Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബലാത്സംഗം ചെയ്ത മെത്രാനെ പടിക്കാൻ ജാതകം നോക്കി നടക്കുന്ന പൊലീസിനു ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്‌സ് ബുക്ക് അഡ്‌മിനോടുള്ള കലിപ്പ് തീരുന്നില്ല; ഒരിക്കലും പുറത്തിറങ്ങാനാവാത്ത വകുപ്പും ചേർത്ത് കേസെടുത്ത പൊലീസ് ജിഎൻപിസി അഡ്‌മിൻ അജിത് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു; കുടുക്കാനായി ഒരുക്കിയിരിക്കുന്നത് വ്യാജമദ്യം വിറ്റു എന്ന കള്ളക്കേസ്

ബലാത്സംഗം ചെയ്ത മെത്രാനെ പടിക്കാൻ ജാതകം നോക്കി നടക്കുന്ന പൊലീസിനു ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്‌സ് ബുക്ക് അഡ്‌മിനോടുള്ള കലിപ്പ് തീരുന്നില്ല; ഒരിക്കലും പുറത്തിറങ്ങാനാവാത്ത വകുപ്പും ചേർത്ത് കേസെടുത്ത പൊലീസ് ജിഎൻപിസി അഡ്‌മിൻ അജിത് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു; കുടുക്കാനായി ഒരുക്കിയിരിക്കുന്നത് വ്യാജമദ്യം വിറ്റു എന്ന കള്ളക്കേസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കന്യാസ്ത്രീ ബലാത്സംഗ പീഡന പരാതി നൽകിയിട്ട് മാസം ഒന്നായി. തെളിവുകളും നൽകി. പതിനെട്ടോളം കന്യാസ്ത്രീകളും പരാതിയുമായെത്തി. ഇത്രയേറെ പരാതികൾ ഉണ്ടായിട്ടും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ എഫ് ഐ ആർ ഇടാൻ പോലും പൊലീസിന് കഴിയുന്നില്ല. എന്നാൽ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) ഫേസ്‌ബുക് ഗ്രൂപ്പിലെ പ്രവർത്തനങ്ങളുടെ പേരിൽ നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കള്ള ആരോപണങ്ങൾ വരെ ചേർത്ത് കേസെടുക്കുകയാണ് പൊലീസ്. ഗ്രൂപ്പ് അഡ്‌മിൻ ടി.എൽ. അജിത്കുമാറിനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു.

വിദേശത്തേക്കു കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ് നോട്ടിസ് പുറപ്പെടുവിച്ചത്. നേരത്തെ അജിത് കുമാർ വിദേശത്തേക്ക് മുങ്ങിയെന്ന് കള്ളം പ്രചരിപ്പിച്ച പൊലീസാണ് ഇപ്പോൾ തിരുത്തുന്നത്. ഒരിക്കലും ജാമ്യം കിട്ടാത്ത വകുപ്പുകളും ചേർത്തു. ഫെയ്‌സ് ബുക്കിലെ ബ്ലാക്ക് ഹ്യൂമറിന്റെ പേരിൽ പൊലീസും എക്‌സൈസും അജിത് കുമാറിനെ വിടാതെ പിന്തുടരുന്നതിന്റെ കാരണം ഇപ്പോഴും ആർക്കും അറിയില്ല. ഫെയ്‌സ് ബുക്ക് പോലും ഈ പേജ് നിയമവിരുദ്ധമാണെന്ന് പറയുന്നില്ല. അപ്പോൾ പിന്നെ എങ്ങനെ കേസെടുക്കുമെന്നാണ് ഉയരുന്ന ചോദ്യം. അജിത് കുമാറിനെതിരെ മദ്യകച്ചവടത്തിന് കേസ് എടുത്തതും പകതീർക്കലിന്റെ ഭാഗമാണ്.

ജിഎൻപിസി കൂട്ടായ്മയുടെ പേരിൽ മദ്യസൽക്കാരം ഒരുക്കിയ പാപ്പനംകോട്ടെ ബാർ ഹോട്ടലിൽ എക്‌സൈസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അജിത് കുമാർ പാർട്ടി നടത്തുന്നതിനായി ഹാൾ ബുക്ക് ചെയ്തതിന്റെ രേഖകളാണു ശേഖരിച്ചത്. മദ്യക്കച്ചവടം നടത്തിയതിനു തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എക്‌സൈസ് കോടതിയിൽ റിപ്പോർട്ടും നൽകി. മദ്യപാനത്തെ പ്രോൽസാഹിപ്പിച്ചു എന്ന നിസ്സാര കുറ്റം ചുമത്തിയാണ് ആദ്യം കേസെടുത്തിരുന്നത്. ഇത് ആറു മാസത്തെ തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമായിരുന്നു. എന്നാൽ, അനധികൃത മദ്യക്കച്ചവടം നടത്തിയെന്ന പുതിയ കുറ്റത്തിന് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം.

ബാർ ലൈസൻസുള്ള ഹോട്ടലിൽ നിന്ന് മദ്യം വാങ്ങുന്നത് എങ്ങനെ അനധികൃത മദ്യകച്ചവടമാകുമെന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്. അജിത് കുമാറിനെതിരായ വ്യക്തിവിരോധം മാത്രമാണ് ഇതിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന. ബാലാവകാശ കേസും അജിത്തിനെതിരെ ചുമത്താൻ നീക്കമുണ്ടായിരുന്നു. കുട്ടികളെ ബാറിൽ കയറ്റിയെന്ന് ആരോപിച്ചായിരുന്നു ഇത്. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിലെ തന്നെ ചിലർക്ക് വേണ്ടിയാണ് പൊലീസ് വേട്ടയെന്നും ആരോപണം ശക്തമാണ്. എക്‌സൈസും പൊലീസും ഇയാളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.

നേരത്തെ ജിഎൻപിസി ഫേസ്‌ബുക് കൂട്ടായ്മ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് സൈബർ സെൽ വഴി എക്‌സൈസ് അധികൃതർ ഫേസ്‌ബുക്കിനോട് ആവശ്യപ്പെട്ടെങ്കിലും സാധിക്കില്ലെന്നായിരുന്നു മറുപടി. ഇത് പൊലീസിന് നാണക്കേടാവുകയും ചെയ്തു. തലസ്ഥാനത്തു സംഘടിപ്പിച്ചതു പോലുള്ള മദ്യസൽക്കാരങ്ങൾ മൂന്നുവട്ടം വിദേശത്തും നടത്തിയതായും കണ്ടെത്തിയിരുന്നു. എന്നാൽ നിയമതടസ്സമുള്ളതിനാൽ അതിനു കേസെടുത്തിട്ടില്ല. ഗ്രൂപ്പിന്റെ അഡ്‌മിനിസ്‌ട്രേറ്റർമാരായ അജിത്കുമാറിനും ഭാര്യയ്ക്കുമെതിരെയാണു ഗൗരവമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. ഇതും വ്യക്തിവൈരാഗ്യം തീർക്കലാണെന്ന ആക്ഷേപം സജീവമാണ്.

37 മോഡറേറ്റർമാർക്കെതിരെ നിസ്സാര വകുപ്പുകളേയുള്ളൂ. നേമം പൊലീസ് രജിസ്റ്റർ ചെയ്ത മൂന്നു കേസുകളും അജിത്കുമാറിനെതിരെ മാത്രമാണ്. ജിഎൻപിസിക്കു സമാനമായ പേരുകളിലുള്ള കൂട്ടായ്മകൾക്കെതിരെ തൽക്കാലം നടപടി എടുക്കാൻ തീരുമാനിച്ചിട്ടില്ലെന്നും എക്‌സൈസ് വ്യക്തമാക്കി. ഇതും ദുരൂഹമാണ്. ഇതിൽ നിന്ന് തന്നെ വ്യക്തമായ പകപോക്കലാണ് ജിഎൻപിസിയ്‌ക്കെതിരായ നടപടിയെന്ന് വ്യക്തവുമാണ്. ലഹരിയുടെയും മദ്യത്തിന്റെയും പ്രചാരണാർഥമുള്ള സമൂഹമാധ്യമ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് പറഞ്ഞത്.

ജി.എൻ.പി.സി. ഗ്രൂപ്പിൽ 38 അഡ്‌മിന്മാരുണ്ടെങ്കിലും 36 പേരുടെ വിവരങ്ങൾ മാത്രമാണ് സൈബർപൊലീസ് വെളിപ്പെടുത്തിയത്. രണ്ടുപേരുടെ വിവരങ്ങൾ ഒളിപ്പിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇവർ പൊലീസ് സേനയിലുള്ളവരാണെന്നാണ് സൂചന. ആവേശത്തിൽ തുടങ്ങിയ അന്വേഷണം മന്ദഗതിയിലായതിന് പിന്നിലും ഇതാണ് കാര്യമെന്ന് പറയപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP