Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരണ സമയത്ത് ബന്ധുക്കൾക്കൊപ്പം സഹായത്തിനെന്ന പേരിൽ ഒപ്പം കൂടിയ സുഹറ മൃതദേഹത്തിൽ നിന്നും അടിച്ചുമാറ്റിയത് ഒന്നരപവൻ സ്വർണം; മോഷണ വിവരം വീട്ടുകാർ അറിയുന്നത് മരണാനന്തര ചടങ്ങുകൾക്കിടെ; മരിച്ച യുവതിയുടെ ഭർത്താവ് ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയതോടെ ആശുപത്രിയിലെ സി സി ടി വി ക്യാമറ പരിശോധിച്ചു; ദൃശ്യങ്ങളിൽ തെളിഞ്ഞത് കള്ളി സുഹറയുടെ കള്ളത്തരം; ചോദ്യം ചെയ്യലിൽ ഭർത്താവ് ലിയാക്കത്തും സഹായിച്ചെന്ന് പറഞ്ഞതോടെ ദമ്പതികൾ അറസ്റ്റിലായി

മരണ സമയത്ത് ബന്ധുക്കൾക്കൊപ്പം സഹായത്തിനെന്ന പേരിൽ ഒപ്പം കൂടിയ സുഹറ മൃതദേഹത്തിൽ നിന്നും അടിച്ചുമാറ്റിയത് ഒന്നരപവൻ സ്വർണം; മോഷണ വിവരം വീട്ടുകാർ അറിയുന്നത് മരണാനന്തര ചടങ്ങുകൾക്കിടെ; മരിച്ച യുവതിയുടെ ഭർത്താവ് ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയതോടെ ആശുപത്രിയിലെ സി സി ടി വി ക്യാമറ പരിശോധിച്ചു; ദൃശ്യങ്ങളിൽ തെളിഞ്ഞത് കള്ളി സുഹറയുടെ കള്ളത്തരം; ചോദ്യം ചെയ്യലിൽ ഭർത്താവ് ലിയാക്കത്തും സഹായിച്ചെന്ന് പറഞ്ഞതോടെ ദമ്പതികൾ അറസ്റ്റിലായി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ മൃതദേഹത്തിൽ നിന്നും സ്വർണം മോഷ്ടിച്ച യുവതിയും ഭർത്താവും അറസ്റ്റിലായി. എടപ്പാൾ വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പിൽ ലിയാക്കത്ത്(47) ഭാര്യ സുഹറ (39) എന്നിവരാണ് ചങ്ങരംകുളം മോഷണ കേസിൽ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന് എടപ്പാളിലെ സ്വകാര്യ ആശുപത്രിൽ വച്ചാണ് സുഹറയും ഭർത്താവും ചേർന്ന് മോഷണം നടത്തിയത്.

മാറഞ്ചേരി വടമുക്ക് സ്വദേശിയായ 35 വയസ്സുള്ള യുവതി ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽവെച്ച് മരിച്ചിരുന്നു. മരണ സമയത്ത് ബന്ധുക്കൾക്കൊപ്പം സഹായത്തിനെന്ന പേരിൽ ഒപ്പം കൂടുകയായിരുന്നു സുഹറ. ആശുപത്രിയിലെ ജീവനക്കാരാകും എന്നാണ് വീട്ടുകാർ കരുതിയത്. അതുകൊണ്ട് ആഭരണം മോഷ്ടിക്കുമെന്ന സംശയം ഉണ്ടായില്ല. ഈ അവസരം മുതലാക്കിയാണ് സുഹറ മരിച്ചു കിടക്കുന്ന യുവതിയുടെ കൈയിൽ നിന്നും ഒന്നര പവൻ വരുന്ന ആഭരണം മോഷ്ടിച്ചത്. മോഷ്ടിച്ച ശേഷ സ്ഥലത്തു നിന്നും ഇവർ തന്ത്രപരമായി രക്ഷപെടുകയും ചെയ്തു.

മരണാനന്തര ചടങ്ങുകൾക്കിടെയാണ് യുവതിയുടെ ആഭരണം നഷ്ടപ്പെട്ടത് വീട്ടുകാർ അറിയുന്നത്. സംഭവത്തിൽ മരിച്ച യുവതിയുടെ ഭർത്താവ് ചങ്ങരംകുളം പൊലീസിന് പരാതി നൽകിയിരുന്നു. ആശുപത്രിയിലെ സി സി ടി വി ക്യാമറ പരിശോധിച്ചതോടെ മൃതദേഹത്തിൽ നിന്ന് അപരിചിതയായ സ്ത്രീ ആഭരണം ഊരി മാറ്റുന്നത് ശ്രദ്ധയിൽ പെടുകയും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയുമായിരുന്നു. മരിച്ച യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ പൊലീസ് നടത്തിയ ഒന്നരമാസത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം യുവതിയെ കസ്റ്റഡിയിൽ എടുത്തത്.

മോഷണത്തിന് എത്തിയ സുഹറക്കൊപ്പം ഭർത്താവ് ലിയാക്കത്ത് കൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ സുഹറ പറഞ്ഞതോടെ ലിയാക്കത്തിനെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുഹറയെ ഒന്നാം പ്രതിയും ലിയാക്കത്തിനെ രണ്ടാം പ്രതിയുമായാണ് ചങ്ങരംകുളം പൊലീസ് കേസെടുത്തത്. ചങ്ങരംകുളം സിഐ ബഷീ ചിറക്കലിന്റെ നിർദ്ദേശപ്രകാരം എസ്ഐ ടിഡി മനോജ് കുമാർ സിപിഒ മാരായ മധു, അരുൺ, സനോജ്, സനൽ, സുധാകരൻ, സുനിൽ ബാബു, റുബീന എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP