Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇ.ശ്രീധരന്റെ മരുമകൻ ശ്യാമിന് ഏഴുലക്ഷം നൽകിയാൽ മെട്രോയിൽ ജോലി ഉറപ്പെന്ന് വിശ്വസിപ്പിച്ചു: രണ്ടു തവണയായി ഏഴു ലക്ഷം കൈപ്പറ്റിയ ശേഷം ഇടനിലക്കാരൻ മുങ്ങി നടന്നത് ഒന്നര വർഷം; പണം പോയവർ പരാതി നൽകിയിട്ടും അന്വേഷണം ഇഴഞ്ഞു: മെട്രോമാന്റെ പേരിൽ തട്ടിപ്പു നടത്തിയയാൾ ഒടുവിൽ പിടിയിൽ

ഇ.ശ്രീധരന്റെ മരുമകൻ ശ്യാമിന് ഏഴുലക്ഷം നൽകിയാൽ മെട്രോയിൽ ജോലി ഉറപ്പെന്ന് വിശ്വസിപ്പിച്ചു: രണ്ടു തവണയായി ഏഴു ലക്ഷം കൈപ്പറ്റിയ  ശേഷം ഇടനിലക്കാരൻ മുങ്ങി നടന്നത് ഒന്നര വർഷം; പണം പോയവർ പരാതി നൽകിയിട്ടും അന്വേഷണം ഇഴഞ്ഞു: മെട്രോമാന്റെ പേരിൽ തട്ടിപ്പു നടത്തിയയാൾ ഒടുവിൽ പിടിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മെട്രോമാൻ ഇ.ശ്രീധരന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയയാൾ ഒന്നര വർഷത്തിന് ശേഷം പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം, കല്ലറ, ആനാകുടി, ബേബി സദനത്തിൽ ബിനുകുമാറി(54) നെയാണ് കിളിമാനൂരിൽ നിന്നും എസ്ഐ കുരുവിള ജോർജ്, എഎസ്ഐ ജയചന്ദ്രൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. 2017 മാർച്ച് മുതൽ മെയ്‌ വരെയുള്ള കാലയളവിൽ കൊച്ചി മെട്രോയിൽ മകന് ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ഏഴു ലക്ഷം രൂപ തട്ടിയെടുത്തതായി വാഴമുട്ടം സ്വദേശി ഉഷാ രാജൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുകയായിരുന്നു.

മെട്രോമാൻ ഇ ശ്രീധരന്റെ മരുമകൻ ശ്യാമാണ് ജോലി വാങ്ങി നൽകുന്നതെന്നും അദ്ദേഹത്തിന് കൊടുക്കാനാണെും പറഞ്ഞാണ് ലക്ഷങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബിനു തട്ടിയെടുത്തത്. നിരവധി ഉദ്യോഗാർത്ഥികൾ തട്ടിപ്പിനിരയായതായി പറയുന്നു. മകൻ ശരത്തിന് ജോലിക്ക് വേണ്ടിയാണ് ഉഷ പണം നൽകിയത്. തിരുവനന്തപുരം സ്വദേശികളായ നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും ഇത്തരത്തിൽ ഇയാൾ വൻ തുക തട്ടിയെടുത്തതായും പരാതിയുണ്ട്. രണ്ട് തവണകളായി ആറ് ലക്ഷം രൂപ ബാങ്ക് മുഖേനയും ഒരു ലക്ഷം രുപ പണമായും ഇയാൾക്ക് നൽകുകയായിരുന്നുവെന്ന് ഉഷാ രാജൻ പറഞ്ഞു.

മെട്രൊയിലെ ജോലി ലഭിക്കാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ ഇയാളെ ബന്ധപ്പെട്ടപ്പോൾ ഒഴിവ് കഴിവുകൾ പറഞ്ഞ് അവധി അവശ്യപ്പെടുകയും പിന്നീട് നാട്ടിൽ നിന്ന് മുങ്ങുകയുമായിരുന്നു. ഉദ്യോഗാർത്ഥികൾ പണം തിരികെ അവശ്യപ്പെട്ട് കിളിമാനൂരെ വീട്ടിലെത്തിയെങ്കിലും പണത്തിന്റെ കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് ഭാര്യയും കുടുംബാംഗങ്ങളും കൈയൊഴിഞ്ഞു. പിൻതിരിയാൻ തയാറാവാതിരുന്ന ചില ഉദ്യോഗാർത്ഥികളെ കള്ളക്കേസിൽ കുടുക്കിയതായും പരാതിയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP