Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫ്രാങ്കോയ്ക്ക് വേണ്ടി കേസ് അട്ടിമറിക്കാൻ ഫാദർ നിക്കോളസ് മണിപ്പറമ്പിലിന്റെ ഇടപെടൽ; കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനെന്ന് സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തൽ; സമരം ചെയ്തതും പരാതി നൽകിയതും തെറ്റായി പോയെന്ന് വകാരി പറഞ്ഞെന്ന് അനുപമ

ഫ്രാങ്കോയ്ക്ക് വേണ്ടി കേസ് അട്ടിമറിക്കാൻ ഫാദർ നിക്കോളസ് മണിപ്പറമ്പിലിന്റെ ഇടപെടൽ; കുറവിലങ്ങാട് മഠത്തിലെത്തിയത് കന്യാസ്ത്രീകളെ സ്വാധീനിക്കാനെന്ന് സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തൽ; സമരം ചെയ്തതും പരാതി നൽകിയതും തെറ്റായി പോയെന്ന് വകാരി പറഞ്ഞെന്ന് അനുപമ

മറുനാടൻ മലയാളി ബ്യൂറോ

കുറലിലങ്ങാട്: ബലാത്സംഗ കേസിൽ അറസ്റ്റിലായി അഴിക്കുള്ളിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി അട്ടിമറി നീക്കങ്ങൾ സജീവം. ഇടവക വികാരി ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ കുറവിലങ്ങാട് മഠത്തിലെത്തിയത് വിവാദങ്ങൾക്ക് കെട്ടി. കന്യാസ്ത്രീകളെ സ്വാധീനിക്കാനെന്ന് സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തൽ. സമരം ചെയ്തതും പരാതി നൽകിയതും തെറ്റായി പോയെന്നും നിക്കോളാസ് കന്യാസ്ത്രീകളോട് പറഞ്ഞെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി.

തങ്ങളിൽ കുറ്റബോധമുണ്ടാക്കി കേസ് അട്ടിമറിക്കാനാണ് ഫാദർ എത്തിയത്. വിജാതിയർക്കൊപ്പമാണ് കന്യാസ്ത്രീകൾ സമരം ചെയ്തതെന്നും സമരം സഭക്കെതിരായെന്നും ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ തങ്ങളോട് പറഞ്ഞു. തങ്ങളെ പിന്തുണച്ചത് വിജാതീയരെല്ലെന്നും നല്ലവരായ ഒരുകൂട്ടം മനുഷ്യരാണെന്നും സിസ്റ്റർ അനുപമ മാധ്യമങ്ങളോട് പറഞ്ഞു. മാനസിക സമ്മർദമുണ്ടാക്കാനായിരുന്നു ഫാദർ നിക്കോളാസിന്റെ ശ്രമം. സമരവും പരാതികളും സഭയ്‌ക്കെതിരാണെന്നു പറഞ്ഞ് കുറ്റബോധമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കന്യാസ്ത്രീകൾ പറഞ്ഞു.

ഫാദർ നിക്കോളാസ് കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. എന്നാൽ ഇടവകാംഗങ്ങൾ എന്ന നിലയിലാണ് കന്യാസ്ത്രീകളെ കാണാൻ ചെന്നതെന്ന് ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ പറഞ്ഞു. തന്റെ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ കന്യാസ്ത്രീകൾക്ക് ഒപ്പം നിൽക്കുകയും പിന്നീട് ബിഷപ്പിനെ അനുകൂലിക്കുകയും ചെയതയാളാണ് ഫാദർ നിക്കോളാസ് മണിപ്പറമ്പിൽ.

നേരത്തെ, ബിഷപ്പിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നു പൊലീസിനു മൊഴി നൽകിയ ഫാ.നിക്കോളാസ്, പിന്നീട് മലക്കം മറിഞ്ഞത് വിവാദത്തിലായിരുന്നു. ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ പക്കൽ ശക്തമായ തെളിവുകളുണ്ടെന്നും അതിൽ ചിലത് താൻ കണ്ടുവെന്നുമായിരുന്നു വൈദികന്റെ മൊഴി. എന്നാൽ കന്യാസ്ത്രീ തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന നിലപാടിലാണ് ഇപ്പോൾ ഫാ.നിക്കോളാസ്.

ഞായറാഴ്ച കുർബാനയ്ക്കിടയിലെ പ്രസംഗത്തിൽ കന്യാസ്ത്രീയെ വിമർശിക്കുകയും ചെയ്തു. പരാതിക്കാരിയായ കന്യാസ്ത്രീ പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത് ഫാദർ നിക്കോളാസിനോടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP