Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരന്നു തിന്നുന്നവരെ തുരന്നു തിന്നു തട്ടിപ്പുകാർ: ഗുരുതരമായ വൃക്കരോഗം ബാധിച്ച വീട്ടമ്മയിൽ നിന്നു ചാനലിൽ വാർത്ത കൊടുക്കാമെന്നു പറഞ്ഞ് 12,000 രൂപ തട്ടി; തട്ടിപ്പുകാരൻ സമീപിച്ചതു പത്രത്തിലെ സഹായാഭ്യർഥന കണ്ട്

ഇരന്നു തിന്നുന്നവരെ തുരന്നു തിന്നു തട്ടിപ്പുകാർ: ഗുരുതരമായ വൃക്കരോഗം ബാധിച്ച വീട്ടമ്മയിൽ നിന്നു ചാനലിൽ വാർത്ത കൊടുക്കാമെന്നു പറഞ്ഞ് 12,000 രൂപ തട്ടി; തട്ടിപ്പുകാരൻ സമീപിച്ചതു പത്രത്തിലെ സഹായാഭ്യർഥന കണ്ട്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മരിച്ചവന്റെ പോക്കറ്റടിക്കുന്ന തട്ടിപ്പുകാരുടെ നാടാണ് കേരളം. അത്തരത്തിൽ ഒരു തട്ടിപ്പ് ഏറ്റവും ഒടുവിലായി നടന്നിരിക്കുന്നത് അടൂരിലാണ്.

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യർത്ഥിച്ച് വീട്ടമ്മ പത്രത്തിൽ നൽകിയ വാർത്ത കണ്ട്, ചാനലിൽ വാർത്ത നൽകി സഹായിക്കാമെന്നു പറഞ്ഞു തട്ടിയെടുത്തത് 12,000 രൂപയാണ്. മരുന്നു വാങ്ങാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന വീട്ടമ്മ തട്ടിപ്പ് തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്.

കരുവാറ്റ ജലജ ഭവനിൽ ജലജയുടെ പണമാണ് തട്ടിയെടുത്തത്. ചികിത്സാ സഹായം അഭ്യർത്ഥിച്ച് ഇവർ പ്രമുഖ വസ്ത്രങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പം നൽകിയ ഫോൺ നമ്പരിൽ കൈരളി ചാനലിന്റെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തി ഒരാൾ വിളിച്ചു. ജലജയുടെ കദനകഥ ചാനലിലൂടെ സംപ്രേഷണം ചെയ്യാമെന്ന് ഇയാൾ ഉറപ്പു കൊടുത്തു. പക്ഷേ, വാർത്ത നൽകുന്നതിന് സർവീസ് ചാർജായി 12,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകുകയും ചെയ്തു.

ഓഗസ്റ്റ് 19 ന് ജലജ 12,000 രൂപ വിളിച്ച ആളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. തുടർന്ന് ജലജ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്ന പരിചയപ്പെടുത്തിയ ആളിനെ ഫോണിൽ ബന്ധപ്പെട്ടു. വാർത്ത എടുക്കുന്നതിനും വീഡിയോ റിക്കാർഡിങ്ങിനുമായി ഉടൻ എത്താമെന്ന് മറുപടിയും നൽകി. രണ്ടുദിവസം കഴിഞ്ഞിട്ടും ഇവർ എത്താതായതോടെ ഫോണിൽ ബന്ധപ്പെട്ട ജലജയ്ക്ക് മറ്റ് അത്യാവശ്യങ്ങൾ വന്നതിനാലാണ് എത്താൻ കഴിയാതിരുന്നതെന്നും ഉടൻ എത്തുമെന്നും മറുപടി നൽകി. ജലജ വീണ്ടും വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.

നിരന്തരം ബന്ധപ്പെട്ടപ്പോൾ ഒരു ദിവസം ഫോൺ എടുത്തു. താൻ ചാനലിന്റെ പേരിൽ വിളിച്ച് പണം ആവശ്യപ്പെട്ടില്ലെന്നായിരുന്നു മറുപടി നൽകി. വാഗ്വാദങ്ങൾക്കൊടുവിൽ പണം തിരികെ നൽകാമെന്ന് പറഞ്ഞ് ജലജയുടെ അക്കൗണ്ട് നമ്പർ വാങ്ങിയെങ്കിലും ഏറെ ദിവസം കഴിഞ്ഞിട്ടും പണം ലഭ്യമാക്കിയില്ല. ഇതിനെ തുടർന്ന് ചാനലിന്റെ ജില്ലാ ഓഫീസുമായി ജലജയും കുടുംബവും ബന്ധപ്പെട്ടു. എന്നാൽ തങ്ങൾ ഇങ്ങനെയൊരു എക്‌സിക്യൂട്ടീവിനെ നിയമിച്ചിട്ടില്ലെന്നും പൊലീസിൽ പരാതി നൽകാനും നിർദ്ദേശിച്ചു. ഇതിനെ തുടർന്ന് ഇവർ അടൂർ പൊലീസിന് പരാതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP