Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫിസിയോ തെറാപ്പി കോഴ്‌സ് പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ വീട്ടുകാരോട് പറഞ്ഞത് എംബിബിഎസിന് ചേർന്നുവെന്ന്; വ്യാജ എംബിബിഎസ്, ഐഎംഎ സർട്ടിഫിക്കറ്റ് കാട്ടി ത്വക്ക് രോഗ വിദഗ്ധനായി ആശുപത്രികളിൽ ആറാടിയത് 15 വർഷം ! നാലു ജില്ലകളിലെ പതിനായിരക്കണക്കിന് രോഗികളെ വർഷങ്ങളോളം പറ്റിച്ച വ്യാജ ഡോക്ടർ 'യേശുദാസിന്റെ' തട്ടിപ്പു കഥകൾ നടുക്കുന്നത്

ഫിസിയോ തെറാപ്പി കോഴ്‌സ് പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ വീട്ടുകാരോട് പറഞ്ഞത് എംബിബിഎസിന് ചേർന്നുവെന്ന്; വ്യാജ എംബിബിഎസ്, ഐഎംഎ സർട്ടിഫിക്കറ്റ് കാട്ടി ത്വക്ക് രോഗ വിദഗ്ധനായി ആശുപത്രികളിൽ ആറാടിയത് 15 വർഷം ! നാലു ജില്ലകളിലെ പതിനായിരക്കണക്കിന് രോഗികളെ വർഷങ്ങളോളം പറ്റിച്ച വ്യാജ ഡോക്ടർ 'യേശുദാസിന്റെ' തട്ടിപ്പു കഥകൾ നടുക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ : നാലു ജില്ലകളിലെ പതിനായിരക്കണക്കിന് രോഗികളെ തുടർച്ചയായി 15 വർഷം പറ്റിച്ച വ്യാജ ഡോക്ടർ ! ഏതാനും ദിവസം മുൻപ് അറസ്റ്റിലായ വാടയ്ക്കൽ ചക്കുംപറമ്പിൽ വീട്ടിൽ സി.ജെ.യേശുദാസിനെ (സാജൻ-42) ചോദ്യം ചെയ്യുമ്പോൾ പുറത്ത് വരുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ പോലും നടുക്കുന്ന തട്ടിപ്പിന്റെ കഥകളാണ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളിലെ പ്രമുഖ ആശുപത്രികളിൽ ഇയാൾ തുടർച്ചയായി പതിനഞ്ച് വർഷമാണ് ജോലി ചെയ്തത്. പതിനായിരക്കണക്കിന് രോഗികളെ വിഡ്ഢികളാക്കിയ തട്ടിപ്പ് കഥ ഒരു കൂസലുമില്ലാതെയാണ് യേശുദാസ് ഉദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞത്.

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജന്റെ റജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ചാണു യേശുദാസ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു തട്ടിപ്പ് നടത്തിവന്നതെന്നു പൊലീസ് കണ്ടെത്തി. ത്വക്ക് രോഗ വിദഗ്ധനായാണ് എല്ലാ ആശുപത്രിയിലും ചികിത്സ നടത്തിയിരുന്നത്. പ്രീഡിഗ്രി കഴിഞ്ഞു ഫിസിയോതെറപ്പിക്കു ചേർന്നെങ്കിലും കോഴ്‌സ് പൂർത്തിയാക്കിയില്ല. ഇതിനുശേഷം എംബിബിഎസിനു തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുകയാണെന്നു മാതാപിതാക്കളെയും ഭാര്യയെയും മറ്റു ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു.

തെളിവായി വ്യാജ സർട്ടിഫിക്കറ്റും തരപ്പെടുത്തി. കോട്ടയത്തെയും തിരുവല്ലയിലെയും പ്രമുഖ ആശുപത്രികളിൽ പരിശീലനവും ജനറൽ പ്രാക്ടീസും നടത്തിയിരുന്നു. വ്യാജമായി തയാറാക്കിയ ഐഎംഎ സർട്ടിഫിക്കറ്റും വ്യാജ എംബിബിഎസ് മാർക്ക് ലിസ്റ്റും കാണിച്ചാണു പ്രമുഖ ആശുപത്രികളിലും കയറിപ്പറ്റിയത്. വാടയ്ക്കലെ കുടുംബ വീട്ടിലും ചേർത്തലയിലെ സ്വന്തം വീട്ടിലും നൂറുകണക്കിനു രോഗികളെയാണു ദിവസേന ചികിത്സിച്ചിരുന്നത്.

നല്ല ഇടപെടലും സൗമ്യമായ പെരുമാറ്റവും കൊണ്ടു രോഗികൾക്കിടയിൽ പ്രിയങ്കരനുമായി. ചേർത്തല ഐഎംഎ യൂത്ത് ക്ലബ് സെക്രട്ടറിയാണെന്നും അവകാശപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഡിവൈഎസ്‌പി പി.വി.ബേബിയുടെ നേതൃത്വത്തിൽ യേശുദാസിനെ കസ്റ്റഡിയിലെടുത്തത്.

ചേർത്തലയിലെ ആശുപത്രിയിലെ പ്രാക്ടീസിനു ശേഷം ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. സൗത്ത് സിഐ കെ.എൻ രാജേഷ്, എസ്‌ഐ എം.കെ.രാജേഷ്, സീനിയർ സിപിഒമാരായ മോഹൻകുമാർ, ശരത് ചന്ദ്രൻ, സിപിഒ മാരായ അരുൺ, സിദ്ദിഖ്, പ്രവീഷ്, റോബിൻസൺ, ഗോപു കൃഷ്ണൻ, സുഭാഷ്, വിജോഷ് തുടങ്ങിയവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP