Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതാ കൊച്ചിയിലെ കൊച്ച് നീരവ് മോദി; സ്വർണാ ഭരണ നിർമ്മാണ ശാലയുടെ പേരിൽ ബാങ്കുകളെയടക്കം കബളിപ്പിച്ച് സ്വന്തമാക്കിയത് 30 കോടിയിലധികം രൂപ; പണം തിരിച്ച് ചോദിച്ചാൽ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തും: ബാങ്കുകളെ കബളിപ്പിച്ച് മുങ്ങി നടന്ന തക്കാളി സുരേഷിനെ പൊലീസ് വലയിലാക്കിയത് പയ്യോളി സ്വദേശികളുടെ പരാതിയിൽ

ഇതാ കൊച്ചിയിലെ കൊച്ച് നീരവ് മോദി; സ്വർണാ ഭരണ നിർമ്മാണ ശാലയുടെ പേരിൽ ബാങ്കുകളെയടക്കം കബളിപ്പിച്ച് സ്വന്തമാക്കിയത് 30 കോടിയിലധികം രൂപ; പണം തിരിച്ച് ചോദിച്ചാൽ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തും: ബാങ്കുകളെ കബളിപ്പിച്ച് മുങ്ങി നടന്ന തക്കാളി സുരേഷിനെ പൊലീസ് വലയിലാക്കിയത് പയ്യോളി സ്വദേശികളുടെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണാഭരണ നിർമ്മാണ ശാലയുടെ പേരിൽ കൊച്ചിയിലെ കൊച്ച് നീരവ്  മോദി വിവിധ ബാങ്കുകളെ കബളിപ്പിച്ച് തട്ടിയെടുത്തത് 30 കോടിയിലധികം രൂപ. തൃശ്ശൂർ പൊഞ്ഞനം സ്വദേശി മുളങ്ങാടൻ വീട്ടിൽ 'തക്കാളി സുരേഷ്' എന്ന സുരേഷ് (48) ആണ് ബാങ്കുകളേയും വ്യക്തികളേയും കബളിപ്പിച്ച് 30 കോടിയിലധികം പണം തട്ടിയ കേസിൽ പൊലീസ് പിടിയിലായത്. എറണാകുളം അസി. കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ നോർത്ത് സർക്കിൾ ഇൻസ്‌പെക്ടർ കെ.ജെ. പീറ്റർ ആണ് അറസ്റ്റ് ചെയ്തത്.

ബാങ്കുകളിൽ നിന്നും പണം തട്ടിയ ശേഷം ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി മുങ്ങി നടന്ന ഇയാളെ പയ്യോളി സ്വദേശികൾ നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. കാട്ടൂർ പൊഞ്ഞനത്ത് സുരേഷിന്റെ ഉടമസ്ഥതയിലുള്ള ആഭരണ നിർമ്മാണ യൂണിറ്റിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് പയ്യോളി സ്വദേശികളായ ബാലകൃഷ്ണൻ, ചന്ദ്രിക എന്നിവരുടെ പക്കൽ നിന്നും 3.5 കോടി രൂപ തട്ടിയ കേസിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്.

സ്വർണാഭരണ ശാലയിൽ പങ്കാളിയാക്കാമെന്നും അതിന് പണം നൽകണമെന്നും ആവശ്യപ്പെട്ട സുരേഷ് പയ്യോളി സ്വദേശികളായ ഇവരുടെ വസ്തു ഈടുവെച്ച് ഒരു ബാങ്കിന്റെ കലൂരിലുള്ള ശാഖയിൽ നിന്ന് 3.5 കോടി രൂപ വായ്പയെടുത്ത് ഒളിവിൽപ്പോവുകയായിരുന്നു. ഈ സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്. എന്നാൽ ഇയാളെ ചോദ്യംചെയ്തതിൽ നിന്ന് തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിരവധി ബാങ്കുകളിൽ നിന്ന് ഇയാൾ 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു.

വർഷങ്ങളായി ഇയാൾ ഇത്തരത്തിൽ ബാങ്കുകളെ തട്ടിച്ച് കോടികൾ തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. 2007 മുതൽ 2015 വരെ സുരേഷ് ആഭരണ നിർമ്മാണ യൂണിറ്റിന്റെ പേരിൽ പത്ത് ബാങ്കുകളിൽ നിന്നായി 32,36,61,000 രൂപ വായ്പ എടുത്തിട്ടുണ്ട്. 2015-ൽ മാത്രം ഇതേ സ്ഥാപനത്തിന്റെ പേരിൽ 15.39 കോടി രൂപയും വായ്പ എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. വായ്പ എടുത്ത 32 കോടിയിൽ 28,11,61,000 രൂപയും തിരിച്ചടച്ചിട്ടില്ലെന്ന് ബാങ്കുകളിൽ നിന്ന് ലഭിച്ച രേഖകളിൽ നിന്നു വ്യക്തമാണ്.

ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇയാൾ തട്ടിപ്പ് നടത്തി പോന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ഉന്നത സാമ്പത്തിക സ്വധീനവും ഗുണ്ടാ സംഘങ്ങളുമായി ബന്ധവുമുള്ള സുരേഷ്, തന്റെ സ്വാധീനമുപയോഗിച്ച് കേസുമായി സഹകരിച്ചിരുന്നില്ല.

ജില്ലാ പൊലീസ് മേധാവി എംപി. ദിനേശിന്റെ നിർദേശാനുസരണം എറണാകുളം അസി. കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച്, കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം നോർത്ത് സിഐ. കെ.ജെ. പീറ്റർ, എസ്‌ഐ. വിപിൻദാസ്, സി.പി.ഒ.മാരായ ബിനു, ഹരീഷ്, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP