1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

തിരുവനന്തപുരത്തെ സ്വർണ്ണക്കടുത്തുകാർക്ക് മേൽ പിടിവീണപ്പോഴും കോഴിക്കോടു വഴി കോടികളുടെ സ്വർണം ഒഴുകുന്നു; കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിക്കാൻ സ്വർണം കടത്തുന്നത് മലദ്വാരത്തിൽ ഒളിപ്പിച്ച്; ഇന്നലെ രാത്രി കരിപ്പൂർ വഴി മലദ്വാരത്തിൽ കടത്താൻ ശ്രമിക്കവേ പിടികൂടിയത് 928ഗ്രാം സ്വർണം; കമ്പ്യൂട്ടർ പ്രിന്ററിനകത്തും ഷൂസിൽ ഒളിപ്പിച്ചും സ്വർണം കടത്തുന്നത് പതിവ്; കോടികളുടെ സ്വർണം കടത്തുമ്പോഴും പിടിക്കപ്പെടുന്നത് ചെറിയപങ്കു മാത്രം

June 03, 2019 | 04:06 PM IST | Permalink



തിരുവനന്തപുരത്തെ സ്വർണ്ണക്കടുത്തുകാർക്ക് മേൽ പിടിവീണപ്പോഴും കോഴിക്കോടു വഴി കോടികളുടെ സ്വർണം ഒഴുകുന്നു; കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിക്കാൻ സ്വർണം കടത്തുന്നത് മലദ്വാരത്തിൽ ഒളിപ്പിച്ച്; ഇന്നലെ രാത്രി കരിപ്പൂർ വഴി മലദ്വാരത്തിൽ കടത്താൻ ശ്രമിക്കവേ പിടികൂടിയത് 928ഗ്രാം സ്വർണം; കമ്പ്യൂട്ടർ പ്രിന്ററിനകത്തും ഷൂസിൽ ഒളിപ്പിച്ചും സ്വർണം കടത്തുന്നത് പതിവ്; കോടികളുടെ സ്വർണം കടത്തുമ്പോഴും പിടിക്കപ്പെടുന്നത് ചെറിയപങ്കു മാത്രം

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി കോടികളുടെ സ്വർണം ഒഴുകുന്നു. കഴിഞ്ഞ ദിവസം മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടിയതോടൊപ്പം തന്നെ കമ്പ്യൂട്ടർ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ സ്വർണവും പിടികൂടി. കരിപ്പൂർ വഴി അടുത്തിടെ പിടികൂടിയ സ്വർണക്കടത്തുകളിൽ കൂടുതലും മലദ്വാരം വഴി കടത്താൻ ശ്രമിച്ചതാണെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി സ്വർണം ദ്രാവക രൂപത്തിലാക്കി ഒളിപ്പിച്ചും സ്വർണക്കടത്തു നടക്കുന്നുണ്ട്, ഇന്നലെ രാത്രി കരിപ്പൂർ വഴി മലദ്വാരത്തിൽ കടത്താൻ ശ്രമിച്ച 928ഗ്രാം സ്വർണമാണ് പിടികൂടിയത്. അതോടൊപ്പം പാന്റിനകത്ത് രഹസ്യ അറയുണ്ടാക്കി കടത്താൻ ശ്രമിച്ച 1220ഗ്രാമിന്റെ സ്വർണവും പിടികൂടി. മൊത്തം 52ലക്ഷം രൂപയുടെ സ്വർണമാണ് രണ്ടുപേരിൽനിന്നും പിടികൂടിയത്.

കാസർകോട് സ്വദേശി അബ്ദുൽ ഖാദർ ആഷിമാണ് പാന്റിനകത്ത് അറിയുണ്ടാക്കി സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. കൊടുവള്ളി സ്വദേശി ചെറിയാക്കച്ചാലിൽ നിഹാസാണ് മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത്. ഇവർക്കു പുറമെ കരിപ്പൂരിൽ നിന്ന് രണ്ട് യാത്രക്കാരിൽ നിന്നും,വിമാനത്തിൽ ഉപേക്ഷിച്ചതുമായ മൂന്നര കിലോ സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.സ്പെയ്സ് ജെറ്റ് വിമാനത്തിൽ നിന്നാണ് 933 ഗ്രാം സ്വർണം കണ്ടെടുത്തത്.യാത്രക്കാരനെ കണ്ടെത്താനായില്ല. എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ കോഴിക്കോട് പടനിലം ഉണ്ണികൃഷ്ണൻ ശരീരത്തിൽ ഒളിപ്പിച്ച 1039 ഗ്രാം സ്വർണം കണ്ടെടുത്തു.മലപ്പുറം സ്വദേശി ഫിറോസ് ഖാൻ കമ്പ്യൂട്ടർ പ്രിന്ററിനകത്ത് ഒളിപ്പിച്ചു കടത്തിയ 583 ഗ്രാം സ്വർണമാണ് പിടികൂടിയത്.എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നാണ് ഇയാളെത്തിയത്.അഞ്ച് സ്വർണ ബിസ്‌ക്കറ്റുകളാണ് ഉണ്ടായിരുന്നത്.പിടികൂടിയ സ്വർണത്തിന് 1.15 കോടി വില ലഭിക്കും.

കരിപ്പൂർ വിമാനത്തവളം വഴി മലദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണക്കടത്ത് ഇപ്പോഴും തകൃതിയായാണ് നടക്കുന്നത്. അതോടൊപ്പം വിവിധ രീതികളിലുള്ള കടത്തും നടക്കുന്നതായി കസ്റ്റംസ് അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശി മുഹ്‌സിൽ 19ലക്ഷംരൂപയുടെ സ്വർണം മലദ്വാരത്തിൽ കടത്തിയപ്പോൾ കോഴിക്കോട് സ്വദേശി റിയാസ് കടത്താൻ ശ്രമിച്ചത് 34 ലക്ഷം രൂപയുടെ സ്വർണമാണ്, സ്വർണം കറുത്ത നിറത്തിലുള്ള ക്യാപ്‌സൂൾ രൂപത്തിലാക്കിയാണു കടത്താൻ ശ്രമിച്ചത്. ഒരാളുടേത് ഏഴു ക്യാപ്‌സൂളും മറ്റൊരാളുടേത് നാലു ക്യാപ്‌സൂളും രൂപത്തിലായിരുന്നു. ഇവർക്കു പുറമെ മറ്റു മൂന്നുപേരിൽനിന്നുമായി മൊത്തം അഞ്ചു പേരിൽ നിന്ന് കരിപ്പൂർ വിമാനത്തവളത്തിൽ പിടികൂടിയത് 1.08കോടിയുടെ സ്വർണം,

കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ച്‌പേരിൽ നിന്നായി 3.75 കിലോഗ്രാം സ്വർണമാണ് എയർ കസ്റ്റംസും പ്രിവന്റീവ് കസ്റ്റംസും ചേർന്ന് പിടികൂടിയത്. ഇതിൽ വടകര സ്വദേശി ഹനീഫ, മലപ്പുറം സ്വദേശി ശ്രീഗോപാൽ എന്നിവരിൽ നിന്നും 625 ഗ്രാം വീതമാണ് പിടിച്ചത്. കാസർകോട് സ്വദേശി അഫ്‌സലിൽ നിന്നും 640 ഗ്രാമും പിടിച്ചു. മൂന്ന് പേരിൽ നിന്നായി പിടികൂടിയ സ്വർണത്തിന് 55 ലക്ഷം രൂപ വില വരും. ഇവർ ട്രോളി ബാഗിന്റെ ബീഡിങിനുള്ളിലായിട്ടായിരുന്നു സ്വർണം ഒളിപ്പിച്ചത്.

ദുബൈയിൽ നിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശി പി.സി. റിയാസ്, മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി ടി. മുഹ്‌സിൻ എന്നിവരിൽ നിന്നാണ് പ്രിവന്റീവ് കസ്റ്റംസ് സ്വർണം പിടിച്ചത്. ഇവരാണ് മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ചത്. റിയാസിൽ 34 ലക്ഷം വില വരുന്ന 1,190 ഗ്രാമും മുഹ്‌സിനിൽ നിന്നും 19ലക്ഷത്തിന്റെ 670 ഗ്രാമുമാണ് പരിശോധനയിൽ കണ്ടെത്തിയത്. അസി. കമീഷണർമാരായ ഡി.എൻ. പന്ത്, പി.ജെ. ഡേവിഡ്, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, സി.സി. ഹാൻസൺ, ഇൻസ്‌പെക്ടർമാരായ കെ. മുരളീധരൻ, ശ്യാംകുമാർ ശർമ, പ്രമോദ്, അഭിനവ് ഭൈഷിക്, ഹവിൽദാർമാരായ മോഹനൻ, ഗഫൂർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.

കരിപ്പൂർ വിമാനത്തവളംവഴി കടത്താൻ ശ്രമിച്ച 1.10കോടി രൂപയുടെ സ്വർണവുമായി രണ്ടുപേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതിൽ കുന്നമംഗലം സ്വദേശിയായ ഹാരിസ് സ്വർണം കടത്താൻ ശ്രമിച്ചത് മിക്സിയുള്ള മോട്ടോറിനകത്തു സ്വർണം ഉരുക്കി ഒഴിച്ചാണ്. 2.800 കിലോ തൂക്കംവരുന്ന 92ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ ഇത്തരത്തിൽ കരിപ്പൂർ വിമാനത്തവളംവഴി കടത്താൻ ശ്രമിച്ചത്. റിയാദ് അബൂദാബിയിൽനിന്നാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സംശയംതോന്നിയ എയർകസ്റ്റംസ് വിഭാഗമാണ് ഇയാളുടെ ലഗേജ് പരിശോധിച്ചത്. തുടർന്നു ടൂൾസുകൾ ഉപയോഗിച്ച് മിക്സിയുടെ മോട്ടോർ തുറന്നു പവിശോധിച്ചപ്പോഴാണ് ഇതിനുള്ള സ്വർണക്കട്ടിപോലെ സ്വർണം ഉരുക്കി ഒഴിച്ചതയായി കണ്ടെത്തിയത്. സ്വന്തംആവശ്യത്തിനാണ് സ്വർണം കൊണ്ടുവന്നതെന്നും, രണ്ടുവർഷം മുമ്പാണു താൻ അവസാനമായി നാട്ടിൽവന്നതെന്നും, താൻ കാരിയർ അല്ലെന്നും പ്രതി മൊഴി നൽകിയിട്ടുണ്ടെങ്കിലും അധികൃതർ ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല, മറ്റൊരു യാത്രക്കാരനയ വടകര സ്വദേശി ഷമീറിൽനിന്നും 450ഗ്രാമിന്റെ സ്വർണമാണ് പിടികൂടിയത്. ഇയാൾ സ്വർണം മിശ്രിത രൂപത്തിലും, കോയിൻ രൂപത്തിലും ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. അസി. കമീഷണർമാരായ ഡി.എൻ. പന്ത്, ഡേവിഡ് പി.ജെ, മറ്റു ഓഫീസർമാരായ ഗോകുൽദാസ്, ബിമൽ ദാസ്, മ്രിദുൽ, ജയൻ, വി.എൻ നായിക്, ഫ്രാൻസിസ്, വിമ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

കഴിഞ്ഞ വെള്ളിയാഴ്‌ച്ചയും കരിപ്പൂർ വിമാനത്തവളത്തിൽിന്നും 1.15കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു. അടിവസ്ത്രം, ഷൂ, പാന്റ് എന്നിവക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണത്തിന് പുറമെ, മിശ്രിത രൂപത്തിലും, സ്വർണ ബിസ്‌കറ്റും, ചെയിനുവരെയാണ് വെള്ളിയാഴ്‌ച്ച മാത്രം കരിപ്പൂർ വിമാനത്തവളത്തിൽനിന്നും പിടികൂടിയത്. അഞ്ചുയാത്രക്കാരിൽനിന്നാണ് ഇത്രയധികം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് അന്ന് പിടികൂടിയത്. മിശ്രിത രൂപത്തിലുള്ള 4,204 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഇതിൽ നിന്നും മൂന്നര കിലോ സ്വർണമാണ് വേർതിരിച്ചെടുത്തത്. ദുബൈ, ബഹ്‌റൈൻ, അബൂദാബി എന്നിവിടങ്ങളിൽ നിന്നായി വിവിധ വിമാനത്തിൽ എത്തിയവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. അടിവസ്ത്രം, ഷൂ, പാന്റ് എന്നിവക്കുള്ളിലായി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. മിശ്രിത രൂപത്തിലുള്ള സ്വർണത്തിന് പുറമെ സ്വർണ ബിസ്‌കറ്റ്, ചെയിൻ എന്നിവയും പിടികൂടിയിട്ടുണ്ട്. ബഹ്‌റൈനിൽ നിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസിലെത്തിയ വടകര സ്വദേശി അഷ്‌റഫ് ഉസ്മാനിൽ നിന്നും 233 ഗ്രാമിന്റെ ചെയിനാണ് പിടികൂടിയത്.

ദുബൈയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി സുഹൈബ് പുതിയകണ്ടത്തിൽ നിന്നും 1,178 ഗ്രാം സ്വർണമിശ്രിതം, ദുബൈയിൽ നിന്നും ഇൻഡിഗോയിലെത്തിയ കാസർകോട് സ്വദേശി മുസ്താഖിൽ നിന്നും മിശ്രിത രൂപത്തിലുള്ള 1.171 ഗ്രാം സ്വർണം, മൂന്ന് പേരും ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. ദുബൈയിൽ നിന്നുള്ള എയർഇന്ത്യയിലെത്തിയ മെറ്റാരു യാത്രക്കാരനായ കാസർകോട് സ്വദേശി മുഹമ്മദ് ഇൻസമാനിൽ നിന്നും 700 ഗ്രാം സ്വർണമിശ്രിതവും 274 ഗ്രാമിന്റെ ചെയിനും കണ്ടെത്തി. ഇയാളുടെ ഷൂസിനുള്ളിലായിരുന്നു സ്വർണമുണ്ടായിരുന്നത്. മലപ്പുറം വഴിക്കടവ് സ്വദേശി റിയാസ് പണിക്കപ്പറമ്പനിൽ നിന്നും 1155 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. അസി. കമീഷണർമാരായ സുരേന്ദ്രനാഥ്, ഡി.എൻ. പന്ത്, സൂപ്രണ്ടുമാരായ കെ.വി. രാജേഷ്, രഞജി വില്ല്യം, ഇൻസ്‌പെക്ടർമാരായ ഗോപിനാഥ്, അഭിലാഷ്, സൗരബ്, രവീന്ദർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്

കരിപ്പൂർ വിമാനത്തവളംവഴി മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാഴ്‌ച്ച മുമ്പുമറ്റു രണ്ടുപേർകൂടി പിടിയിലായിരുന്നു. കർണാടക ബത്കൽ സ്വദേശി ഇംറ, മാംഗ്‌ളൂർ സ്വദേശി നിസാർ അഹമ്മദ് എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്. ഇവർ രണ്ടുപേരും മലദ്വരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 45ലക്ഷം രൂപയുടെ സ്വർണമാണ്. 1400ഗ്രാംവരുന്ന സ്വർണം ഇരുവരും ആറു വീതം ക്യാപ്‌സൂൾ രൂപത്തിലാക്കിയാണ് മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. 938, 923 തൂക്കംവരുന്നവയാണ് രണ്ടുപേരും ശരീരത്തിൽ ഒളിപ്പിച്ചത്. ദുബായിൽനിന്നും സ്‌പൈസ് ജെറ്റ് വഴിയാണ് ഇരുവരും എത്തിയത്. അതേ സമയം റമദാൻ നോമ്പ് മാസത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു സ്വർണംകടത്തുന്നത് പരിശോധിക്കാൻ ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി കസ്റ്റംസ് അധികൃതർ പറഞ്ഞു. ഇക്കാര്യം മനസ്സിലാക്കിതന്നെയാണ് സ്വർണക്കടത്ത് സംഘങ്ങൾ ഈ രീതിയിൽ സ്വർണക്കടത്ത് തുടരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചതായി സംശയിക്കുന്നവരെ കസ്റ്റംസ് വിശദമായ പരിശോധനക്കായി കുറച്ചു സമയം കസ്റ്റംസ് ഹാളിൽ തടഞ്ഞു നിർത്താറുണ്ട്, എന്നാൽ റമദാൻ മാസമായതോടെ ഇത്തരത്തിൽ കാരിയർമാരെ പിടിച്ചുനിർത്തുമ്പോൾ പ്രതിഷേധമുണ്ടാക്കുകയും, നോമ്പാണെന്നും നോമ്പ് തുറക്കാൻ വീട്ടിൽഎത്താൻ സമയമില്ലെന്നും, അല്ലെങ്കിൽ നോമ്പ് തുറന്നില്ലെന്നും അടക്കം സമയത്തിന് അനുസരിച്ച് ഉദ്യോഗസ്ഥരോട് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നതായും ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരത്തിൽ വേഗത്തിൽ രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സ്വർണക്കടത്ത് കാരിയർമാർ ഇത്തരത്തിൽ സ്വർണം കടത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂരിൽ വിമാനത്തവളം വഴി മല ദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 852 ഗ്രാം സ്വർണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി പിടിയിലായിരുന്നു. പന്നിക്കോട്ടൂർ കൊടുവള്ളിയിലെ തറയിൽ മുഹമ്മദ് ഹാരിസിനെയാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണം അഞ്ച് ക്യാപ്‌സുളുകൾ ആയാണ് കടത്താൻ ശ്രമിച്ചത്, മലദ്വാരത്തിൽ സൂക്ഷിച്ച അഞ്ചു ക്യാപ്‌സൂൾ സ്വർണത്തിൽ നാലെണ്ണം എയർപോർട്ടിലെ കസ്റ്റംസ് ഹാളിൽ വച്ച് തന്നെ പുറത്ത് എടുക്കാൻ സാധിച്ചിരുന്നു. ഒരു എണ്ണം വളരെ അകത്തേക്ക് പോകുകയും പിന്നീട് രക്തം വരുകയും ചെയ്തു. തുടർന്ന് കൊണ്ടോട്ടിയിലെ ആശുപത്രിയിൽ കൊണ്ട് പോയാണ് അവസാനത്തെ അവസാനത്തെ ക്യാപ് സൂൾ പുറത്ത് എടുത്തത്.

ഗൾഫിൽ നിന്ന് വിമാനത്താവളങ്ങൾ വഴി നടത്തുന്ന സ്വർണക്കടത്തിന് സ്വർണക്കടത്ത് മാഫിയ എന്നും പുതുവഴികളാണു സ്വീകരിച്ചുവരുന്നത്. നേരിട്ട് സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തിൽ കലർത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാർ കാരിയർമാർ മുഖേന സ്വർണം കടത്തുന്നത്. കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വർണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും ഞെട്ടിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റിയുള്ള സ്വർണക്കടത്ത് വ്യാപകമായതായാണ് റിപ്പോർട്ട്. ആദ്യം സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റും, പിന്നെ ബെൽറ്റ്രൂപത്തിലാക്കി അരയിൽകെട്ടും, അല്ലെങ്കിൽ അല്ലെങ്കിൽ കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തുംഒളിപ്പിക്കും, സ്ത്രീകളാണെങ്കിൽ അവരുടെ ബ്രാക്ക് ഉള്ളിൽ പ്രത്യേക പൊതിയാക്കി അതേ വലുപ്പത്തിൽ പതിച്ച്് ഒളിപ്പിക്കും, സ്ത്രീകളുടെ നാപ്കിൻ പാഡ്‌പോലെ രൂപംമാറ്റിയും വെള്ളപൊതിയിൽ മണ്ണ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചുവെക്കും, ഇത്തരത്തിൽ ഗൾഫിൽനിന്നും നാട്ടിലേക്ക് വ്യാപകമായി സ്വർണം ഒഴിക്കുന്നതായാണ് റിപ്പോർട്ട്, കരിപ്പൂർ വിമാനത്തവളതത്തിൽനിന്നുംഇത്തരം സ്വർണക്കടത്ത് പലതവണ പിടിച്ചിട്ടുണ്ടെങ്കിലും, പിടിക്കപ്പെടാതെ നിരവധിപേർ രക്ഷപ്പെട്ടതായും സൂചനകളുണ്ട്, പിടിക്കപ്പെടാതിരിക്കാനായി കൂടുതൽ സ്ത്രീ കാരിയർമാരെ സ്വർണക്കടത്ത് മാഫിയ ഉപയോപ്പെടുത്തുന്നതായും വിവരങ്ങളുണ്ട്, സ്ത്രീകളുടെ അടിവസ്ത്രത്തിനകത്തും മറ്റും ഒളിപ്പിച്ചുകടത്തുന്ന സ്വർണം പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതിനാലാണ് ഇത്തരം കടത്തു സജീവമാകുന്നതെന്നാണ് റിപ്പോർട്ട്. കരിപ്പൂർ വിമാനത്തവളത്തിൽനിന്നും ഇത്തരത്തിലുള്ള 300ഓളം കേസുകൾ രജിസ്റ്റർ ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.

ബ്രാക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവും, നാപ്കിൻ പാഡ് രൂപത്തിലാക്കിയും, അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂരിൽ നിന്നും കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. സ്വർണം മണ്ണ്രൂപത്തിലുള്ള മിശ്രിതമാക്കി ഒളിപ്പിച്ചു കടത്തുന്ന സ്വർണം പിടികുടാനുള്ള നൂതന സംവിധാനങ്ങളും വിമാനത്തവളങ്ങളിൽ കുറവാണ്, കരിപ്പൂർവിമാനത്താവളം വഴി ഇത്തരം സ്വർണക്കടത്ത് വ്യാപകമായി നടക്കുന്നുണ്ട്, വിമാനത്തവളത്തിൽ പിടികൂടുന്നത് പലപ്പോഴും പിടികൂടുന്നത് സംശയാസ്പദമായി കാണുന്നവരേയും, രഹസ്യവിവരം ലഭിക്കുന്നവരെയും മാത്രമാണ്,

എയർഇന്ത്യ എക്‌സപ്രസിന്റെ ഐ.എക്‌സ്-348 വിമാനത്തിൽ കരിപ്പൂരിലെത്തിയ നാദാപുരം ജൻഷീർ(22)എന്ന യാത്രക്കാരനിൽനിന്നാണ് കാലിൽവെച്ചുകെട്ടിയ സ്വർണം പിടികൂടിയത്. വിമാനമിറങ്ങി കസ്റ്റംസ് ഹാളിൽ പരിശോധനക്കെത്തിയപ്പോൾ ഇയാളുടെ നടത്തത്തിൽ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തത്. രണ്ട് കാലുകളിൽ എട്ടുപൊതികളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വർണ്ണുണ്ടായിരുന്നത്.ഓരോ കാലിലും നാലു പൊതുകൾ വീതം വെച്ചുകെട്ടി അതിനു മുകളിൽ ബാൻഡേജിട്ടാണ് ഇയാൾ വന്നിരുന്നത്.കളിമണ്ണ് രൂപത്തിലുള്ള എട്ടു പ്ലാസ്റ്റിക് കവറിൽ നാലര കിലോ മിശ്രിതമാണുണ്ടായിരുന്നത്. പിടികൂടിയ പ്ലാസ്റ്റിക്ക് കവർ പൊതികൾ മരുന്നാണെന്ന് പറഞ്ഞ് കസ്റ്റംസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവ ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.മൂന്ന് കിലോ സ്വർണമാണ് മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. മിശ്രിതത്തിൽ സ്വർണം പൊടിച്ച് കലർത്തിയാണ് ഇയാൾ കൊണ്ടുവന്നത്.സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്ത രീതിയിലായിരുന്നു സ്വർണം. ഇവക്ക് ഇന്ത്യൻ മാർക്കറ്റിൽ 80 ലക്ഷം രൂപ വിലലഭിക്കും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
എന്നാൽ പിന്നെ ഞാനും എന്ന് പറഞ്ഞ് സിനിമാതാരങ്ങളെ കണ്ട് ചാടിയിറങ്ങിയവർക്കെല്ലാം പണി കിട്ടും; കുഞ്ചാക്കോയും ജയസൂര്യയും മുതൽ മഞ്ജു വാര്യർ വരെയുള്ളവർ പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കാട്ടാൻ ഉപയോഗിച്ച റഷ്യൻ ആപ്പായ ഫേയ്‌സ് ആപ്പ് നിങ്ങളുടെ മുഴുവൻ ചിത്രങ്ങളും അനുമതിയില്ലാതെ അടിച്ചുമാറ്റും; മലയാളത്തിലെ സൂപ്പർ താരങ്ങൾ മുതൽ ലോകം എമ്പാടുമുള്ളവർ ഏറ്റെടുത്ത ആപ്പിന്റെ പിന്നിലെ ഞെട്ടിക്കുന്ന ചതിക്കുഴികൾ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവൻ ഹോട്ടലുടമ പി രാജഗോപാൽ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രാജഗോപാലിന്റെ അന്ത്യം ഇന്ന് രാവിലെ; ചായക്കടയിലെ തൂപ്പുകാരനിൽ നിന്ന് ശതകോടീശ്വരനായി വളർന്ന 'ദോശരാജാവിന്' ദാരുണാന്ത്യം; ജ്യോതിഷിയുടെ നിർദേശത്തിൽ മൂന്നാംകെട്ടിന് തുനിഞ്ഞ് കൊലയാളിയായി അഴിക്കുള്ളിലായ രാജഗോപാൽ വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു തമിഴ് വ്യവസായിയുടെ അപൂർവ്വ വിജയകഥയ്ക്ക്
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
മായാവതിയുടെ ആന സാമ്രാജ്യം തച്ചുതകർത്ത് അമിത്ഷായുടെ 'സർജിക്കൽ സ്‌ട്രൈക്ക്'; ബിഎസ്‌പി നേതാവിന്റെ സഹോദരന്റെ 400 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി; ആദായ നികുതി വകുപ്പ് പൂട്ടിക്കെട്ടിയത് ആനന്ദ് കുമാറും ഭാര്യ വിചിത്രലതയും ബിനാമി പേരുകളിൽ സ്വരുക്കൂട്ടിയ വമ്പൻ സ്വത്തുശേഖരം; നോയിഡ അഥോറിറ്റിയിൽ ക്ലാർക്കായിരുന്ന ആനന്ദ്കുമാർ മായവതിയുടെ ഭരണം കഴിയുമ്പോൾ സ്വരുക്കൂട്ടിയത് 1316 കോടിയുടെ സ്വത്തുക്കൾ; കത്രികപൂട്ടു വീണത് മായാവതിയുടെ പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സിൽ
പൊന്നമ്മ കോലക്കേസിൽ സത്യനെ കുടുക്കിയത് 'ലോജിക്' ഇല്ലാതെ പറഞ്ഞുപോയ കള്ളം; മൃതദേഹം കണ്ടെത്തിയ ദിവസം എവിടെ പോയെന്ന ചോദ്യത്തിന് വില്ലേജാഫീസിൽ സർട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞത് രണ്ടാംശനി എന്നോർക്കാതെ; രണ്ടാം ശനിയാഴ്‌ച്ച എന്ത് ആധാർ കാർഡ് എന്ന പൊലീസിന്റെ മറുചോദ്യത്തോടെ മണിമണിയായി കാര്യങ്ങൾ വിവരിച്ച് പ്രതി
തുർക്കിയും ജർമനിയും ഇറ്റലിയുമടക്കം യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അമേരിക്കയുടെ 150 ആണവായുധ ശേഖരം; അറിയാതെ പുറത്തുവിട്ട ലിസ്റ്റ് കണ്ട് ഞെട്ടി ലോകം; യുദ്ധമുണ്ടായാൽ ഇടപെടാൻ അമേരിക്ക ലോകത്ത് മുഴുവൻ തങ്ങളുടെ ആയുധങ്ങൾ ഒളിപ്പിക്കുന്നുണ്ടെന്ന് വിശ്വസിക്കാതെ പലരും; ഇന്ത്യയിലും സൗദിയിലും വരെ ആയുധങ്ങളുണ്ടായേക്കാമെന്ന് ആശങ്ക
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി