Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈപ്പത്തി അടിച്ചൊടിച്ചു, തലയും മുഖവും മൂക്കും അടിച്ചു പൊട്ടിച്ചു; ദേഹാസകലം മർദ്ദിച്ച് മൃതപ്രായരാക്കി; ഒടുവിൽ ഉടുമുണ്ടിൽ കെട്ടി വലിച്ചിഴച്ചു വീട്ടിൽ കൊണ്ടിട്ടു അക്രമി; ക്രൂരമർദ്ദനമേറ്റ് മരണാസന്നരായ കുന്നികോട്ടെ യുവാക്കളെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ ചേർന്ന്; കല്യാണ വീട്ടിൽ തുടങ്ങിയ തർക്കത്തിന്റെ പേരിൽ കൊടിയ ക്രൂരത; നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് കസ്റ്റഡിയിൽ: ഗുണ്ടാ വിളയാട്ടത്തിന്റെ സ്വന്തം നാടായി കേരളം

കൈപ്പത്തി അടിച്ചൊടിച്ചു, തലയും മുഖവും മൂക്കും അടിച്ചു പൊട്ടിച്ചു; ദേഹാസകലം മർദ്ദിച്ച് മൃതപ്രായരാക്കി; ഒടുവിൽ ഉടുമുണ്ടിൽ കെട്ടി വലിച്ചിഴച്ചു വീട്ടിൽ കൊണ്ടിട്ടു അക്രമി; ക്രൂരമർദ്ദനമേറ്റ് മരണാസന്നരായ കുന്നികോട്ടെ യുവാക്കളെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ ചേർന്ന്; കല്യാണ വീട്ടിൽ തുടങ്ങിയ തർക്കത്തിന്റെ പേരിൽ കൊടിയ ക്രൂരത; നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് കസ്റ്റഡിയിൽ: ഗുണ്ടാ വിളയാട്ടത്തിന്റെ സ്വന്തം നാടായി കേരളം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അടുത്തകാലത്തായി കേരളത്തിൽ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സംസ്ഥാനം. തിരുവനന്തപുരത്ത് ലഹരിമാഫിയ തട്ടിക്കൊണ്ടു പോയി യുവാവിനെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി സംഭവത്തിന്റെ നടക്കം മാറിയിട്ടില്ല. ഇതിന് ശേഷം കഴിഞ്ഞ ദിവസം യുവാവ് മർദ്ദനമേറ്റ് മരിച്ച മറ്റൊരു സംഭവവും ഉണ്ടായി, ഇന്ന് കേരളത്തെ നടുക്കുന്ന മറ്റൊരു വാർത്തകൂടി പുറത്തുവന്നു. യുവാക്കളെ ക്രൂരമായി മർദ്ദിച്ചു മൃതപ്രായരാക്കിയ സംഭവം ഉണ്ടായത്. കൊല്ലം ജില്ലയിലെ കുന്നികോട്ടു നിന്നാണ് ഉണ്ടായത്.

യുവാക്കളെ മർദിച്ച് മൃതപ്രായരാക്കിയശേഷം ഉടുമുണ്ടിൽ കെട്ടി വലിച്ചിഴച്ചു സംഭവമാണ് അരങ്ങേറിയത്. മർദിച്ചവശരാക്കി അക്രമിയുടെ വീട്ടിൽ കൊണ്ടിട്ട യുവാക്കളെ നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിളക്കുടി പാപ്പാരംകോട് നൗഫി മൻസിലിൽ നൗഫൽ (38), ബന്ധു ആര്യങ്കാവ് സ്വദേശി സിദ്ദിഖ് (25) എന്നിവർക്കാണ് പരിക്കേറ്റത്.

അതിക്രൂരമായ മർദ്ദനമാണ് ഇരുവരും നേരിടേണ്ടി വന്നത്. ദേഹാസകലം ഇടി കൊണ്ട നിലയിലാണ്. സിദ്ദിഖിന്റെ കൈപ്പത്തി മർദ്ദനത്തിൽ ഒടിഞ്ഞു തൂങ്ങി. തലയ്ക്കും പൊട്ടലുണ്ട്. നൗഫലിന്റെ തലയ്ക്കും മൂക്കിനും പൊട്ടലുണ്ട്. ദേഹം മുഴുവനും പരിക്കും. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുന്നിക്കോട് സ്വദേശിയുമായ ചിമ്പു എന്ന മാർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർഷലിനൊപ്പം ഉണ്ടായിരുന്നയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

നൗഫലിന്റെ ബന്ധുവിന്റെ മകളുടെ വിവാഹച്ചടങ്ങിനിടെ ഞായറാഴ്ച വൈകീട്ട് നാലരയോടെ വിളക്കുടി പാപ്പാരംകോട്ടാണ് സംഭവം. മാർഷലിന് ഇവിടവെച്ച് മുമ്പ് മർദനമേറ്റിരുന്നതായും ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് നൗഫലിനെ മർദിച്ചതെന്നും പൊലീസ് പറഞ്ഞു. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സിദ്ദിഖിനും മർദ്ദനമേൽക്കുകയായിരുന്നു.

ചെറിയ തർക്കത്തിന്റെ പേരിൽ അതിക്രൂരമായ മർദ്ദനം അരങ്ങേറിയത് കേരളക്കരയെ മുഴുവൻ ഞെട്ടിക്കുന്നതാണ്. സംഭവത്തിൽ ഗുണ്ടകളെ അമർച്ച ചെയ്യാൻ നടപടി ശക്തമാക്കണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം ഗുണ്ടകൾ വിരാചിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളതെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുകയുമുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP