Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് പീഡന ശ്രമത്തെ ചെറുക്കാൻ; ഗൂഢാലോചന തിയറി തള്ളി ക്രൈംബ്രാഞ്ച്; എഡിജിപി സന്ധ്യയ്ക്കും ക്ലീൻ ചിറ്റ്

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് പീഡന ശ്രമത്തെ ചെറുക്കാൻ; ഗൂഢാലോചന തിയറി തള്ളി ക്രൈംബ്രാഞ്ച്; എഡിജിപി സന്ധ്യയ്ക്കും ക്ലീൻ ചിറ്റ്

തിരുവനന്തപുരം: ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവത്തിൽ സ്വാമി ഗംഗേശാനന്ദയെ കുടുക്കി ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. സ്വാമിയുടെ ജനനേന്ദ്രിയം മുറിഞ്ഞതു യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കുറ്റപത്രം തയ്യാറാക്കുകയാണ് ക്രൈംബ്രാഞ്ച്. ഈ സാഹചര്യത്തിൽ സ്വാമി ഗംഗേശാനന്ദയ്ക്ക് വിചാരണ നേരിടേണ്ടി വരും.

പീഡനശ്രമത്തിൽനിന്നു രക്ഷപ്പെടാനായി യുവതി കത്തിയെടുത്തു വീശിയപ്പോഴാണു സ്വാമിയുടെ ജനനേന്ദ്രിയം 90 ശതമാനത്തിലേറെ മുറിഞ്ഞതെന്ന് എസ്‌പി. മുഹമ്മദ് ഷബീർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ എ.ഡി.ജി.പിയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. എഡിജിപിയെ കുറ്റവിമക്തയാക്കുകയാണ് അന്വേഷണം. ഈ സാഹചര്യത്തിൽ വിചാരണയിൽ ഗംഗേശാനന്ദയും പെൺകുട്ടിയും എടുക്കുന്ന നിലപാടുകൾ അതീവ നിർണ്ണായകമാകും.

യുവതി സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യം എന്ന നിലയിലാണു ഗംഗേശാനനന്ദയെ പ്രതിയാക്കി കുറ്റപത്രം നൽകുന്നത്. ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം തുന്നിച്ചേർത്ത ശസ്ത്രക്രിയ വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം നൽകുന്നത്.

2017 മെയ്‌ 19-നായിരുന്നു സംഭവം. പീഡനശ്രമത്തിടെ ഗംഗേശാനന്ദയുടെ ജനനനേന്ദ്രിയം മുറിച്ചെന്നാണു യുവതി പൊലീസിനോട് ആദ്യം പറഞ്ഞത്. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ യുവതിയും കുടുംബവും അദ്ദേഹത്തിന് അനുകൂലമായി നിലപാടെടുത്തു. സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചില്ലെന്നും സുഹൃത്തായ അയ്യപ്പദാസിന്റെ പ്രേരണയിലാണു കുറ്റകൃത്യം നടത്തിയതെന്നുമായിരുന്നു യുവതിയുടെ പുതിയ മൊഴി. ഗംഗേശാനന്ദ നിരപരാധിയാണെന്നു യുവതിയുടെ മാതാവും മൊഴി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ലഭിച്ചില്ല. എഡിജിപി സന്ധ്യയ്‌ക്കെതിരെയാണ് ആരോപണം ഉയർന്നിരുന്നത്.

കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥയുടെ നിർദ്ദേശപ്രകാരമാണു പ്രവർത്തിച്ചതെന്ന് ആരോപണമുയർന്നു. ചട്ടമ്പിസ്വാമിയുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം കണ്ണമ്മൂലയിലെ സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എഡിജിപി സന്ധ്യയുടെ വീടിനു മുന്നിൽ സ്വാമി നേരത്തേ സത്യഗ്രഹം സംഘടിപ്പിച്ചിരുന്നു. പീഡനശ്രമം നടന്നിട്ടില്ലെന്നു വരുത്തിതീർക്കാനാണു പെൺകുട്ടിയുടെ മൊഴിമാറ്റമെന്നു ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP