Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസിയായ ഭർത്താവ് വീട് വച്ചത് കുടുംബത്തോടൊപ്പം അന്തിയുറങ്ങാൻ; വയറിങ് പണിക്ക് വന്ന അസമുകാരന്റെ മൂന്ന് ദിവസത്തെ പ്രണയത്തിൽ മതിമറന്ന ഭാര്യയും; വീട് വിട്ട് കാമുകനുമായി ഗീത ഒളിച്ചോടി എത്തിയത് നക്‌സൽ ബാരിയിൽ; നാലു മാസത്തിന് ശേഷം സ്ഥലം തിരിച്ചറിഞ്ഞ കാളികാവ് പൊലീസിന് പ്രതികളുമായി മടങ്ങിയെത്താൻ സുരക്ഷയൊരുക്കിയത് കേന്ദ്ര സേനയും; തൊമ്മൻകുന്നിലെ അത്യപൂർവ്വ പ്രണയവും എത്തിയത് അഴിക്കുള്ളിൽ; മൃദുൽ ഗൊഗോയി എന്ന മൈനയും കാമുകിയും കുടുങ്ങുമ്പോൾ  

പ്രവാസിയായ ഭർത്താവ് വീട് വച്ചത് കുടുംബത്തോടൊപ്പം അന്തിയുറങ്ങാൻ; വയറിങ് പണിക്ക് വന്ന അസമുകാരന്റെ മൂന്ന് ദിവസത്തെ പ്രണയത്തിൽ മതിമറന്ന ഭാര്യയും; വീട് വിട്ട് കാമുകനുമായി ഗീത ഒളിച്ചോടി എത്തിയത് നക്‌സൽ ബാരിയിൽ; നാലു മാസത്തിന് ശേഷം സ്ഥലം തിരിച്ചറിഞ്ഞ കാളികാവ് പൊലീസിന് പ്രതികളുമായി മടങ്ങിയെത്താൻ സുരക്ഷയൊരുക്കിയത് കേന്ദ്ര സേനയും; തൊമ്മൻകുന്നിലെ അത്യപൂർവ്വ പ്രണയവും എത്തിയത് അഴിക്കുള്ളിൽ; മൃദുൽ ഗൊഗോയി എന്ന മൈനയും കാമുകിയും കുടുങ്ങുമ്പോൾ   

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ഭർത്താവിനെയും നാലും ഒൻപതും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച് യുവതി മുങ്ങിയത് മൂന്നു ദിവസം മാത്രം പരിചയമുള്ള ആസാം സ്വദേശിക്കൊപ്പം. പ്രവാസിയായ ഭർത്താവ് നിർമ്മിക്കുന്ന വീടിന്റെ വയറിങ് ജോലിക്കു വന്ന മൈനയുമായി ഗീത അടുപ്പത്തിലാകുകയായിരുന്നു. മൂന്നു ദിവസത്തെ അടുപ്പത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രാത്രിയാണ് ഗീത ഇയാളോടൊപ്പം ഇറങ്ങിപ്പോയി. ഇതോടെ ബന്ധുക്കളുടെ പരാതി പൊലീസിനെത്തി. കരുതലോടെയായി അന്വേഷണം. ഒടുവിൽ ഒളിച്ചോട്ടം അഴിക്കുള്ളിലും.ജീവൻ പോലും പണയം വച്ച് പ്രതികളുമായി കേരളത്തിലേക്ക് തിരിച്ച പൊലീസിനു സിആർപിഎഫാണ് സുരക്ഷയേകിയത്.

ആസാം ദിംബൂർഗർ ജില്ലയിലെ ഗ്രാമത്തിൽ താമസക്കാരനായ മൈനയെന്നു വിളിക്കുന്ന മൃദുൽ ഗൊഗോയി (31) , തൊമ്മൻകുത്ത് സ്വദേശിനി ഗീത (32) എന്നിവരെയാണ് കാളിയാർ പൊലീസ് അറസ്റ്റു ചെയ്തത്. ഗീതയ്ക്ക് മലയാളം മാത്രമേ അറിയൂ. എന്നിട്ടും ഭാഷ പോലും വശമില്ലാത്ത യുവതി കാമുകനൊപ്പം എത്തിയത് ആസാമിലെ നക്‌സൽ സാന്നിധ്യമുള്ള ഗ്രാമീണ മേഖലയിലാണ്. നാലു മാസത്തോളം ഇവിടെ ഒളിവിൽ കഴിഞ്ഞു. നീണ്ട അന്വേഷണത്തിനൊടുവിലാണ് അതീവ സാഹസികമായി പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചത്.

തൊടുപുഴ തൊമ്മൻകുത്ത് സ്വദേശിയാണ് ഗീത. മൂന്നു ദിവസം മാത്രം പരിചയമുള്ള ഇതര സംസ്ഥാനക്കാരനായ കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടതാണ് കേസിന് വഴിത്തിരവായത്. ഇതോടെ ജുവൈനൽ ജസ്റ്റീസ് ആക്ട് ചുമത്തി. ഇതാണ് ഇരുവരേയും അഴിക്കുള്ളിലാക്കിയത്. വീട് വിട്ട ശേഷം തുടർന്ന് ട്രെയിനിൽ ദിംബൂർഗറിൽ എത്തി കാമുകനൊപ്പം താമസിക്കുകയായിരുന്നു ഗീത. പുറമെ നിന്നുള്ളവർക്ക് കടന്നുവരാൻ സാധിക്കാത്ത ഗ്രാമീണ മേഖലയിലാണ് യുവതിയെയും കൂട്ടി ഇയാൾ താമസിച്ചിരുന്നത്. ഇയാൾക്ക് സ്വദേശത്ത് ഭാര്യയും കുട്ടിയുമുണ്ട്.

യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കാളിയാർ എസ്‌ഐ വി സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവർ എവിടെയുണ്ടെന്ന് കണ്ടെത്തി. കാളിയാർ എഎസ്‌ഐ വിജേഷ്, സിപിഒമാരായ അജിത്, ഷൈലജ, ശുഭ എന്നിവർ ആസാമിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സമീപത്തെ മൊറാൻ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മൈനയുടെ ഗ്രാമവാസികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞു. തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ.മധു തമിഴ്‌നാട് സ്വദേശിയായ ദിംബുഗർ എസ്‌പി ശ്രീജിത്തുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടി.

പിന്നീട് സ്ഥലത്തു നിന്നും 500 ഓളം കിലോമീറ്റർ അകലമുള്ള ഗുവാഹത്തി എയർപോർട്ട് വരെ ആയുധധാരികളായ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഇരുവരെയും വിമാന മാർഗം കേരളത്തിലെത്തിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ട്രെയിൻ മാർഗം ഇവർ അസമിലെ ദിവൂർഗർ ജില്ലയിൽ എത്തിയതായി െസെബർസെൽ വഴി നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഒക്ടോബറിൽ കാളിയാർ പൊലീസ് അസമിലെത്തിയെങ്കിലും ഇവരെ കണ്ടെത്താനാകാതെ തിരികെ പോന്നു.

യുവതി അമ്മയെ സ്ഥിരമായി വിളിക്കുന്ന നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും താമസിക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തി. തുടർന്ന് 22ന് കാളിയാർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ: വിജേഷ്, സി.പി.ഒ അജിത്ത്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ െഷെലജ, ശുഭ എന്നിവരുടെ നേതൃത്വത്തിൽ അസമിലെത്തി.

ഇരുവരും താമസിക്കുന്ന വീട് കണ്ടെത്തി. ഇവിടെനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് മൊറാൻ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ ഇരുവരെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊലീസ് സ്റ്റേഷൻ വളഞ്ഞു. വിവരമറിഞ്ഞ് ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ. മധു ദിബുഗർ എസ്‌പി: ശ്രീജിത്തിന്റെ സഹായം തേടി.

തുടർന്ന് സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്താൽ 480 കിലോമീറ്റർ അകലെ ഗുവാഹത്തി വിമാനത്താവളത്തിൽ ഇവരെ എത്തിച്ചു. ഇവിടെനിന്ന് ഇന്നലെ പുലർച്ചെയോടെ സംഘം കേരളത്തിലെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP