത്തകർക്ക് പൊതിരെ തല്ലും കിട്ടി. പഞ്ചാബ് പൊലീസും മാധ്യമ പ്രവർത്തകരെ അടിക്കാൻ എല്ലാ ഒത്താശയും ചെയ്തു.

വീരശൂര പരാക്രമികളാണ് പഞ്ചാബ് പൊലീസ് എന്നാണ് വയ്‌പ്പ്. എന്നാൽ ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ പഞ്ചാബ് പൊലീസിന്റെ കയ്യേറ്റവും ഉണ്ടായി. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് വൈകുന്നേരം മൂന്ന് മണിയോടെ കേരള പൊലീസ് ബിഷപ്പ് ഹൗസിൽ എത്തിയിരുന്നെങ്കിലും ഫ്രാങ്കോ മുളയ്ക്കൽ സ്ഥലത്ത് ഇല്ലായിരുന്നു. വൈക്കം ഡി.വൈ.എസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജലന്ധറിൽ എത്തിയിരിക്കുന്നത്. ഇന്ന് പൊലീസ് എത്തുമെന്ന വിവരം അറിയാമായിരുന്നിട്ടും ജണ്ഡാല ഗുരു എന്ന സ്ഥലത്തെ കോൺവെന്റിൽ കുർബാന ചൊല്ലി ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം ബിഷപ്പ് മുങ്ങിയതും ഈ സംഘത്തെ വെട്ടിലാക്കി. ഇതോടെ പഞ്ചാബ് പൊലീസിൽ നിന്ന് വിവരങ്ങൾ ചോരുന്നുവെന്ന് സംഘം തിരിച്ചറിഞ്ഞു. ഇതോടെ ഡിവൈ എസ് പി കടുത്ത നിലപാട് എടുത്തു. അങ്ങനെയാണ് ഫ്രാങ്കോ തിരിച്ചെത്തിയത്.

വൈകിട്ട് ഏഴരയോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് ഹൗസിൽ എത്തിയത്. ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതിന് എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് പഞ്ചാബ് പൊലീസിന്റെ കയ്യേറ്റമുണ്ടായത്. ഏഷ്യാനെറ്റ് ന്യുസ് സംഘത്തിന്റെ ക്യാമറ പൊലീസ് തകർത്തു. മനോരമ ന്യുസ്, മാതൃഭൂമി വാർത്താ സംഘങ്ങൾക്ക് നേരെയും കയ്യേറ്റമുണ്ടായി. പഞ്ചാബിലേയും കേരളത്തിലേയും ഒരു വിഭാഗം മാധ്യമപ്രവർത്തകരെ പുറത്താക്കി പൊലീസ് ഗേറ്റ് അടച്ചു. മറ്റൊരു വിഭാഗം ബിഷപ്പ് ഹൗസിനുള്ളിലുമായി. ഇവരേയും സെക്യൂരിറ്റി കൈയേറ്റം ചെയ്തു. പഞ്ചാബ് പൊലീസ് അവിടേയും കാഴ്ചക്കാരായി. അങ്ങനെ ബിഷപ്പിന്റെ ഗുണ്ടായിസം മലയാള മാധ്യമങ്ങളും നേരിട്ട് അനുഭവിച്ചു. എന്തു കൊണ്ടാണ് കൂടുതൽ പേർ ബിഷപ്പിനെതിരെ മൊഴി നൽകാത്തതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസങ്ങളിൽ കന്യാസ്ത്രീകളിൽ നിന്നും വൈദികരിൽ നിന്നും മൊഴിയെടുത്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് പൊലീസ് സംഘം എത്തിയത്. വിശദമായ ഒരു ചോദ്യാവലിയുമായാണ് പൊലീസ് എത്തിയത്. ബിഷപ്പ് കഴിഞ്ഞ ദിവസം നൽകിയ മറുപടിയിൽ ചില വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബിഷപ്പിന്റെ വിശ്വസ്തരായ പി.ആർ.ഒ ഫാ.പീറ്റർ കാവുംപുറം, എഫ്.എം.ജെ ജനറാൾ ഫാ. ആന്റണി മാടശേരി എന്നിവരിൽ നിന്നും ഇന്ന് വിശദമായ മൊഴി എടുത്തിരുന്നു. അവസാനഘട്ടമെന്ന നിലയിലാണ് പൊലീസ് ബിഷപ്പിനെ ചോദ്യം ചെയ്യാൻ എത്തിയത്.

ബിഷപ്പിന്റെ മറുപടിയിൽ ഏറെ വൈരുദ്ധ്യങ്ങൾ ഉണ്ട്. ഇത് കൃത്യമായി വിശകലനം ചെയ്ത് പൊലീസ് വീണ്ടും ചോദ്യം ചെയ്യാനെത്തും. അതിനിടെ ബിഷപ്പ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP