Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാരിറ്റബിൾ ട്രസ്റ്റിന്റെ റസീപ്റ്റും വ്യാജ തിരിച്ചറിയൽ കാർഡും നേരത്തെ തയ്യാറാക്കി; മഴ കടുത്ത് പ്രളയമായപ്പോൾ അവസരം നോക്കി രംഗത്തിറങ്ങി; ദുരിത ബാധിതരെ സഹായിക്കാനെന്ന വ്യാജേന പണം പിരിച്ചത് നിരവധിപേരിൽ നിന്ന്; കടകളിൽ എത്തി ആവശ്യപ്പെട്ടത് ക്യാമ്പിലെത്തിക്കാനെന്ന് പറഞ്ഞ് വീട്ട് സാധനങ്ങളും; ദുരിതബാധിതരുടെ പേരിൽ തട്ടിപ്പിനിറങ്ങിയ കോഴിക്കോട് സ്വദേശി സുനിലിനെ കുടുക്കി നാട്ടുകാർ

ചാരിറ്റബിൾ ട്രസ്റ്റിന്റെ റസീപ്റ്റും വ്യാജ തിരിച്ചറിയൽ കാർഡും നേരത്തെ തയ്യാറാക്കി; മഴ കടുത്ത് പ്രളയമായപ്പോൾ അവസരം നോക്കി രംഗത്തിറങ്ങി; ദുരിത ബാധിതരെ സഹായിക്കാനെന്ന വ്യാജേന പണം പിരിച്ചത് നിരവധിപേരിൽ നിന്ന്; കടകളിൽ എത്തി ആവശ്യപ്പെട്ടത് ക്യാമ്പിലെത്തിക്കാനെന്ന് പറഞ്ഞ് വീട്ട് സാധനങ്ങളും; ദുരിതബാധിതരുടെ പേരിൽ തട്ടിപ്പിനിറങ്ങിയ കോഴിക്കോട് സ്വദേശി സുനിലിനെ കുടുക്കി നാട്ടുകാർ

കെ വി നിരഞ്ജൻ

കോഴിക്കോട്: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിലും തട്ടിപ്പ്. ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കെന്നു പറഞ്ഞ് വ്യാജ പണിപ്പിരിവ് നടത്തിയ ആളെ പൊലീസ് പിടികൂടി. കോഴിക്കോട് മലാപ്പറമ്പ് മുള്ളംകുഴിയിൽ ഹൗസിൽ സുനിൽ (54) ആണ് രാമനാട്ടുകരയിലെ വ്യാപാരികളുടേയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടേയും സമയോചിതമായ ഇടപെടലിൽ പിടിയിലായത്.കഴിഞ്ഞ മൂന്നു മാസമായി രാമനാട്ടുകരയിലെ വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു ഇയാൾ. പ്രളയത്തെ പണസമ്പാദത്തിനുള്ള മാതൃകയാക്കി സുനിൽ രംഗത്തിറങ്ങുകയായിരുന്നു.

സംസ്ഥാനത്തെ പ്രധാനപ്പെട്ട നിരവധി ട്രസ്റ്റുകളുടെ പേരിലാണ് ഇയാൾ പണപ്പിരിവ് നടത്തിയത്. ഈ രേഖകളെല്ലാം ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. രാമനാട്ടുകരയിലെ ലോഡ്ജിൽ വെച്ച് ഇയാൾ പിടിയിലാകുമ്പോൾ വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരും ഫോൺ നമ്പറും എഴുതിയ പുസ്തകവും മാതൃകാ ചാരിറ്റബിൾ ട്രസ്റ്റിന്റെ തിരിച്ചറിയിൽ കാർഡും ഇതേ സ്ഥാപനത്തിന്റെ റസീറ്റ് ബുക്കും പൊലീസിന് ലഭിച്ചു. മാതൃകാ ചാരിറ്റബിൾ ട്രസ്റ്റിൽ വിളിച്ച് അന്വേഷിച്ചപ്പോൾ റസീറ്റ് ബുക്ക് കളഞ്ഞുപോയതായാണ് അറിയാൻ കഴിഞ്ഞത്.

ഈ റസീപ്റ്റ് ഉപയോഗിച്ചാണ് രാമനാട്ടുകരയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഇയാൾ പണപ്പിരിവ് നടത്തിയത്. രാമനാട്ടുകര നഗരസഭാ ചെയർമാൻ,പാണക്കാട് തങ്ങൾ എന്നിവരുടെ പേരുകൾ ചില സ്ഥാപനങ്ങളിൽ പറഞ്ഞും ഇയാൾ പണം വാങ്ങിയിട്ടുണ്ട്. രാമനാട്ടുകരയിലെ ദുരിതാശ്വാസ കേന്ദ്രത്തിലെക്ക് സാധനങ്ങൾ ആവശ്യമുണ്ടെന്ന് പറഞ്ഞ് രാമനാട്ടുകര ഫറോഖ് കോളെജ് റോഡിലെ കടയിൽ ഇയാൾ വന്നിരുന്നു. ഈ കടയിൽ നിന്നും 300 രൂപ വിലയുള്ള അരി അടക്കമുള്ള ഭക്ഷണ സാധനങ്ങളുടെ 130 കിറ്റ് ഇയാളുടെ ഓർഡർ പ്രകാരം തയ്യാറാക്കിയിരുന്നു.

ഇതിന്റെ പണം രാമനാട്ടുകരയിലെ ചില സ്ഥാപനങ്ങളിൽ നിന്ന് കടക്കാരനോട് ഇയാൾ പറഞ്ഞിരുന്നു. ഇതുപ്രകാരം ഈ കടകളിൽ നിന്ന് സ്ഥാപനമുടമയ്ക്ക് കുറച്ച് പണവും ലഭിച്ചിട്ടുണ്ട്. തയ്യാറാക്കിവെച്ച കിറ്റുകൾ വാങ്ങാൻ ഇയാൾ എത്താത്തിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. ദുരിതാശ്വാസകേന്ദ്രങ്ങൾ സന്ദർശിച്ച് അവിടെയുള്ള പ്രമുഖ വ്യക്തികളുടെ കൂടെ പടം എടുത്ത് പ്രചരിപ്പിച്ചതായും പറയുന്നു. ഇയാൾ തനിച്ചല്ല തട്ടിപ്പ് നടത്തിയതെന്നും ഇയാൾക്ക് പിന്നിൽ വലിയൊരു സംഘമുണ്ടെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP