1 usd = 71.12 inr 1 gbp = 93.50 inr 1 eur = 78.65 inr 1 aed = 19.36 inr 1 sar = 18.97 inr 1 kwd = 234.27 inr

Dec / 2019
09
Monday

മുളവുകാടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഗുണ്ടാതലവനും പെൺസുഹൃത്തുക്കളും എത്തിയത് നിശാ പാർട്ടിയിൽ അടിച്ചു പൊളിക്കാൻ; ഗ്രാന്റ് ഹയാറ്റിലെ പാർട്ടിക്കൊടുവിൽ കൈയേറ്റവും അസഭ്യം പറച്ചിലും; യുവതിയുടെ പരാതിയിൽ കേസെടുത്തെങ്കിലും കുപ്രസിദ്ധ ക്രിമിനലിനെ പിടികൂടാതെ പൊലീസ്; ഓംപ്രകാശിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഉന്നത തല ഇടപെടൽ; കേസ് പിൻവലിപ്പിക്കാനും നീക്കം; പോൾ മുത്തൂറ്റ് കേസിലെ 'വില്ലൻ' ചർച്ചയാക്കുന്നത് കൊച്ചിയിലെ മാഫിയാ സാന്നിധ്യം; ഒന്നും ചെയ്യാനാകാതെ പിണറായി പൊലീസും

August 13, 2019 | 12:29 PM IST | Permalink



മുളവുകാടിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഗുണ്ടാതലവനും പെൺസുഹൃത്തുക്കളും എത്തിയത് നിശാ പാർട്ടിയിൽ അടിച്ചു പൊളിക്കാൻ; ഗ്രാന്റ് ഹയാറ്റിലെ പാർട്ടിക്കൊടുവിൽ കൈയേറ്റവും അസഭ്യം പറച്ചിലും; യുവതിയുടെ പരാതിയിൽ കേസെടുത്തെങ്കിലും കുപ്രസിദ്ധ ക്രിമിനലിനെ പിടികൂടാതെ പൊലീസ്; ഓംപ്രകാശിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഉന്നത തല ഇടപെടൽ; കേസ് പിൻവലിപ്പിക്കാനും നീക്കം; പോൾ മുത്തൂറ്റ് കേസിലെ 'വില്ലൻ' ചർച്ചയാക്കുന്നത്  കൊച്ചിയിലെ മാഫിയാ സാന്നിധ്യം; ഒന്നും ചെയ്യാനാകാതെ പിണറായി പൊലീസും

എം മനോജ് കുമാർ

കൊച്ചി: മുളവുകാടുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാന്റ് ഹയാറ്റ് ഹോട്ടലിൽ യുവതിക്ക് നേരെ ഉണ്ടായ കയ്യേറ്റ ശ്രമം തെളിയിക്കുന്നതുകൊച്ചി വീണ്ടും ഗുണ്ടകളുടെ കേന്ദ്രമാകുന്നുവെന്ന സൂചന. ശനിയാഴ്ച രാത്രി നടന്ന നിശാപാർട്ടിക്കിടെയാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടാതലവനായ ഓംപ്രകാശും കൂട്ടാളികളുമാണ് യുവതിക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയത്. രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഇനിയും ഓംപ്രകാശിനെ പിടികൂടാനായിട്ടില്ല.

നിശാപാർട്ടിക്കിടെ ഓംപ്രകാശും സംഘവും യുവതിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഓംപ്രകാശാണ് യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. ഓം പ്രകാശിനും സുഹൃത്തുക്കൾക്കും എതിരെയാണ് യുവതി പരാതി നൽകിയത്. പരാതിയെ തുടർന്ന് ഓംപ്രകാശിനും കൂട്ടാളികൾക്കുമെതിരെ മുളവുകാട് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസ് എടുത്തത്. എന്നാൽ ഓംപ്രകാശിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഗുണ്ടാ നേതാവാണ് ഓംപ്രകാശ്.

പോൾ മുത്തൂറ്റ് വധക്കേസിൽ ആരോപണവിധേയനായ ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് ഓം പ്രകാശ് വാർത്തകളിലെ താരമാകുന്നത്. നിരവധി കൊലപാതക കേസുകളിൽ പ്രതിയായി. ശിക്ഷയുടെ ഭാഗമായി കണ്ണൂർ സെന്റ്ട്രൽ ജയിലിലുമായിരുന്നു. ഈയിടെ കേസുകളിലെല്ലാം മേൽകോടതി ഓംപ്രാകാശിന് അനുകൂലമായ തീരുമാനം എടുത്തു. ഇതോടെയാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷവും ഓംപ്രകാശും സംഘവും അടിപൊളി ജീവിതം നയിക്കുന്നതിന് തെളിവാണ് നിശാപാർട്ടിയിലെ സാന്നിധ്യം.

ഗ്രാന്റ് ഹയാത്തിലെ നിശാപാർട്ടിയിൽ ഓം പ്രകാശിനും കൂട്ടാളികൾക്കൊപ്പമായിരുന്നു യുവതി. ഈ ഘട്ടത്തിലാണ് കയ്യേറ്റ ശ്രമം നടന്നത്. ഓം പ്രകാശിനും സുഹൃത്തുക്കൾക്കും നേരെയാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് മുളവുകാട് പൊലീസ് യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്. ഗ്രാന്റ് ഹയാറ്റ് ഹോട്ടലിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് മുളവുകാട് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പക്ഷെ വിശദമായ അന്വേഷണം ഈ കാര്യത്തിൽ നടക്കേണ്ടതുണ്ടെന്നു മുളവുകാട് എസ്‌ഐ സനൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

യുവതി കൂടുതൽ കാര്യം മൊഴിയിൽ നൽകിയിട്ടില്ല. യുവതിയുടെ മൊഴിയിൽ നിന്ന് മനസിലായ കാര്യം ഓംപ്രകാശുമായി യുവതിക്ക് മുൻപ് അടുപ്പമുണ്ടായിരുന്നു എന്നാണ്. ഈ അടുപ്പത്തിന്നിടയിലെ പ്രശ്‌നങ്ങളാണ് യുവതിക്ക് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചത്. യുവതി ഇനിയും കാര്യങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. അതുകൂടി മനസിലാക്കിയാലേ മുന്നോട്ടു പോകാൻ കഴിയൂ. പക്ഷെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം മുന്നോട്ടു നീക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് ഈ കേസിൽ നടപടികളുമായി മുന്നോട്ടു പോകും. ഗൗരവമായി തന്നെ ഈ കേസ് പൊലീസ് കാണുന്നുണ്ട്-എസ്‌ഐ പറയുന്നു.

പോൾ മുത്തൂറ്റ് കൊലപാതക കേസോടെയാണ് ഗുണ്ടാ തലവന്മാരായ ഓംപ്രകാശും പുത്തൻപാലം രാജേഷുമൊക്കെ കേരളത്തിന്റെ സവിശേഷ ശ്രദ്ധയിലേക്ക് വരുന്നത്. ഓം പ്രകാശും പുത്തൻപാലം രാജേഷും ഒപ്പമുണ്ടായിരിക്കെയാണ് മറ്റൊരു ഗുണ്ടാ തലവനായ കാരി സതീഷ് മുത്തൂറ്റ് പോൾ എം ജോർജിനെ വെട്ടിക്കൊല്ലുന്നത്. മുത്തൂറ്റ് സാമ്രാജ്യത്തിന്റെ അധിപന്റെ മകന്റെ മരണം കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ കേസിൽ പക്ഷെ ഓംപ്രകാശിനെ സിബിഐ കുറ്റവിമുക്തനാക്കുകയായിരുന്നു. അതിനു ശേഷം ഓംപ്രകാശ് വാർത്തകളിൽ വിരളമായേ പ്രത്യക്ഷപ്പെടാറുള്ളൂ. മാധ്യമ ശ്രദ്ധ തന്നിൽ പതിക്കുന്നത് പ്രവർത്തനങ്ങൾക്ക് വിഘാതമാകുമെന്ന തിരിച്ചറിവിനെ തുടർന്നാണ് ഓം പ്രകാശ് പ്രശ്‌നങ്ങളിൽ നിന്ന് ഒഴിഞ്ഞു നിന്നത് എന്നാണ് സൂചനകൾ.

പക്ഷെ ഗ്രാന്റ് ഹയാറ്റ് ഹോട്ടലിൽ നടന്ന സംഭവങ്ങളോടെ മാധ്യമശ്രദ്ധ വീണ്ടും ഓം പ്രകാശിൽ പതിക്കുകയാണ്. ഓം പ്രകാശിനൊപ്പം ആരൊക്കെയുണ്ടായിരുന്നു എന്നും എന്തിനാണ് ഓം പ്രകാശ് ഹോട്ടലിൽ എത്തിയത് എന്നൊക്കെയാണ് മുളവുകാട് പൊലീസ് അന്വേഷിക്കുന്നത്. യുവതി തന്നെ മൊഴിയിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താത്തതിനാൽ പൊലീസിന് ഇത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. പരാതിയിൽ പറയുന്ന കാര്യമല്ല യുവതി മൊഴിയിൽ പറയുന്നത്. പാർട്ടിക്കിടെ തന്നോടു അപമര്യാദയായി പെരുമാറി എന്നാണ് യുവതി മൊഴിയിൽ പറഞ്ഞത്. പക്ഷെ കേസിൽ മാധ്യമ ശ്രദ്ധ പതിഞ്ഞതോടെ വിശദമായ മൊഴിയെടുത്ത് അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

കൊച്ചിയിലെ അതിപ്രശസ്തമായ പഞ്ച നക്ഷത്ര ഹോട്ടലാണ് മുളവുകാടുള്ള ഗ്രാന്റ് ഹയാറ്റ്. കായലുകൾക്കൊണ്ട് ചുറ്റപ്പെട്ട ബോൾഗാട്ടിയിലാണ് ഗ്രാന്റ് ഹയാറ്റ് സ്ഥിതി ചെയ്യുന്നത്. ഏതു റൂമിലിരുന്നും കൊച്ചി നഗരവും കായലും വീക്ഷിക്കാവുന്ന വിധത്തിലാണ് ഹയാറ്റിന്റെ നിർമ്മാണം. ആഡംബര സമൃദ്ധമായ 264 റൂമുകൾ ഈ ഹോട്ടലിലുണ്ട്. ഒപ്പം 38 സ്യൂട്ട്‌സും നാല് വില്ലകളും സ്വിമ്മിങ് പൂളുമൊക്കെ അടങ്ങുന്നതാണ് ഈ ഹോട്ടൽ. ഇരുപത്തിനാലു മണിക്കൂറും ഫങ്ങ്ഷൻ ചെയ്യുന്ന ജിമ്മും, ബിസിനസ് സെന്ററും ഔട്ട് ഡോർ പൂളും സ്പായും റെസ്റ്റോറനറും ഒക്കെ അടങ്ങുന്ന പൂൾ കൊച്ചിയിലെ വമ്പന്മാരുടെ കേളീവിഹാരമാണ്. ഇവിടെ ഓംപ്രകാശ് പോലുള്ള ഗുണ്ടാ തലവന്മാരുടെ സാന്നിധ്യമുണ്ടെന്ന കാര്യം കൊച്ചിയിലെ ഈ നക്ഷത്ര ഹോട്ടൽ കേന്ദ്രമാക്കുന്ന ബിസിനസ് ഐക്കണുകളെ നടുക്കിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ പൊലീസും വളരെ ശ്രദ്ധിച്ചാണ് നീങ്ങുന്നത്. സിസിടിവി ദൃശ്യങ്ങൾ വഴി ഓം പ്രകാശിനൊപ്പം ഉണ്ടായിരുന്നത് ആരെന്നു കണ്ടുപിടിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. അതോടൊപ്പം അന്വേഷണവുമായി മുന്നോട്ടു നീങ്ങവേ യുവതി മൊഴി മാറ്റുമോ എന്ന ആശങ്കയും പൊലീസിനൊപ്പമുണ്ട്. ഓംപ്രകാശ് കേരളം ഭയക്കുന്ന ഗുണ്ടാ തലവനായതിനാലും ഈ യുവതിക്ക് ഓം പ്രകാശിനോട് മുൻപ് അടുപ്പമുണ്ടായിരുന്നതുകൊണ്ടുമാണ് അന്വേഷണവുമായി മുന്നോട്ടു പോകാൻ പൊലീസ് മടിക്കുന്നത്. എന്തായാലും യുവതിയുടെ വിശദമായ മൊഴിയെടുത്ത് അന്വേഷണം കാര്യക്ഷമമാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
ഹോളിവുഡ് നടി ആഞ്ചലീന ജോളി കാൻസർ വരുന്നതിന് മുമ്പേ സ്തനങ്ങളും ഓവറികളും നീക്കം ചെയ്തത് എന്തിന് എന്ന് അറിയാതെയും മനീഷ കൊയ്‌രാളയുടെ ഹീൽഡ് വായിക്കാതെയും വിഷ്ണുപ്രിയയുടെ ലൈവ് ആഘോഷമാക്കുമ്പോൾ ഓർക്കേണ്ടത് എന്തൊക്കെ ? കാൻസർ ട്യുമറും ട്യൂമർ മാർക്കേഴ്സ് ബ്ലഡ് ടെസ്റ്റും രണ്ടാണെന്ന് എന്ന് മനസ്സിലാക്കും ? കേരളത്തിൽ ഓരോ വർഷവും പുതുതായി കാൻസർ ബാധിക്കുന്നത് അമ്പതിനായിരത്തോളം പേർക്ക്; സോഷ്യൽ മീഡിയയിൽ വെളിവ് കേട് വിളിച്ചു കൂവുന്നവർ വായിക്കാൻ
'കൂടെ താമസിക്കുന്ന അമ്പത്താറു വയസ്സുള്ള ഒരു പാവം സ്ത്രീയെ എഴുപത്താറു വയസ്സുള്ള എന്നെക്കൊണ്ട് മാപ്പിളമാർ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു; മുഹമ്മദൻ ആചാര പ്രകാരമാണ് വിവാഹം നടത്തിയത്; ഞങ്ങളാരെങ്കിലും ഹിന്ദു മതത്തിലേക്ക് തിരിച്ചു പോയാൽ, ഒരു ചെറിയ ശിശുവെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഞങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി'; മലബാർ കലാപത്തിലെ ഇരകളുടെ മൊഴികളുമായി ഡോ. മനോജ് ബ്രൈറ്റിന്റെ 'മാപ്പിള കലാപം സീരീസ് 20ാം ഭാഗം'
രക്തസമ്മർദ്ദം കുറഞ്ഞതോടെ സ്ഥിതി വഷളായി; ഗർഭസ്ഥ ശിശു മരിച്ചോ എന്നുറപ്പാക്കി സിസേറിയൻ ചെയ്യേണ്ടതിന് പകരം ആംബുലൻസിൽ അമ്മയെ അയച്ചത് കിംസിലേക്ക്; മെഡിക്കൽ കോളേജിലേക്ക് വിടണമെന്ന ദുബായിലുള്ള ഭർത്താവിന്റേയും അച്ഛന്റേയും വാക്കിന് നൽകിയത് പുല്ലുവില; പ്രസവത്തിന് ക്രെഡൻസിലെത്തിയ ഗ്രീഷ്മയുടെ മരണത്തിന് കാരണം മെഡിക്കൽ എത്തിക്‌സിലെ വീഴ്ചയെന്ന് ആരോപിച്ച് ബന്ധുക്കൾ; നിഷേധിച്ച് മാനേജ്‌മെന്റ്; തിരുവനന്തപുരം കേശവദാസപുരത്തെ ക്രിഡൻസ് ആശുപത്രിക്കെതിരെ കേസ്
നന്ദിത വീണ മരിച്ചത് അൽനബായിലെ കെട്ടിടത്തിൽ നിന്ന് വെള്ളിയാഴ്ച; നടുക്കം മാറാത്ത ഷാർജയിലെ മലയാളികളെ തേടി വീണ്ടും ദുഃഖവാർത്ത; ഉമുൽഖുവൈൻ ഇംഗ്ളീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി മെഹക് ഫിറോസിന്റെ മരണത്തിലും ദുരൂഹത; അന്വേഷണത്തിന് യുഎഇ പൊലീസ്; മെഹ്ക പഠനത്തിൽ മിടുമിടുക്കിയെന്ന് അദ്ധ്യാപകർ; കണ്ണൂരുകാരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി
കർണ്ണാടകയിൽ ചിരിക്കുന്നത് യദ്യൂരിയപ്പ തന്നെ; ഉപതെരഞ്ഞെടുപ്പിൽ 15ൽ 12 ഇടത്തും മുന്നിലുള്ളത് താമര ചിഹ്നത്തിൽ മത്സരിച്ച വിമതർ; ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്ന സൂചനയുമായി ഫലങ്ങൾ; കോൺഗ്രസ് രണ്ട് സീറ്റിൽ നേടിയപ്പോൾ ജെ.ഡി.എസിന് കനത്ത തീരിച്ചടി; എട്ട് പേരെ ജയിപ്പിച്ചെടുക്കാൻ ഇറങ്ങിയ ബിജെപിക്ക് ഉപതെരഞ്ഞെടുപ്പ് നൽകുന്നത് വമ്പൻ നേട്ടം; ദക്ഷിണേന്ത്യയിൽ ബിജെപി ഭരണം തുടരും
ഹിന്ദുവും ക്രിസ്ത്യാനിയും അടക്കം മുസ്ലീമുകൾ ഒഴികെ ആറ് സമുദായത്തിൽപെട്ട അഫ്ഗദാൻ-പാക്-ബംഗ്ലാദേശി പൗരന്മാർ ആറ് വർഷം ഇന്ത്യയിൽ താമസിച്ചവരെന്ന് തെളിയിച്ചാൽ ഇന്ത്യൻ പൗരത്വം; എത്ര വർഷം ജീവിച്ചാലും മുസ്ലീമുകളാണെങ്കിൽ തടങ്കൽ; ഒസിഐ കാർഡ് ലഭിച്ചവർ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രവാസി പൗരത്വം റദ്ദാക്കും; അമിത്ഷായുടെ സ്വപ്‌ന പദ്ധതിയായ പൗരത്വ രജിസ്റ്ററിന് മുന്നോടിയായി ഇന്ന് ലോക സഭയിൽ എത്തുന്ന പൗരത്വ ഭേദഗതി നിയമത്തിൽ പറയുന്നത് ഇങ്ങനെയൊക്കെ
ഉർവ്വശീ ശാപം ഉപകാരമായി! ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകരുടെ 'സങ്കേതത്തിന്' താഴു വീണു; റെയ്ഡ് നടത്താതെ തന്നെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സെല്ലാർ അടച്ചു പൂട്ടിയതിൽ ആശ്വാസം കണ്ട് എക്‌സൈസും; മഞ്ജു എം ജോയിയും കൂട്ടുകാരികളും നേടിയെടുത്തത് വിനു വി ജോൺ അടക്കമുള്ള 'പുലികൾ' വിചാരിച്ചിട്ട് നടക്കാത്ത കാര്യം; ഒടുവിൽ രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി പ്രസ് ക്ലബ്ബിന്റെ കീഴടങ്ങലും; വനിതാ ജേണലിസ്റ്റ് കൂട്ടായ്മ പുതു ചരിത്രമെഴുതുമ്പോൾ
ഗ്രൗണ്ടിൽ നിന്ന് വീട്ടിലേക്കുള്ളത് ആറ് കിലോമീറ്റർ മാത്രം; പ്രിയ താരം കളിക്കുമെന്ന് ഉറപ്പിച്ച് തടിച്ചുകൂടിയ നാട്ടുകാരെ നിരാശരാക്കി ടീം പ്രഖ്യാപനം; സഞ്ജു.. സഞ്ജു... സഞ്ജു.. വിളികളുമായി എന്നിട്ടും താരത്തോടുള്ള അരാധന വ്യക്തമാക്കി കാണികളും; ക്യാച്ച് കളഞ്ഞ് കുളിച്ച് വീണ്ടും വീണ്ടും പരാജയമായി ഋഷഭ് പന്ത്; ദുബെ കത്തി കയറിയതും പൊള്ളർഡിന്റെ പ്രകോപനത്തിൽ; ഭാഗ്യ ഗ്രൗണ്ടിൽ ഒടുവിൽ തല കുനിച്ച് കോലിയും ടീം ഇന്ത്യയും; മുംബൈയിൽ സഞ്ജു കളിക്കുമോ എന്ന കാത്തിരിപ്പിലേക്ക് തിരുവനന്തപുരത്തുകാർ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ