Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളജിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ അയൽക്കാരനായ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണത്തിനുശേഷം യുവാവ് പൊലീസിനു കീഴടങ്ങി; നാടിനെ ഞെട്ടിച്ച സംഭവം ഉദയംപേരൂരിൽ

കോളജിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ അയൽക്കാരനായ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമണത്തിനുശേഷം യുവാവ് പൊലീസിനു കീഴടങ്ങി; നാടിനെ ഞെട്ടിച്ച സംഭവം ഉദയംപേരൂരിൽ

തൃപ്പൂണിത്തുറ: കോളജ് വിട്ട് വീട്ടിലേക്കു മടങ്ങിയ വിദ്യാർത്ഥിനിയെ യുവാവ് വാക്കത്തി ഉപയോഗിച്ചു വെട്ടി പരിക്കേൽപ്പിച്ചു. തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂരാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഉദയംപേരൂർ പത്താം മൈൽ ഇടമനയിൽ അമ്പിളി(20)യെ എറണാകുളം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയ അമൽ എന്ന യുവാവ് പൊലീസിനു കീഴടങ്ങി

അമലും അമ്പിളിയും അയർക്കാരാണ്. ഇന്നു വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. തലയോലപ്പറമ്പ് ഡിബി കോളജിൽ പഠിക്കുന്ന അമ്പിളി ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിനു സമീപത്തു വച്ചാണ് ആക്രമിക്കപ്പെട്ടത്. വാക്കത്തിക്കൊണ്ടാണ് അമൽ ആക്രമണം നടത്തിയത്. അമ്പിളിക്ക് അഞ്ചു തവണ വെട്ടേറ്റു. സംഭവം നടക്കുമ്പോൾ മറ്റാരും അടുത്തുണ്ടായിരുന്നില്ല.

സമീപത്ത് ലോഡ് ഇറക്കാൻ വന്ന തൊഴിലാളികളാണ് പെൺകുട്ടി വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടെത്തിയത്. ആക്രമണം നടത്തിയ അമലും ഈ സമയം സമീപത്തുണ്ടായിരുന്നു. തൊഴിലാളികളാണ് പെൺകുട്ടിയെ ആശുപത്രിയിലാക്കാൻ നേതൃത്വം നല്കിയത്.

തുടർന്ന് അമൽ ഉദയംപേരൂർ പൊലീസിനു കീഴടങ്ങുകയായിരുന്നു. അമ്പിളിയെ ഇയാൾ ശല്യപ്പെടുത്തുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ മൂന്നു മാസം മുമ്പു പൊലീസിനു പരാതി നല്കിയിരുന്നു. തുടർന്ന് ഇനി പെൺകുട്ടിയെ ശല്യപ്പെടുത്തില്ലെന്ന ഉറപ്പ് അമൽ പൊലീസിനു നല്കുകയുണ്ടായി.

പൊലീസിൽ പരാതി നല്കിയതിലുള്ള പകയാകാം ആക്രമണത്തിന് അമലിനെ പ്രേരിപ്പിച്ചതെന്നു സംശയമുണ്ട്. കീഴടങ്ങിയ അമലിനെ പൊലീസ് ചോദ്യം ചെയ്തുവരുന്നു..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP