Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോസ്റ്റലുകളിലെ വിദ്യാർത്ഥിനികൾ ലഹരി ഉപയോഗത്തിന് വിസ്സമ്മതിച്ചാൽ മറ്റ് വഴികൾ; ചതിപ്രയോഗത്തിന് ഐസ്‌ക്രീം പാർലറുകളും ബേക്കറികളും കേന്ദ്രീകരിച്ച് പ്രത്യേക സംഘം; കൊക്കെയിൻ മുതൽ കഞ്ചാവ് വരെ സാമ്പിൾ സൗജന്യമായി എത്തിച്ച് കൊടുക്കും; ലഹരിക്ക് അടിമപ്പെട്ട് കഴിഞ്ഞാൽ പണമില്ലെങ്കിലും സാധനം നൽകി ആവശ്യങ്ങൾക്ക് ഉപയോഗിക്കും; സ്‌നിപ്പർ ഷെയ്ക്കും സംഘവും സിനിമാക്കഥയെ പോലും വെല്ലുന്ന കഞ്ചാവ് മാഫിയയുടെ ഭാഗമെന്ന് എക്‌സൈസ്

ഹോസ്റ്റലുകളിലെ വിദ്യാർത്ഥിനികൾ ലഹരി ഉപയോഗത്തിന് വിസ്സമ്മതിച്ചാൽ മറ്റ് വഴികൾ; ചതിപ്രയോഗത്തിന് ഐസ്‌ക്രീം പാർലറുകളും ബേക്കറികളും കേന്ദ്രീകരിച്ച് പ്രത്യേക സംഘം; കൊക്കെയിൻ മുതൽ കഞ്ചാവ് വരെ സാമ്പിൾ സൗജന്യമായി എത്തിച്ച് കൊടുക്കും; ലഹരിക്ക് അടിമപ്പെട്ട് കഴിഞ്ഞാൽ പണമില്ലെങ്കിലും സാധനം നൽകി ആവശ്യങ്ങൾക്ക് ഉപയോഗിക്കും; സ്‌നിപ്പർ ഷെയ്ക്കും സംഘവും സിനിമാക്കഥയെ പോലും വെല്ലുന്ന കഞ്ചാവ് മാഫിയയുടെ ഭാഗമെന്ന് എക്‌സൈസ്

പ്രകാശ് ചന്ദ്രശേഖർ

ആലുവ: ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ ആണ് ലഹരി മാഫിയയുടെ പ്രധാന ഇരകൾ.സൗഹൃദം മുതലെടുത്ത് ടെസ്റ്റ് ഡോസ് നൽകി വശത്താക്കുന്നത് സാധാരണം.ഉപയോഗിക്കാൻ വിസമ്മതിക്കുന്ന യുവതി -യുവാക്കളെ ലഹരിക്കടിമകളാക്കാൻ ചതിപ്രയോഗവും നടത്തും.ഐസ്‌ക്രീം പാർലറുകളും ബേക്കറികളും കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേക സംഘങ്ങളുടെ പ്രവർത്തനവും വ്യാപകം.വിദ്യാർത്ഥി -വിദ്യാർത്ഥിനികളെയും വിമൻസ് ഹോസ്റ്റലുകളിൽ തങ്ങുന്ന അന്തേവാസികളെയും ലഹരിക്കടിമകളാക്കുന്നതിന് മയക്കുമരുന്ന് മാഫിയയുടെ അവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന കർമ്മപദ്ധതികൾ ആരെയും അത്ഭുതപ്പെടുന്നതും ഞെട്ടിക്കുന്നതുമെന്ന് അധികൃതർ.

കഴിഞ്ഞ ദിവസം പിടിയിലായ മയക്കുമരുന്ന് കടത്ത് കേസ്സിലെ മുഖ്യ പ്രതി സ്നിപ്പർ ഷെയ്ക്ക് എന്നറിയപ്പെടുന്ന മുഹമ്മദ് സിദ്ദിഖ് (22),ഇയാളുടെ അടുത്ത കൂട്ടാളികളായ നവനീത് (22) അന്ധകാരം ബാബു എന്ന് അറിയപ്പെടുന്ന രാഹുൽ (21) എന്നിവരിൽ നിന്നാണ് ഇത് സംമ്പന്ധിച്ച് എക്സൈസ് അധികതർക്ക് ഇത് സംമ്പന്ധിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.കറുത്ത നിറത്തിലുള്ള കോളയിലേയ്ക്ക് മയക്കുമരുന്ന് ഗുളിക ഇട്ടുകഴിഞ്ഞാൽ ഗുളിക കോളയിൽ കിടന്ന് അതിവേഗം കറങ്ങുമെന്നും പെട്ടെന്ന് അലിഞ്ഞ് ഇല്ലാതാകുമെന്നും ഇവർ വെളിപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു.

ഇത്തരം പാനിയങ്ങൾ അകത്തുചെല്ലുന്നതോടെ കഴിക്കുന്നവർക്ക് ഉന്മേഷം പതിന്മടങ്ങാവും.തുടർച്ചയായി ഓരേ സ്ഥാപനങ്ങളിൽ നിന്നും ഭക്ഷണവും പാനിയങ്ങളും കഴിക്കുന്നവരാണ് ഈ നീക്കത്തിൽ അകപ്പെട്ടുപോകുന്നത്.ലഹരിക്ക് അടിമയായി എന്ന് ഉത്തമ ബോദ്ധ്യം വരുന്ന സാഹചര്യത്തിലാണ് മാഫിയ സംഘം നേരിൽ ഇടപെടൽ ആരംഭിക്കുക.കാര്യമായ നിരീക്ഷണങ്ങൾക്കുശേഷമാണ് ഓരോ സ്ഥലത്തും ലഹരിമാഫിയയുടെ രംഗപ്രവേശം.സ്ഥിരം കണ്ടുമുട്ടലുകളിലൂടെ പരിചയം സ്ഥാപിച്ച്,വിശ്വാസമാർജ്ജിച്ചാണ് ഓരോ ഇരകളെയും ഇക്കൂട്ടർ വലയിലാക്കുന്നത്.

ഗുളികകൾ,പൊടിരൂപത്തിലുള്ള ലഹരിപദാർത്ഥങ്ങൾ ,കഞ്ചാവ് ,കൊക്കെയിൻ,എൽ എസ് ഡി തുടങ്ങി മയക്കുമരുന്നിന്റെ എല്ലാവകഭേതങ്ങളുമായിട്ടാണ് ഇവർ ഇരകളെത്തേടി കളത്തിലിറങ്ങുന്നത്.സാമ്പിൾ ഉപയോഗം സൗജന്യമായി നൽകുന്ന ഇവർ രകൾ അടിമകളുന്നതോടെ തനി സ്വഭാവം പുറത്തെടുക്കും.വൻതുക ഈടാക്കിയാണ് പിന്നീട് മാഫയ സംഘങ്ങൾഇരകൾക്ക് മയക്കുമരുന്നുകൾ എത്തിച്ച് നൽകുന്നത്.

പണം ഇല്ലാത്ത അവസ്ഥയിൽ ലഹരി വസ്തുക്കൾ നൽകണമെങ്കിൽ ഇവർ പറയുന്നതെല്ലാം ഇരകൾ അനുസരിക്കണം. വിദ്യാർത്ഥി-വിദ്യാർത്ഥിനികളെ ക്യാര്യർമാരായി മാറ്റുകയാണ് ഇത്തരം അവസരങ്ങളിലെ ഇവരുടെ സാധാരണ രീതി. കാര്യാർമാരാവാൻ സന്നദ്ധരല്ലാത്ത വിദ്യാർത്ഥിനികളെയും യുവതികളെയും രഹസ്യ സങ്കേതങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും ആവശ്യക്കാർക്ക് വൻതുക വാങ്ങി കാഴ്ചവയ്ക്കുകയും ചെയ്യുന്നവരും ഇവർക്കിടയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ വ്യക്തമാവുന്നത്.

സിനിമ-സീരിയൽ കഥകളെ വെല്ലുന്നതാണ് ലഹരിമാഫിയ സംഘങ്ങളുടെ പ്രവർത്തന തന്ത്രമൈന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ നിന്നും എക്സൈസ് അധികൃതർക്ക് ലഭിച്ച വിവരം.ലഹരിക്കടിമകളായ നിരവധി വിദ്യാർത്ഥികൾ വാഹന പരിശോധനകൾക്കിടെ എക്സൈസ് സംഘത്തിന്റെ പിടിയിൽ അകപ്പെട്ടിരുന്നു.അടുത്തിടെ കോതമംഗലത്ത് കഞ്ചാവ് കടത്തിയതിന് ബി ഡി എസ് വിദ്യാർത്ഥിനി പിടിയിലായിരുന്നു.മാഫിയ സംഘങ്ങളുടെ പലതരത്തിലുള്ള ഭീഷിണി മൂലം ഒന്നും പുറത്ത് പറയാനാവാതെ ഇക്കൂട്ടർ പറയുന്നതെല്ലാം അക്ഷരം പ്രതി അനുസരിക്കുന്നവരും ഉണ്ടെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP