Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലം നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ കുത്തേറ്റയാൾ മരിച്ചു; ഏറ്റുമുട്ടിയത് ചിന്നക്കട കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനം നടത്തുന്ന രണ്ടു സംഘങ്ങൾ; നെഞ്ചിൽ കുത്തേറ്റ് മരിച്ചത് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഉദയ് കിരൺ; കുത്തിയ മൊട്ട വിഷ്ണുവും പരിക്കേറ്റ് ആശുപത്രിയിൽ; സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിൽ വൻ സുരക്ഷ; ഗുണ്ടകളുടെ കുടിപ്പകയിൽ കൊല്ലത്ത് ഭീതി

കൊല്ലം നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ കുത്തേറ്റയാൾ മരിച്ചു; ഏറ്റുമുട്ടിയത് ചിന്നക്കട കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനം നടത്തുന്ന രണ്ടു സംഘങ്ങൾ; നെഞ്ചിൽ കുത്തേറ്റ് മരിച്ചത് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഉദയ് കിരൺ; കുത്തിയ മൊട്ട വിഷ്ണുവും പരിക്കേറ്റ് ആശുപത്രിയിൽ; സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിൽ വൻ സുരക്ഷ; ഗുണ്ടകളുടെ കുടിപ്പകയിൽ കൊല്ലത്ത് ഭീതി

വിനോദ് വി നായർ

കൊല്ലം: നഗര ഹൃദയത്തിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മുഖ്യപ്രതിയെ അയത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിന്നക്കട പുള്ളിക്കട കോളനിയിൽ ഗായത്രി നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന മുരുകൻ - അനിത ദമ്പതികളുടെ മകൻ ഉദയകിരൺ (കിച്ചു 25 ) ആണ് കൊല്ലപ്പെട്ടത്. ജൂൺ 2 ന് രാത്രി 10.20ന് നടന്ന സംഘർഷത്തിൽ കുത്തേറ്റ ഉദയ കിരൺ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് മരിച്ചത്. ഇയാളെ കുത്തിയ ആശ്രാമം ലക്ഷ്മണ നഗർ 31 ശോഭ മന്ദിരത്തിൽ വിഷ്ണു എന്ന മൊട്ട വിഷ്ണുവിനെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കിളികൊല്ലൂർ ചേരി ക്ഷേത്ര നഗർ 63 ൽ ശരൺ ( ശംഭു 22 ) , ഉളിയക്കോവിൽ നഗർ പാരിപ്പള്ളി പടിഞ്ഞാറ്റതിൽ വിഷ്ണു (പട്ടര് വിഷ്ണു- 29 ) , ആശ്രാമം ലക്ഷ്മണ നഗർ 64 ൽ ജിതിൻ (ദീപു 22) എന്നിവരെ ഈസ്റ്റ് പൊലീസ് പിടികൂടി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉള്ളതായി പൊലീസ് പറഞ്ഞു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരത്തിൽ പൊലീസ് മുൻകരുതൽ ശക്തമാക്കി.

ചിന്നക്കട കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനം നടത്തുന്ന ഉദയകിരണിന്റെ സംഘവും മൊട്ട വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘങ്ങളും തമ്മിൽ മാസങ്ങൾക്ക് മുൻപ് പ്രതിഭ ജംഗ്ഷനിലുള്ള ബാറിൽ വച്ച് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇരു സംഘങ്ങളും തമ്മിൽ പലതവണ വാക്കുതർക്കങ്ങളുണ്ടായിരുന്നു. ജൂൺ ഒന്നിന് മൊട്ട വിഷ്ണുവിന്റെ സംഘാംഗമായ അമലിനെ ഉളിയക്കോവിലിൽ വച്ച് ഉദയ കിരൺ മർദ്ദിച്ചിരുന്നു. ഇതിനു പകരം ചോദിക്കാനായി ഉദയ കിരൺ താമസിക്കുന്ന പുള്ളിക്കട കോളനിയിലെത്തിയ മൊട്ട വിഷ്ണുവും സംഘവുമായി ഉദയകിരണിന്റെ സംഘം ഏറ്റുമുട്ടി. സംഘർഷത്തിനിടെ നെഞ്ചിൽ കുത്തേറ്റ ഉദയ കിരണിനെ ആശ്രാമത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്ക് വൻ തുക ആവശ്യമായി വന്നതോടെ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരി 27 മുതൽ കാപ്പ നിയമ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലായിരുന്ന മൊട്ട വിഷ്ണു കോവിഡ് 19 പശ്ചാത്തലം മുതലെടുത്ത് രണ്ടു മാസം മുൻപ് ജയിൽ മോചിതനാവുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ട മംഗൽ പാണ്ഡെ എന്ന എബിൻ പെരേരയുടെ സംഘാംഗമായ ഇയാൾ കൊല്ലം ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ചിന്നക്കട കൃഷ്ണകുമാർ എന്നയാളിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ രണ്ടു വർഷമായി ജയിലിൽ കഴിയുന്ന പുള്ളിക്കട സ്വദേശി മുരുകൻ എന്നയാളുടെ മകനായ ഉദയ കിരൺ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ശുചി മുറി മാലിന്യം നീക്കം ചെയ്യുന്ന വാഹനത്തിന്റെ ഉടമയായ ഉദയ കിരണും വിഷ്ണുവുമായി മുൻപും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ആശ്രാമത്തെ ഒഴിഞ്ഞ പറമ്പിലിരുന്ന് മദ്യപിച്ച വിഷ്ണുവും സുഹൃത്തുക്കളും തുടർന്ന് ഉദയ മുരുകന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ അസഭ്യം പറഞ്ഞിരുന്നു. തുടർന്ന് സഹോദരൻ പ്രകാശ് ഉദയകിരണിനെ വിളിച്ചു വരുത്തുകയായിരുന്നു. വീടിനു മുന്നിൽ വച്ച് ഇരു സംഘങ്ങളും ഏറ്റുമുട്ടുകയും രക്ഷപെടാനായി ഓടിയ ഉദയ കിരണിനെ പിന്നാലെയെത്തിയ വിഷ്ണു തടഞ്ഞു നിർത്തി കുത്തുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP