Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

16കാരിയെ കൊന്ന് ആസിഡിൽ മുക്കി; മുല മുറിച്ച് കളഞ്ഞു; ഗയയിലെ ക്രൂരതയ്ക്ക് പിന്നിൽ അച്ഛനും അമ്മയുമെന്ന് സംശയിച്ച് പൊലീസ്; ദുരഭിമാന കൊലയ്ക്കെതിരെ സേവ് അഞ്ജന ക്യാമ്പയിൻ ചൂട് പിടിക്കുമ്പോൾ

16കാരിയെ കൊന്ന് ആസിഡിൽ മുക്കി; മുല മുറിച്ച് കളഞ്ഞു; ഗയയിലെ ക്രൂരതയ്ക്ക് പിന്നിൽ അച്ഛനും അമ്മയുമെന്ന് സംശയിച്ച് പൊലീസ്; ദുരഭിമാന കൊലയ്ക്കെതിരെ സേവ് അഞ്ജന ക്യാമ്പയിൻ ചൂട് പിടിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

 ഗയ: ബിഹാറിലെ ഗയയിൽ 16കാരിയായ അഞ്ജന എന്ന പെൺകുട്ടിയെ ആസിഡിൽ മുക്കി തലവെട്ടിക്കൊല്ലുകയും സ്തനങ്ങൾ മുറിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. വധിക്കുന്നതിന് മുമ്പ് ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഈ ക്രൂരതയ്ക്ക ്പിന്നിൽ പ്രവർത്തിച്ചവരെന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ അച്ഛനും അമ്മയും ഒരു ബന്ധുവും അറസ്റ്റിലായിട്ടുണ്ട്. ഈ ദുരഭിനാ കൊലയ്ക്കെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന സേവ് അഞ്ജന ക്യാമ്പയിൻ ചൂട് പിടിക്കുകയാണിപ്പോൾ. അഞ്ജന ബലാത്സംഗത്തിന് വിധേയയായെന്ന് അച്ഛനും അമ്മയും അടക്കമുള്ള കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് ചുക്കാൻ പിടിച്ചത് അവർ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച വീടിന് സമീപത്തായിരുന്നു അഞ്ജനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നത്. അഞ്ജനക്കെതിരെയുണ്ടായ ക്രൂരതയിൽ പ്രതിഷേധിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനുമാവശ്യപ്പെട്ട് ഗയയിലെ തെരുവുകളിലേക്ക് നിരവധി പേരാണ് പ്രതിഷേധവുമായി ഒഴുകിക്കൊണ്ടിരിക്കുന്നത്. ഡിസംബർ 28നായിരുന്നു അഞ്ജനയെ കാണാതായത്. ജനുവരി ആറിന് ഇത് സംബന്ധിച്ച പരാതി അഞ്ജനയുടെ പിതാവ് പൊലീസിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഡിസംബർ 28ന് വീട്ടിലേക്ക് വന്ന അഞ്ജനയെ അച്ഛൻ കുടുംബത്തിന് അറിയാവുന്ന ഒരാൾക്കൊപ്പം അയക്കുകയായിരുന്നുവെന്നാണ് അഞ്ജനയുടെ അമ്മയും സഹോദരിയും വെളിപ്പെടുത്തിയിരിക്കുന്നത്.

അഞ്ജനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച നൂറ് കണക്കിന് പേരാണ് മെഴുകുതിരി തെളിച്ച് തെരുവുകളിലെക്കെത്തിയത്. അഞ്ജനയുടെ കൊലപാതകം വിദേശ പത്രങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യ ലൈംഗിക അതിക്രമങ്ങൾക്ക് കുപ്രസിദ്ധമാണെന്ന രീതിയിൽ വാർത്തകൾ കൊടുത്ത് ഇന്ത്യയെ ഈ അവസരത്തിൽ പരമാവധി നാണം കെടുത്താനും ചില വിദേശ പത്രങ്ങൾ ശ്രമിക്കുന്നുണ്ട്. 2016ൽ മാത്രം ഇന്ത്യയിൽ ഓരോ ദിവസവും നൂറിലധികം ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്നും വിദേശ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നു.

അഞ്ജനയുടെ കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യയിലെ മീ ടൂ മൂവ് മെന്റിന്റെ നേതാവായ ഋതുപർണ ചാറ്റർജി പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പ്രാദേശിക രാഷ്ട്രീയ നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന്റെ വിശദാംശങ്ങൾ അറിയുന്നതിനായി പോസ്റ്റ് മോർട്ടം നടത്തുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP