Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് മഹാമാരിക്കെതിരെ കേരളം പോരാടുമ്പോൾ സ്വർണ്ണക്കടത്തിനുള്ള 'സുവർണ്ണാവസരമായി' കണ്ട് കള്ളക്കടത്തുകാർ; മലദ്വാരത്തിൽ ഒളിപ്പിച്ചു സ്വർണം കടത്തുന്നത് കരിപ്പൂർ വിമാനത്താവളത്തിൽ വർദ്ധിച്ചു; കരിപ്പൂരിൽ മലദ്വാരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു നാലു യാത്രക്കാർ കടത്താൻ ശ്രമിച്ചത് 1.85 കോടി രൂപ വിലമതിക്കുന്ന സ്വർണം; സ്വർണ്ണക്കടത്തുകാർ എത്തിയത് ദുബായിൽ നിന്നും ബഹ്‌റൈനിൽ നിന്നും

കോവിഡ് മഹാമാരിക്കെതിരെ കേരളം പോരാടുമ്പോൾ സ്വർണ്ണക്കടത്തിനുള്ള 'സുവർണ്ണാവസരമായി' കണ്ട് കള്ളക്കടത്തുകാർ; മലദ്വാരത്തിൽ ഒളിപ്പിച്ചു സ്വർണം കടത്തുന്നത് കരിപ്പൂർ വിമാനത്താവളത്തിൽ വർദ്ധിച്ചു; കരിപ്പൂരിൽ മലദ്വാരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു നാലു യാത്രക്കാർ കടത്താൻ ശ്രമിച്ചത് 1.85 കോടി രൂപ വിലമതിക്കുന്ന സ്വർണം; സ്വർണ്ണക്കടത്തുകാർ എത്തിയത് ദുബായിൽ നിന്നും ബഹ്‌റൈനിൽ നിന്നും

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് മഹാമാരിയെ ഭയന്ന ജനംവീട്ടിൽനിന്നും പുറത്തിറങ്ങാതെ കഴിയുമ്പോൾ ഇത് മുതലെടുത്തും കരിപ്പൂർ വിമാനത്തവളം വഴി കോടികളുടെ സ്വർണക്കടത്ത്. കരിപ്പൂരിൽ നാൽവർ സംഘം കടത്താൻ ശ്രമിച്ചത് 1.85 കോടിയുടെ സ്വർണം. ഒളിപ്പിച്ചത് ശരീരത്തിലും അടിവസ്ത്രത്തിലും. കരിപ്പൂർ വിമാനത്താവളത്തിൽ 4.440 കിലോയുടെ 1.85 കോടിയുടെ സ്വർണമാണ് പിടികൂടിയത്. ഇന്നും ഇന്നലേയുമായി ബഹ്റൈയിൻ, ദുബൈ എന്നിവടങ്ങളിൽ നിന്നെത്തിയ നാലു യാത്രക്കാരാണ് മലദ്വാരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചു കടത്തിയ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

കോഴിക്കോട് കാന്തപുരം സ്വദേശി ജംഷിദ്,വട്ടോളി ബസാർ സ്വദേശി ജാസിൽ എന്നിവരിൽ നിന്ന് 1.5 കിലോ സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്. ഇരുവരും അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.ബഹ്റൈനിൽ നിന്നാണ് രണ്ടു പേരും കരിപ്പൂരിലെത്തിയത്. മലപ്പുറം കട്ടപ്പാറ നിയാസ്, കോഴിക്കോട് കല്ലായ് റാഷിദ് എന്നിവർ മലദ്വാരത്തിൽ ഓളിപ്പിച്ചാണ് സ്വർണം കടത്തിയത്. നിയാസിൽ നിന്ന് 815 ഗ്രാം സ്വർണവും, റാഷിദിൽ നിന്ന് 1197 ഗ്രാം സ്വർണവുമാണ് കണ്ടെത്തിയത്.

ഇരുവരും ഇന്ന് ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്നാണ് വന്നത്.കരിപ്പൂർ ഡെപ്യൂട്ടി കമ്മീഷണർ എ.കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ജ്യോതിർമയി,രജ്ഞി വില്യംസ്,ഐസക് വർഗീസ്,കെ.പി മനോജ്,എം.പ്രകാശ്,സി.സി ഹാൻസെൻ തുടങ്ങിയവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്. ജനംകൊറോണ ഭീതിയിലേക്ക് പോയിത്തുടങ്ങിയപ്പോൾ തന്നെ കരിപ്പൂർ വിമാനത്തവളം വഴി വ്യാപക സ്വർണക്കടത്ത് ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം. അടിവസ്ത്രത്തിനുള്ളിലും മലദ്വാരത്തിലും ഒളിപ്പിച്ച 98 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. നാടും നാട്ടുകാരും കൊറോണ ഭീതിയിൽ കഴിയുമ്പോഴാണ് എയർപോർട്ടു വഴിയുള്ള കള്ളക്കടത്തിനു ഒട്ടും ശമനമില്ലാത്തത്.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി വ്യത്യസ്ഥ സംഭവങ്ങളിലായി ഇന്ത്യൻ മാർക്കറ്റിൽ 98 ലക്ഷം രൂപ വിലമതിക്കുന്ന 2350 ഗ്രാം തങ്കമാണ് അഞ്ചു ദിവസം മുമ്പും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. രാത്രി ദുബായിൽ നിന്നും സ്‌പൈസ്‌ജെറ്റ് വിമാനത്തിലെത്തിയ കാസർകോഡു സ്വദേശി അബ്ദുൽ സമദ് എന്ന യാത്രക്കാരൻ അടിവസ്ത്രത്തിലൊളിപ്പിച്ച 538 ഗ്രാം സ്വർണ്ണ മിശ്രിതം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടയത്. ഇതേ ദിവസം രാത്രി ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തി ലെ യാത്രക്കാരൻ പാലക്കാട് സ്വദേശി ജാഫർ അടിവസ്ത്രത്തിലൊളിപ്പിച്ച 995 ഗ്രാം സ്വർണ്ണ മിശിതവും എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.

ഇന്നലെ രാവിലെ 6 മണിക്ക് ഷാർജയിൽ നിന്നും എത്തിയ എയർ ഇന്ത്യ വിമാനത്തിലെ രണ്ടു യാത്രക്കാരിൽ നിന്നും 750 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. രണ്ടു പേരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇതു കൊണ്ടുവന്നത്. താമരശ്ശേരി സ്വദേശി അബ്ദുൽ അസീസിൽ നിന്നും 553 ഗ്രാമും പേരാമ്പ്ര സ്വദേശി റിയാസിൽ നിന്നും 197ഗ്രാമുമാണ് പിടികൂടിയത്. കൂടാതെ ഇതേ വിമാനത്തിലെ ശുചി മുറിയിൽ ഒളിപ്പിച്ചു വച്ച നിലയിൽ 473 ഗ്രാം മിശ്രിതവും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി അന്വേഷണം തുടങ്ങി.

ഡെപ്യൂട്ടി കമ്മീഷണർമാരായ ഡോ. രാജി എൻ.എസ്., ടി.എ.കിരൺ, സൂപ്രണ്ടുമാരായ സി.സി.ഹാൻസൻ, കെ.സുധീർ, എസ്.ആശ ഇൻസ്പക്ടർമാരായ കെ.മുരളിധരൻ, ചന്ദൻകുമാർ, സുമിത് നെഹ്‌റ, രമേന്ദ്ര സിങ്, രോഹിത് കത്രി ഹെഡ് ഹവീൽദാർമാരായ സി.അശോകൻ, ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP