Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; ശരീരത്തിൽ പരിക്കുകൾ ഇല്ലെന്ന് റിപ്പോർട്ട്; വൈദികനെ അനുസ്മരിച്ച് ജലന്ധർ രൂപതയിൽ പ്രത്യേക കുർബാനയും ഒപ്പീസും; ചടങ്ങിൽ പങ്കെടുത്ത് വൈദികരും കന്യാസ്ത്രീകളും അടക്കം നൂറുകണക്കിന് വിശ്വാസികളും; മൃതദേഹം നാളെ നാട്ടിലെത്തിക്കും; മരണം പരിശുദ്ധന്മാരെ ആക്രമിച്ചതിലുള്ള ദൈവകോപമെന്ന് പി സി ജോർജ്ജ്

ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; ശരീരത്തിൽ പരിക്കുകൾ ഇല്ലെന്ന് റിപ്പോർട്ട്; വൈദികനെ അനുസ്മരിച്ച് ജലന്ധർ രൂപതയിൽ പ്രത്യേക കുർബാനയും ഒപ്പീസും; ചടങ്ങിൽ പങ്കെടുത്ത് വൈദികരും കന്യാസ്ത്രീകളും അടക്കം നൂറുകണക്കിന് വിശ്വാസികളും; മൃതദേഹം നാളെ നാട്ടിലെത്തിക്കും; മരണം പരിശുദ്ധന്മാരെ ആക്രമിച്ചതിലുള്ള ദൈവകോപമെന്ന് പി സി ജോർജ്ജ്

മറുനാടൻ ഡെസ്‌ക്‌

ജലന്ധർ: പഞ്ചാബിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. മൃതദേഹത്തിൽ പരിക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ആന്തരികവും ബാഹ്യവുമായ മുറിവുകൾ ഇല്ലെന്നാണ് റിപ്പോർട്ട്. ഇത് സംഭവത്തിൽ ദുരൂഹത ഇല്ലെന്ന സൂചനയാണെന്ന വ്യാഖ്യാനങ്ങൾ വന്നുകഴിഞ്ഞു. വൈദികന്റെ ബന്ധുക്കൾ മരണം നടന്ന ദസൂയയിൽ എത്തിയ ശേഷമാണ് പോസ്റ്റുമോർട്ടം നടപടികൾ നടന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് പൊലീസ് പോസ്റ്റ്‌മോർട്ടം മാറ്റിവച്ചത്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ ദസൂയ സെന്റ് പോൾസ് പള്ളിക്കു സമീപത്തുള്ള സ്വന്തം മുറിയിലാണു വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ ഛർദ്ദിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിനു സമീപത്തുനിന്നു രക്തസമ്മർദ്ദത്തിന്റെ ഗുളികളും പൊലീസ് കണ്ടെടുത്തു. നിലവിൽ മരണത്തിൽ അസ്വഭാവികതയില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷം ഗൗരവമുണ്ടെങ്കിൽ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പഞ്ചാബ് പൊലീസിന്റെ നിലപാട്.

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ ഫാദർ കുര്യാക്കോസ് കാട്ടുതറ മൊഴി നൽകിയിരുന്നു. തന്റെ ജീവനു ഭീഷണിയുള്ളതായി വൈദീകൻ ബന്ധുക്കളോടും സഹപ്രവർത്തകരോടും ആശങ്കപ്പെട്ടിരുന്നതായാണു വിവരം. അതിനിടെ ജലന്ധർ രൂപതയും ബിഷപ്പിനെ അനുസ്മരിച്ച് ജലന്ധർ രൂപത രംഗത്തെത്തി. അദ്ദേഹത്തിന്റെ സ്മരണാർത്ഥം പ്രത്യേക കുർബാനയും ഒപ്പീസും നടന്നു. ജലന്ധർ സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന കർമ്മങ്ങൾക്ക് അഡ്‌മിനിസ്ട്രേറ്റർ അഗ്‌നീലോ ഗ്രേഷ്യസ് മുഖ്യ കാർമികനായിരുന്നു. വൈദികരും കന്യാസ്ത്രീകളും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ മുഖ്യസാക്ഷിയായിരുന്ന ഫാ. കുര്യാക്കോസിനെ തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ മുറിയിലേക്ക് പോയ അദ്ദേഹത്തെ പിറ്റേന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പഞ്ചാബിലെ ദസ്വയിലെ പള്ളിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ദസ്വയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്തു. സഹോദരൻ അടക്കം അടുത്ത ബന്ധുക്കൾ എത്തിയതിന് ശേഷമാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സഹോദരൻ ആരോപിച്ചിരുന്നു. രാത്രിയോടെ ലുധിയാന മെഡിക്കൽ കോളജിൽ എത്തിക്കുന്ന മൃതദേഹം ഇന്ന് അവിടെ സൂക്ഷിക്കും. നാളെ നാട്ടിലേക്ക് കൊണ്ടുപോരും.

അതനിടെ പരിശുദ്ധന്മാരെ ആക്രമിച്ചാൽ ദൈവകോപം ഉറപ്പെന്നു പി.സി. ജോർജ് എംഎൽഎ പ്രതികരിച്ചു. ശബരിമലയെ കലാപഭൂമിയാക്കാൻ സർക്കാർ ശ്രമിക്കുന്നതു ശരിയല്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ഹിന്ദു സമുദായം ഒന്ന് ഉണർന്നിട്ടുണ്ട്. സ്ത്രീയെ ശബരിമലയിലേക്കു വലിച്ചുകയറ്റിക്കൊണ്ടുപോയ ഐജി എസ്. ശ്രീജിത്ത് അയ്യപ്പന്റെ മുന്നിൽ വാവിട്ടു കരഞ്ഞതു കണ്ടില്ലേയെന്നും ജോർജ് തിരുവനന്തപുരത്ത് ചോദിച്ചു.

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കഴിഞ്ഞിരുന്നത് അതീവ ജീവഭയത്തിലായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡനക്കേസിൽ അകത്തായത് മുതൽ കുര്യാക്കോസ് കാട്ടുതറയ്ക്ക് നേരിടേണ്ടി വന്നത് വലിയ രീതിയിലുള്ള മാനസിക സംഘർഷങ്ങളാണ്. ഇദ്ദേഹത്തിന്റെ ജലന്ധറിലെ വീടിന് പരിസരത്ത് സദാ സമയവും ഗുണ്ടകളും അപരിചിതരും കറങ്ങി നടന്നിരുന്നു. ഭീഷണി കോളുകളായിരുന്നു നിരന്തരം. ബിഷപ്പിനെ അകത്താക്കിയ നിന്നെ ശരിപ്പെടുത്തും എന്നതായിരുന്ന എല്ലാ ഭീഷണികളും

ഇത്തരത്തില് ഭീഷണികൾ സജീവമായതോടെ കുര്യാക്കോസ് കാട്ടുതറ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും പിൻവലിഞ്ഞിരുന്നു. രാത്രി കാലങ്ങളിൽ ഇദ്ദേഹത്തിന്റെ വീട്ടിലെ ഗേറ്റ് തള്ളിത്തുറക്കുന്ന ശബ്ദവും വീട്ടിലെ കതകിന് പുറത്ത് മുട്ടുന്നതും പതിവായിരു്നനു. ആകെ ഭയത്തിൽ ജീലവിതം മുന്നോട്ട പോയപ്പോഴും പൊലീസിൽ പരാതി നൽകാൻ അദ്ദേഹം തയ്യാറായില്ല. ആരോടും സ്വകാര്യ സംഭാഷണത്തിൽ പോലും ഈ കേസിനെ കുറിച്ച് സംസാരിക്കനും അദ്ദേഹം തയ്യാറായിരുന്നില്ല.

ജലന്ധറിന് സമീപം ജസ്വായിലാണ് വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാദർ കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരൻ ജോസ് കാട്ടുതറ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP