Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്ത്രീകൾ മാത്രമുള്ള വീടുകളിലെ കുടുംബപ്രശ്‌നം തുറുപ്പുചീട്ടാക്കി വിരുതൻ തട്ടിയത് 350 പവൻ; ഫോൺ നമ്പർ ഒപ്പിച്ച ശേഷം പ്രശ്‌നപരിഹാരം നടത്തുന്ന മുസല്യാരെന്ന് പറഞ്ഞ് തുടക്കം; 30 പവൻ സ്വർണം വരെ 'ദക്ഷിണ'യായി ആവശ്യപ്പെട്ട് ഡീലുറപ്പിക്കും; മാക്‌സി കച്ചവടം മുതൽ തയ്യൽക്കട വരെ നടത്തി സ്ത്രീകളെ തട്ടിച്ച 36കാരൻ പിടിയിലായപ്പോൾ

സ്ത്രീകൾ മാത്രമുള്ള വീടുകളിലെ കുടുംബപ്രശ്‌നം തുറുപ്പുചീട്ടാക്കി വിരുതൻ തട്ടിയത് 350 പവൻ; ഫോൺ നമ്പർ ഒപ്പിച്ച ശേഷം പ്രശ്‌നപരിഹാരം നടത്തുന്ന മുസല്യാരെന്ന് പറഞ്ഞ് തുടക്കം; 30 പവൻ സ്വർണം വരെ 'ദക്ഷിണ'യായി ആവശ്യപ്പെട്ട് ഡീലുറപ്പിക്കും; മാക്‌സി കച്ചവടം മുതൽ തയ്യൽക്കട വരെ നടത്തി സ്ത്രീകളെ തട്ടിച്ച 36കാരൻ പിടിയിലായപ്പോൾ

മറുനാടൻ ഡെസ്‌ക്‌

കുമരനല്ലൂർ : പ്രശ്‌ന പരിഹാരത്തിനെന്ന പേരിൽ പല സ്ത്രീകളിൽ നിന്നായി 350 പവൻ തട്ടിയെടുത്ത യുവാവ് പൊലീസ് പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥകൾ. മലപ്പുറം പുറത്തൂർ സ്വദേശി പാലക്കവളപ്പിൽ ഷിഹാബുദ്ദീനാണ് (36) പിടിയിലായത്. ഇയാൾ കഴിഞ്ഞ കുറച്ച് നാളായി പാറക്കുളത്ത തയ്യൽക്കട നടത്തി വരികയായിരുന്നു. സ്ത്രീകൾ ഒറ്റയ്ക്ക് കഴിയുന്ന വീടുകളിലെ പ്രശ്‌നം മനസിലാക്കി അവിടത്തെ മൊബൈൽ ഫോൺ നമ്പർ കൈക്കലാക്കുന്നതായിരുന്നു ഇയാളുടെ ഓപ്പറേഷന്റെ ആദ്യ ഘട്ടം.

എന്നിട്ട് താൻ കുടുംബപ്രശ്‌നം പരിഹരിക്കുന്ന മുസല്യാരാണെന്ന് വിശ്വസിപ്പിച്ച് ഇവരുചടെ പക്കൽ നിന്നും 30 പവൻ വരെ സ്വർണം വാങ്ങിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. ഇത് വാങ്ങി പ്ര്ശ്‌നം പരിഹരിക്കാമെന്ന് വാഗ്ദാനവും നൽകും. താൻ അയയ്ക്കുന്ന ആൾ വീട്ടിൽ വരുമെന്ന് പറഞ്ഞ ശേഷം ഷിഹാബുദ്ധീൻ തന്നെ വീട്ടമ്മമാരുടെയടുത്ത് നേരിട്ടെത്തി സ്വർണം വാങ്ങുന്നതായിരുന്നു പതിവ്.

എന്നാൽ തനിക്ക് ആകെയുണ്ടായിരുന്നു സ്വർണം മുഴുവനും നൽകിയിട്ടും കുടുംബപ്രശ്‌നം തീരാത്തതിനാൽ താൻ കൊടുത്ത സ്വർണം തിരികെ ലഭിക്കണമെന്ന ഇയാളോട് ആനക്കര സ്വദേശിനിയായ സ്ത്രീ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇയാളെ കാണാൻ പറ്റായതായതോടെ ഇവർ തൃത്താല പൊലീസിൽ പരാതി നൽകയതിന് പിന്നാലെയാണ് തട്ടിപ്പിന്റെ വമ്പൻ കഥ പുറത്ത് വന്നത്.

ആനക്കര, കുമ്പിടി, ഉമ്മത്തൂർ, പൊന്നാനി, വി.കെ.കടവ് എന്നീ സ്ഥലങ്ങളിലുള്ള സത്രീകളെ കബളിപ്പിച്ച് ഇയാൾ ഒട്ടേറെ സ്വർണം കൈക്കലാക്കിയിരുന്നു.പാലക്കാട് എസ്‌പി ബാബുവിന്റെ നിർദ്ദേശാനുസരണം തൃത്താല എസ്‌ഐ വിപിൻ വേണുഗോപാൽ, സിപിഒമാരായ ബിജു, റിനേഷ്, ബാബു, ധർമേഷ് എന്നിവർ ചേർന്നാണ് പറക്കുളത്തു നിന്ന് പ്രതിയെ പിടികൂടിയത്.

തിരൂർ കൽപകഞ്ചേരി പൊലീസ് സ്റ്റേഷനലും ഷിഹാബുദ്ദീനെതരെ സമാനമായ 22 കേസുകൾ ഉള്ളതായി പറയുന്നു. അവിടെ നിന്നു മുങ്ങിയാണ് പറക്കുളം താവളമാക്കിയത്. നേരത്തെ മാക്‌സി വിൽപനയ്ക്കായി ആനക്കര കുമ്പിടി പറക്കുളം മേഖലയിൽ എത്തി ആളുകളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു.

പറക്കുളത്തെ യൂണിറ്റിൽ ഇരുപതിലധികം സത്രീകൾ തൊഴിലെടുക്കുന്നുണ്ട്.തട്ടിപ്പിലൂടെ കൈക്കലാക്കിയ 350 പവൻ സ്വർണം എടപ്പാൾ, കൂറ്റനാട് എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയപ്പെടുത്തിയാതായി പൊലീസ് കണ്ടെത്തി. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP