Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈംഗികാതിക്രമത്തിനിടെ രക്ഷപ്പെടാൻ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചു വീഴ്‌ത്തി; മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പെൺകുട്ടി തിരുത്തി; ജനനേന്ദ്രിയം ഛേദിച്ച കേസിൽ ഒരടി പോലും മുന്നോട്ടു നീങ്ങാനാവാതെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകേണ്ട കേസിൽ രണ്ടു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; ജനനേന്ദ്രിയം മുറിച്ച കേസിൽ എന്ത് ചെയ്യണമെന്നറിയാതെ അന്വേഷണ സംഘവും ആശയക്കുഴപ്പത്തിൽ

ലൈംഗികാതിക്രമത്തിനിടെ രക്ഷപ്പെടാൻ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചു വീഴ്‌ത്തി; മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പെൺകുട്ടി തിരുത്തി; ജനനേന്ദ്രിയം ഛേദിച്ച കേസിൽ ഒരടി പോലും മുന്നോട്ടു നീങ്ങാനാവാതെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകേണ്ട കേസിൽ രണ്ടു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; ജനനേന്ദ്രിയം മുറിച്ച കേസിൽ എന്ത് ചെയ്യണമെന്നറിയാതെ അന്വേഷണ സംഘവും ആശയക്കുഴപ്പത്തിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ രണ്ടു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിക്കേണ്ടിയിരുന്നത്. എന്നാൽ സംഭവം നടന്നു രണ്ടു വർഷം തികഞ്ഞിട്ടും കുറ്റപത്രം കോടതിയിൽ എത്തിയിട്ടില്ല. ജനനേന്ദ്രിയം ഛേദിച്ച പെൺകുട്ടിയുടെ വിപരീതാർത്ഥത്തിലുള്ള രണ്ടു വ്യത്യസ്ത മൊഴികൾ നിലനിൽക്കുന്നതിനാലാണ് കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാതിരിക്കുന്നത്. ലൈംഗിക പീഡന ശ്രമത്തിനിടെ പെൺകുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിലാണ് കുറ്റപത്ര സമർപ്പണം വൈകുന്നത്. ഇത്തരം ലൈംഗിക പീഡനക്കേസുകളിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് സംഭവം നടന്നു രണ്ടു വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാതിരിക്കുന്നത്.

കേരളത്തെ പിടിച്ചു കുലുക്കിയ ഈ ജനനേന്ദ്രിയ ഛേദന കേസിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നിസ്സഹായാവസ്ഥയിലായതിനാലാണ് കുറ്റപത്രസമർപ്പണം വൈകുന്നതെന്നാണ് സൂചന. ജനനേന്ദ്രിയ ഛേദന കേസ് കേരളത്തെ പിടിച്ചു കുലുക്കിയ സമയത്ത് പെൺകുട്ടി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി നൽകിയത് ബലാത്സംഗ ശ്രമത്തിനിടെ രക്ഷപ്പെടാനാണ് ഈ കൃത്യം നടത്തിയത് എന്നാണ്. ഗംഗേശാനന്ദയെ അകത്ത് കിടത്തിയത് പെൺകുട്ടിയുടെ ഈ ശക്തമായ മൊഴിയായിരുന്നു. ജനനേന്ദ്രിയ ഛേദത്തെ തുടർന്ന് ആശുപത്രി കിടക്കയിൽ നിന്നാണ് മജിസ്ട്രേറ്റ് ഗംഗേശാനന്ദയെ റിമാൻഡ് ചെയ്യാൻ ഉത്തരവിടുന്നത്. മജിസ്ട്രേറ്റിനു മുന്നിൽ പെൺകുട്ടി നൽകിയ രഹസ്യമൊഴിക്ക് നേരെ കടകവിരുദ്ധമായ മൊഴിയാണ് പെൺകുട്ടി ഹൈക്കോടതിയിൽ നൽകിയത്. സ്വാമിയെ രക്ഷിക്കാൻ ഉദ്ദേശിച്ചുള്ള സത്യവാങ്മൂലം ഹൈക്കോടതിയിൽ പെൺകുട്ടി സമർപ്പിച്ചതോടെ കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നോട്ടു പോകാനാകാതെ നിലവന്നു. കേസിൽ തുടരുന്ന ഇതേ അവസ്ഥ തന്നെയാണ് കുറ്റപത്ര സമർപ്പണവും വൈകിക്കുന്നത്. കേസ് എന്തായാലും എഴുതി തള്ളാൻ ഒരിക്കലൂം തയ്യാറല്ലെന്നാണ് ക്രൈംബ്രാഞ്ച് ഉന്നതർ മറുനാടനോട് വ്യക്തമാക്കിയത്.

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ബലാത്സംഗ ശ്രമത്തിനിടെ താൻ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നുവെന്നു പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം സത്യമാണ്. പെൺകുട്ടിയുടെ മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴിയും ശക്തമായി നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ കേസ് സജീവമാണ്-ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വിരൽ ചൂണ്ടുന്നു. പക്ഷെ ഇരയായ പെൺകുട്ടി ബലാത്സംഗം നടത്താൻ ശ്രമിച്ചയാളെ രക്ഷിക്കാൻ ശ്രമിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തതോടെ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നോട്ട് പോകാനാകാത്ത സ്ഥിതിവന്നു. ഈ അവസ്ഥ ഇപ്പോഴും തുടരുന്നു. ഇതാണ് കുറ്റപത്ര സമർപ്പണം വൈകുന്നത്. ലൈംഗിക അതിക്രമ ശ്രമത്തിനിടെ സ്വാമിയുടെ ലൈംഗിക അവയവം താൻ ഛേദിച്ചു എന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസാണ് നിലനിൽക്കുന്നത്. പക്ഷെ ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തതോടെ ക്രൈംബ്രാഞ്ചിന് മുന്നോട്ടു പോകാൻ കഴിയാതിരുന്നത്.

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ചിനു കൈമാറണമെന്നു റേഞ്ച് ഐജി മനോജ് ഏബ്രഹാം റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുക്കുന്നത്. അടിക്കടി പെൺകുട്ടി മൊഴിമാറ്റിയതിനാൽ കേസിൽ ആദ്യം മുതൽ പൊലീസിന് മുന്നോട്ടു പോകാൻ തടസങ്ങൾ നിലനിന്നിരുന്നു. സ്വാമിക്കെതിരെ മൊഴി നൽകിയതു പൊലീസ് ആവശ്യപ്പെട്ട പ്രകാരമാണെന്നു പെൺകുട്ടി കോടതിയെയും അറിയിച്ചിരുന്നു. അതേസമയം ലിംഗം ഛേദിച്ച സംഭവത്തിനു പിന്നിൽ കരുക്കൾ നീക്കിയത് എഡിജിപി സന്ധ്യയെന്ന വെളിപ്പെടുത്തലുമായി ഗംഗേശാനന്ദ അന്ന് രംഗത്തു വരുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് ഈ കേസ് നീങ്ങുന്നത്. സന്ധ്യയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇങ്ങനെയൊന്നും നടക്കില്ലയെന്നും ഗംഗേശാനന്ദ ആരോപിച്ചിരുന്നു.

സംഭവദിവസം . ഒമ്പതരയായപ്പോഴാണ് അയ്യപ്പദാസ് കാണാൻ വന്നത്. കഴിഞ്ഞ മൂന്നു വർഷമായി എന്നോടൊപ്പമുള്ളയാളാണ് അയ്യപ്പദാസ്. ഒരു ചിട്ടിയുടെ ഭാഗമായി ഒരു കോടി രൂപയുടെ ആധാരം കൊടുക്കാൻ വേണ്ടിയാണ് അന്ന് അയ്യപ്പദാസിനെ വിളിച്ചു വരുത്തിയത്. ഭക്ഷണമൊക്കെ കഴിച്ച് രാത്രി പത്തരയോടെ പെൺകുട്ടിയുടെ അനിയൻ തന്നെയാണ് ഇയാളെ ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടത്. എന്നിട്ട് അവൻ തിരികെ വന്നു. രണ്ടു ദിവസമായി കാര്യമായി ഭക്ഷണം കഴിക്കാത്തതിനാൽ നല്ല ക്ഷീണമുണ്ടായിരുന്നു. . സാധാരണ എല്ലാവരും കൂടിയിരിക്കുമ്പോൾ അവർ എന്റെ കാലു തിരുമ്മാറുണ്ട്. അന്നും പെൺകുട്ടി കാലു തിരുമ്മി. അച്ഛനും അമ്മയുമൊക്കെ അടുത്തിരിപ്പുണ്ട്. നല്ല ക്ഷീണമുള്ളതിനാൽ ഞാൻ മയങ്ങിപ്പോയി ക്ഷീണമുള്ളതിനാൽ സമയമെത്രയെന്ന് ഓർക്കുന്നില്ല.

കിടന്നപ്പോൾ ലൈറ്റുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശരീരത്തിൽ നല്ല വേദന തോന്നിയപ്പോഴാണ് എഴുന്നേറ്റത്. അപ്പോൾ മുൻ ഭാഗം നനഞ്ഞിരിക്കുന്നത് കണ്ടു ചെന്ന് ലൈറ്റ് ഇട്ടപ്പോൾ ജനനേന്ദ്രിയം മുറിഞ്ഞു തൂങ്ങിയ അവസ്ഥയിലായിരുന്ന. ഏകദേശം നാലുമീറ്റർ അപ്പുറത്ത് പെൺകുട്ടി നിൽപ്പുണ്ടായിരുന്നു. എന്നെ ഒന്നു നോക്കിയിട്ട് അവൾ പുറത്തേക്ക് ഓടിപ്പോയി. ഇതാണ് അന്ന് സംഭവിച്ചത്. ആരാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് എനിക്കറിയില്ല. ഇതിനു പിന്നിൽ ഗൂഢാലോചന നടത്തിയത്. അയ്യപ്പദാസ്, മനോജ് മുരളി, അജിത്ത് എന്നിവർ ചേർന്നാണ്. ഇവരെയൊക്കെ ഓരോഘട്ടത്തിൽ ഞാൻ തന്നെ രക്ഷിച്ചു കൊണ്ടു വന്നവരാണ്. ഇവരാണ് ഈ പദ്ധതി ഫ്രെയിം ചെയ്തത്.- ഗംഗാശാനന്ദ ഇങ്ങിനെ പ്രതികരിച്ചിരുന്നു. ഈ സംഭവം നടന്നിട്ടു രണ്ടു വർഷമാകുന്നു. വാദി ഭാഗത്തു നിന്നും പ്രതിഭാഗത്തു നിന്നും നിരന്തരമുള്ള മൊഴിമാറ്റൽ കാരണം കേരളത്തെ പിടിച്ചു കുലുക്കിയ കേസിൽ ക്രൈംബ്രാഞ്ച് സംഘത്തിന് ഒരടിപോലും മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. ഇപ്പോഴും കുറ്റപത്രം എന്ന് സമർപ്പിക്കുമെന്ന് പറയാനും കഴിയാത്ത അവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP