Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർണ്ണപടം പൊട്ടി ഉള്ളിൽ രക്തം കട്ടപിടിച്ചതിനാൽ കേൾവി ശക്തി ഇനി തിരിച്ചുകിട്ടില്ല; പെൺകുട്ടിയുടെ ചെവിക്കുള്ളിൽ വെള്ളം കയറിയാൽ ജീവൻ പോലും നഷ്ടപ്പെട്ടേക്കും; നിലവിൽ പരസഹായം ഇല്ലാതെ എണീക്കാനും കഴിയില്ല; ചവിട്ടേറ്റ് ഇടുപ്പെല്ലിനും ഗുരുതരമായ പരിക്ക്; ജിത്തു ജോണിന്റെ മർദ്ദനമേറ്റ പെൺകുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് മെഡിക്കൽ റിപ്പോർട്ട്; മകൾക്ക് സുരക്ഷയും നീതിയും തേടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ അപേക്ഷയുമായി പിതാവും

കർണ്ണപടം പൊട്ടി ഉള്ളിൽ രക്തം കട്ടപിടിച്ചതിനാൽ കേൾവി ശക്തി ഇനി തിരിച്ചുകിട്ടില്ല; പെൺകുട്ടിയുടെ ചെവിക്കുള്ളിൽ വെള്ളം കയറിയാൽ ജീവൻ പോലും നഷ്ടപ്പെട്ടേക്കും; നിലവിൽ പരസഹായം ഇല്ലാതെ എണീക്കാനും കഴിയില്ല; ചവിട്ടേറ്റ് ഇടുപ്പെല്ലിനും ഗുരുതരമായ പരിക്ക്; ജിത്തു ജോണിന്റെ മർദ്ദനമേറ്റ പെൺകുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് മെഡിക്കൽ റിപ്പോർട്ട്; മകൾക്ക് സുരക്ഷയും നീതിയും തേടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ അപേക്ഷയുമായി പിതാവും

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: മുരിക്കാശേരിയിലെ സ്വകാര്യ കോളേജിൽ സഹപാഠിയുടെ ക്രൂര മർദ്ദനത്തിനിരയായ പെൺകുട്ടിയുടെ ഇടത് കാതിന്റെ കേൾവി ശക്തി പൂർണ്ണമായും നഷ്ടപ്പെട്ടു. കർണ്ണപടം പൊട്ടി ഉള്ളിൽ രക്തം കട്ടപിടിച്ച നിലയിലാണ്. പെൺകുട്ടിയെ ഇന്നലെ വിദഗ്ധ ചികത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.ഇവിടെ നടന്ന വിദഗ്ദ പരിശോധനയിലാണ് പെൺകുട്ടിക്ക് ഗുരുതര പരിക്കുള്ളതായി സ്ഥിരീകരിച്ചത്. ഭാവിയിൽ ഒരിക്കലും പെൺകുട്ടിയുടെ ചെവിയിക്കുള്ളിൽ വെള്ളം കയറാതെ സൂക്ഷിക്കണമെന്നും ഇല്ലങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ഡോക്ടർമാർ മെഡിക്കൽ റിപ്പോർട്ടിൽ സൂചിപ്പിട്ടുണ്ട്.

കുട്ടിക്ക് നിലവിൽ പരസഹായം ഇല്ലാതെ എഴുന്നേൽക്കാനും സാധിക്കുന്നില്ല. സഹപാഠിയുടെ ചവിട്ടേറ്റ് വിദ്യാർത്ഥിനിയുടെ ഇടുപ്പിന് ഗുരുതര പരിക്കുണ്ട്. കഴിഞ്ഞ പതിനെട്ടിനാണ് രാജമുടി മാർ സ്‌ളീവ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ വാഴത്തോപ്പ് സ്വദേശിനിക്ക് ക്ലാസ് മുറിയിൽ വച്ചാണ് സഹപാഠിയുടെ മർദ്ദനമേറ്റത്. കമ്പളി കണ്ടം സ്വദേശി പള്ളിക്കൽ വീട്ടിൽ ജിത്തു ജോണാണ് ക്ലാസ് മുറി പൂട്ടിയ ശേഷം പെൺകുട്ടിയെ ആക്രമിച്ചത്. സംഭവം നടന്ന് ഒരാഴ്‌ച്ചകഴിഞ്ഞിട്ടും മുരിക്കാശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുവാൻ തയ്യാറായിട്ടില്ല. ഇയാൾ കേരള കാത്തലിക്ക് യൂത്ത് സംഘടനയുടെ ട്രഷറർ കൂടിയായിരുന്നു.

സംഭവ ശേഷം ഇയാളെ സംഘടന പുറത്താക്കി. സ്ഥലത്തെ പ്രാദേശിക നേതാക്കളുടെ ഇടപെടലാണ് പൊലീസ് നടപടി വൈകിക്കുന്നതെന്നാണ് ആക്ഷേപം. വെള്ളത്തൂവലിലെ പൊലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥൻ പ്രതിയുടെ ബന്ധുവാണ്. ഇയാളുടെ സഹായത്തോടെയാണ് പ്രതി ഒളിവിൽ പോയിരിക്കുന്നതെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തെ കുറിച്ച് അന്വോഷിക്കുവാൻ ജില്ല പൊലീസ് മേധാവി തൊടുപുഴ ഡി വൈ എസ് പി യെ ചുമതപെടുത്തി.

പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ സഹപാഠി ക്ലാസ്സ് മുറിയിൽ പൂട്ടി ഇട്ട് ക്രൂരമായി മർദ്ദിച്ചതായുള്ള പരാതിയിൽ അന്വേഷണം തുടങ്ങിയെന്നും സംഭവസമയത്ത് പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനികളിൽ നിന്നും സ്‌കൂൾ അധികൃതരിൽ നിന്നും ഉടൻ മൊഴിയെടുമെന്നും പൊലീസ്. പ്രാഥമീക അന്വേഷണം പൂർത്തിയായെന്നും പെൺകുട്ടിക്കുനേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും കർണ്ണപടവും പൊട്ടിയതായി മെഡിക്കൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ചന്വേഷിക്കുന്ന മുരിക്കാശ്ശേരി എസ് ഐ കെ ജി തങ്കച്ചൻ മറുനാടനോട് വ്യക്തമാക്കി

ശനിയാഴ്ചയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ സംഭവത്തിൽ മുരിക്കാശ്ശേരി പൊലീസ് കേസെടുത്തത്. കേസ്സിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എസ് ഐ അറിയിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങളിൽ ചില പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിയാലെ ഇക്കാര്യത്തിൽ വൃക്തതവരുത്താനാവു എന്നും പൊലീസ് സൂചിപ്പിച്ചു.

പെൺകുട്ടിയും ആക്രമിച്ച വിദ്യാർത്ഥിയും തമ്മിൽ 3 വർഷമായി അടുത്തബന്ധമുണ്ട്. ഇത് തുടരുന്നതിൽ ഇരുവീട്ടുകാരും അസ്വസ്ഥരായിരുന്നു. അടുത്തിടെ ഇരുവിട്ടുകാരും തമ്മിൽ ഈ വിഷയം ചർച്ചചെയ്യുകയും മേലിൽ സഹപാഠി എന്നതിൽകൂടുതൽ അടുപ്പംപാടില്ലമന്ന് ഇരുവരെയും വിലക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിദ്യാർത്ഥി പെൺകുട്ടിയുമായി കാര്യമായ അടുപ്പം കാട്ടിയിരുന്നു. വിദ്യാർത്ഥിനിയും സമാന നിലപാട് തുടർന്നു. ഇതിന് ശേഷം പെൺകുട്ടി പ്ലസ്സ് ടുവിന് ഒരുമിച്ച് പഠിച്ചിരുന്ന മറ്റൊരു വിദ്യാത്ഥിയുമായി സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതുമായി കൂട്ടുപിരിഞ്ഞ വിദ്യാർത്ഥിക്ക് വിവരം കിട്ടി.

ഇത് ചോദിക്കുന്നതിനാണ് സംഭവദിവസം സഹപാഠി പെൺകുട്ടിയെ സമീപിച്ചത്. ഈയവസരത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റ മുണ്ടാവുകയും രോക്ഷാകൂലനായി വിദ്യാർത്ഥി നിരവധി തവണ പെൺകുട്ടിയെ കരണടിക്കുകയുമായിരകുന്നു. ഈ സമയം പെൺകുട്ടിയുടെ ക്ലാസ്സിലെ ഏതാനും വിദ്യാർത്ഥികളും ഒപ്പമുണ്ടായിരുന്നു. ഇവർ ഓടിയെത്തി അദ്ധ്യാപികയെ വിവരം അറിയിക്കുകയും ഇരുവരെയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ബന്ധുക്കൾ തമ്മിൽ വിഷയം ചർച്ചചെയ്യുകയും പൊലീസ് കേസ്സ് വേണ്ടെന്ന്‌റിയിച്ച് ഇരുകൂട്ടരും സ്ഥലം വിടുകയുമായിരുന്നു.

പിന്നീട് ശനിയാഴ്ചയാണ് വിഷയത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകുന്നത്.സംഭവത്തിന്റെ നിജസ്ഥിതി അന്വേഷണം പൂർത്തിയായാലെ വൃക്തമാവു.എസ് ഐ അറിയിച്ചു. ഇന്നലെ വനിത കോൺസ്റ്റബിൾ പെൺകുട്ടി ചികിത്സയിൽക്കഴിയുന്ന ആശുപത്രിയിലെത്തി മൊഴിയെടുത്തിരുന്നു. കർണ്ണപഠവും താടിയെല്ലും പൊട്ടിയ നിലയിലായതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് പെൺകുട്ടി സംസാരിക്കുന്നത്. സംഭവത്തിൽ മരിക്കാശ്ശേരി പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലന്ന് കാണിച്ച് ഇന്നലെ പെൺകുട്ടിയുടെ ബന്ധുക്കൾ ഇടുക്കി ജില്ലാപൊലീസ് മേധാവിക്ക് പരാതി നൽകി.

പെൺകുട്ടി നൽകിയ മൊഴിയിലെ സുപ്രധാന വിവരങ്ങൾ മൊഴിയെടുത്ത വനിത കോൺസ്റ്റബിൾ രേഖപ്പെടുത്തിയിട്ടില്ലന്നും കോളേജ് അധികൃതർ നൽകുന്ന തെറ്റായവിവരങ്ങൾക്കനുസരിച്ചാണ് ലോക്കൽ പൊലീസ് കേസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഈ സഹചര്യത്തിൽ നീതി ലഭിക്കില്ലന്നും അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നുമാണ് പരിതായിലെ സൂചന. വാഴത്തോപ്പ് സ്വദേശിനിയായ മൂന്നാംവർഷ ബി സി എ വിദ്യാർത്ഥിനിയെയെയാണ് സഹപാഠി കമ്പിളി കണ്ടം സ്വദേശി ജിത്തു ജോൺ ക്രൂരമായി മർദ്ദിച്ചത് ഗുരുതര പരിക്കുകളോടെ പെൺകുട്ടി ഇടുക്കി മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

18-ന് ഉച്ചകഴിഞ്ഞ് മുരിക്കാശ്ശേരി പടമുഖം മാർ സ്ലീവ കോളേജിലാണ് സംഭവം.വിദ്യാർത്ഥിനി ക്ലാസ്സ് റൂമിൽ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് സംഭവം. ജിത്തു ക്ലാസ്സ്‌റും പൂട്ടി ഒരു പ്രകോപനവും ഇല്ലാതെ തന്നെ മർദ്ദിക്കുക ആയിരുന്നു എന്നാണ് പെൺകുട്ടി പൊലീസിൽ മൊഴിനൽകിയിട്ടുള്ളത്. ജിത്തു മദ്യ ലഹരിയിൽ ആയിരുന്നു എന്നതരത്തിൽ പ്രചാരണവും ഉയർന്നിരുന്നു. പെൺകുട്ടിയുടെ താടിയെല്ലും കർണ്ണപടവും പൊട്ടിയതായി ഡോക്ടർമാർ സ്ഥീരികരിച്ചു. വിദഗ്ധ ചികിൽസക്കായി വിദ്യാർത്ഥിനിയെ ഇന്ന് കൊച്ചിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് ലക്ഷ്യമിട്ടിട്ടുള്ളാതായി ബന്ധു അറിയിച്ചു.

സംഭവത്തിൽ ഇന്ന് പെൺകുട്ടിയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്. (പരാതി ചുവടെ)


അപേക്ഷകൻ
റോയി ദേവസ്യ
ചേറ്റാനിയിൽ വീട്
മഞ്ഞപ്പാറ, മണിപ്പാറ പി.ഒ
ഇടുക്കി ജില്ല -685602
ഫോൺ- 9605930949

സർ,
ഞാൻ മേൽപ്പടി വിലാസത്തിൽ താമസക്കാരനാണ്. എന്റെ മകൾ 20 വയസുള്ള അലീന റോയി മുരിക്കാശേരി പടമുഖം മാർസ്ലീവാ കോളേജിലെ ബി.സി.എ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന ഞങ്ങൾ ലോണെടുത്തും കടം വാങ്ങിയുമാണ് പഠിപ്പിക്കുന്നത്.

ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുമായും നല്ല സൗഹ്യദം സൂക്ഷിക്കുകയും നന്നായി പഠിക്കുകയും ചെയ്യുന്ന കുട്ടിയാണ് എന്റെ മകൾ അലീന. അവളുടെ ക്ലാസിൽ പഠിക്കുന്ന ജിത്തു ജോൺ അലീനയോട് ഏതാനും നാളുകൾക്കുമുമ്പ് പ്രണായാഭ്യർത്ഥന നടത്തുകയും ഇഷ്ടത്തിലാവുകയും പ്രസ്തുത വിവരം ഞങ്ങളെ അറിയിക്കുകയും ചെയ്തതാണ്. പഠനശേഷം ഇക്കാര്യം ആലോചിക്കാമെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. ചുരുങ്ങിയ കാലത്തിനു ശേഷം ജിത്തുവിന്റെ സ്വഭാവ ദൂഷ്യങ്ങൾ അലീന മനസിലാക്കുകയും തമ്മിൽ സംസാരിച്ച് പിരിയുകയും ചെയ്തു.

എന്നാൽ തന്റെ വൈരാഗ്യം മനസിൽകൊണ്ടുനടന്ന ജിത്തു 18-09-2019 ബുധനാഴ്‌ച്ച ഉച്ച ഭക്ഷണ സമയത്ത് ക്ലാസിൽ വെച്ച് ആൺകുട്ടികളെയെല്ലാം തന്ത്രപൂർവ്വം ഒഴിവാക്കി തന്റെ ഒരു സുഹ്യത്തിന്റെ സഹായത്തോടെ ക്ലാസ് മുറിയുടെ വാതിൽ പുറത്ത് നിന്ന് അടച്ച് അതിക്രൂരമായി തലയിലും കവിളിലും പലതവണ മാരകമായി അടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പച്ചത്തെറി വിളിച്ചുകൊണ്ട് ഇടുപ്പിൽ ചവിട്ടുകയും മുടിയിൽ പിടിച്ച് കറക്കി നിലത്തടിക്കുകയും കഴുത്തിൽ ഇരുകൈകൊണ്ടും കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. അടികൊണ്ട് നിലത്ത് വീണ കുട്ടിയെ ഷൂസിട്ട് മുതുകിലും വയറിലും ചവിട്ടുകയും നിന്നെ ഇന്ന് കൊല്ലുമെടീ.. എന്ന് അലറി വിളിച്ച് ക്ലാസ് റൂമിന്റെ ഭിത്തിയിലേക്ക് വലിച്ചെറിയുകയും ചെയ്തു.

ഇതുകണ്ട് നിലവിളിച്ച് ക്ലാസിലുണ്ടായിരുന്ന ചുരുക്കം വിദ്യാർത്ഥിനികൾ ബഹളം വെയ്ക്കുകയും ആരോ അദ്ധ്യാപകരെ വിവരമറിയിക്കുകയും ചെയ്തു. അദ്ധ്യാപകർ സ്ഥലത്തെത്തി കുറ്റിയിട്ടിരുന്ന വാതിൽ തുറന്ന് എന്റെ മകളെ ആക്രമിച്ചുകൊണ്ടിരുന്ന ജിത്തുവിനെ പിടിച്ചു മാറ്റിയതു കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്.

അന്നേ ദിവസം ഉദ്ദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ കോളേജിൽ നിന്ന് എന്നെ പ്രിൻസിപ്പൽ ഫോണിൽ വിളിക്കുകയും മകൾക്ക് ഇങ്ങനെ ഒരു അപകടമുണ്ടായി എന്ന് അറിയിക്കുകയും ചെയ്തു. ഞാൻ ഉടനെ തന്നെ കോളേജിൽ എത്തി പ്രിൻസിപ്പാളിനെ കണ്ടു. മകൾക്ക് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായി പരിക്കേറ്റെന്നും മുരിക്കാശേരി അൽഫോൻസാ ആശുപത്രിയിലേക്ക് അദ്ധ്യാപകരെ കൂട്ടി വിട്ടിട്ടുണ്ടെന്നും അറിയിച്ചു. എന്നെ ഒരു അദ്ധ്യാപകനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു. ഞാൻ ആശുപത്രിയിൽ ചെന്നപ്പോൾ മകൾ അവിടെയുണ്ടായിരുന്നു. ആശുപത്രി അധിക്യതർ മുരിക്കാശേരി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും അവിടെനിന്ന് ഒരു പൊലീസുകാരനും വനിതാ പൊലീസുകാരിയും ആശുപത്രിയിൽ വരികയും കുട്ടിയുടെ മൊഴി എടുക്കുകയും സ്റ്റേഷനിലേക്ക് ചെല്ലുവാൻ ആവശ്യപ്പെടുകയും ചെയ്തു.

ഞങ്ങൾ സ്റ്റേഷനിൽ ചെന്നപ്പോൾ ജിത്തു അച്ഛനോടും അമ്മയോടുമൊപ്പം സ്റ്റേഷനിൽ വരികയും സ്റ്റേഷനിലെ ചാർജിൽ ഉണ്ടായിരുന്ന എസ്ഐ ഈ പ്രശ്‌നം ഇവിടെവെച്ച് തീർത്തേക്കാമെന്ന് പറയുകയും പരാതിയില്ലെന്ന് എഴുതി ഒപ്പിടുവാൻ ആവശ്യപ്പെടുകയും ചെയ്തു. മകൾക്ക് ഗുരുതരമായി പരിക്കേറ്റ വിവരം അറിയാതിരുന്നതിനാലും പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നതിനാലും ഞാൻ ഒപ്പിട്ടുകൊടുത്തു മകളേയും കൂട്ടി വീട്ടിലേക്ക് പോന്നു. എന്നാൽ വീട്ടിൽ വന്ന് വൈകുന്നേരത്തോടെ മകളുടെ കവിളിലും ചെവിയും കാലിലും നീരുവയ്ക്കുകയും ചെവി കേൾക്കാൻ പറ്റാതെ വരികയും ചെയ്തപ്പോൾ രാത്രിയിൽ ഇടുക്കി മെഡിക്കൽ കോളേജിൽ വരികയും ഡ്യൂട്ടി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുകയും ചെയ്തു.

പിറ്റേന്ന് രാവിലെ കടുത്ത ചെവിവേദന മൂലം മെഡിക്കൽ കോളേജിലെ ഇ.എൻ.റ്റി യെ കാണുകയും മരുന്ന് വാങ്ങുകയും ചെയ്തു. എന്നാൽ ചെവിക്ക് വീണ്ടും നീരുവയ്ക്കുകയും ശരീരമാകമാനം കടുത്ത വേദനയും നീരും അനുഭവപ്പെടുകയും ചെയ്തതിനാൽ 20-09-2019 ന് രാവിലെ ഇടുക്കി മെഡിക്കൽ കോളേജിൽ വരികയും കുട്ടിയെ അഡ്‌മിറ്റ് ചെയ്യുകയും ചെയ്തു. പ്രതിയുടെ ആക്രമണത്തിൽ ചെവിയുടെ ഭാഗത്ത് പൊട്ടലുള്ളതിനാൽ ഓപ്പറേഷൻ വേണ്ടിവരുമെന്നും ശരീരമാകമാനം വേദനയും നീരുമുള്ളതിനാൽ തുടർ വിദഗ്ദ ചികിത്സ ആവശ്യമുണ്ടെന്നുമാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.

ആശുപ്രതിയിൽ നിന്ന് അറിയിപ്പ് കൊടുത്തതുപ്രകാരം ഇന്ന് മുരിക്കാശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. എന്നാൽ ആഘാതത്തിൽ നിന്ന് പൂർണ്ണമായും മോചിതയാകാതെ, കവിളിലും ചെവിയിലും മാരകമായി പരിക്കേറ്റ് നന്നായി സംസാരിക്കാൻ കഴിയാത്ത കുട്ടിയുടെ മൊഴി പൊലീസ് തിടുക്കത്തിൽ എഴുതി. കുട്ടി നൽകിയ മൊഴി പൂർണ്ണമായി രേഖപ്പെടുത്താതെ കുട്ടിയെക്കൊണ്ട് മൊഴിയിൽ ഒപ്പ് ഇടുവിച്ച് പോവുകയുണ്ടായി.

ഇത് പ്രതി പൊലീസിനെ ഏതെങ്കിലും വിധത്തിൽ സ്വാധീനിച്ചിട്ടുള്ളതിനാലാണെന്ന് ഞാൻ ബലമായി സംശയിക്കുന്നു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്. ആയതിനാൽ കുട്ടിയുടെ മൊഴി രണ്ടാമത് രേഖപ്പെടുത്താൻ ഒരു സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഒരു വനിതാ എസ്ഐ യുടെ കൂടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തി കുറ്റക്കാരനെതിരെ കർശന നിയമ നടപടികളെടുക്കുന്നതിന് ഉത്തരവിടണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.

എന്ന് വിനയപൂർവ്വം

റോയി ദേവസ്യ

സഥലം - മഞ്ഞപ്പാറ

തീയതി - 21-09-2019 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP